Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
സ്വപ്നം ത്യജിക്കാത്ത പെണ്‍കുട്ടി
ഡോ. എ.പി.ജെ. അബ്ദുൾ കലാം ഇടയ്ക്കിടെ ലോകത്തോടു പറഞ്ഞിരുന്ന ഒരു കാര്യമുണ്ട് - ഉറങ്ങുന്പോൾ കാണുന്നതല്ല സ്വപ്നം, നമ്മുടെ ഉറക്കം നഷ്ടപ്പെടുത്തുന്നതെന്താണോ അതായിരിക്കണം സ്വപ്നമെന്ന്. സിനിമയിൽ പാടിയ ആദ്യ പാട്ടിലെ ആദ്യ വരിതന്നെ, "സ്വപ്നം ത്യജിച്ചാൽ ദുഃഖം മറക്കാം...' എന്നായിരുന്നെങ്കിലും ഭാരതീയ ജനതയുടെ പ്രിയനേതാവിന്റെ വാക്കുകൾക്കായിരുന്നു അശ്വതി വിജയൻ എന്ന ഗായികയുടെ മനസിൽ കൂടുതൽ സ്ഥാനം. അതുകൊണ്ടുതന്നെയാണ് പൂർണമായും സംഗീതത്തോടു ചേർന്നുള്ള ഒരു ജീവിതം എന്ന തന്റെ സ്വപ്നത്തെ പിന്തുടരാൻ അശ്വതി തീരുമാനിച്ചത്.
സാധാരണക്കാരിൽ സാധാരണക്കാരിയായ ഗായിക
ഇടുക്കി ജില്ലയിലെ മൂലമറ്റത്താണ് അശ്വതി ജനിച്ചതും വളർന്നതും. മൂലമറ്റം സെന്റ് ജോർജ് യുപി സ്കൂളിൽ സംഗീതാധ്യാപികയായിരുന്ന അമ്മയുടെ ശിക്ഷണത്തിൽ സംഗീതപഠനം ആരംഭിച്ചു എന്നത് മാത്രമാണ് അശ്വതിയെ സംബന്ധിച്ച് പ്രത്യേകത. ചേട്ടൻ പാടുന്നതും ചേട്ടനെ പഠിപ്പിക്കുന്നതും കേട്ടാണ് അശ്വതി ശാസ്ത്രീയ സംഗീതം പഠിച്ചും പാടിയും തുടങ്ങിയത്. അതാകട്ടെ, അമ്മ എന്നു പറയാൻ തുടങ്ങിയ കാലത്തും. പിന്നീട് നിരവധി അധ്യാപകരുടെ കീഴിലായി ശാസ്ത്രീയസംഗീതവും ഹിന്ദുസ്ഥാനി സംഗീതവും പഠിക്കുകയും അത് ഇന്നും തുടരുകയും ചെയ്യുന്നു.
തീർന്നില്ല, വയലിൻ, മൃദംഗം, നൃത്തം, പിയാനോ തുടങ്ങി സംഗീതലോകത്ത് അശ്വതി കൈവയ്ക്കാത്ത മേഖലകൾ ചുരുക്കം. നഴ്സറി ക്ലാസുകൾ മുതൽ മത്സരങ്ങളിൽ പങ്കെടുത്തിരുന്ന അശ്വതി സ്കൂൾ കാലഘട്ടത്തിൽ സബ്ജില്ലാ, റവന്യുജില്ലാ കലോത്സവങ്ങളിൽ നിരവധി തവണ കലാതിലകപ്പട്ടം ചൂടിയിട്ടുണ്ട്. സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ ശാസ്ത്രീയ സംഗീതത്തിലും ലളിതഗാനത്തിലും ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ദീപിക ചിൽഡ്രൻസ് ലീഗിന്റെ സംസ്ഥാന കലോത്സവത്തിൽ ലളിതഗാനമത്സരത്തിൽ തുടർച്ചയായി നാലുവർഷം വിജയിയായതും അശ്വതിയായിരുന്നു.
സംഗീതത്തിലെ രാജാവിനും രാജ്ഞിക്കുമൊപ്പം "രാക്ഷസരാജാവിൽ'
2001ൽ പുറത്തിറങ്ങിയ രാക്ഷസരാജാവ് എന്ന വിനയൻ ചിത്രത്തിൽ യേശുദാസിനും ചിത്രയ്ക്കുമൊപ്പം ""സ്വപ്നം ത്യജിച്ചാൽ സ്വർഗം ലഭിക്കും... ദുഃഖം മറന്നാൽ ശാന്തി ലഭിക്കും...'' എന്ന ഗാ
ം പാടിയാണ് ബിഗ്സ്ക്രീനിൽ അശ്വതി തന്റെ പേരുകുറിച്ചത്. ഇതുകൂടാതെ ജയരാജിന്റെ കാമൽ സഫാരി എന്ന സിനിമയിലൂടെയും തന്റെ സ്വരമാധുര്യം മലയാള സംഗീതാസ്വാദകരെ അശ്വതി കേൾപ്പിച്ചു. എന്നാൽ, ഭക്തിഗാനരംഗത്തിലൂടെയാണ് അശ്വതി എന്ന ഗായികയുടെ ശബ്ദമാധുര്യം മലയാളികൾ ആസ്വദിച്ചത്.
ഒഴുക്കിനൊപ്പമുള്ള നീന്തൽ
2009നുശേഷം നാലുവർഷത്തേക്ക് ഒഴുക്കിനൊപ്പമുള്ള നീന്തലിലായിരുന്നു അശ്വതിയും. പ്ലസ്ടുവിൽ സയൻസ് ഗ്രൂപ്പെടുത്ത് ഉയർന്ന മാർക്കോടെ പാസായ ഏതൊരു വിദ്യാർഥിയേയുംപോലെ അശ്വതിയും എൻജിനിയറിംഗിനു ചേർന്നു. എൻജിനിയറിംഗിൽ ബിരുദവും കാന്പസ് സെലക്ഷനിലൂടെ ലഭിച്ച ജോലിയുമായി വാഴക്കുളം വിശ്വജ്യോതി കോളജിനോടു വിടപറഞ്ഞെങ്കിലും അശ്വതിയുടെ ജീവിതകഥയിൽ ഒരു വഴിത്തിരിവുണ്ടായത് അതിനു ശേഷമാണ്.
അസാധാരണമായ ട്വിസ്റ്റ്
പഠനകാലത്ത് സ്വപ്നം കണ്ടിരുന്ന ജോലി നേടിയിട്ടും അശ്വതിക്കു സന്തോഷിക്കാനായില്ല. കാരണം അങ്ങനെയൊരു ജോലിയായിരുന്നില്ല അശ്വതി തന്റെ ഉപബോധ മനസിൽ കാത്തുസൂക്ഷിച്ചിരുന്നത്. ജീവിതത്തിലെ നിർണായക ഘട്ടത്തിൽതന്നെ അതുമനസിലാക്കി അവൾ തന്റെ സ്വപ്നങ്ങളെ തേടിയിറങ്ങി. സ്വപ്നം മറ്റൊന്നുമായിരുന്നില്ല, അമ്മ എന്ന് വിളിച്ചു തുടങ്ങിയ നാൾ മുതൽ അമ്മ പകർന്നു നല്കിയ സംഗീതത്തിൽ കൂടുതൽ കൂടുതൽ അറിവുകൾ സന്പാദിച്ച് ഉയരങ്ങൾ കീഴടക്കുക. തേടിയ വള്ളി കാലിൽ ചുറ്റിയെന്നു പറയുന്നതുപോലെ ഓണ്‍ലൈൻ സംഗീതക്ലാസുകളെക്കുറിച്ച് ആയിടയ്ക്ക് അശ്വതി അറിയാനിടയായി. കൂടുതലറിയാൻ ഗൂഗിളിൽ വിശദമായി പരതി.
നോട്ട്സ് ആൻഡ് ബീറ്റ്സ് എന്ന ഏജൻസി അമേരിക്കയിലുള്ള ഇന്ത്യൻ കുട്ടികളെ കർണാടക സംഗീതം പഠിപ്പിക്കാൻ ആളെ തേടുന്ന സമയമായിരുന്നു അത്. ഉടൻ തന്നെ അശ്വതി അവർക്ക് തന്റെ ബയോഡേറ്റ അയച്ചുകൊടുത്തു. അഭിമുഖങ്ങൾക്കുശേഷം പ്രാരംഭഘട്ടം എന്നവണ്ണം രണ്ടുകുട്ടികളെ പഠിപ്പിക്കാനുള്ള ചുമതല അശ്വതിക്കു ലഭിക്കുകയും ചെയ്തു.
ജീവിതം മാറ്റിമറിച്ച നോട്ട്സ് ആൻഡ് ബീറ്റ്സ്
ഒരു കുട്ടിക്ക് ആഴ്ചയിൽ ഒരു മണിക്കൂറാണ് ക്ലാസ്. ഒരു കുട്ടിയെ പഠിപ്പിക്കുന്നതിന് 3500 രൂപ. ഇപ്പോൾ ഏഴു കുട്ടികൾ അശ്വതിയുടെ കീഴിൽ ഓണ്‍ലൈനായി സംഗീതം അഭ്യസിക്കുന്നു. 20 കുട്ടികളാണ് കന്പനിയുടെ ടാർജറ്റ്. അതു തികയുന്പോൾ മാസാവസാനം 70,000 രൂപയാവും പ്രതിഫലം. അമേരിക്ക, കാനഡ എന്നിവിടങ്ങളിൽ താമസമാക്കിയ ദക്ഷിണേന്ത്യൻ കുട്ടികളാണധികവും. അതിരാവിലെയും രാത്രിയിലുമായാണ് ക്ലാസ്. മുൻകൂട്ടി നിശ്ചയിക്കുന്ന സമയത്ത് വെബ് കാമറയും മൈക്രോഫോണുമായി അശ്വതി വീട്ടിൽ തയാറായിരിക്കും. വിദ്യാർഥി കൂടിയെത്തിയാൽ ക്ലാസ് ആരംഭിക്കുകയായി.
കഴിവുണ്ടോ? അവസരങ്ങൾ തേടിയെത്തും
യഥാർഥ കഴിവുകൾ തിരിച്ചറിയപ്പെടാതെ പോകുകയില്ലെന്നതിന് ഉദാഹരണമാണ് പിന്നീട് അശ്വതിയുടെ ജീവിതത്തിൽ സംഭവിച്ചത്. അശ്വതി വിജയൻ എന്ന സംഗീതാധ്യാപികയുടെ മികവ് സംഗീതാഭിരുചിയുള്ള വിദേശ ഇന്ത്യക്കാർക്കിടയിൽ പാട്ടായി. ഇപ്പോൾ കന്പനിക്കു പുറത്തുനിന്നുള്ള വിദേശി കുട്ടികൾക്കും ഓണ്‍ലൈനായി അശ്വതി ക്ലാസെടുത്തു കൊടുക്കുന്നുണ്ട്. അതിൽ കൂടുതലും മലയാളികളാണുള്ളത്. ഇതിനുള്ള പ്രതിഫലം വേറെയാണ്. ആൽബങ്ങളിലും പരസ്യചിത്രങ്ങളിലും മാത്രമായി 750 ലധികം ഗാനങ്ങൾ അശ്വതി പാടിക്കഴിഞ്ഞു. സീരിയലുകൾ, ഷോർട്ട് ഫിലിമുകൾ എന്നിവയിലേത് വേറെ. സമയം കിട്ടുന്നതനുസരിച്ച് സ്റ്റേജ് ഷോകളിലും പങ്കെടുക്കാറുണ്ട്.
ഡക്കേം തബലേം
വിശ്വജ്യോതി കോളജിൽ അശ്വതിയും, ഏതാനും സുഹൃത്തുക്കളും ചേർന്ന് ഒരു ബാൻഡ് ഉണ്ടാക്കിയിരുന്നു. കോഴ്സ് കഴിഞ്ഞപ്പോഴാണ് ടീം തുടർന്നുകൊണ്ടുപോവുന്നതിനെക്കുറിച്ച് ചിന്തിച്ചത്. ഡക്കേം തബലേം പിറവിയെടുക്കുന്നതങ്ങനെയാണ്. അതേക്കുറിച്ച് അശ്വതി തന്നെ പറയട്ടെ... ""കോളജ് വിട്ടശേഷം സംഗീതവുമായുള്ള ബന്ധം വിട്ടുപോവാതിരിക്കാനും കൂടുതൽ ക്രിയാത്മകമായി എന്തെങ്കിലും ചെയ്യാനും സൗഹൃദം നിലനിർത്തിക്കൊണ്ടുപോവുന്നതിനുമായി രൂപം കൊടുത്തതാണ് ഡക്കേം തബലേം എന്ന കൂട്ടായ്മ. ഞാനും ആഷിൻ ഷാജനാണ് വോക്കൽ ചെയ്യുന്നത്. ജോഷ്വാ കെ. വിജയനാണ് പ്രോഗ്രാമർ. കീബോർഡ് സേതുമാധവൻ. എല്ലാവർക്കും സമയം ഒത്തുവരുന്ന ദിവസങ്ങളിൽ പ്രാക്ടീസും ഷൂട്ടിംഗുമൊക്കെ നടത്തുകയാണ് പതിവ്. കവർ സോംഗ്സും ഓണ്‍ കോംപോസിഷൻസുമൊക്കെയായി വളരെ ഭംഗിയായി അതിപ്പോൾ മുന്നോട്ട് പോവുന്നുമുണ്ട്. ഡക്കേം തബലേം എന്ന പേരിൽ തന്നെ തുടങ്ങിയ ഫേസ്ബുക്ക് ഗ്രൂപ്പിലും ഞങ്ങൾക്കിപ്പോൾ ധാരാളം ഫോളോവേഴ്സ് ഉണ്ട്. അത് ഞങ്ങൾക്ക് നല്ലൊരു പ്രോത്സാഹനമാണ്. ഇന്നലെ സജ്ന എന്ന പേരിലുള്ള ഞങ്ങളുടെ പുതിയ ആൽബം റിലീസായി. നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ത്രില്ലിലാണിപ്പോൾ ഡക്കേം തബലേം ടീം.''
സ്വപ്നങ്ങൾക്കും സംഗീതമയം
സംഗീതം പഠിക്കുക, വീണ്ടും പഠിക്കുക, പഠിച്ചുകൊണ്ടേയിരിക്കുക. ഇതാണ് എന്റെ എക്കാലത്തെയും സ്വപ്നം. സംഗീതത്തിൽ കൂടുതൽ പരീക്ഷണങ്ങൾ നടത്താനും ആഗ്രഹമുണ്ട്. കുറേ ആൽബങ്ങൾക്കു വേണ്ടി വരികൾ എഴുതി. കോന്പോസിഷൻസ് തന്നത്താനെ ചെയ്തുതുടങ്ങി. ആലാപനത്തിനു പുറമേ സംഗീതത്തിലെ മറ്റ് മേഖലകളിലും, കാലഘട്ടത്തിൽ വരുന്ന മാറ്റങ്ങളനുസരിച്ച്, പരീക്ഷണങ്ങൾ നടത്താനും അവയെക്കുറിച്ച് കൂടുതൽ പഠിക്കാനും ആഗ്രഹമുണ്ട്. ഇഷ്ടപ്പെട്ട സംഗീതജ്ഞരുടെ ലിസ്റ്റിൽ ശങ്കർ മഹാദേവൻ, കെ.എസ്. ചിത്ര തുടങ്ങി നിരവധി പേരുകളുണ്ട്. പക്ഷേ, അവരിലാരെയെങ്കിലും പോലെയാകണമെന്ന് ചിന്തിച്ചിട്ടില്ല. മറിച്ച്, ഓരോരുത്തരിൽനിന്നും നല്ലത് സ്വീകരിച്ച് എന്റേതായ ശൈലി വികസിപ്പിക്കുന്നതിലാണ് താത്പര്യം. അതിനായുള്ള ശ്രമത്തിലാണിപ്പോൾ.
കരുത്ത്, കൂടെനിൽക്കുന്ന കുടുംബം
സംഗീതം ജീവിതത്തോട് ചേർത്തുവച്ചത് അമ്മ മോഹനകുമാരി തന്നെ. കൃത്യമായി പരിശീലനം നല്‍കിയും പ്രാക്ടീസ് ചെയ്യിപ്പിച്ചും കഴിവിനെ വളർത്തിയതും അമ്മയാണ്. സംഗീതാധ്യാപികയായി 34 വർഷം സേവനം ചെയ്തതിനുശേഷമാണ് അമ്മ റിട്ടയർ ചെയ്തത്. പിന്നീട് വീട്ടിൽ സംഗീതക്ലാസുകൾ എടുത്തു തുടങ്ങി. 40 കുട്ടികളുണ്ട് ഇപ്പോൾ. പരിശീലനം ഒന്നും നേടിയിട്ടില്ലെങ്കിലും അച്ഛൻ വിജയനും പാട്ട് പാടുകയും ആസ്വദിക്കുകയും ചെയ്യുന്നയാളാണ്. സംഗീതമായിരുന്നു പാഷനെങ്കിലും ടെക്നിക്കൽ ഫീൽഡായിരുന്നു ചേട്ടൻ അജിത്തിനു കൂടുതലിഷ്ടം. അതുകൊണ്ട് ആ മേഖലയിലേയ്ക്കു മാറി. ഇപ്പോൾ സൗണ്ട് എൻജിനിയറായി എറണാകുളത്ത് ജോലി ചെയ്യുന്നു. ചേട്ടന്റെ ഭാര്യ ഹിമ പൈനാവിൽ എൻജിനിറാണ്.
കീർത്തി കാർമൽ ജേക്കബ്
വിശപ്പകറ്റി സുഭിക്ഷ അഞ്ചാം വർഷത്തിലേക്ക്
വിശക്കുന്നവർക്ക് ചുരുങ്ങിയ ചിലവിൽ വയറു നിറയെ ഭക്ഷണം നൽകുകയെന്നത് ഒരു പുണ്യ
ചൂടുകാലമാണേ, സൂക്ഷിക്കണേ...
കോഴിക്കോട്: അയ്യോ എന്തൊരു ചൂടാണ്...പുറത്തിറങ്ങാന്‍തന്നെ പേടിയാകുന്നു... ഇങ്ങനെ
പ്രണയത്തിന്റെയും പോരാട്ടത്തിന്റെയും എട്ട് വർഷങ്ങൾ
പതിമൂന്നു വര്‍ഷം മുമ്പ് മട്ടാഞ്ചേരി കൊച്ചങ്ങാടി രക്ഷാ സ്പെഷല്‍ സ്കൂളിലേക്ക് അ
വൈറലായ ആ സൊമാറ്റോക്കാരന്‍
കൊച്ചി: "ദൈവമേ കഴിഞ്ഞോ ഈ പരീക്ഷണങ്ങള്‍... ഇതിനൊരു അവസാനം ഇല്ലേ... ഒന്ന് അവസാനി
വയനാട്ടിൽ വന്യമൃഗങ്ങൾ മാത്രമല്ല അപൂർവ പക്ഷികളുമുണ്ട്...
കല്‍പ്പറ്റ: കേരളത്തിൽ ഒരുപക്ഷേ ഏറ്റവും കൂടുതൽ വന്യമൃഗങ്ങളുടെ സാന്നിധ്യമുള്ള
പട്ടായയെ വിറപ്പിച്ച് സിംഹക്കുട്ടിയുടെ കാർ യാത്ര; വെട്ടിലായി ഇന്ത്യൻ ഉടമ
പട്ടായ: പട്ടായ നഗരത്തെ അന്പരപ്പിച്ച കാഴ്ചയായിരുന്നു അത്! ലോകത്തെ ആഡംബരക്കാറു
മോദിയുടെ ഗ്രാമത്തില്‍ 3,000 വര്‍ഷം മുൻപേ മനുഷ്യവാസം
അഹമ്മദാബാദ്: ഗുജറാത്തില്‍ മൂവായിരം വര്‍ഷം മുന്‍പുള്ള മനുഷ്യവാസത്തി
30 വർഷം മുന്‍പ് മോഷണം പോയ ബാഗ് തിരികെ കിട്ടി
മോസ്കോ: സാധനങ്ങൾ കവർച്ചചെയ്യപ്പെടുന്നത് ആർക്കായാലും സങ്കടമുണ്ടാക്കുന്ന കാര്‍
ലോട്ടറിയടിച്ചു; വീട്ടമ്മ ബോധംകെട്ടു!
ന്യൂയോര്‍ക്ക്: കോടികൾ ലോട്ടറിയടിച്ചെന്നു കേട്ടാൽ അസാധാരണരീതിയിലായിരിക്കും ആ
"പ്രിയ സാന്താ, അസുഖമായതിനാൽ ഇത്തവണ വരില്ല അല്ലേ...'; ഹൃദയത്തിൽ തൊട്ട് 10 വയസുകാരിയുടെ കത്ത്
ലണ്ടൻ: ക്രിസ്മസിനു സമ്മാനവുമായി സാന്താക്ലോസ് എത്തുമെന്നു കരുതുന്നവരാണു കുട്ടി
‘ബുള്ളറ്റ് ബാബ’യുടെ അനുഗ്രഹം തേടി; എൽഫീൽഡ് ബുള്ളറ്റിനെ പ്രതിഷ്ഠയാക്കി ആരാധന
രാജസ്ഥാനിലെ ഒരു ക്ഷേത്രം ജനശ്രദ്ധയാകർഷിച്ചത് അതിന്റെ വാസ്തുകലയിലോ ഉത്സവാഘോ
ലോകത്ത സുന്ദരന്‍ മരം പ്രായം 800
സോൾ: ദക്ഷിണകൊറിയയിൽ ഒരു മുതുമുത്തശൻ മരമുണ്ട്. 800 വയസാണു പ്രായം. ഏകദേശം 17 മ
ആ മഞ്ഞുമല ഒഴുകുകയാണ്...! ലോകത്തിലെ ഏറ്റവും വലിയ മഞ്ഞുമല നീങ്ങുന്നത് ദിവസവും മൂന്നു മൈൽ
ന്യൂയോർക്ക്: 1980 മുതൽ സമുദ്രത്തിൽ നിലയുറപ്പിച്ചിരുന്ന ലോകത്തിലെ ഏറ്റവും വലിയ
ഉത്തരം പറഞ്ഞ് പയ്യൻ നേടിയത് ഒരു കോടി
മുംബൈ: ഇന്ത്യയിലെ ജനപ്രിയ ക്വിസ് ഷോയായ കോന്‍ ബനേഗ ക്രോർപതിയിൽ വിസ്മയിപ്പിക്കു
കൂട്ടക്കുഴിമാടത്തിൽ തലയോട്ടി ഇല്ലാത്ത 43 അസ്ഥികൂടങ്ങൾ! ഞെട്ടിത്തരിച്ച് ഗവേഷകർ
ഹീലോംഗ്ജിയാംഗ്(ചൈന): വടക്ക്-കിഴക്കൻ ചൈനയിൽ 4,100 വർഷം പഴക്കമുള്ള കൂട്ടക്കുഴി
അടുത്തമാസം ലോകത്ത് ദുരന്തങ്ങളുടെ പരന്പര..! ഞെട്ടിക്കുന്ന പ്രവചനവുമായി "ബ്രസീലിന്റെ നോസ്ട്രഡാമസ്'
ബ്രസീലിയ: ബ്രസീലിന്റെ നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന അതോസ് സലോമെ ലോകശ്രദ്ധ നേ
19.97 രൂപയുടെ സ്റ്റാന്പ് വിറ്റത് 16.65 കോടിക്ക്!
ന്യൂയോർക്ക്: സ്റ്റാമ്പ് ശേഖരണം ഹോബിയാക്കിയവർ ലോകത്ത് ഒരുപാടുണ്ട്. അപൂർവമായ സ
കൈയടി നേടി "ഓട്ടോറിക്ഷാ റേസ്'
കോഹിമ: പതിനായിരക്കണക്കിന് ഓട്ടോറിക്ഷകളും ഓട്ടോ ഡ്രൈവർമാരുമുള്ള രാജ്യമാണ് ഇ
ഏതു പട്ടിക്കും ഒരു ദിവസമുണ്ട്..! തെരുവുനായ നെതർലൻഡ്സിലേക്കു പറക്കും
വാരണാസി: ഏതു പട്ടിക്കും ഒരു ദിവസമുണ്ടെന്നു പറയുന്നതു ചുമ്മാതല്ല. ഉത്തർപ്രദേശ
കാരറ്റ് പാടത്ത് പുരാവസ്തുക്കളുടെ വൻ വിളവെടുപ്പ്
ജനീവ: വടക്കുകിഴക്കൻ സ്വിറ്റ്സർലൻഡിലെ ഗുട്ടിംഗൻ പട്ടണത്തിനു സമീപമുള്ള കാരറ
കരുതിയതുപോലെയല്ല അന്പിളി അമ്മാവന്റെ പ്രായം..!
ഷിക്കാഗോ: ഭൂമിയുടെ ഉപഗ്രഹമായ ചന്ദ്രന്റെ പ്രായത്തിൽ പുതിയ കണ്ടെത്തലുമായി ശാസ്
ഇന്ത്യക്കാരുടെ "ഗാർലിക് നാൻ' അടിപൊളിയെന്നു സായിപ്പ്
ന്യൂയോർക്ക്: ലോകത്തിലെ വിവിധ രുചിക്കൂട്ടുകൾ ആസ്വദിക്കാൻ ആർക്കാണ് ഇഷ്ടമല്ലാത്
ഇനി എഐ കാലം; ബ്രിട്ടനിലെ സ്കൂളിൽ “എഐ ഹെഡ്മാഷ്’
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട സമസ്തമേഖലകളിലും പുതുവിവ്ലവം സൃഷ്ടിച്ചു മുന്ന
അന്നദാതാവിന്റെ മരണം: കുരങ്ങന്റെ ദുഃഖം കണ്ടവർ കരഞ്ഞുപോയി..!
ലക്നൗ: ഉത്തർപ്രദേശിൽനിന്നുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോ സമൂഹമാധ്യമങ്ങൾ നി
ഈ മീനിന് വെള്ളം വേണ്ട...!
വെള്ളമില്ലാതെ മത്സ്യത്തിനു ജീവിക്കാൻ കഴിയുമോ..? ഇതിനു മറുപടിയായി ഒരു അദ്ഭുതമ
പൂക്കളിൽ ഇവൻ ഭീമൻ..! നാറ്റം മൂലം അടുത്തു ചെല്ലാൻ വയ്യ
തെക്കുകിഴക്കൻ ഏഷ്യയിലെ വിദൂര മഴക്കാടുകളിൽ മാത്രം കണ്ടുവരുന്ന പുഷ്പമാണ് റഫ്ല
തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ
"എനിക്ക് പഠിക്കാൻ ഇഷ്ടമാണ്...'! 92കാരി യുപി സ്കൂൾ വിദ്യാർഥിനി
ലഖ്നോ: പ്രായം വെറുമൊരു സംഖ്യയാണ് എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങൾ സോഷ്യൽ
എയർഹോസ്റ്റസുമാരുടെ ചിരി വെറും ചിരിയല്ല!
വിമാനത്തിനുള്ളിലേക്ക് കയറുന്ന യാത്രക്കാരെ സ്വീകരിക്കുന്നത് തൊഴുകൈയോടെ നിൽക്ക
വിമാനത്തിൽ പട്ടിശല്യം! ദന്പതികൾക്ക് ടിക്കറ്റ് ചാർജ് മടക്കി നൽകി
സിംഗപ്പുർ: പാരീസിൽനിന്നു സിംഗപ്പുർ എയർലൈൻസ് വിമാനത്തിൽ യാത്രചെയ്ത ദന്പതി
"എഐ' ക്രിമിനലുമാകും!
മഡ്രിഡ്: ആർട്ടിഫിഷ്യൽ ഇന്റലിജന്റ്സിന്റെ (എഐ) ഉപയോഗം വ്യാപകമാകുന്നതിനിടെ ഇ
ഭർത്താവിന് 42 കോടി ബംപർ, ഭാര്യയ്ക്ക് തണ്ണിമത്തൻ!
കൊളറാഡോ: എഴുപത്തിയേഴുകാരനായ ഭർത്താവ് കുറച്ചു പൂക്കളും ഒരു തണ്ണിമത്തനുമായി
വീണ്ടും മാസ്ക് അണിയും കാലം...
രണ്ട് വര്‍ഷമായി മാറ്റിവച്ച മാസ്ക് ഒരിക്കല്‍കൂടി അണിയേണ്ടിവരുമെന്ന് വിചാരിച
കുടിയന്മാർ മൂക്കുമുട്ടെ തിന്നു; പണം ചോദിച്ചപ്പോൾ ഇടിയോടിടി
നോയിഡ: നോയിഡയിലെ ഒരു ഹോട്ടലിൽനിന്നുള്ള വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി. മ
ചിലന്തി കൊണ്ടുവന്ന ഭാഗ്യം..! പ്രതിമാസം 10.37 ലക്ഷം വീതം 30 വർഷം
ലണ്ടന്‍: മൂന്നു പെണ്‍മക്കൾക്കൊപ്പം വർത്തമാനം പറഞ്ഞിരിക്കുന്പോഴാണു വീടിനു മുന്‍
നേപ്പാളില്‍ നിന്നൊരു അനൂപ് മേനോന്
കുറ്റവാളികള്‍ രണ്ടു തരത്തിലുണ്ടെന്ന് പറയാറുണ്ട്. ഒന്ന് എന്തെങ്കിലുമൊരു സാഹചര
ട്രെയിനിൽ ടിക്കറ്റ് എടുത്ത് ആടിന്റെ യാത്ര! ഉടമയ്ക്കു കൈയടി
ഇന്ത്യൻ റെയിൽവേയിൽ കഴിഞ്ഞദിവസമുണ്ടായ രസകരമായ സംഭവം സോഷ്യൽ മീഡിയയിൽ വൈറ
സുന്ദരൻ ഞാനും..! കണ്ണാടി നോക്കുന്ന കുതിര വൈറൽ
ചിന്താശേഷിയുള്ള മൃഗങ്ങൾ ഉണ്ടെങ്കിലും സൗന്ദര്യബോധമുള്ള മൃഗങ്ങളെപ്പറ്റി അധികം
അന്പന്പോ... 39 അടി ഉയരം 82 അടി നീളം!
ലിസ്ബൺ: പോർച്ചുഗലിലെ പോന്പലിൽ ഒരു വീടിന്റെ നിർമാണപ്രവൃത്തികൾക്കായി മുറ്റത്
ഓടുന്ന ട്രെയിനിനടിയില്‍ സാരിയുടുത്ത സ്ത്രീ..!
നിര്‍ത്തിയിട്ട ട്രെയിനിനടിയില്‍ കൂടി ട്രാക്ക് മുറിച്ച് കടക്കാന്‍ ശ്രമിക്കുന്നതി
തക്കാളിയിൽ കുളിച്ച് ചുവന്ന് സ്പെയിൻ; ആഘോഷമാക്കി ലാ ടൊമാറ്റിന ഫെസ്റ്റിവൽ
ഏത് രാജ്യത്തേക്ക് യാത്ര ചെയ്താലും അവിടുത്തെ എല്ലാത്തരം ഉത്സവങ്ങളും ആഘോഷങ്ങളും ന
മലയാളിക്കു പൂവിടാൻ തമിഴ്നാട്ടിൽ ഒരുക്കം
കർക്കടക മാസം കഴിഞ്ഞാൽ ഓണത്തിനുള്ള ഒരുക്കങ്ങളിലേക്ക് മലയാളികൾ കടക്കും. പൂക്
കഷണ്ടി മറച്ചു കല്യാണം കഴിക്കാനെത്തി തല്ലുകൊണ്ടതു മിച്ചം!
പട്ന: കഷണ്ടി വിഗ് വച്ച് മറച്ചു വിവാഹം കഴിക്കാനെത്തിയയാൾ വധുവിന്റെ ബന്ധുക്കളു
അപൂര്‍വ നീരാളിയെ കണ്ടെത്തി!
പടിഞ്ഞാറന്‍ കോസ്റ്റാറിക്കയിലെ ആഴക്കടലിൽ അപൂര്‍വ ഇനത്തില്‍പ്പെട്ട നീരാളിയെ ക
"എഗ് പാനിപ്പൂരി' സൂപ്പർ
ഉത്തരേന്ത്യയിലെ തട്ടുകടകളിലെ മെനുവില്‍ ഒരു പുത്തന്‍ വിഭവം കൂടി എത്തിയിരിക്കു
മരിക്കും മുൻപ് നാൻസി എഴുതി സ്വത്ത് മുഴുവൻ എന്റെ പൂച്ചകൾക്ക്!
വളര്‍ത്തുമൃഗങ്ങളെ ജീവനു തുല്യം സ്നേഹിക്കുന്നവരെക്കുറിച്ചുള്ള കഥകൾ ഒരുപാട് ക
കോടീശ്വരൻ എന്നു പറഞ്ഞിട്ട് എന്താ കാര്യം? 27-ാം തവണയും ലിയാങ് ഷി പരീക്ഷയിൽ തോറ്റു
ബീജിംഗ്: ചൈനീസ് ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും കഠിനമായ പരീക്ഷയാണ് "ഗാവോ
ലോകത്തില്‍ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ച..! റോസി @ 32
ലണ്ടൻ: ലോകത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമുള്ള പൂച്ചയാണ് റോസി. ജൂൺ ഒന്നി
ഭൂമിക്ക് സന്തോഷിക്കാം! പ്ലാസ്റ്റിക് തിന്നുന്ന ഫംഗസുകളെ കണ്ടെത്തി
പ്ലാസ്റ്റിക് കൊണ്ടു പൊറുതിമുട്ടിയ ഭൂമിക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുക
വിവാഹം ബഹിരാകാശത്ത്, ഒരാൾക്ക് ഒരു കോടി
വിവാഹാഘോഷം വ്യത്യസ്തമാക്കാൻ പലരും പലതും ചെയ്യുന്നുണ്ട്. എന്തൊക്കെ പുതുമ കൊണ്ടു
ശനിയുടെ ഉപഗ്രഹം തേടി നാസയുടെ "പാമ്പ്'
വാഷിംഗ്ടണ്‍ ഡിസി: ശനിയുടെ ഉപഗ്രഹങ്ങളിലൊന്നായ എന്‍സെലാഡസിൽ പര്യവേക്ഷണത്തിന
വരുന്നു "എല്‍ നിനോ'; വര്‍ഷാവസാനം ചൂട് റിക്കാര്‍ഡില്‍ എത്തും
ബ്രസ്സല്‍സ്: 2023-24ല്‍ ലോകത്ത് റിക്കാര്‍ഡ് താപനില രേഖപ്പെടുത്തുമെന്ന് ശാസ്ത്രജ്
ലങ്ക കടന്ന് വാനരപ്പട ചൈനയിലേക്ക്
രാമായണത്തിൽ സീതയെ രക്ഷിക്കാനായി വാനരപ്പട ലങ്കയിലേക്ക് ആണ് കടന്നതെങ്കിൽ ഇപ
ലോകം അവസാനിച്ചാലും ഈ അറയിൽ വാഴാം..!
യുഎസ്: സവിശേഷമായ ഒരു ഭൂഗർഭ അറ നിർമിച്ചിരിക്കുകയാണ് അമേരിക്കക്കാരനായ മുൻ
നമ്പർ പ്ലേറ്റ് ലേലത്തിൽ വിറ്റു, 122 കോടി രൂപ
ദുബായ്: ലോകത്തിലെ ഏറ്റവും ചെലവേറിയ നന്പർ പ്ലേറ്റ് ദുബായിയിൽ! "P 7' എന്ന ഈ നന്പ
ലണ്ടനിലെ ഭിക്ഷാടകർക്ക് ആഡംബര ജീവിതം!
ലണ്ടൻ: ലണ്ടനിലെ ഭിക്ഷാടകരെക്കുറിച്ചറിഞ്ഞാൽ ആരും അതിശയിച്ചുപോകും! നഗരത്തിൽ
ലോകത്തിലെ ഏറ്റവും വലിയ ചുണ്ടുള്ള യുവതിയുടെ ദുഃഖം നിസാരമല്ല
ബള്‍ഗേറിയയിലെ ബര്ഗാസില്നിന്നുള്ള ആന്‍ഡ്രിയ ഇവാനോവ എന്ന 25കാരി പ്രശസ്തയാണ്
ദില്‍ പകടാ ഡല്‍ഹി
ഇന്ത്യയുടെ തലസ്ഥാന നഗരി. അപ്പോ അവിടേക്കുള്ള യാത്ര ആയാലോ. അത് ഒരു അനുഭവംതന്നെ
പാതാളത്തിലേക്കുള്ള പ്രവേശന കവാടം ഇന്ത്യയിൽ?
ആരെയും അത്ഭുതപ്പെടുത്തുന്ന ഒറ്റപ്പെട്ട താഴ് വര
സ്വര്‍ഗവും നരകവും പ
പണം തരുന്ന പുഴുക്കൾ
പുഴുവിനെ വളർത്തി വിറ്റ് കാശുണ്ടാക്കാമോ?. ഉണ്ടാക്കാം എന്ന് തെളിയിച്ചിരിക്കുകയാണ
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Latest News
ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം; ഷെഡ് ആക്രമിച്ച് ചക്കക്കൊമ്പൻ
ക്രിസ്തുവിന്റെ പീഡാനുഭവ സ്മരണയിൽ ഇന്ന് ദുഃഖവെള്ളി
ബിജെഡി സ്ഥാപകനേതാക്കളിലൊരായ ഭർതൃഹരി മഹ്താബ് ബിജെപിയിൽ
സിഐഎസ്എഫ് ജവാൻ സ്വയം വെടിയുതിർത്തു ജീവനൊടുക്കി
കാമ്പസുകളില്‍ വിദ്യാര്‍ഥി രാഷ്ട്രീയം തടയണമെന്നു ഹര്‍ജി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top