ചൂ​ട​ൻ ഡ്രൈ​വിം​ഗ്
ചൂ​ട​ൻ ഡ്രൈ​വിം​ഗ്
വേ​ന​ല്‍​ച്ചൂ​ട് ക​ന​ത്ത​തോ​ടെ ഡ്രൈ​വിം​ഗി​ല്‍ ക​രു​ത​ല്‍ വേ​ണ​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പ്. ചൂ​ടും പൊ​ടി​യും ശ​ബ്ദ​മ​ലി​നീ​ക​ര​ണ​വും ഡ്രൈ​വ​ര്‍​മാ​ര്‍​ക്കും യാ​ത്ര​ക്കാ​ര്‍​ക്കും ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.

ഉ​റ​ക്കം, അ​മി​ത ക്ഷീ​ണം, നി​ര്‍​ജ​ലീ​ക​ര​ണം, മാ​ന​സി​ക പി​രി​മു​റു​ക്കം, പു​റം വേ​ദ​ന, ക​ണ്ണി​ന് കൂ​ടു​ത​ല്‍ ആ​യാ​സം സൃ​ഷ്ടി​ക്ക​ല്‍ എ​ന്നി​വ​യെ​ല്ലാം സു​ര​ക്ഷി​ത​മാ​യ യാ​ത്ര​യെ ബാ​ധി​ക്കും.

ദീ​ര്‍​ഘ​ദൂ​ര യാ​ത്ര​ക​ളി​ല്‍ ഇ​ത് കൂ​ടു​ത​ല്‍ വെ​ല്ലു​വി​ളി​ക​ള്‍ സൃ​ഷ്ടി​ക്കും. ദാ​ഹ​വും ശാ​രീ​രി​ക പ്ര​ശ്‌​ന​ങ്ങ​ളും മാ​ത്ര​മ​ല്ല ഹൈ​വേ​ക​ളി​ല്‍ റോ​ഡ് മ​രീ​ചി​ക (Road Mirage) പോ​ലെ​യു​ള്ള താ​ല്‍​ക്കാ​ലി​ക പ്ര​തി​ഭാ​സ​ങ്ങ​ളും ഡ്രൈ​വിം​ഗ് ദു​ഷ്‌​ക​ര​മാ​ക്കും.

വേ​ന​ല്‍ ചൂ​ടി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞു​ള്ള ഡ്രൈ​വിം​ഗി​ല്‍ ഉ​റ​ക്ക​ത്തി​നു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. റോ​ഡി​ല്‍ കൂ​ടു​ത​ല്‍ വാ​ഹ​ന​ങ്ങ​ളും ആ​ളു​ക​ളും ഉ​ണ്ടാ​കു​മെ​ന്ന​തി​നാ​ല്‍ രാ​ത്രി​കാ​ല ഉ​റ​ക്ക​ത്തേ​ക്കാ​ള്‍ അ​പ​ക​ട​ക​ര​മാ​ണ് പ​ക​ല്‍ സ​മ​യ​ത്തെ മ​യ​ക്ക​മെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്‍റെ മു​ന്ന​റി​യി​പ്പി​ല്‍ പ​റ​യു​ന്നു.

യാ​ത്ര​ക​ളി​ലും വാ​ഹ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ലും അ​ല്‍​പ​മൊ​ന്നു ശ്ര​ദ്ധി​ച്ചാ​ല്‍ അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാം.

വാ​ഹ​ന​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ ശ്ര​ദ്ധ​വേ​ണം

• റ​ബ്ബ​ര്‍ ഭാ​ഗ​ങ്ങ​ളും ട​യ​റും വൈ​പ്പ​ര്‍ ബ്ലേ​ഡു​ക​ളും ഫാ​ന്‍ ബെ​ല്‍​റ്റും കൃ​ത്യ​മാ​യ പ​രി​ശോ​ധി​ക്കു​ക​യും ആ​വ​ശ്യ​മെ​ങ്കി​ല്‍ മാ​റ്റി​യി​ടു​ക​യും ചെ​യ്യു​ക.
• ട​യ​ര്‍ എ​യ​ര്‍ പ്ര​ഷ​ര്‍ അ​ല്‍​പം കു​റ​ച്ചി​ടു​ക
• റേ​ഡി​യേ​റ്റ​ര്‍ കൂ​ള​ന്‍റി​ന്‍റെ അ​ള​വ് ഇ​ട​യ്ക്കി​ടെ പ​രി​ശോ​ധി​ക്കു​ക.

• ക​ഴി​യു​ന്ന​തും വാ​ഹ​ന​ങ്ങ​ള്‍ ത​ണ​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യാ​ന്‍ ശ്ര​ദ്ധി​ക്ക​ണം. വെ​യി​ല​ത്ത് പാ​ര്‍​ക്ക് ചെ​യ്യേ​ണ്ടി വ​രു​ന്ന സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ നേ​രി​ട്ട് വെ​യി​ല്‍ ഡാ​ഷ്‌​ബോ​ര്‍​ഡി​ല്‍ കൊ​ള്ളാ​ത്ത രീ​തി​യി​ല്‍ പാ​ര്‍​ക്ക് ചെ​യ്യു​ക. പാ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ ഡാ​ഷ് ബോ​ര്‍​ഡ് സ​ണ്‍ പ്രൊ​ട്ട​ക്ഷ​ന്‍ ഷീ​ല്‍​ഡ് ഘ​ടി​പ്പി​ക്കു​ന്ന​ത് ന​ല്ല​താ​ണ്.

• പാ​ര്‍​ക്ക് ചെ​യ്യു​മ്പോ​ള്‍ ഡോ​ര്‍ ഗ്ലാ​സ് അ​ല്‍​പ്പം താ​ഴ്ത്തി ഇ​ടു​ക​യും വൈ​പ്പ​ര്‍ ബ്ലേ​ഡ് ഉ​യ​ര്‍​ത്തി വ​ക്കു​ക​യും ചെ​യ്യു​ക. ഉ​ണ​ങ്ങി​യ ഇ​ല​ക​ളോ മ​റ്റ് തീ​പി​ടി​ത്ത​ത്തി​ന് സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വാ​ഹ​നം പാ​ര്‍​ക്ക് ചെ​യ്യ​രു​ത്.

• വെ​യി​ല​ത്ത് നി​ര്‍​ത്തി​യി​ട്ടു​ള്ള വാ​ഹ​ന​ങ്ങ​ളി​ല്‍ ഉ​ണ്ടാ​കാ​വു​ന്ന ആ​രോ​ഗ്യ​ത്തി​ന് ഹാ​നി​ക​ര​മാ​യ വാ​ത​ക​ങ്ങ​ള്‍ പു​റ​ന്ത​ള്ളു​ന്ന​തി​നാ​യി യാ​ത്ര ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത് ഗ്ലാ​സ് താ​ഴ്ത്തി​യി​ടു​ക​യും കാ​ലു​ക​ളി​ലേ​ക്ക് വാ​യു​സ​ഞ്ചാ​രം വ​രു​ന്ന രീ​തി​യി​ല്‍ ഫാ​ന്‍ ക്ര​മീ​ക​രി​ക്കു​ക​യും അ​ല്‍​പ​ദൂ​രം വാ​ഹ​നം ഓ​ടി​യ​തി​നു ശേ​ഷം മാ​ത്രം എ​സി ഓ​ണ്‍ ചെ​യ്യു​ക​യും ഗ്ലാ​സ് ക​യ​റ്റി​യി​ടു​ക​യും ചെ​യ്യു​ക.


• പെ​റ്റ് ബോ​ട്ടി​ലു​ക​ളി​ലും ഗ്ലാ​സ് ബോ​ട്ടി​ലു​ക​ളി​ലും വെ​ള്ളം വാ​ഹ​ന​ത്തി​ല്‍ സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക. ഡാ​ഷ്‌​ബോ​ര്‍​ഡി​ല്‍ വെ​യി​ല്‍ നേ​രി​ട്ട് കൊ​ള്ളു​ന്ന രീ​തി​യി​ല്‍ ഇ​ങ്ങ​നെ സൂ​ക്ഷി​ക്കു​ന്ന​ത് പ്രി​സം എ​ഫ​ക്ട് മൂ​ലം തീ​പി​ടു​ത്ത​ത്തി​ന് ഉ​ള്ള സാ​ധ്യ​ത​യും ഉ​ണ്ടാ​യേ​ക്കാം.

• ബോ​ട്ടി​ലു​ക​ളി​ല്‍ ഇ​ന്ധ​നം വാ​ങ്ങി സൂ​ക്ഷി​ക്കു​ന്ന​ത് നി​ര്‍​ബ​ന്ധ​മാ​യും ഒ​ഴി​വാ​ക്കു​ക.
• തീ​പി​ടി​ത്ത​ത്തി​ന് സാ​ധ്യ​ത​യു​ള്ള സാ​ധ​ന​ങ്ങ​ള്‍, സ്‌​പ്രേ​ക​ള്‍, സാ​നി​റ്റൈ​സ​ര്‍ എ​ന്നി​വ വാ​ഹ​ന​ത്തി​ല്‍ സൂ​ക്ഷി​ക്ക​രു​ത്.

യാ​ത്ര​ക​ളി​ല്‍ മു​ൻ​ക​രു​ത​ലെ​ടു​ക്കാം

• ദീ​ര്‍​ഘ ദൂ​ര യാ​ത്ര​ക​ളി​ല്‍ അ​സ്വ​സ്ഥ​ത​യും മ​റ്റ് ശാ​രീ​രി​ക വെ​ല്ലു​വി​ളി​ക​ളും നേ​രി​ടാ​ന്‍ യാ​ത്ര​യി​ല്‍ ഇ​ട​ക്കി​ടെ ഇ​ട​വേ​ള​ക​ള്‍ എ​ടു​ക്കു​ക​യും ദാ​ഹ​മി​ല്ലെ​ങ്കി​ലും ഇ​ട​ക്കി​ടെ വെ​ള്ളം കു​ടി​ക്കു​ക​യും ചെ​യ്യു​ക.
• ജ​ലാം​ശം അ​ട​ങ്ങി​യ പ​ഴ​വ​ര്‍​ഗ​ങ്ങ​ള്‍ യാ​ത്ര​യി​ല്‍ ക​രു​ത​ണം

• എ​ണ്ണ​യും കൊ​ഴു​പ്പും കൂ​ടു​ത​ലു​ള്ള ഭ​ക്ഷ​ണ​പ​ദാ​ര്‍​ഥ​ങ്ങ​ളും ഫാ​സ്റ്റ് ഫു​ഡു​ക​ളും ഒ​ഴി​വാ​ക്കു​ക.
• കൂ​ടു​ത​ല്‍ ഭ​ക്ഷ​ണം ക​ഴി​ച്ച​തി​ന് ശേ​ഷ​മു​ള്ള ഡ്രൈ​വിം​ഗ് ക​ഴി​യു​ന്ന​തും ഒ​ഴി​വാ​ക്കു​ക.

• ചാ​യ​യും മ​റ്റ് സോ​ഫ്റ്റ് ഡ്രി​ങ്കു​ക​ളും ഒ​ഴി​വാ​ക്കി ക​രി​ക്കി​ന്‍ വെ​ള്ളം, സം​ഭാ​രം, ജ്യൂ​സ് എ​ന്നി​വ ഉ​പ​യോ​ഗി​ക്കു​ക അ​യ​ഞ്ഞ കോ​ട്ട​ണ്‍ വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കു​ക.

• ന​ല്ല വെ​യി​ല​ത്ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളി​ല്‍ സ​ഞ്ച​രി​ക്കു​മ്പോ​ള്‍ ചൂ​ട് കാ​റ്റ് മൂ​ലം, നി​ര്‍​ജ​ലീ​ക​ര​ണം ഉ​ണ്ടാ​കാം. ഇ​ത്ത​രം സ​ന്ദ​ര്‍​ഭ​ങ്ങ​ളി​ല്‍ നേ​രി​ട്ട് വെ​യി​ല്‍ ശ​രീ​ര​ത്ത് ത​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കു​ന്ന ത​ര​ത്തി​ലു​ള്ള ജാ​ക്ക​റ്റു​ക​ളും കൈ​യു​റ​യും ധ​രി​ക്കു​ക.

• ഇ​രി​പ്പി​ടം ശ​രി​യാം വ​ണ്ണം ക്ര​മീ​ക​രി​ക്കു​ക​യും കാ​ര്‍ സ്റ്റീ​രി​യോ കു​റ​ഞ്ഞ ശ​ബ്ദ​ത്തി​ല്‍ മാ​ത്രം പ്ര​വ​ര്‍​ത്തി​പ്പി​ക്കു​ക​യും ചെ​യ്യു​ക.

• ക​ണ്ണി​ന്‍റെ ആ​യാ​സം കു​റ​യ്ക്കാ​ന്‍, ഇ​ട​വേ​ള​ക​ള്‍ എ​ടു​ക്കു​ക​യും ശു​ദ്ധ​ജ​ലം ഉ​പ​യോ​ഗി​ച്ച് മു​ഖം ഇ​ട​യ്ക്കി​ടെ ക​ഴു​കു​ക​യും ക​ണ്ണ​ട​ച്ച് വി​ശ്ര​മം എ​ടു​ക്കു​ക​യും വേ​ണം

• വെ​യി​ല്‍ നേ​രി​ട്ട് ത​ട്ടു​ന്ന​ത് ഒ​ഴി​വാ​ക്കാ​നും റോ​ഡ് മി​റേ​ജ് ഒ​ഴി​വാ​ക്കു​ന്ന​തി​നു സ​ണ്‍​ഗ്ലാ​സ് ധ​രി​ക്കു​ക.

• ത​ണ​ല്‍ തേ​ടി നാ​യ​ക​ളോ മ​റ്റു ജീ​വി​ക​ളോ പാ​ര്‍​ക്ക് ചെ​യ്ത വാ​ഹ​ന​ത്തി​ന്‍റെ അ​ടി​യി​ല്‍ അ​ഭ​യം തേ​ടാ​ന്‍ ഇ​ട​യു​ണ്ട്. മു​ന്നോ​ട്ട് എ​ടു​ക്കു​ന്ന​തി​ന് മു​മ്പ് നി​ര്‍​ബ​ന്ധ​മാ​യും വാ​ഹ​ന​ത്തി​ന്‍റെ അ​ടി​ഭാ​ഗം ശ്ര​ദ്ധി​ക്കു​ക.