തട്ടുകട വിഭവം ഹിറ്റ്..!
ന്യൂഡൽഹി: രുചികരമായ പാചകക്കൂട്ടുകൾ സോഷ്യൽ മീഡിയകളിൽ പങ്കുവയ്ക്കപ്പെടാറുണ്ട്. ഈവിധം അവതരിപ്പിക്കപ്പെട്ട ഡൽഹിയിൽനിന്നുള്ള ഒരു തട്ടുകട വിഭവം ലോകമെങ്ങും പ്രശസ്തമായിരിക്കുന്നു.
ഡൽഹിയിലെ ഖാവു ഗള്ളിയിലുള്ള തട്ടുകടക്കാരനാണ് ഭക്ഷണപ്രിയരെ ആവേശം കൊള്ളിക്കുന്ന പാചകക്കുറിപ്പിനു പിന്നിൽ. "പോപ്കോൺ ഓംലെറ്റ്' എന്നാണു വിഭവത്തിന്റെ പേര്.
പ്രഭാതഭക്ഷണത്തിൽ സ്ഥിരമായി ഓംലെറ്റ് ഉൾപ്പെടുത്തുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും ഈ വിഭവം പരീക്ഷിച്ചു നോക്കാം. ഒരു പാൻ ചൂടാക്കി ആദ്യം അതിലേക്കു കുറച്ച് വെണ്ണയും മുട്ടയും ഇടുന്നു.
തുടർന്നു പോപ്കോണും പച്ചക്കറികളും ചേർക്കുന്നു. പാകമായിക്കഴിയുന്പോൾ ഓംലെറ്റ് എടുക്കുന്നതുപോലെ പാനിൽനിന്നെടുക്കുന്നു. നിമിഷങ്ങൾക്കുള്ളിൽ "പോപ്കോൺ ഓംലെറ്റ്' റെഡി. ഫുഡ് റീൽ കണ്ട ആയിരക്കണക്കിനാളുകളാണു തട്ടുകടക്കാരന് ലൈക്കടിച്ചിരിക്കുന്നത്.