HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
CHARITY DONATION
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
CLASSIFIEDS
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ANNUAL REPORT 2024
MGT-9
RDLERP
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില്‍ യാത്ര ചെയ്യുമ്പോഴും എന്റെ പാട്ടൊന്നും ഞാന്‍ കേട്ട് ആസ്വദിക്കാറില്ല. ചില ഗായകരൊക്കെ സ്വന്തം ഗാനങ്ങള്‍ വീണ്ടും വീണ്ടും കേള്‍ക്കുന്നത് കാണുമ്പോള്‍ എനിക്കു വലിയ അത്ഭുതം തോന്നാറുണ്ട്.
അങ്ങനെ ചെയ്യുന്ന ഗാനരചയിതാക്കളും സംഗീതസംവിധായകന്മാരും ഉണ്ടാവും. എങ്ങനെയാണ് സ്വന്തം സൃഷ്ടി നമ്മള് പിന്നെയും പിന്നെയും ആസ്വദിക്കുന്നത്? സംഗീതസംവിധാനം ചെയ്തു കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ആ ഗാനത്തെ നെഞ്ചേറ്റി നടക്കാറില്ല.''
തിരുവനന്തപുരത്തെ തൈക്കാട്ടുള്ള മേടയില്‍ വീട്ടിലിരുന്ന് എം.ജി. രാധാകൃഷ്ണന് പറഞ്ഞതാണിത്. സത്യമായിരുന്നു അത്. സാധാരണ ഒരു സംഗീത സംവിധായകന്റെയോ ഗായകന്റെയോ മനസായിരുന്നില്ല എം.ജി. രാധാകൃഷ്ണന്റേത്.
വെള്ള ജുബ്ബയും മുണ്ടും നെറ്റിയില്‍ കുങ്കുമക്കുറിയും ധരിച്ച്, എപ്പോഴും വെറ്റിലയും മുറുക്കി നടക്കുന്ന എംജി ഒരു പ്രത്യേക പ്രകൃതക്കാരനായിരുന്നു. നിലനില്‍ക്കുന്ന ചിട്ടയ്ക്കും സമ്പ്രദായങ്ങള്‍ക്കുമപ്പുറം സ്വതന്ത്രമായ വഴിയിലൂടെ സഞ്ചരിച്ച ഒരു വ്യക്തിയും സംഗീതസംവിധായകനും ആയിരുന്നു എംജി എന്നും പറയാം.
അതുകൊണ്ടു തന്നെയാണ് പല പുതിയ പരീക്ഷണങ്ങള്‍ തന്റെ സംഗീതത്തില്‍ നടത്തുവാന്‍ അദ്ദേഹത്തിനു കഴിഞ്ഞത്. ‘മണിച്ചിത്രത്താഴി'ലെ ആഹിരി രാഗത്തിലെ 'പഴംതമിഴ് പാട്ടിഴയും... ' എന്ന ഗാനം തന്നെ എടുക്കാം.
മലയാള സിനിമാ ഗാനലോകത്ത് ആദ്യമായാണ് ഒരു പൂര്‍ണഗാനം ആഹിരി രാഗത്തില്‍ സൃഷ്ടിക്കപ്പെടുന്നത്. ഇതേ സിനിമയിലെ 'ഒരു മുറൈവന്ത് പാര്‍ത്തായ' ഒന്‍പത് മിനിട്ടിലേറെ ദൈര്‍ഘ്യമുള്ള ഗാനമാണ്.
പണ്ട് പണ്ടെങ്ങോ മരിച്ച നാഗവല്ലിയുടെ ‘ആത്മാവ്' സഞ്ചരിക്കുന്ന പഴമയിലേക്കാണ് ഗാനം നമ്മളെ കൊണ്ടുപോകുന്നത്. സുഹൃത്തായ ബിച്ചു തിരുമല രചിച്ച ഗാനത്തിന്റെ സംഗീതം വളരെ അധ്വാനിച്ചാണ് സൃഷ്ടിച്ചതെന്ന് എംജി പറഞ്ഞിട്ടുണ്ട്.
സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ കര്‍ണാടക സംഗീതജ്ഞനായ മലബാര്‍ ഗോപാലന് നായരുടെയും ഹരിക്കഥാ പ്രവീണയായ കമലാക്ഷി അമ്മയുടേയും മൂത്ത മകനായി ജനിച്ച രാധാകൃഷ്ണന് ശാസ്ത്രീയമായിതന്നെ കര്‍ണാടക സംഗീതം പഠിച്ചിരുന്നു.
ജന്മനാ ലഭിച്ചതും അഭ്യസനം കൊണ്ടു നേടിയതുമായ സംഗീത സംസ്കാരവും ജ്ഞാനവും മുതല്‍ക്കൂട്ടായിരുന്നു. പല എംജി ഗാനങ്ങളുടെയും ആഴങ്ങള്‍ക്കു പിന്നിലെ രഹസ്യവും ഇതുതന്നെയാണ്.
വ്യക്തി എന്ന നിലയിലും എംജി വ്യത്യസ്തനായിരുന്നു. ഉള്ളില്‍ തോന്നുന്നത് അതുപോലെ വിളിച്ചുപറയുന്ന, യാതൊരു വളച്ചൊടിക്കലുകളും വിളക്കിച്ചേര്‍ക്കലുകളും അറിയാത്ത വ്യക്തിയായിരുന്നു അദ്ദേഹം.
എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തില്‍ യേശുദാസ് പാടി മനോഹരമാക്കിയ നിരവധി നിരവധി സിനിമാ ഗാനങ്ങളുണ്ട്.
"ഓ മൃദുലേ ഹൃദയമുരളിയിലൊഴുകി വാ...', "പൂമുഖ വാതിലില്‍ സ്നേഹം തുളുമ്പുന്ന പൂതിങ്കളാകുന്നു ഭാര്യ...', "ഒരു ദളം മാത്രം...' അങ്ങനെ നൂറു കണക്കിനു സിനിമാ ഗാനങ്ങളില്‍ ഒന്നുചേര്‍ന്ന ഉറ്റമിത്രങ്ങള്‍ കൂടിയാണിവര്‍ ‘ഓടക്കുഴല്‍ വിളി...', ‘ഘനശ്യാമ സന്ധ്യാ ഹൃദയം...', ‘രാമായണക്കിളി' തുടങ്ങി ഇന്നും നിലനില്‍ക്കുന്ന ആകാശവാണി ലളിതഗാനങ്ങളുടെ പിന്നിലും ഇവരുടെ കൂട്ടുകെട്ട് തന്നെ.
യേശുദാസ് തിരുവനന്തപുരത്ത് ശ്രീ സ്വാതി തിരുനാള്‍ സംഗീത കോളജില്‍ ചേരുവാന്‍ വന്ന കാലത്ത് അച്ഛൻ അഗസ്റ്റിൻ ജോസഫിനോടൊപ്പം മേടയില്‍ വീട്ടിലെത്തിയിരുന്നു. (മലബാർ ഗോപാലന് നായരും അഗസ്റ്റിന് ജോസഫും സുഹൃത്തുക്കള്‍ ആയിരുന്നു).
അന്ന് രാധാകൃഷ്ണനും യേശുദാസും ഒന്നിച്ചിരുന്നു പാടിയ കാര്യം എം.ജി. രാധാകൃഷ്ണന് അഭിമുഖങ്ങളില്‍ പറഞ്ഞിട്ടുണ്ട്.
സ്വാതി തിരുനാള്‍ സംഗീത അക്കാഡമിയില്‍ (ഇന്നത്തെ സംഗീത കോളജ്) ഒരുമിച്ചിരുന്ന ഇവര്‍ ആകാശവാണിയുടെ സംഗീതമത്സരത്തിനു പോയതും രണ്ടുപേരും തോറ്റതും എംജി പറയാറുണ്ട്.
(ഇക്കഥയാണ് ആകാശവാണി യേശുദാസിന്റെ ശബ്ദം നന്നല്ല എന്ന് പറഞ്ഞ് മടക്കി അയച്ചു എന്ന നിലയില്‍ ഇന്നും പ്രചരിക്കുന്നത്.)
ഏതായാലും ആകാശവാണി സംഗീത മത്സരത്തില്‍ തോറ്റ ഈ സുഹൃത്തുക്കളാണ് പില്ക്കാലത്ത് ആകാശവാണി പിടിച്ചടക്കിയതും ഇന്നും കീഴടക്കുന്നതും എന്ന വൈരുധ്യമുണ്ട്!. സംഗീത ജീവിതത്തിലെ ഈ ലയം പക്ഷേ വ്യക്തി ജീവിതത്തില്‍ ഇടയ്ക്കൊക്കെ പിഴയ്ക്കാറുണ്ട്.
രണ്ടുപേരും പലകാലത്തും വഴക്കിട്ട് പിരിഞ്ഞിട്ടുണ്ട്. അങ്ങനെ ഒരു കഥ കേള്‍ക്കാം - പതിവായി വെറ്റില മുറുക്കുന്ന പ്രകൃതക്കാരനായിരുന്നു എം.ജി. രാധാകൃഷ്ണൻ.
തരംഗിണിയിലൊരു റെക്കോര്‍ഡിംഗിനു പോയ സമയത്ത് എം.ജി. രാധാകൃഷ്ണന് ഇടയ്ക്കൊന്നു മുറ്റത്തേക്കിറങ്ങി മുറുക്കാന്‍ തുപ്പി.
ഇതുകണ്ടു നിന്ന ആരോ പിന്നീട് ഇക്കാര്യം യേശുദാസിനോടു പറഞ്ഞു. എം.ജി. രാധാകൃഷ്ണന് ദാസ് സാറിന്റെ തുളസിച്ചെടിയില്‍ തുപ്പി എന്ന രീതിയിലാണ് പറഞ്ഞു കൊടുത്തത്.
വളരെ പവിത്രമായി തുളസിച്ചെടിയെ കാത്തു സംരക്ഷിച്ചിരുന്ന യേശുദാസ് ഇതൊരു വലിയ പ്രശ്നമായി എടുക്കുകയും അടുത്ത ദിവസം എം.ജി. രാധാകൃഷ്ണനെ സ്റ്റുഡിയോയിലേക്കു വിളിച്ചുവരുത്തി ദേഷ്യപ്പെട്ട് സംസാരിക്കുകയും ചെയ്തു. എംജി തിരികെ അതേ നാണയത്തില്‍ തിരിച്ചടിച്ചു.
‘ഒരു നാഴിയില്‍ മറ്റൊരു നാഴി കയറ്റരുതെ'ന്ന് പറഞ്ഞ് തരംഗിണിയില്‍ നിന്നും ഇറങ്ങി പോവുകയും ചെയ്തു. മുന്‍കോപക്കാരനായ ഗാനഗന്ധര്‍വനും അതേ മുന്‍കോപമുള്ള എം.ജി. രാധാകൃഷ്ണനും തമ്മില്‍ ഇങ്ങനെയുള്ള വാക്കുതര്‍ക്കങ്ങള്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്.
എങ്കിലും അടുത്ത തവണ കാണുന്ന അവസരത്തില്‍ രണ്ടുപേരും ഇക്കാര്യം മറന്നുപോവുകയും ചെയ്യുമായിരുന്നു. എന്ന് എം.ജി. രാധാകൃഷ്ണന് പറയുമായിരുന്നു.
1978ല്‍ ജി. അരവിന്ദന്റെ ‘തമ്പ്' എന്ന സിനിമയിലൂടെയാണ് എം.ജി.രാധാകൃഷ്ണൻ സിനിമാ സംഗീത സംവിധായകനായി രംഗപ്രവേശം ചെയ്യുന്നത്. ഈ ചിത്രത്തിലെ ‘കാനകപെണ്ണ് ചെമ്മരുത്തി' ഏറെ ശ്രദ്ധേയമായി.
അതിനു മുമ്പുതന്നെ 1971ലെ ശരശയ്യയിലൂടെ സിനിമയില്‍ ഗായകനായി ശ്രദ്ധ നേടിയിരുന്നു. ‘ശാരികെ ശാരികെ...' എന്ന ഗാനം ജി. ദേവരാജന്റെ സംഗീതത്തില്‍ എസ്. ജാനകിക്കൊപ്പം പാടി അവിസ്മരണീയമാക്കി.
എസ്. മഞ്ജുളാദേവി
‘ജുങ്കോ ഫുറുത കേസ്' ലോകം കണ്ട ഏറ്റവും പൈശാചിക കൊലപാതകം
ആരാണ് ജുങ്കോ ഫുറുത... ലോകത്തിൽ ഏറ്റവും കൂടുതൽ ക്രൂരതയും യാതനയും അനുഭവിച്ചു മ
ആൾമരം പാടുമ്പോൾ...
ചില കാഴ്ചകൾ അങ്ങനെയാണ്.. നമുക്കൊരിക്കലും അത് മറക്കാൻ കഴിയില്ല. "മനുഷ്യർ നട്ട
സുല്‍ത്താന്‍ ബത്തേരിയുടെ ചരിത്രത്തിളക്കം
സുല്‍ത്താന്‍ ബത്തേരി.. പേരില്‍ തന്നെയുണ്ട് ഒരു തലയെടുപ്പ്. അതുമാത്രമല്ല ഒരുപാ
കൊമ്പുകുലുക്കി...
കുറുമ്പ് കാട്ടുന്ന കുഞ്ഞന്മാരെ കാണണോ, പോക്കിരിയായ 35 കാരനെ കാണണോ, ഗജവീരപട്ടം
ഒരേയൊരു ഉമ്മൻ ചാണ്ടി
ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വീട്ടിലെ ലാൻഡ് ഫോണിൽ ഒരു കോൾ വന്നു. ഫോണെടു
ഉത്തരമലബാറിൽ തെയ്യങ്ങൾ കാൽച്ചിലമ്പണിയുന്നു
തെയ്യക്കാലത്തിന്റെ വരവറിയിച്ച് ദേവസ്ഥാനങ്ങളിൽ ഇക്കഴിഞ്ഞ ശനിയാഴ്ച പത്താമുദയം. ഇ
അന്ന് എസ്ഐ, ഇന്ന് എഡിഎം; കാസർഗോഡ് രാഷ്ട്രീയസമ്മർദത്തിന് ബലിയാടായത് എസ്ഐ
ഡെപ്യൂട്ടി കളക്ടറായും എഡിഎം ആയും ഏറെക്കാലം കാസർഗോഡ് ജോലി ചെയ്തിട്ടുള്ള നവീൻ ബാ
സതീഷ് കൃഷ്ണ സെയിൽ; കേരളത്തിന്റെ 141-ാമത്തെ എംഎൽഎ
കൊങ്കൺ മേഖലയിലെ രാഷ്ട്രീയ നേതാക്കൾക്ക് പൊതുവേ കേരളവുമായി നല്ല അടുപ്പമാണ്.
ഇന്ത്യയുമായി കൈകോർത്ത് ബ്രൂണെ
ലോകത്തിലെ ഏറ്റവും സമ്പന്നനായ ഭരണാധികാരി, സ്വർണത്തിൽ തീർത്ത പാത്രങ്ങളിൽ ഭക്ഷ
സിനിമയിലെ ആരും കാണാത്ത ചരിത്രങ്ങൾ...
ഗാനഗന്ധർവൻ ഡോ. കെ.ജെ. യേശുദാസും എസ്. ജാനകിയും ജയചന്ദ്രനും കെ.എസ്. ചിത്രയും
കാവ്യതാരകങ്ങൾക്ക് അരികെ....
കവി പ്രതിഭകളായ വയലാർ രാമവർമയേയും പി. കുഞ്ഞിരാമൻ നായരേയും പ്രശസ്തകവി ഏ
വിടപറഞ്ഞിട്ടും വിസ്മൃതിയിലാകാതെ...
തമസ്കരിക്കുന്പോഴൊക്കെ പൂർവാധികം ശക്തിപ്രാപിച്ച് തിരിച്ചുവരുന്ന അദ്ഭുതപ്രതി
എൻഡിഎ മുന്നണിയിൽ ഭാഗ്യവാൻ ചിരാഗ് പസ്വാൻതന്നെ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൻഡിഎ മുന്നണിയിൽ മത്സരിച്ചതിൽ ഏറ്റവും ഭാഗ്യവാൻ ലോക്ജ
കര്‍ക്കടകം എത്തുമ്പോള്‍...
വരാന്‍ പോകുന്നത് പഞ്ഞമാസമെന്ന ദുഷ്പേരു ചാര്‍ത്തിക്കിട്ടിയ പാവം കര്‍ക്കടക മാ
മാംസക്കൊതിയന്മാർ വയനാടൻ കാടുകൾ താവളമാക്കുന്നു
വയനാടൻ കാടുകൾ മാംസക്കൊതിയന്മാരായ കാട്ടുനായ്ക്കളുടെ താവളമാകുകയാണ്. ഇന്ത്യ
സീനത്തിന്റെ സ്വപ്ന സാഫല്യം
"ഞാന്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിക്കില്ല. കാരണം ആത്മഹത്യ എളുപ്പം ചെയ്യാന്‍ കഴി
ബാർബർ രമേഷ്, കാറുകൾ 400
ബോളിവുഡ് താരങ്ങൾ വരെ രമേഷ് ബാബു എന്ന ബാർബറുടെ കസ്റ്റമറാണ്. എന്നാൽ മുടി വെട്ടാ
ഒഡീഷയിലെ രാഷ്ട്രീയക്കാറ്റിൽ തറപറ്റിയ അതികായൻ
പിതാവ് അതീവ പ്രതാപശാലിയും ഭരണതന്ത്രജ്ഞനും. മകനാകട്ടെ അതിലും മിടുക്കനായ ഭര
മലബാറിലെ കായൽ ടൂറിസം കടലാസിൽ
കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ കായല്‍ ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്ക് വാതി
ഉയിർത്തെഴുന്നേറ്റ് ചന്ദ്രബാബു നായിഡു; ഇന്ത്യൻ രാഷ്ട്രീയത്തിലെ കിംഗ്മേക്കർ
നാരാ ചന്ദ്രബാബു നായിഡു എന്നാണ് തെലുങ്കുദേശം പാർട്ടി (ടിഡിപി) നേതാവ് എൻ. ചന്ദ്രബ
തെരുവു ജീവിതങ്ങളുടെ കാവല്‍ മാലാഖ
"എത്ര അഴുകിയ ശരീരത്തോടെ ഇരിക്കുന്ന ആളാണെങ്കിലും അവരെ എടുക്കുന്നതില്‍ എനിക്ക്
ഭാഗ്യം കടാക്ഷിച്ച ലോക്സഭാംഗങ്ങൾ
രാജ്യത്തെ മിക്ക ലോക്സഭാ മണ്ഡലങ്ങളിലും ലക്ഷക്കണക്കിന് വോട്ടർമാരുണ്ട്. ഇന്നുവരെ
മെലഡിയുടെ രാജ്ഞി
1944 മാർച്ചിൽ ജനിച്ച ബി. വസന്ത എൺപതാം പിറന്നാൾ ആഘോഷിക്കുകയാണ് ഈ വർഷം. അതിമ
അന്പന്പോ എന്തൊരു "വന്പൻ' വിജയം!
സ്വാതന്ത്ര്യത്തിനു ശേഷം നടന്ന മിക്ക തെരഞ്ഞെടുപ്പുകളിലും വൻ ഭൂരിപക്ഷത്തോടെ അധി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
Latest News
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
ആലുവയില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപെട്ട പ്രതി പിടിയിൽ
വയനാട് ഉരുള്‍പൊട്ടല്‍; ഉപഭോക്തൃ പട്ടികയില്‍ പാകപ്പിഴയെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തില്‍ പ്രതിഷേധം
Latest News
അപകടമുണ്ടാക്കുംവിധം പാഞ്ഞ സ്വകാര്യ ബസ് പോലീസ് പിന്തുടർന്ന് പിടികൂടി; ഡ്രൈവർക്കെതിരേ കേസ്
സെക്രട്ടറിയേറ്റില്‍ പാമ്പ്; വനംവകുപ്പിനെ വിവരം അറിയിച്ചു
സ്ലാബ് ദേഹത്തേക്ക് വീണ് അതിഥി തൊഴിലാളി മരിച്ചു
ആലുവയില്‍ പോലീസ് സ്റ്റേഷനില്‍നിന്ന് രക്ഷപെട്ട പ്രതി പിടിയിൽ
വയനാട് ഉരുള്‍പൊട്ടല്‍; ഉപഭോക്തൃ പട്ടികയില്‍ പാകപ്പിഴയെന്ന് ചൂണ്ടിക്കാട്ടി പഞ്ചായത്തില്‍ പ്രതിഷേധം
Top