അറബി കടലിന്‍റെ റാണിയെ കാണാൻ എം.വി. എംപ്രസ് തീരത്തെത്തി
അറബി കടലിന്‍റെ റാണിയെ കാണാൻ എം.വി. എംപ്രസ്  തീരത്തെത്തി
കൊ​ച്ചി: കോ​വി​ഡ് പ്ര​തി​സ​ന്ധി മ​റി​ക​ട​ന്ന് സ​ജീ​വ​മാ​കു​ന്ന കേ​ര​ള ടൂ​റി​സ​ത്തി​ന് ഉ​ണ​ര്‍​വേ​കി 1200 ആ​ഭ്യ​ന്ത​ര വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി എം.​വി എം​പ്ര​സ് ആ​ഡം​ബ​ര ക​പ്പ​ല്‍ ഇ​ന്ന് കൊ​ച്ചി​യി​ലെ​ത്തും.

മും​ബൈ​യി​ല്‍ നി​ന്നു ല​ക്ഷ​ദ്വീ​പി​ലേ​ക്ക് പോ​കു​ന്ന ക​പ്പ​ലി​ലെ 800 യാ​ത്ര​ക്കാ​രാ​ണ് കൊ​ച്ചി ന​ഗ​ര​ത്തി​ലെ കാ​ഴ്ച​ക​ള്‍ അ​ടു​ത്ത​റി​യാ​നാ​യി തീ​ര​ത്ത് ഇ​റ​ങ്ങു​ക. ഇ​ന്ത്യ​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളു​മാ​യാ​ണ് കോ​ര്‍​ഡേ​ലി​യ ക്രൂ​യി​സ​സി​ന്‍റെ എം.​വി എം​പ്ര​സ് ഇ​ന്നു രാ​വി​ലെ കൊ​ച്ചി​യി​ല്‍ എ​ത്തു​ന്ന​ത്.


മ​ട്ടാ​ഞ്ചേ​രി, ഫോ​ര്‍​ട്ടു​കൊ​ച്ചി അ​ട​ക്ക​മു​ള്ള ന​ഗ​ര​ത്തി​ന്‍റെ പ​ഴ​മ​യും പാ​ര​മ്പ​ര്യ​വും വി​ളം​ബ​രം ചെ​യ്യു​ന്ന സ്ഥ​ല​ങ്ങ​ള്‍ ഇ​വ​ർ സ​ന്ദ​ര്‍​ശി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ക​പ്പ​ല്‍ ല​ക്ഷ​ദ്വീ​പി​ലേ​ക്ക് തി​രി​ക്കും.

ടൂ​റി​സം മേ​ഖ​ല സ​ജീ​വ​മാ​കു​ന്ന​തി​ന്‍റെ സൂ​ച​ന​യാ​ണിതെന്ന് ടൂ​റി​സം മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു.