വിറ്റാമിന്‍ സി എന്തിന്..? വിറ്റാമിന്‍ സി ഗുളിക കഴിക്കാമോ...?
മനുഷ്യ ശരീരത്തില്‍ ആന്റിഓക്സിഡന്റായി പ്രവര്‍ത്തിക്കുന്ന സുപ്രധാന പോഷകമാണ് വിറ്റാമിന്‍ സി. അസ്കോര്‍ബിക് ആസിഡ് എന്നും ഇതറിയപ്പെടുന്നു. ഫ്രീ റാഡിക്കലുകളുടെ നാശത്തില്‍നിന്ന് കോശങ്ങളെ സംരക്ഷിക്കുകയാണ് വിറ്റാമിന്‍ സി പ്രധാനമായും ചെയ്യുന്നത്.
രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുക, ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുക, മുറിവ് ഉണക്കുക, മസ്തിഷ്ക ആരോഗ്യത്തെ സഹായിക്കുക തുടങ്ങിയ കാര്യങ്ങളും വിറ്റാമിന്‍ സി ചെയ്യുന്നു. മനുഷ്യശരീരത്തിന് വിറ്റാമിന്‍ സി ഉത്പാദിപ്പിക്കാനോ സംഭരിക്കാനോ കഴിയില്ല.
അതുകൊണ്ട് പഴങ്ങള്‍, പച്ചക്കറികള്‍ തുടങ്ങിയ ഭക്ഷണങ്ങള്‍ വഴി ഇതു ലഭിക്കണം. ശരീരത്തില്‍ ആവശ്യമായി വിറ്റാമില്‍ സി അത്തരത്തില്‍ ലഭിക്കാതെവരുമ്പോള്‍ പ്രശ്നങ്ങളുണ്ടാകും. ഈ പശ്ചാത്തലത്തില്‍ ഗുളികകള്‍ പോലെ വിറ്റാമിന്‍ സി സപ്ലിമെന്റുകള്‍ ഗുണപ്രദമാണ്.
വിറ്റാമിന്‍ സി സപ്ലിമെന്റുകള്‍ കഴിക്കുന്നതിന്റെ ഗുണങ്ങള്‍ ഇവയാണ്...
രോഗപ്രതിരോധം, ആന്റിഓക്സിഡന്റ്
രോഗപ്രതിരോധത്തിന് വിറ്റാമിന്‍ സി നിര്‍ണായകമാണ്. അണുബാധകളില്‍ നിന്ന് ശരീരത്തെ സംരക്ഷിക്കാന്‍ സഹായിക്കുന്ന വെളുത്ത രക്താണുക്കളുടെ, പ്രത്യേകിച്ച് ലിംഫോസൈറ്റുകളുടെയും ഫാഗോസൈറ്റുകളുടെയും ഉത്പാദനത്തെ ഇതു പ്രോത്സാഹിപ്പിക്കുന്നു.
വിറ്റാമിന്‍ സി കോശങ്ങളുടെ പ്രവര്‍ത്തനം വര്‍ധിപ്പിക്കുകയും രോഗകാരികളെ കണ്ടെത്താനും നശിപ്പിക്കാനുമുള്ള പ്രതിരോധ കഴിവ് മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ആന്റിഓക്സിഡന്റ് എന്ന നിലയില്‍ വിറ്റാമിന്‍ സി ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ സഹായിക്കുന്നു.
കോശങ്ങളെ നശിപ്പിക്കുക, വീക്കം, വിട്ടുമാറാത്ത രോഗങ്ങള്‍ എന്നിവയ്ക്കു കാരണമാകുന്ന അസ്ഥിരമായ തന്മാത്രകളാണ് ഫ്രീ റാഡിക്കലുകള്‍. ഈ തന്മാത്രകളെ നിര്‍വീര്യമാക്കുന്നതിലൂടെ, വിറ്റാമിന്‍ സി കോശങ്ങളെയും ടിഷ്യുകളെയും സംരക്ഷിക്കും.
അതുപോലെ ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങിയ രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ചര്‍മം, ഇരുമ്പ്
ചര്‍മത്തിന്റെ ഇലാസ്തികതയും ശക്തിയും നിലനിര്‍ത്താന്‍ സഹായിക്കുന്ന പ്രോട്ടീനായ കൊളാജന്‍ ഉത്പാദിപ്പിക്കാന്‍ വിറ്റാമിന്‍ സി അത്യാവശ്യമാണ്. പ്രായം കൂടുമ്പോള്‍ കൊളാജന്‍ ഉത്പാദനം കുറയുകയും ചര്‍മത്തില്‍ ചുളിവുണ്ടാകുകയും ചെയ്യും.
ഇത് ഒരു പരിധിവരെ തടഞ്ഞ് യുവത്വവും ആരോഗ്യകരവുമായ ചര്‍മം നിലനിര്‍ത്താന്‍ വിറ്റാമിന്‍ സി സഹായിക്കുന്നു. വിറ്റാമിന്‍ സി സസ്യങ്ങളെ അടിസ്ഥാനമാക്കിയുള്ള ഭക്ഷണങ്ങളില്‍ കാണപ്പെടുന്ന നോണ്‍-ഹേം ഇരുമ്പിന്റെ ആഗിരണം വര്‍ധിപ്പിക്കുന്നു.
ഇരുമ്പിനെ ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യുന്ന രൂപത്തിലേക്ക് വിറ്റാമിന്‍ സി പരിവര്‍ത്തനം ചെയ്യുന്നു. വിറ്റാമിന്‍ സിയുടെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
ഹൃദയാരോഗ്യം, കണ്ണ്
വിറ്റാമിന്‍ സി ഹൃദയത്തിന്റെ ആരോഗ്യത്തെ ഉത്തേജിപ്പിക്കുന്നു. ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ രക്തധമനികളിലെ ഓക്സിഡേറ്റീവ് സമ്മര്‍ദ്ദവും വീക്കവും കുറയ്ക്കും. ആന്റിഓക്സിഡന്റ് എന്ന നിലയില്‍, വിറ്റാമിന്‍ സി കോശങ്ങളെയും ടിഷ്യുകളെയും ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന നാശത്തില്‍ നിന്ന് സംരക്ഷിക്കുന്നു.
കണ്ണിന്റെ ആരോഗ്യത്തില്‍ വിറ്റാമിന്‍ സിക്ക് പ്രധാന പങ്കുണ്ട്. ഇതിലെ ആന്റിഓക്സിഡന്റ് ഗുണങ്ങള്‍ ഫ്രീ റാഡിക്കലുകള്‍ മൂലമുണ്ടാകുന്ന ഓക്സിഡേറ്റീവ് നാശത്തില്‍ നിന്ന് കണ്ണുകളെ സംരക്ഷിക്കും.
കാഴ്ച നഷ്ടത്തിലേക്ക് നയിച്ചേക്കാവുന്ന രണ്ട് സാധാരണ നേത്രരോഗങ്ങളായ തിമിരവും പ്രായവുമായി ബന്ധപ്പെട്ട മാക്യുലര്‍ ഡീജനറേഷനും തടയുന്നതിന് വിറ്റാമിന്‍ സി ഉപകാരപ്രദമാണ്.