ഭ​ക്ഷ്യ​വ​സ്തു, മാ​യം, ദോ​ഷ​ഫ​ല​ങ്ങ​ൾ
ഭ​ക്ഷ്യ​വ​സ്തു,  മാ​യം,  ദോ​ഷ​ഫ​ല​ങ്ങ​ൾ
പി. ​ജ​യ​കൃ​ഷ്ണ​ൻ

വി​വി​ധ ആ​ഹാ​ര വ​സ്തു​ക​ളി​ലെ മാ​യം ക​ണ്ടെ​ത്താ​നു​ള്ള ചി​ല നു​റു​ങ്ങു വി​ദ്യ​ക​ൾ ആ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്

1 വെ​ളി​ച്ചെ​ണ്ണ
ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ​യു​ടെ കൂ​ടെ നി​ല​വാ​ര​മി​ല്ലാ​ത്ത​തും മ​റ്റു​പ​ല എ​ണ്ണ​ക​ളും ചേ​ർ​ക്കു​ന്നു.
പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ:
താ​ര​ൻ, മു​ടി കൊ​ഴി​ച്ചി​ൽ, വ​യ​റ്റി​ൽ പ്ര​ശ്ന​ങ്ങ​ൾ
പ​രി​ശോ​ധി​ക്കു​ന്ന​ത് എ​ങ്ങ​നെ:
വെ​ളി​ച്ചെ​ണ്ണ തു​ട​ർ​ച്ച​യാ​യി ആ​റു മ​ണി​ക്കൂ​ർ നേ​രം ഫ്രീ​സ​റി​ൽ സൂ​ക്ഷി​ക്കു​ക. ശു​ദ്ധ​മാ​യ വെ​ളി​ച്ചെ​ണ്ണ പ​രി​പൂ​ർ​ണ​മാ​യും ക​ട്ട​പി​ടി​ക്കും. നി​ല​വാ​ര​മി​ല്ലാ​ത്ത​തും മ​റ്റു​പ​ല എ​ണ്ണ​ക​ളും ചേ​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ എ​ണ്ണ പൂ​ർ​ണ​മാ​യും ക​ട്ട പി​ടി​ക്കി​ല്ല.

2 തേ​യി​ലപ്പൊ​ടി
ഉ​പ​യോ​ഗി​ച്ച തേ​യി​ലപ്പൊ​ടി ക​ള​ർ ചേ​ർ​ത്ത് ഉ​പ​യോ​ഗി​ക്കു​ന്നു. കൂ​ടാ​തെ കാ​ന്ത​പ്പൊ​ടി​യും ചേ​ർ​ക്കു​ന്നു.
പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ:
ശ്വാ​സ കോ​ശ പ്ര​ശ്ന​ങ്ങ​ൾ
പ​രി​ശോ​ധി​ക്കു​ന്ന​ത്:
ഒ​രു ടി​ഷ്യു പേ​പ്പ​റി​ൽ വെ​ള്ളം ന​നച്ച് അ​ല്പം തേ​യി​ലപ്പൊ​ടി വി​ത​റു​ക, ചു​വ​ന്ന ക​ള​ർ കാ​ണ​പെ​ട്ടാ​ൽ അ​തി​ൽ മാ​യം ക​ല​ർ​ന്നി​ട്ടു​ണ്ട്.

3 പ​ഞ്ച​സാ​ര
യു​റി​യ, ചോ​ക്ക് പൗ​ഡ​ർ തു​ട​ങ്ങി​യവ മി​ക്സ് ചെ​യ്യു​ന്നു
പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ:
ച​ര്‍​ദ്ദി, ഓ​ക്കാ​നം, മ​നം​മ​റി​ച്ചി​ല്‍
പ​രി​ശോ​ധി​ക്കു​ന്ന​ത്:
വെ​ള്ള​ത്തി​ൽ ക​ല​ർ​ത്തി നോ​ക്കു​ക , ചോ​ക്ക് പൗ​ഡ​ർ അ​ടി​യി​ൽ അ​ടി​യു​ക​യും കു​റ​ച്ചു നേ​ര​ത്തി​നു ശേ​ഷം യു​റി​യ അ​മോ​ണി​യ​യു​ടെ ഗ​ന്ധം ഉ​ണ്ടാ​ക്കു​ക​യും ചെ​യ്യും.

4 തേ​ൻ
പ​ഞ്ച​സാ​ര സി​റ​പ്പ് ക​ള​ർ ചേ​ർ​ത്ത് മി​ക്സ് ചെ​യ്യു​ന്നു
പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ:
പ്ര​മേ​ഹം, ഉ​ന്മേ​ഷ​ക്കു​റ​വ്, ഉ​റ​ക്ക​മി​ല്ലാ​യ്മ
പ​രി​ശോ​ധി​ക്കു​ന്ന​ത്:
തേ​ൻ ഒ​രു പ​ഞ്ഞി​യി​ൽ മു​ക്കി ക​ത്തി​ക്കു​ക. ശു​ദ്ധ​മാ​യ തേ​ൻ നി​ശ​ബ്ദ​മാ​യി ക​ത്തു​ന്നു. പ​ഞ്ച​സാ​ര അ​ല്ലെ​ങ്കി​ൽ മ​റ്റ് ചേ​രു​വ​ക​ൾ ഉ​ണ്ടെ​ങ്കി​ൽ പൊ​ട്ട​ലും ചീ​റ്റ​ലും കേ​ൾ​ക്കാം

5 മ​ഞ്ഞ​ൾ പൊ​ടി
മെ​റ്റാ​നി​ൽ യെ​ല്ലോ എ​ന്ന രാ​സ​വ​സ്തു ചേ​ർ​ക്കു​ന്നു
പാ​ർ​ശ്വ​ഫ​ല​ങ്ങ​ൾ:
ത​ള​ര്‍​വാ​തം പോ​ല​ത്തെ ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ
പ​രി​ശോ​ധി​ക്കു​ന്ന​ത്:
കു​റ​ച്ചു വെ​ള്ള​ത്തി​ൽ അ​ല്പം മ​ഞ്ഞ​ൾ പൊ​ടി ക​ല​ർ​ത്തു​ക. ഇ​രു​ണ്ട മ​ഞ്ഞ നി​റ​മാ​ണെ​ങ്കി​ൽ അ​തി​ൽ മെ​ന്‍റ​യി​ൽ യെ​ല്ലോ ക​ല​ർ​ത്തി​യി​ട്ടു​ണ്ട്.

6 മു​ള​ക് പൊ​ടി
മു​ള​ക് പൊ​ടി​യി​ല്‍ ഓ​റ​ഞ്ച് 2, സു​ഡാ​ന്‍ റെ​ഡ് എ​ന്നീ കൃ​ത്രി​മ നി​റ​ങ്ങ​ളും ഇ​ഷ്ടി​ക​പ്പൊ​ടി, അ​റ​ക്ക​പ്പൊ​ടി, ഉ​മി പൊ​ടി​ച്ച​ത് തു​ട​ങ്ങി​യ​വ​യൊ​ക്കെ​യു​മാ​ണ് വ്യാ​പ​ക​മാ​യി ചേ​ർ​ക്കു​ന്ന​ത്. നി​ല​വാ​രം കു​റ​ഞ്ഞ അ​സം​സ്കൃ​ത വ​സ്തു​ക്ക​ളി​ല്‍ നി​ന്നു​ണ്ടാ​ക്കു​ന്ന മു​ള​ക് പൊ​ടി​ക്ക് ന​ല്ല ചു​വ​ന്ന നി​റം ല​ഭി​ക്കാ​ന്‍ ചേ​ർ​ക്കു ന്ന ​സു​ഡാ​ന്‍ 1, 2, 3, 4 എ​ന്നി​വ എ​ണ്ണ​യി​ല്‍ അ​ലി​യു​ന്ന​താ​ണ്. ഇ​ത് എ​ളു​പ്പം ക​ണ്ടെ​ത്താ​നാ​വി​ല്ല. ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ല്‍ ചേ​ർ​ക്കാ​ന്‍ അ​നു​വാ​ദ​മി​ല്ലാ​ത്ത ഇ​ത് ക​ര​ള്‍, വൃ​ക്ക​ത്ത​ക​രാ​റു​ക​ള​ട​ക്ക​മു​ള്ള മാ​ര​ക​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കും.

അ​ല്പം മു​ള​ക് പൊ​ടി വെ​ള്ള​ത്തി​ലി​ട്ടു നോ​ക്കി​യാ​ല്‍ ഇ​ഷ്ടി​ക​പ്പൊ​ടി​യു​ണ്ടെ​ങ്കി​ല്‍ താ​ഴെ അ​ടി​യും. മാ​യം ഒ​ഴി​വാ​ക്കാ​ന്‍ മു​ള​ക് വാ​ങ്ങി പൊ​ടി​പ്പി​ച്ച് ഉ​പ​യോ​ഗി​ക്കു​ക.

7 മ​ല്ലി​പ്പൊ​ടി
മ​ല്ലി​പ്പൊ​ടി​യി​ല്‍ അ​റ​ക്ക​പ്പൊ​ടി​യും ചാ​ണ​ക​പ്പൊ​ടി​യു​മാ​ണ് പ്ര​ധാ​ന​മാ​യു ചേ​ർ​ക്കു​ന്ന​ത്. സാ​മ്പാ​ർ​പ്പൊ​ടി, മ​സാ​ല​പ്പൊ​ടി തു​ട​ങ്ങി​യ​വ​യി​ല്‍ ത​വി​ട് പൊ​ടി​ച്ച​തും നി​റം ചേ​ർ​ത്ത സ്റ്റാ​ർ​ച്ചും ചേ​ർ​ക്കു​ന്ന​താ​യും കാ​ണു​ന്നു.

മ​ഞ്ഞ​ളി​ലെ​യും മ​ല്ലി​പ്പൊ​ടി​യി​ലെ​യും മാ​യം വീ​ട്ടി​ല്‍ ക​ണ്ടെ​ത്താ​ന്‍ പ്ര​യാ​സ​മാ​ണ്. മ​ല്ലി​യും മ​ഞ്ഞ​ളു​മൊ​ക്കെ വീ​ട്ടി​ല്‍ വാ​ങ്ങി പൊ​ടി​ച്ച് ഉ​പ​യോ​ഗി​ക്കു​ക​യാ​വും ന​ല്ല​ത്. മ​ല്ലി​പ്പൊ​ടി അ​ല്പം വെ​ള്ള​ത്തി​ലി​ട്ട് നോ​ക്കു​ക. ചാ​ണ​ക​പ്പൊ​ടി ചേ​ർ​ത്തി​ട്ടു​ണ്ടെ​ങ്കി​ല്‍ അ​ത് വെ​ള്ള​ത്തി​ല്‍ പൊ​ങ്ങി​ക്കി​ട​ക്കും. ദു​ർ​ഗ​ന്ധ​വു​മു​ണ്ടാ​കും.


പാ​ലി​ലെ മാ​യം ക​ണ്ടെ​ത്താം

തി​ള​പ്പി​ക്കു​മ്പോ​ള്‍ സാ​ധാ​ര​ണ​യി​ല്‍ ക​വി​ഞ്ഞ നു​ര​യും പ​ത​യും വ​രി​ക​യാ​ണെ​ങ്കി​ല്‍ കാ​സ്റ്റി​ക് സോ​ഡ ചേ​ർ​ന്നി​ട്ടു​ണ്ടെ​ന്ന് സം​ശ​യി​ക്കാം.മാ​യം ക​ല​ർ​ന്ന പാ​ല്‍ തി​ള​പ്പി​ച്ച​ശേ​ഷം ചെ​റു​താ​യി നാ​ക്കി​ന്‍ തു​മ്പി​ല്‍ മു​ട്ടി​ച്ചാ​ല്‍ ന​ല്ല ത​രി​പ്പു​ണ്ടാ​കും.പാ​ലി​നു രൂ​ക്ഷ ഗ​ന്ധ​മു​ണ്ടോ​യെ​ന്ന് നോ​ക്ക​ണം. മാ​യ​വും ആ​ന്‍റി​ബ​യോ​ട്ടി​ക്ക് വ​സ്തു​ക്ക​ളും ചേ​ർ​ത്താ ല്‍ ​അ​ങ്ങ​നെ സം​ഭ​വി​ക്കും. പാ​ലി​ന് മ​ഞ്ഞ​നി​റ​മു​ണ്ടോ​യെ​ന്ന് ശ്ര​ദ്ധി​ക്കു​ക. ചി​ല​പ്പോ​ള്‍ ഇ​ത് പൊ​ട്ടാ​സ്യം ഡൈ​ക്രോ​മേ​റ്റ് ചേ​ർ​ത്ത​തു​കൊ​ണ്ടാ​വാം. പാ​ലി​ല്‍ രാ​സ​വ​സ്തു​ക്ക​ള്‍ ചേ​ർ​ന്നി ട്ടു​ണ്ടെ​ങ്കി​ല്‍ അ​തി​ല്‍ നി​ന്ന് നെ​യ്യോ, തൈ​രോ ഉ​ണ്ടാ​ക്കാ​നാ​വി​ല്ല.

ദോ​ഷ​ഫ​ല​ങ്ങ​ൾ

ഭ​ക്ഷ്യ എ​ണ്ണ: ആ​ർ​ജി​മോ​ൺ ഓ​യി​ൽ, മി​ന​റ​ൽ ഓ​യി​ൽ, സ​ൺ​സെ​റ്റ് യെ​ല്ലോ(​മ​ഞ്ഞ ചാ​യം) നീ​ർ​വീ​ഴ്ച, വ​യ​റി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്ക​ൽ, ഗ്ലൂ​ക്കോ​മ, കാ​ഴ്ച ന​ഷ്ട​മാ​ക​ൽ, ഹൃ​ദ്രോ​ഗം, വ​യ​റി​ള​ക്കം, ഛർ​ദ്ദി, കാ​ൻ​സ​ർ, ആ​സ്ത്മ, അ​ല​ർ​ജി.

പ​രി​പ്പ് വ​ർ​ഗ​ങ്ങ​ൾ: മെ​റ്റാ​നി​ൽ യെ​ല്ലോ ട്യൂ​മ​ർ, കാ​ൻ​സ​ർ, നാ​ഡീ​കോ​ശ​ങ്ങ​ൾ​ക്ക് നാ​ശം, ശ്വാ​സ​കോ​ശ രോ​ഗ​ങ്ങ​ൾ.

കേ​സ​രി​പ​രി​പ്പ്: ലാ​ത്യ​രി​സം മു​ട്ടി​നു താ​ഴെ ത​ള​ർ​ന്നു​പോ​കു​ന്ന അ​വ​സ്ഥ.
അ​രി: മേ​റ്റാ​നി​ൽ യെ​ല്ലോ നാ​ഡീ​കോ​ശ​ങ്ങ​ൾ​ക്ക് നാ​ശം
2 റെ​ഡ് ഓ​ക്സൈ​ഡ് ക​ര​ളി​നും, വൃ​ക്ക​ക​ൾ​ക്കം ദോ​ഷം
3 ലെ​ഡ് ക്രോ​മേ​റ്റ് ബ്രോ​ങ്കൈ​റ്റി​സ്, ന്യു​മോ​ണി​യ, ആ​സ്ത്മ, ക​ര​ളി​നും വൃ​ക്ക​ക​ൾ​ക്കും ദോ​ഷം
ആ​ട്ട, മൈ​ദ, സൂ​ജി: ചോ​ക്ക്പൊ​ടി, ചീ​ത്ത​യാ​യ ധാ​ന്യ​ങ്ങ​ളു​ടെ പൊ​ടി, മ​ണ്ണ്, വെ​ളു​ത്ത ത​രി​മ​ണ​ൽ, ബോ​റി​ക് ആ​സി​ഡ് വ​യ​റി​ള​ക്കം, ഛർ​ദ്ദി.
നെ​യ്യ്, വെ​ണ്ണ: ടാ​ർ​ട്രാ​സീ​ൻ യെ​ല്ലോ 2ജി(​മ​ഞ്ഞ ചാ​യം), വ​ന​സ്പ​തി ആ​സ്ത​മ, അ​ല​ർ​ജി, വ​യ​റു​വേ​ദ​ന, കാ​ൻ​സ​ർ
2 പാ​ര​ഫി​ൻ വാ​ക്സ്, ടാ​ലോ (മൃ​ഗ​കൊ​ഴു​പ്പ്) അ​ന്ന​നാ​ള ,ആ​മാ​ശ​യ രോ​ഗ​ങ്ങ​ൾ.
ശ​ർ​ക്ക​ര: ചോ​ക്ക് പൊ​ടി, കാ​രം, മെ​റ്റാ​നി​ൽ യെ​ല്ലോ (കോ​ൾ​ടാ​ർ ചാ​യം) വ​യ​റി​ള​ക്കം, ഛർ​ദ്ദി, ദ​ഹ​നേ​ന്ദ്രി​യ രോ​ഗ​ങ്ങ​ൾ, കാ​ൻ​സ​ർ.

ചാ​യ​പ്പൊ​ടി: കോ​ൾ​ടാ​ർ ചാ​യ​ങ്ങ​ൾ, ഇ​രു​മ്പ് പൊ​ടി, ചാ​യ എ​ടു​ത്ത​തി​നു ശേ​ഷ​മു​ള്ള വേ​സ്റ്റ്, ചാ​യം ചേ​ർ​ത്ത് വി​ല്ക്കു​ന്ന​ത് ആ​സ്ത്മ, അ​ല​ർ​ജി, വ​യ​റു​വേ​ദ​ന, കാ​ൻ​സ​ർ.
കാ​പ്പി​പ്പൊ​ടി: മ​ണ്ണ്, പു​ളി​ങ്കു​രു, ഇ​രു​മ്പ് പൊ​ടി വ​യ​റു വേ​ദ​ന, ആ​മാ​ശ​യ​വ്രണം, കു​ട​ൽ വ്രണം
ഗ്രീ​ൻ​പീ​സ്, ചെ​റു​പ​യ​ർ: ഗ്രീ​ൻ എ​സ് (പ​ച്ച ചായം) ​ആ​സ്ത്മ, ആ​മാ​ശ​യ കാ​ൻ​സ​ർ.
ഉ​ഴു​ന്നു പ​രി​പ്പ്, ചെ​റു​പ​യ​ർ പ​രി​പ്പ്: ചോ​ക്ക് പൊ​ടി ദ​ഹ​നേ​ന്ദ്രി​യ ത​ക​രാ​ർ

ശ​ങ്ക വേ​ണ്ട, പ​രാ​തി പ​റ​യാം

ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ല്‍ മാ​യം ചേ​ർ​ക്കു​ന്ന​താ​യി ക​ണ്ടെ​ത്തു​ക​യോ സം​ശ​യി​ക്കു​ക​യോ ചെ​യ്താ​ല്‍ ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ​ക്കാ​ണ് പ​രാ​തി കൊ​ടു​ക്കേ​ണ്ട​ത്. എ​ല്ലാ താ​ലൂ​ക്കു​ക​ളി​ലും ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ​മാ​രു​ണ്ട്. അ​ത​ല്ലെ​ങ്കി​ല്‍ 14 ജി​ല്ല​ക​ളി​ലു​മു​ള്ള ജി​ല്ലാ ഡെ​സി​ഗ്നേ​റ്റ​ഡ് ഓ​ഫീ​സ​ർ​മാ​ര്‍, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം, തി​രു​വ​ന​ന്ത​പു​രം തു​ട​ങ്ങി​യ മൂ​ന്ന് മേ​ഖ​ല​ക​ളി​ലു​ള്ള റീ​ജി​യ​ണ​ല്‍ വി​ജി​ല​ൻ​സ് സ്ക്വാ​ഡ് എ​ന്നി​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും ഫോ​ണ്‍ വ​ഴി​യോ രേ​ഖാ​മൂ​ല​മോ പ​രാ​തി​പ്പെ​ടാം. പ​രാ​തി​യോ​ടൊ​പ്പം ഭ​ക്ഷ്യ​വ​സ്തു​വി​ന്‍റെ സാ​മ്പി​ള്‍ വേ​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല. ഉ​പ​ഭോ​ക്താ​വി​ന് നേ​രി​ട്ട് റീ​ജി​യ​ണ​ല്‍ ലാ​ബു​ക​ളി​ല്‍ കൊ​ണ്ടു​പോ​യി ഭ​ക്ഷ്യ​വ​സ്തു പ​രി​ശോ​ധി​ക്കാ​നും സാ​ധി​ക്കും.

(അവസാനിച്ചു)