രാഷ്‌ട്രീയധൂർത്തിന്‍റെ പിന്നാന്പുറം: ഇ​ഷ്‌ട​ക്കാ​ർ​ക്ക് വാ​രി​ക്കോ​രി!
രാഷ്‌ട്രീയധൂർത്തിന്‍റെ പിന്നാന്പുറം: ഇ​ഷ്‌ട​ക്കാ​ർ​ക്ക് വാ​രി​ക്കോ​രി!
റെ​ജി ജോ​സ​ഫ്
എ​ന്തി​നാ​ണ് കേ​ര​ള​ത്തി​ലെ മ​ന്ത്രി​മാ​ര്‍​ക്കും പ്ര​തി​പ​ക്ഷ നേ​താ​വി​നും ഇ​ത്ര​യേ​റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് എ​ന്ന ചോ​ദ്യം സു​പ്രീം കോ​ട​തി​യി​ല്‍ വ​രെ എ​ത്തി നി​ൽ​ക്കു​ക​യാ​ണ്. ഇ​വ​രി​ല്‍ പ​കു​തി​യോ​ളം പേ​ര്‍ കൈ​മെ​യ്യ​ന​ങ്ങാ​തെ കൈ​നി​റ​യെ വേ​ത​നം പ​റ്റു​ന്ന​വ​രാ​ണെ​ന്നു മാ​ത്ര​മ​ല്ല ര​ണ്ട​ര വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ ആ​ജീ​വ​നാ​ന്ത പെ​ന്‍​ഷ​നും ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കും യോ​ഗ്യ​രു​മാ​കും.

ഖ​ജ​നാ​വ് കാ​ലി​യാ​ണെ​ന്ന് ആ​വ​ര്‍​ത്തി​ക്കു​മ്പോ​ഴും മ​ന്ത്രി​മാ​രു​ടെ​യും എം​എ​ല്‍​എ​മാ​രു​ടെ​യും ശ​മ്പ​ളം ഇ​നി​യും 50 ശ​ത​മാ​നം വ​ര്‍​ധി​പ്പി​ക്കാ​നാ​ണ് നീ​ക്കം. ക​ഴി​ഞ്ഞ ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ഇ​തി​ന് ആ​ലോ​ച​ന​യു​ണ്ടാ​യെ​ങ്കി​ലും ജ​ന​വി​ധി ഭ​യ​ന്ന് നീ​ട്ടി​വ​ച്ച​ന്നെ​യു​ള്ളു.

2018ലാ​ണ് അ​വ​സാ​ന​മാ​യി നി​യ​മ​സ​ഭാം​ഗ​ങ്ങ​ളു​ടെ ശ​മ്പ​ളം കൂ​ട്ടി​യ​ത്. അ​ന്ന് മ​ന്ത്രി​മാ​രു​ടെ ശ​മ്പ​ളം 55,012ല്‍​നി​ന്ന് 97,429 രൂ​പ​യാ​ക്കി. എം​എ​ല്‍​എ ശ​മ്പ​ളം 39,500ല്‍​നി​ന്ന് 70,000 രൂ​പ​യാ​ക്കി. മ​ന്ത്രി​മാ​ര്‍​ക്ക് ശ​മ്പ​ള​ത്തി​ന് പു​റ​മെ കി​ലോ​മീ​റ്റ​ര്‍ പ​രി​ധി​യി​ല്ലാ​ത്ത യാ​ത്രാ​ബ​ത്ത​യു​മു​ണ്ട്.

മ​ന്ത്രി​മാ​ര്‍​ക്കും സാ​മാ​ജി​ക​ര്‍​ക്കും വീ​ടു​വ​യ്ക്കാ​നും വാ​ഹ​നം വാ​ങ്ങാ​നും പ​ലി​ശ​ര​ഹി​ത വാ​യ്പ, സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ല്‍ വി​ദേ​ശ​ത്തു​ള്‍​പ്പെ​ടെ ചി​കി​ത്സ തു​ട​ങ്ങി അ​നേ​കം ആ​നു​കൂ​ല്യ​ങ്ങ​ള്‍. മ​ന്ത്രി​മാ​ര്‍​ക്ക് പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് അം​ഗ​ങ്ങ​ളെ​ക്കാ​ള്‍ വേ​ത​നം കു​റ​വാ​ണെ​ന്ന​താ​ണ് ശ​മ്പ​ള​വ​ര്‍​ധ​ന നീ​ക്ക​ത്തി​നു​ള്ള ന്യാ​യീ​ക​ര​ണം.

ഖ​ജ​നാ​വി​നു ഭാ​ര​മാ​യി പ​രി​വാ​ര​പ്പ​ട

മു​ഖ്യ​മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫി​ന് 2013-14ല്‍ 94.15 ​ല​ക്ഷം രൂ​പ​യാ​ണ് ചെ​ല​വ​ഴി​ച്ച​തെ​ങ്കി​ല്‍ 2019-20ല്‍ 2.73 ​കോ​ടി​യാ​യി. മ​റ്റു മ​ന്ത്രി​മാ​രു​ടെ സ്റ്റാ​ഫി​ന്‍റെ ശ​മ്പ​ളം 26.82 കോ​ടി​യി​ല്‍​നി​ന്ന് 34.79 കോ​ടി​യാ​യി. പെ​ന്‍​ഷ​ന് 7.13 കോ​ടി​യും ഗ്രാ​റ്റു​വി​റ്റി​യാ​യി 1.79 കോ​ടി​യും ചെ​ല​വാ​ക്കി.

മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​ന്ത്രി​മാ​രു​ടെ​യും പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫു​ക​ളു​ടെ 2023-24ലെ ​ശ​മ്പ​ളം 46.26 കോ​ടി​യെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ അ​ടു​ത്ത​യി​ടെ വെ​ളി​പ്പെ​ടു​ത്തി. പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ദ്യ​മാ​യി മു​ഖ്യ​മ​ന്ത്രി​യാ​പ്പോ​ള്‍ 2016-17ല്‍ 30.64 ​കോ​ടി​യാ​യി​രു​ന്നു പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫു​ക​ളു​ടെ ശ​മ്പ​ളം. 2016-17 നെ​ക്കാ​ള്‍ 2023- 24 ല്‍ ​പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ന്‍റെ ശ​മ്പ​ള​ത്തി​ല്‍ 66.23 ശ​ത​മാ​നം വ​ര്‍​ധ​ന ഉ​ണ്ടാ​യി.

ഒ​ന്ന​ര ല​ക്ഷം വ​രെ പ​റ്റു​ന്ന പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫി​നു പ്ര​ത്യേ​ക വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത വേ​ണ​മെ​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി​യു​ടെ സ്റ്റാ​ഫി​ല്‍ എ​സ്എ​സ്എ​ല്‍​സി യോ​ഗ്യ​ത​യു​ള്ള അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​യു​ണ്ട്.

പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി, അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി, സ്പെ​ഷ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി ത​സ്തി​ക​ക​ളി​ലു​ള്ള​വ​ര്‍​ക്ക് സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി​യു​ടെ സ്‌​കെ​യി​ലും പ​ദ​വി​യു​മു​ണ്ട്. അ​സി​സ്റ്റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്ക് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി റാ​ങ്കി​ല്‍ ശ​മ്പ​ളം.

നി​ല​വി​ലെ മ​ന്ത്രി​മാ​രും ചീ​ഫ് വി​പ്പും നി​യ​മി​ച്ച 362 സ്റ്റാ​ഫു​ക​ള്‍​ക്ക് ന​ല്‍​കാ​ന്‍ മാ​സം 1.42 കോ​ടി രൂ​പ വേ​ണം. ഇ​വ​രി​ല്‍ ചി​ല​ര്‍ ജോ​ലി ചെ​യ്യു​ന്ന​ത് പാ​ര്‍​ട്ടി ഓ​ഫി​സു​ക​ളി​ലും മ​റ്റി​ട​ങ്ങ​ളി​ലു​മൊ​ക്കെ​യാ​ണ്. ചി​ല​ര്‍ ആ​ഴ്ച​ക​ളോ​ളം സ്വ​ന്തം വീ​ട്ടി​ല്‍ ക​ഴി​യു​ന്നു.

സം​സ്ഥാ​ന​ത്ത് ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍​ക്ക് പെ​ന്‍​ഷ​ന്‍ കി​ട്ടു​ക 60 വ​യ​സി​നു ശേ​ഷ​മാ​ണ്. സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​ര്‍​ക്ക് മി​നി​മം പെ​ന്‍​ഷ​ന് കു​റ​ഞ്ഞ​ത് 10 വ​ര്‍​ഷ​ത്തെ സ​ര്‍​വീ​സ് വേ​ണം. എ​ന്നാ​ല്‍, രാ​ഷ്ട്രീ​യ​താ​ല്‍​പ​ര്യ​വും വ്യ​ക്തി​താ​ല്‍​പ​ര്യ​വും നോ​ക്കി നി​യ​മ​നം നേ​ടു​ന്ന പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് വി​ര​മി​ച്ചാ​ല്‍ പി​റ്റേ​മാ​സം മു​ത​ല്‍ പെ​ന്‍​ഷ​ന് അ​ര്‍​ഹ​ത​യു​ണ്ട്.

അ​താ​യ​ത് പ​തി​നെ​ട്ടാം വ​യ​സി​ല്‍ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ല്‍ ക​യ​റി ഇ​രു​പ​താം വ​യ​സി​ല്‍ അ​വി​ടെ നി​ന്നി​റ​ങ്ങി​യാ​ല്‍ മ​ര​ണം വ​രെ പെ​ന്‍​ഷ​ന്‍ വാ​ങ്ങാം. ഓ​രോ പെ​ന്‍​ഷ​ന്‍ പ​രി​ഷ്‌​ക​ര​ണ​ത്തി​ലും തു​ക കൂ​ട്ടി​ക്കി​ട്ടു​ക​യും ചെ​യ്യും.


പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി, അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി പോ​സ്റ്റി​ലൊ​ക്കെ വേ​ത​നം ല​ക്ഷ​ത്തി​നും മു​ക​ളി​ലാ​ണ്. ഇ​വ​ര്‍​ക്ക് വി​മാ​ന​യാ​ത്ര​വ​രെ സ​ര്‍​ക്കാ​ര്‍ ചെ​ല​വി​ലാ​ണ്. പു​തി​യ സ​ര്‍​ക്കാ​ര്‍ വ​രു​മ്പോ​ള്‍ പേ​ഴ്സ​ണ​ല്‍ സ്റ്റാ​ഫി​ല്‍ പു​തി​യ നി​യ​മ​ന​ങ്ങ​ളാ​ണ് പ​തി​വ്.

ര​ണ്ട​ര വ​ര്‍​ഷം പൂ​ര്‍​ത്തി​യാ​ക്കി​യാ​ല്‍ പു​തി​യ സ്റ്റാ​ഫി​നെ നി​യ​മി​ക്കു​ന്ന​വ​രു​മു​ണ്ട്. ഇ​തി​നൊ​ക്കെ പു​റ​മെ മു​ഖ്യ​മ്ര​ന്തി​യും മ​ന്ത്രി​മാ​രും സോ​ഷ്യ​ല്‍ മീ​ഡി​യ പ്ര​മോ​ഷ​നാ​യി മ​റ്റൊ​രു ടീ​മി​നെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്.

ഒ​രാ​ളെ​യും കൈ​വി​ടാ​തെ

ര​ണ്ട​ര വ​ര്‍​ഷ​ത്തി​നു​ശേ​ഷം മ​ന്ത്രി​സ്ഥാ​ന​ത്തു​നി​ന്ന് ആ​ന്‍റ​ണി രാ​ജു​വും അ​ഹ​മ്മ​ദ് തേ​വ​ര്‍​കോ​വി​ലും രാ​ജി​വ​ച്ച​പ്പോ​ള്‍ രാ​ഷ്ട്രീ​യ നി​യ​മ​ന​ക്കാ​രാ​യ 37 പ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് ആ​ജീ​വ​നാ​ന്ത പെ​ന്‍​ഷ​ന്‍ ഉ​റ​പ്പാ​ക്കി​യി​രു​ന്നു.

പു​തു​താ​യി എ​ത്തി​യ സ്റ്റാ​ഫി​നും ര​ണ്ട​ര​വ​ര്‍​ഷം ക​ഴി​ഞ്ഞാ​ല്‍ പെ​ന്‍​ഷ​നാ​യി. 3,450 രൂ​പ മു​ത​ല്‍ ആ​റാ​യി​രം രൂ​പ വ​രെ​യാ​ണ് പെ​ന്‍​ഷ​ന്‍. ഡി​എ അ​ട​ക്കം മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും കി​ട്ടും. ആ​ന്‍റ​ണി രാ​ജു​വി​ന്‍റെ സ്റ്റാ​ഫി​ലെ 21 പേ​രി​ല്‍ 19 പേ​ര്‍ രാ​ഷ്ട്രീ​യ നി​യ​മ​ന​മാ​യി​രു​ന്നു.

അ​ഹ​മ്മ​ദ് ദേ​വ​ര്‍​കോ​വി​ലി​ന്‍റെ സ്റ്റാ​ഫി​ലെ 25 പേ​രി​ല്‍ ഏ​ഴ് പേ​ര്‍ സ​ര്‍​ക്കാ​ര്‍ ഡെ​പ്യൂ​ട്ടേ​ഷ​നും ബാ​ക്കി രാ​ഷ്ട്രീ​യ നി​യ​മ​ന​വു​മാ​യി​രു​ന്നു. ര​ണ്ട് വ​ര്‍​ഷ​വും ഒ​രു ദി​വ​സ​വും സ്റ്റാ​ഫി​ല്‍ ഇ​ടം​പി​ടി​ച്ചാ​ല്‍ മൂ​ന്ന് വ​ര്‍​ഷം സ​ര്‍​വീ​സ് ക​ണ​ക്കാ​ക്കി മി​നി​മം പെ​ന്‍​ഷ​ന് അ​ര്‍​ഹ​ത ഉ​ണ്ടെ​ന്നാ​ണ് നി​ല​വി​ലെ നി​യ​മം.

അ​താ​യ​ത് പാ​ച​ക​ക്കാ​ര​നു മു​ത​ല്‍ അ​സി. പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്കു​വ​രെ പെ​ന്‍​ഷ​ന്‍ കി​ട്ടും. അ​ഡീ​ഷ​ണ​ല്‍ സെ​ക്ര​ട്ട​റി​ക്ക് സെ​ക്ര​ട്ട​റി​യേ​റ്റ് അ​ണ്ട​ര്‍ സെ​ക്ര​ട്ട​റി​യു​ടെ റാ​ങ്കാ​ണ്. ര​ണ്ട​ര വ​ര്‍​ഷ സേ​വ​ന​ത്തി​നു​ശേ​ഷം 5,500 രൂ​പ മാ​സ പെ​ന്‍​ഷ​ന്‍.

ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി റാ​ങ്കാ​ണ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​ക്ക്. പെ​ന്‍​ഷ​ന്‍ 6,000 രൂ​പ. സ​റ​ണ്ട​റാ​യി ര​ണ്ട​ര മാ​സ​ത്തെ ശ​മ്പ​ളം വേ​റെ​യും ല​ഭി​ക്കും. കൂ​ടാ​തെ ഗ്രാ​റ്റു​വി​റ്റി​യും പെ​ന്‍​ഷ​ന്‍ ക​മ്യൂ​ട്ടേ​ഷ​നു​മൊ​ക്കെ​യു​ണ്ട്.

മു​ന്‍​പ് മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ രാ​ജി​വ​ച്ച​പ്പോ​ള്‍ അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫി​ന് മ​റ്റ് മ​ന്ത്രി​മാ​രു​ടെ സ്റ്റാ​ഫി​ലേ​ക്ക് പു​ന​ര്‍​നി​യ​മ​നം ന​ല്‍​കി​യ​തി​ല്‍ ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍ അ​തൃ​പ്തി അ​റി​യി​ച്ചി​രു​ന്നു.

മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ​യും അ​ബ്ദു​റ​ഹി​മാ​ന്‍റെ​യും വി.​എ​ന്‍. വാ​സ​വ​ന്‍റെ​യും സ്റ്റാ​ഫി​ലേ​ക്കാ​ണ് സ​ജി ചെ​റി​യാ​ന്‍റെ സ്റ്റാ​ഫി​നെ നി​യ​മി​ച്ച​ത്. പു​ന​ര്‍​നി​യ​മ​നം ഇ​വ​രു​ടെ​യെ​ല്ലാം പെ​ന്‍​ഷ​ന്‍ ഉ​റ​പ്പാ​ക്കാ​നാ​യി​രു​ന്നു.

മ​ന്ത്രി​മാ​ര്‍, സ്പീ​ക്ക​ര്‍, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍, പ്ര​തി​പ​ക്ഷ നേ​താ​വ്, ചീ​ഫ് വി​പ് എ​ന്നി​വ​ര്‍​ക്ക് നി​യ​മി​ക്കാ​വു​ന്ന പേ​ഴ്‌​സ​ണ​ല്‍ സ്റ്റാ​ഫ് ഇ​ങ്ങ​നെ.

പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി-1, അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി -3, അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി -4, പേ​ഴ്‌​സ​ണ​ല്‍ അ​സി​സ്റ്റ​ന്‍റ്-1, അ​ഡീ​ഷ​ണ​ല്‍ പേ​ഴ്‌​സ​ണ​ല്‍ അ​സി​സ്റ്റ​ന്‍റ്- 1, ക്ലാ​ര്‍​ക്ക്- 2, അ​സി​സ്റ്റ​ന്‍റ്-1, കോ​ണ്‍​ഫി​ഡ​ന്‍​ഷ്യ​ല്‍ അ​സി​സ്റ്റ​ന്‍റ് -2, ടൈ​പ്പി​സ്റ്റ് -2 , അ​ല​ക്കു​കാ​ര​ന്‍, തേ​പ്പു​കാ​ര​ന്‍, പ്യൂ​ണ്‍, വീ​ട്ടു​പ​ണി​ക്കാ​ര്‍ -13.

അ​ഡീ​ഷ​ണ​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​രി​ല്‍ ഒ​രാ​ളെ​യും അ​സി​സ്റ്റ​ന്‍റ് പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി​മാ​രി​ല്‍ ര​ണ്ട് പേ​രെ​യും സെ​ക്ഷ​ന്‍ ഓ​ഫീ​സ​റെ​യും സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍​നി​ന്നു ഡ​പ്യൂ​ട്ടേ​ഷ​നി​ല്‍ നി​യ​മി​ക്ക​ണ​മെ​ന്നു വ്യ​വ​സ്ഥ​യു​ണ്ട്.

ചെ​ല​വു ചു​രു​ക്ക​ലി​ന്‍റെ ഭാ​ഗ​മാ​യി മ​ന്ത്രി​ക്കും വി​പ്പി​നും 25 പേ​രെ വീ​തം നി​യ​മി​ച്ചാ​ല്‍ മ​തി​യെ​ന്നാ​യി​രു​ന്നു ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ തീ​രു​മാ​നം. എ​ന്നാ​ല്‍, ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​കാ​ല​ത്ത് ച​ട്ടം ഭേ​ദ​ഗ​തി ചെ​യ്ത് മു​ഖ്യ​മ​ന്ത്രി​ക്ക് 37 പേ​രെ നി​യ​മി​ക്കാ​ന്‍ അ​വ​സ​ര​മൊ​രു​ക്കി.