Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സൗന്ദര്യം ആയുര്‍വേദത്തിലൂടെ
പ്രായഭേദമോ ലിംഗവ്യത്യാസമോ കൂടാതെ ഏതൊരു വ്യക്തിയും ആസ്വദിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ് സൗന്ദര്യം അഥവാ സൗന്ദര്യം നിലനിര്‍ത്തുകയെന്നത്. യഥാര്‍ഥത്തില്‍ ഒരാളുടെ കണ്ണിനും മനസിനും കുളിര്‍മയും ആനന്ദവും നല്കുന്നതെന്തോ അതിനെയാണ് നാം സൗന്ദര്യമായി കണക്കാക്കുന്നത്.
പുരാണങ്ങളില്‍ കൂടി കണ്ണോടിക്കുകയാണെങ്കില്‍ നമുക്ക് മനസിലാക്കാന്‍ സാധിക്കും നവീനകാലത്തില് നിന്നും ഒട്ടും പിറകെയാവാത്ത രീതിയില്‍ തന്നെയാണ് അന്നുള്ളവരും സൗന്ദര്യം സംരക്ഷിച്ചുപോരുന്നതെന്ന്. അനവധി സുഗന്ധദ്രവ്യങ്ങളും ചമയരസക്കൂട്ടുകളുമൊക്കെ അവര്‍ക്കു മാത്രം അറിയാവുന്ന രഹസ്യങ്ങളായി ഇന്നും നിലനിന്നുപോരുന്നു.
ആയുര്‍വേദത്തില്‍ ഉളളിലെ ശുദ്ധിയാണു പുറമേയുളള മോടി പിടിപ്പിക്കലിനെക്കാള്‍ പ്രധാനം. അതിനു കുറച്ചു മെനക്കെടാനുളള മനസും ക്ഷമയും കൂടിയേ തീരൂ. നിങ്ങളുടെ ശ്രമം പാഴായിപോകില്ല എന്ന ഉറപ്പ് ആയുര്‍വേദ സൗന്ദര്യസംരക്ഷണത്തില്‍ നല്കുന്നു.
യോഗാസനവും പ്രാണായാമവും
സൗന്ദര്യസംരക്ഷണത്തിനായി യോഗാസനങ്ങള്‍, പ്രാണായാമം തുടങ്ങിയ ആയുര്‍വേദ റിലാക്സേഷന് തെറാപ്പി നിത്യവും ശീലിക്കുന്നത് ഏറെ പ്രയോജനകരമാണ്.
അമിതമായ ടെന്‍ഷനും അതുസംബന്ധിച്ച രോഗാവസ്ഥകളുമൊക്കെ നമുക്ക് ആയുര്‍വേദ റിലാക്സേഷന് തെറാപ്പി വഴി കുറയ്ക്കാം. ഇത്തരം സന്ദര്‍ഭങ്ങളിലാണ് നാം ആയുര്‍വേദവും അതിന്റെ പാരമ്പര്യത്തെക്കുറിച്ചും തിരിച്ചറിയേണ്ടത്. ആയുര്‍വേദം കേവലം ശരീരം മാത്രമല്ല അതിലെ മനസിനു വേണ്ട ചികിത്സയും പ്രദാനംചെയ്യുന്നു. മാനസികമായും ശാരീരികമായും വ്യക്തിയെ ആരോഗ്യവാനാക്കുക എന്നതാണ് ആയുര്‍വേദ ചികിത്സാരീതി.
ജരാനരകളെ അകറ്റാം...
പ്രായവ്യത്യാസമില്ലാതെ ജരാനരകളെ അകറ്റി സ്ഥായിയായ സൗന്ദര്യം നിലനിര്‍ത്തുന്നതിനുവേണ്ടി സ്വദേശത്തുനിന്നും വിദേശത്തുനിന്നും ഒേറെപ്പേര് കേരളത്തിലെ ആയുര്‍വേദത്തെ ആശ്രയിക്കാറുണ്ട്. ത്വക്കിനും ശരീരത്തിനും അനുയോജ്യമായ തൈലങ്ങളും ലേപനങ്ങളും തെരഞ്ഞെടുക്കുകയും ശോധന ചികിത്സ (ഡി ടോക്സിഫിക്കേഷന് തെറാപ്പി) കൂടി സമന്വയിപ്പിച്ച് ചെയ്യുന്നതിനാല്‍ ഫലപ്രദവും ഏറെക്കാലം നീണ്ടുനില്ക്കുന്നതുമായ ആരോഗ്യപരമായ സൗന്ദര്യം പ്രധാനംചെയ്യാന്‍ ആയുര്‍വേദത്തിന് കഴിയും.
മുടികൊഴിച്ചല്‍, താരന്, കരുവാളിപ്പ്, മുഖക്കുരു, കാലിനുണ്ടാവുന്ന വിണ്ടുകീറല്‍, അമിതമായ വരള്‍ച്ച തുടങ്ങി ഒട്ടനവധി പ്രശ്നങ്ങള്‍ക്ക് ഫലപ്രദമായ ഔഷധ പ്രയോഗങ്ങള്‍ പ്രകൃതിയില്‍ ലഭ്യമാണ്. ചെമ്പരത്തികൊണ്ടുണ്ടാക്കുന്ന ഷാംപൂ, കഞ്ഞുണ്ണി, ചെമ്പരത്തി, വേപ്പ്, കറിവേപ്പില മുതലായ ഔഷധക്കൂട്ട് ഉപയോഗിച്ച് ഉണ്ടാക്കുന്ന വെളിച്ചെണ്ണ മുടിക്ക് കറുപ്പും ദൃഢതയും മുടികൊഴിച്ചില്‍ അകറ്റുന്നതിനും ഏറെ പ്രയോജനകരമാണ്.
കൃത്രിമ നിറങ്ങള്‍ മുടിയില്‍ ഉപയോഗിക്കുന്നതിനു പകരം മൈലാഞ്ചി, ചെമ്പരത്തി, നെല്ലിക്ക എന്നിവ ഉപയോഗിച്ച് മുടിക്ക് കളര്‍ ചെയ്യാം. ഇതില്‍ നെല്ലിക്ക, ചെമ്പരത്തി എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ തീര്‍ച്ചയായും മുടിക്ക് കറുപ്പും ആരോഗ്യവും ഉണ്ടാകാന്‍ സഹായകമാകുന്നു.
കറിവേപ്പില ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുന്നത് അകാലനര അകറ്റും.കുളിക്കുമ്പോള്‍ ഒരിക്കലും തലയില്‍ ചൂടുവെളളമൊഴിക്കരുത്. കണ്ണിനുണ്ടാകുന്ന പല പ്രശ്നങ്ങളും തലവേദനയും കൂടാനുളള കാരണം ചൂടുവെളളത്തിലുളള തല കഴുകലാണ്.
ശുദ്ധമായ മഞ്ഞളും, തൈര് അല്ലെങ്കില്‍ തേന്‍ ഉപയോഗിച്ച് മുഖത്ത് പാക്ക് ചെയ്യുകയാണെങ്കില്‍ നിറം വര്‍ധിക്കാനും മുഖത്തെ കരിവാളിപ്പ് മാറ്റി മുഖം ഭംഗിയാവുകയും ചെയ്യും.
കറ്റാര്‍വാഴ നീര് ദിവസവും പുരട്ടി താരന് അകറ്റാം. തലേന്ന് വെള്ളത്തില്‍ കുതിര്‍ന്ന ഉലുവ അരച്ച് പുരട്ടി തല കഴുകുന്നതും മുടി വളരാന്‍ ഉത്തമമാണ്. ഇതോടൊപ്പം വിവിധ തരത്തിലുള്ള ആയുര്‍വേദ ഫേഷ്യല്‍, ഫൂട്ട് മസാജ് കൂടെ കാസാ ഹെഡ് മസാജ്, ഫേസ് മസാജ് തുടങ്ങിയ രീതികളും ആയുര്‍വേദത്തില്‍ ഏറെ ഫലപ്രദമായി ചെയ്തുവരുന്ന ചികിത്സാ രീതികളാണ്.
ചില സൗന്ദര്യ ടിപ്സുകള്‍
* മുഖക്കുരു അകറ്റാന്‍ നിത്യേന രക്ത ചന്ദനം അരച്ച് മുഖത്തു പുരട്ടാം. എല്ലാ ദിവസവും അരയ്ക്കാന്‍ ബുദ്ധിമുട്ടുളള വര് രക്തചന്ദനം പൊടിച്ച് കുപ്പിയില്‍ മുറുക്കി അടച്ച് സൂക്ഷിക്കാവുന്നതാണ്. അല്പാല്പമായി എടുത്ത് വെളളത്തില്‍ ചാലിച്ചു പുരട്ടാം. ഉറങ്ങും മുന്‍പോ രാവിലെ എഴുന്നേല്‍ക്കുമ്പോഴോ പുരട്ടുക. ഉണങ്ങി കഴിയുമ്പോള്‍ ആര്യവേപ്പില ചതച്ചിട്ടു തിളപ്പിച്ചാറിയ വെളളം കൊണ്ട് മുഖം കഴുകണം. മുഖക്കുരുവും കറുത്ത പാടുകളും മാറി മുഖകാന്തി വര്‍ധിക്കും.
* രാത്രി കിടക്കും മുന്‍പ് പച്ചമഞ്ഞളരച്ച് കട്ടിയായി മേല്‍ച്ചുണ്ടില്‍ പുരട്ടാം. രാവിലെ എഴുന്നേറ്റ് ചെറു ചൂടുവെളളം കൊണ്ട് കഴുകുക. അനാവശ്യ രോമങ്ങള്‍ കൊഴിഞ്ഞു പോകും. പച്ചപപ്പായയും മഞ്ഞളും കൂട്ടി അരച്ചു പുരട്ടുന്നതും മുഖ രോമങ്ങള്‍ കളയാന്‍ ഉത്തമമാണ്.
* ഇളം ചൂടുവെളളത്തില്‍ അല്‍പ്പം ഉപ്പിട്ട് അതു കവിള് കൊളളുക. ഇതു ദിവസവും ചെയ്യുന്നത് മോണയ്ക്കും പല്ലിനും ഗുണം ചെയ്യും. പഴുത്ത മാവില കൊണ്ടു പല്ലു തേക്കാം. പല്ലില്‍ പറ്റിപ്പിടിച്ചിരിക്കുന്ന അഴുക്കുകള്‍ നീങ്ങും. ചെറുനാരങ്ങാനീരില് ഉപ്പു പൊടിച്ചിട്ട് പല്ലു തേക്കുക. ഒരാഴ്ചയ്ക്കുളളില്‍ പല്ലിന്റെ മഞ്ഞ നിറത്തില്‍ മാറ്റം വരും.
* നഖം പൊട്ടിപ്പോകുന്നതും നഖം വളരാതിരിക്കുന്നതും പെണ്‍കുട്ടികളെ വല്ലാതെ അലട്ടുന്ന പ്രശ്നമാണ്. ശുദ്ധമായ വെളിച്ചെണ്ണ നഖങ്ങളില്‍ തടവി നന്നായി മസാജ് ചെയ്യുക. പത്തു മിനിറ്റു വച്ച ശേഷം ഉപ്പിട്ട ചൂടുവെളളത്തില്‍ നഖം കഴുകാം.
* പേന്‍ ശല്യമുളളവര്‍ കിടക്കും മുന്‍പ് തലമുടിയിലും തലയിണയിലും കൃഷ്ണ തുളസി ഇലകള്‍ വച്ചിട്ട് കിടക്കുക. ആഴ്ചയില്‍ രണ്ടു തവണ കടുകരച്ച് തലയില്‍ പുരട്ടി കുളിക്കാം. താരന് അകലും. ചെറുപയര്‍ അരച്ച് തൈരില്‍ കലക്കി താളിയാക്കി തേക്കുന്നതും താരന്റെ ശല്യം കുറയ്ക്കും.
* വരണ്ട ചര്‍മമുളളവര്‍ സോപ്പിനു പകരമായി ചെറുപയര്‍ പൊടി ഉപയോഗിക്കുക. ചെറുപയര്‍ വെയിലത്തു വച്ചുണക്കി പൊടിച്ചെടുക്കുന്നതാണു നല്ലത്. കടയില്‍ നിന്നു വാങ്ങുന്ന പായ്ക്കറ്റുകളില്‍ എത്രത്തോളം പയറു പൊടിയുണ്ടെന്ന് വിശ്വസിക്കാനാകില്ല. പയറു പൊടിയില്‍ അല്പം വെളിച്ചെണ്ണ ചേര്‍ത്ത് ദേഹമാസകലം പുരട്ടി കുളിക്കുന്നത് ചര്‍മത്തിന്റെ വരള്‍ച്ചയകറ്റും. കുളിക്കും മുമ്പേ ദേഹമാസകലം എണ്ണതൊട്ടു പുരിയിട്ട് കുളിക്കുന്നതും നല്ലതാണ്.
* എണ്ണമയമില്ലാത്തതും വരള്‍ച്ച താത്തതുമായ സാധാരണ ചര്‍മമുളളവര്‍ മഞ്ഞളും ചെറുപയര്‍ പൊടിയും സമം എടുത്ത് വെളളത്തില്‍ ചാലിച്ചു ശരീരത്തില്‍ പുരട്ടി മസാജ് ചെയ്തശേഷം കുളിക്കാം. ചര്‍മത്തിന്റെ നിറം വര്‍ധിക്കും.
* കണ്ണുകളുടെ ക്ഷീണം മാറാന്‍ കട്ടന്‍ ചായയോ പനിനീരോ പഞ്ഞിയില്‍ മുക്കി പത്തു മിനിറ്റുനേരം കണ്‍പോളയ്ക്ക് മുകളില്‍ വയ്ക്കാം. മുരിങ്ങയിലയും പൂവും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കണ്ണിനു തെളിമയും ഉന്മേഷവും നല്‍കും.
* ചുണ്ടിലെ കറുപ്പുനിറം മാറ്റാന്‍ വെണ്ണയില്‍ (ഉപ്പു ചേരാത്തത്) കുങ്കുമപ്പൂ ചാലിച്ചു ചുണ്ടില്‍ പുരുക. വെണ്ണയില്‍ രണ്ടു മൂന്നു തുള്ളി തേന്‍ ചേര്‍ത്തു ചുണ്ടില്‍ പുരുക. ചുണ്ടിലെ കരുവാളിപ്പു മാറി നല്ല തുടുപ്പ് ഉണ്ടാകും. കറുത്ത ചുണ്ടുകള്‍ മുഖസൗന്ദര്യത്തെ ആകെ കെടുത്തിക്കളയും. ചുണ്ടു തുടുക്കാന്‍ കുങ്കുമപ്പൂവ് ഉപയോഗിക്കാം. കുങ്കുമപ്പൂവ് ഒരു തുളളി തേനില്‍ ചാലിച്ച് വയ്ക്കുക. ഈ മിശ്രിതത്തില്‍ അല്പം പാലും ചേര്‍ത്ത് ചുണ്ടില്‍ പുരട്ടിയാല്‍ കറുപ്പു നിറം അശേഷം മാറി തുടുത്ത റോസാദളങ്ങള്‍ പോലെയാകും.
ഡോ. അബ്ദുള്‍ റഹ്മാന് പൊയിലന്‍
ഡോ. ഒ.എം. ശ്രേയ
പിവിഎ ആയുര്‍വേദിക്, മള്‍ട്ടി സ്പെഷാലിറ്റി നഴ്സിംഗ് ഹോം, കാമ്പള്ളി, കണ്ണൂര്‍.
റെനീഷ് മാത്യു
രോഗപ്രതിരോധശക്തിക്ക് മഞ്ഞൾ
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മഞ്ഞളി
ചെങ്കണ്ണിന് ആയുർവേദ ചികിത്സ
വേനൽക്കാലത്ത് വ്യാപിക്കുന്ന രോഗങ്ങളിൽ പ്രധാനപ്പെട്ട ഒന്നാണ് ചെങ്കണ്ണ്. അല്പമൊ
കർക്കടക കഞ്ഞി
പഞ്ചകർമ്മ ചികിത്സയ്ക്ക് പകരമായി കർക്കടകത്തിൽ നിർബന്ധമായി ഉപയോഗിക്കേണ്ടത
സന്ധിവാതം അഥവാ ആര്‍ത്രൈറ്റിസ്- രോഗശമനം ആയുര്‍വേദത്തിലൂടെ
ഒരു സന്ധിയിലോ അനേകം സന്ധികളിലോ ഉണ്ടാകുന്ന നീര്‍വീക്കം മൂലം അവ ബലഹീനമാകുന്നതിനെയാണ് നാം സന്ധിവാതം അഥവ
ഹൃദയസംരക്ഷണം ആയുർവേദത്തിലൂടെ
ഹൃദയത്തിന്റെ ആരോഗ്യം വളരെ പ്രധാനപ്പെട്ട ഒന്നാണ്. മനുഷ്യന്റെ മനസ് ഹൃദയമാണ്
ആഹാരത്തിൽ കരുതിയാൽ ആരോഗ്യം വരുതിയിൽ
പോഷകക്കുറവ്, വ്യയാമക്കുറവ്, മാനസിക സംഘർഷങ്ങൾ, അമിത ഉത്കണ്ഠ തുടങ്ങിയവ പ്ര
പൊട്ടാസ്യം ധാരാളം; ഹൃദയ സംരക്ഷണത്തിനു ചക്ക
വിറ്റാമിനുകൾ, ധാതുക്കൾ, ഇലക്ട്രോളൈറ്റുകൾ, ഫൈറ്റോ ന്യൂട്രിയൻറുകൾ, കാർബോഹൈ
ഹൃദയാരോഗ്യത്തിനും അമിതവണ്ണം കുറയ്ക്കുന്നതിനും ഉലുവ
ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ. ഹൃദയാരോഗ്
വെളുത്തുള്ളി കഴിക്കുന്പോൾ ഇതൊക്കെ അറിയണം
വെളുത്തുളളിയുടെ ഔഷധഗുണങ്ങൾക്കു പിന്നിൽ അതിലുളള സൾഫർ അടങ്ങിയ അലിസിൻ എന്ന
വിഷാദവും വിളർച്ചയും അകറ്റാൻ മഞ്ഞൾ
മഞ്ഞളിന്റെ ഗുണങ്ങൾ പറഞ്ഞാൽ തീരില്ല. നാരുകൾ, വിറ്റാമിൻ സി, ബി6, മാംഗനീസ്, ഇരു
ഗോതന്പ് കഴിച്ചാൽ ഷുഗർ കുറയുമോ?
ഗൗരവതരമായ പല രോഗങ്ങളുടെയും മൂലസ്ഥാനം പ്രമേഹംതന്നെയാണ്. നിയന്ത്രിക്കാമെന്ന
മഞ്ഞൾമാഹാത്മ്യം!
രോഗപ്രതിരോധശക്തി മെച്ചപ്പെടുത്തുന്നതിനു മഞ്ഞൾ ഫലപ്രദമെന്നു ഗവേഷകർ. മഞ്ഞളിലടങ്ങിയിരിക്കുന്ന
മഞ്ഞൾ മാഹാത്മ്യം
മഞ്ഞളിന്റെ ആരോഗ്യപരമായ ഗുണങ്ങൾ അനവ ധിയാണ്. മഞ്ഞൾ മരുന്നാണ്. ധാരാളം അലോപ്പതി മരുന
പപ്പായ വിശേഷങ്ങൾ
നമ്മുടെ പറന്പിൽ ലഭ്യമായ ഏറ്റവും ഗുണമുളള പച്ചക്കറികളിലൊന്നാണു പപ്പായ. മായമില്ല. കീട
വിളർച്ച തടയാൻ വെണ്ടയ്ക്ക
വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം
ഹൃദയാരോഗ്യത്തിനു കടുക്
കടുക് വറുത്തതു ചേർക്കാത്ത വിഭവങ്ങൾ നന്നേ കുറവ്. കടുകു വറുത്താൽ രുചിയേറും. പക
രോഗപ്രതിരോധം മെച്ചപ്പെടുത്താൻ തുളസിയില
തുളസിയിലയും കുരുമുളകും ഇഞ്ചിയും കരിപ്പുകട്ടിയും ചേർത്തുണ്ടാക്കുന്ന കഷായം കുടിച്ച
നെല്ലിക്കയിലെ ആരോഗ്യരഹസ്യങ്ങൾ
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്
ഒമേഗ 3 യിൽ ഒന്നാമൻ കടുകെണ്ണ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തല
ഹൃദയാരോഗ്യത്തിനു തക്കാളി
പ്രായമായവരുടെയും ആരോഗ്യത്തിനു തക്കാളി ഗുണപ്രദം. തക്കാളിയിലുളള വിറ്റാമിൻ കെയും
വെളുത്തുള്ളി വിശേഷങ്ങൾ..!
ആഹാരത്തിനു രുചിയും സുഗന്ധവും സമ്മാനിക്കുന്ന വെളുത്തുളളി നിരവധി രോഗങ്ങൾക്കു മ
‘മുരിങ്ങയില - ഈ വീടിന്റെ ഐശ്വര്യം(ആരോഗ്യം)..!’
നമ്മുടെ ശരീരത്തെ ശക്തിപ്പെടുത്തുന്ന എത്രയെത്ര പോഷകങ്ങൾ - വിറ്റാമിനുകളും ധാ
ബിപി നിയന്ത്രിതമാക്കാൻ വെണ്ടയ്ക്ക
വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം
പ്രമേഹ പ്രതിരോധവും നിയന്ത്രണവും
പ്രമേഹം എങ്ങനെ പ്രതിരോധിക്കാമെന്നും നിയന്ത്രണവിധേയമാക്കാമെന്നുമുള്ളതാണ് നമ
ആപ്പിളിലെ നാരുകൾ ദഹനത്തിനു സഹായകം
ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിനും കാൻസറിനെ പ്രതിരോധിക്കുന്നതിനും ചർമസംരക്ഷ
ഹൃദയത്തിൽ സൂക്ഷിക്കാൻ ചില മാതളവിശേഷങ്ങൾ
ആയുർവേദത്തിൽ പരാമർശിക്കപ്പെടുന്ന ഒരു ഒൗഷധസസ്യമാണു മാതളം. ഇതിന്റെ ഫലമാണു
പോഷകസമൃദ്ധം കശുവണ്ടിപ്പരിപ്പ്; മിതമായി ഉപയോഗിക്കാം
പോഷകസമൃദ്ധമാണ് കശുവണ്ടിപ്പരിപ്പ്. പ്രോട്ടീനുകൾ, ശരീരത്തിന് അവശ്യം വേണ്ട ധാ
ഹൃദയാരോഗ്യത്തിന് ഇളനീർ
കൃത്രിമ നിറങ്ങളില്ല. കൃത്രിമ പഞ്ചസാരയില്ല. രാസമാലിന്യങ്ങളില്ല. പ്രകൃതിയൊരുക്കി
രോഗപ്രതിരോധത്തിന് വെണ്ടയ്ക്ക വിഭവങ്ങൾ
വെണ്ടയ്ക്കയിൽ നാരുകൾ ധാരാളം. വിറ്റാമിനുകളായ എ,ബി,സി,ഇ,കെ, ധാതുക്കളായ കാൽസ്യം
ഹൃദയാരോഗ്യത്തിനു തക്കാളി
പ്രായമായവരുടെയും ആരോഗ്യത്തിനു തക്കാളി ഗുണപ്രദം. തക്കാളിയിലുളള വിറ്റാമിൻ കെയും
ഹൃദയത്തിനു കരുത്തായ് ഓറഞ്ച്
ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സങ്കേതമാണ് ഓറഞ്ച്. രുചികരം.വിറ്റ
ജൈവപച്ചക്കറികൾ ആരോഗ്യജീവിതത്തിന്
പഴങ്ങളും പച്ചക്കറികളും ധാരാളമായി ഉൾപ്പെടുത്തിയ ആഹാരക്രമം പ്രതിരോധശക്തി മെ
ഒമേഗ 3 ഏറ്റവും കൂടുതൽ കടുകെണ്ണയിൽ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തല
ആരോഗ്യത്തിനും അഴകിനും ആപ്പിൾ
ദിവസവും ആപ്പിൾ കഴിക്കുന്നതു ഡോക്ടറെ ഒഴിവാക്കാൻ സഹായിക്കുമെന്നതു പഴമൊഴി. പഠന
ഹൃദയാരോഗ്യത്തിന് നെല്ലിക്ക
വിറ്റാമിൻ സിയുടെ ബാങ്കാണ് നെല്ലിക്ക. പ്രതിരോധശക്തി മെച്ചപ്പെടുത്തുന്നു. ചർമത്
ഉപവാസത്തിലൂടെ ശുദ്ധീകരണം - ശരീരത്തിനും മനസിനും
ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്‍കുന്നത് ( puri
കൊളസ്ട്രോളും സാച്ചുറേറ്റഡ് ഫാറ്റുമില്ല, ചക്കവിഭവങ്ങൾ ആരോഗ്യദായകം
ചക്കയും മറ്റു ചക്കവിഭവങ്ങളും രുചികരമാണ്, ആരോഗ്യദായകവും. ചക്കയിലെ നാരുകൾ ദ
ആരോഗ്യകരമായ ഭക്ഷണരീതികൾ
നമ്മുടെ ശരീരഘടന അനുസരിച്ച് എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, എത്രത്തോളം കഴിക
തലമുടിയുടെ ആരോഗ്യപ്രശ്നങ്ങൾ
നീണ്ട മുടികളോടു കൂടിയ കസവുടുത്ത സുന്ദരികൾ കേരളത്തിന്റെ തനതു ഭംഗിയുടെ പ്രതീ
സൂര്യാഘാതം ആയുർവേദത്തിലൂടെ പ്രതിരോധിക്കാം
തിരുവനന്തപുരം: സൂര്യാഘാത സാധ്യത അനുദിനം വർധിക്കു
പപ്പായ വിശേഷങ്ങൾ
പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം മെച്ചപ്പെടുത്തുന്നു. പ്രോട്ടീ
ദഹനക്കേടിനു പ്രതിവിധി ഇഞ്ചി
വിറ്റാമിൻ എ, സി, ഇ, ബി കോംപ്ലക്സ്; ധാതുക്കളായ മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, സ
ഹൃദയാരോഗ്യത്തിനു സീതപ്പഴം
വിറ്റാമിൻ സി, എ, ബി6 എന്നീ പോഷകങ്ങൾ ധാരാളമടങ്ങിയ ഫലമാണു സീതപ്പഴം(custard appl
പ്രമേഹസാധ്യത കുറയ്ക്കാൻ ഉലുവ
ആരോഗ്യസംരക്ഷണത്തിന് ഒഴിച്ചുകൂടാനാകാത്ത സുഗന്ധദ്രവ്യമാണ് ഉലുവ; ഒപ്പം ഹൃദയ
ഒമേഗ 3 യിൽ ഒന്നാമൻ കടുകെണ്ണ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തല
ഗർഭിണികൾക്കു കൈതച്ചക്ക(പൈനാപ്പിൾ) കഴിക്കാമോ?
ഗർഭിണികൾ പൈനാപ്പിൾ കഴിക്കരുത് എന്ന അന്ധവിശ്വാസം നമ്മുടെ സമൂഹത്തിൽ പരക്കെ നില
നാരുകളടങ്ങിയ ആഹാരക്രമം
പോഷകങ്ങളടങ്ങിയ ഭക്ഷണവും വ്യായാമവുമാണ് മികച്ച ആരോഗ്യത്തിലേക്കുളള വഴികൾ.
രോഗപ്രതിരോധം മെച്ചപ്പെടുത്താൻ തുളസിയില
തുളസിയിലയും കുറച്ചു കുരുമുളകും ഇഞ്ചിയും കരിപ്പുകട്ടിയും ചേർത്തുണ്ടാക്കുന്ന കഷായം
ഒമേഗ 3 ഏറ്റവും കൂടുതൽ കടുകെണ്ണയിൽ
ആരോഗ്യജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത പോഷകമാണ് ഒമേഗ 3 ഫാറ്റി ആസിഡുകൾ. തല
ഹൃദയാരോഗ്യത്തിന് ഉലുവ
മുടിയഴകിന്
മുടികൊഴിച്ചിൽ കുറയ്ക്കുന്നതിനും താരനെതിരേ പോരാടുന്നതിനും ഉ
ഹൃദയാരോഗ്യത്തിന് ഓറഞ്ച്
ധാരാളം വിറ്റാമിനുകളുടെയും പോഷകങ്ങളുടെയും സങ്കേതമാണ് ഓറഞ്ച്. രുചികരം.വിറ്റ
വീട്ടമ്മമാരുടെ ശ്രദ്ധയ്ക്ക്
പല നിറങ്ങളിലുള്ള പഴങ്ങളും പച്ചക്കറികളും
പല നിറങ്ങളിലുള്ള പഴങ്ങളും പച
രോഗപ്രതിരോധത്തിന് വെളുത്തുള്ളി, തേൻ, തൈര്
** ബിപി നിയന്ത്രണത്തിനു വെളുത്തുള്ളി
* വെളുത്തുളളിക്കു രോഗപ്രതിരോധശക്തി നല്കു
കണ്ണുകളുടെ ആരോഗ്യത്തിന് ഏത്തപ്പഴം
കണ്ണുകളുടെ ആരോഗ്യത്തിന് ഏത്തപ്പഴം ഗുണപ്രദം.ഏത്തപ്പഴത്തിൽ വിറ്റാമിൻ എ ധാരാ
എല്‍ഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ ഗ്രീൻ ടീ
എപി ഗാലോ കേയ്റ്റ്ചിൻ 3 ഗാലേറ്റ് (ഇജിസിജി) എന്ന ആൻറി ഓക്സിഡൻറാണു ഗ്രീൻ ടീയുടെ ഗു
മാറ്റേറും കാരറ്റ് വിശേഷങ്ങൾ
ആരോഗ്യജീവിതത്തിന് അവശ്യമായ വിറ്റാമിനുകൾ, എൻസൈമുകൾ, ധാതുക്കൾ എന്നിവ സമൃദ
ആമാശയത്തിനു തുണയായ് പപ്പായ
* പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനം വർധിപ്പിക്കുന്നു. പ്രോ
ഫോളേറ്റും ആരോഗ്യവും
വിറ്റാമിൻ ബി9 ആണു ഫോളിക്കാസിഡ്. ജലത്തിൽ ലയിക്കുന്ന തരം വിറ്റാമിനാണ് ഫോളിക്കാ
സൗന്ദര്യം നിലനിർത്താൻ പപ്പായ
വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡന്റുകൾ, നാരുകൾ എന്നിവ പപ്പായയിൽ ധാരാളം. വിറ
വെണ്ടയ്ക്ക ഫ്രൈ ചെയ്യുന്നത് ഒഴിവാക്കാം
വെണ്ടയ്ക്കയിലുളള ഇരുന്പും ഫോളേറ്റും ഹീമോഗ്ലോബിന്റെ നിർമാണം ത്വരിതപ്പെടുത്തു
Latest News
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
Latest News
ഫ്രഞ്ച് എയർ ട്രാഫിക് കൺട്രോളർമാർ പണിമുടക്കി; ആയിരക്കണക്കിന് വിമാനങ്ങൾ റദ്ദാക്കി
പോളിംഗ് നാളെ; "ശോഭ'കെട്ട് സിപിഎം
ശോഭ സുരേന്ദ്രൻ പറയുന്നത് കള്ളമെന്ന് ഇ.പി. ജയരാജൻ
വോട്ടെടുപ്പിന് ഒരുക്കങ്ങൾ പൂർണം; എല്ലാവരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് സഞ്ജയ് കൗൾ
ഇ.പി. ജയരാജൻ ബിജെപിയുടെ പടിവാതിലിൽ വരെയെത്തിയെന്ന് ശോഭ സുരേന്ദ്രൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top