അകകണ്ണിന്‍റെ വെളിച്ചത്തിലൊരു നാടമുറിക്കൽ
അകകണ്ണിന്‍റെ വെളിച്ചത്തിലൊരു നാടമുറിക്കൽ
ഒരു ഹോ​ട്ട​ലി​ന്‍റെ ഉ​ദ്ഘാ​ട​ന ചടങ്ങാണ് വേദി. ഇവിടെ നാ‌‌‌ട മുറിക്കാനെത്തിയ അതിഥിയെ കണ്ട് ചടങ്ങിനെത്തിയവരെല്ലാം ആകെയൊന്നു അന്പരന്നു. രണ്ടു കണ്ണുകൾക്കും കാഴ്ച ശക്തിയില്ലാത്ത ഈ പെൺകുട്ടി ച​ട​ങ്ങി​നെ​ത്തി​യ​വ​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി.

കു​ട​യ​ത്തൂ​ർ അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ അ​ഞ്ചാം വിദ്യാർഥിനിയാണ് ആ​തി​ര. മൂ​വാ​റ്റു​പു​ഴ പു​തു​പ്പാ​ടി ബം​ഗ്ലാം​ത​റ​യി​ൽ ഗ​ണേ​ശ​ൻ - ര​ജ​നി ദ​ന്പ​തി​ക​ളു​ടെ മ​ക​ളാ​ണ് . ആ​തി​ര​യ്ക്ക് പൂ​ർ​ണ​മാ​യും കാ​ഴ്ച​യി​ല്ല.

ഇടുക്കി ഗോൾഡ് ഹോ​ട്ട​ൽ എന്ന സ്ഥാപനത്തിന്‍റെ ഉ​ട​മ​യായ കു​ട​യ​ത്തൂ​ർ കു​ഴി​പ്പി​ള്ളി​ൽ ഇ​ന്ന​സെ​ന്‍റി​ന്‍റെ പ്ര​ത്യേ​ക താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് അ​ന്ധ​വി​ദ്യാ​ർ​ഥി​നി​യാ​യ ആ​തി​ര​യെ ഉ​ദ്ഘാ​ട​ന​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത​ത്. ഉ​ദ്ഘാ​ട​ത്തി​നുശേ​ഷം പാ​രി​തോ​ഷി​കം ന​ൽ​കി​യാ​ണ് ആ​തി​ര​യെ പ​റ​ഞ്ഞ​യ​ച്ച​ത്. ആ​തി​ര​യു​ടെ ഭാ​വി വി​ദ്യാ​ഭ്യാ​സ ചെല​വ് ഏറ്റെടുത്തതായി ഹോട്ടലിന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ കൂടി‌യായ ഇ​ന്ന​സെ​ന്‍റ് അ​റി​യി​ച്ചു.


അ​ന്ധ​വി​ദ്യാ​ല​യ​ത്തി​ലെ പ്രി​ൻ​സി​പ്പ​ലും അ​ധ്യാ​പ​ക​രും ച​ട​ങ്ങി​നെ​ത്തി​യി​രു​ന്നു. അ​ക​ക്ക​ണ്ണി​ന്‍റെ വെ​ളി​ച്ച​ത്തി​ൽ അ​ന്ധ​വി​ദ്യാ​ർ​ഥി​നി​യാ​യ ആ​തി​ര ഹോ​ട്ട​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത​തോ​ടെ മ​ല​ങ്ക​ര ജ​ലാ​ശ​യ​ത്തോ​ട് ചേ​ർ​ന്നു​ള്ള ഈ ​ഭ​ക്ഷ​ണ​ശാ​ല നന്മയു​ടെ പു​തി​യ പാ​ത​യാ​ണ് തു​റ​ന്ന​ത്.