മു​ടി​യി​ൽ ക​ണ്ടീ​ഷ​ണ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്തി​ന്
മു​ടി​യി​ൽ ക​ണ്ടീ​ഷ​ണ​ർ ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്തി​ന്
ഡോ. ​ശ്രീ​രേ​ഖ പ​ണി​ക്ക​ർ
ഷാം​പൂ ഉ​പ​യോ​ഗി​ച്ചു ക​ഴി​ഞ്ഞ ഉ​ട​നെ ക​ണ്ടീ​ഷ​ണ​ര്‍ കൊ​ണ്ടു ക​ഴു​കി​യാ​ല്‍, മു​ടി​യി​ലെ എ​ണ്ണ​മ​യം നി​ല​നി​ര്‍​ത്തു​ക​യും മു​ടി​ക്ക് കൂ​ടു​ത​ല്‍ ക​ട്ടി തോ​ന്നി​പ്പി​ക്കു​ക​യും ചെ​യ്യും.
* അ​ള്‍​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ള്‍ കാ​ര​ണം മു​ടി​ക്കു​ണ്ടാ​കു​ന്ന ദോ​ഷ​ങ്ങ​ള്‍ മാ​റ്റാ​നും ക​ണ്ടീ​ഷ​ണ​ര്‍ സ​ഹാ​യി​ക്കും.

കെ​മി​ക്ക​ല്‍ ഉ​പ​യോ​ഗി​ച്ച് ചെ​യ്യു​ന്ന സ്ട്രെ​യ്റ്റ​നിം​ഗ്, സ്മൂ​ത്ത​നിം​ഗ് കാ​ര​ണം മു​ടി വ​ര​ണ്ട​താ​യി കാ​ണ​പ്പെ​ടു​ന്നെ​ങ്കി​ല്‍ ക​ണ്ടീ​ഷ​ണ​ര്‍ ഉ​പ​യോ​ഗി​ക്കാം.

അ​ല​ര്‍​ജി

ഏ​തെ​ങ്കി​ലും സൗ​ന്ദ​ര്യ​വ​ര്‍​ധ​ക സാ​മ​ഗ്രി​ക​ള്‍ വാ​ങ്ങി​ക്കു​മ്പോ​ള്‍ അ​തി​ല്‍ 'ഹൈ​പ്പോ അ​ല​ര്‍​ജ​നി​ക്' (Hypo allergenic) എ​ന്ന് എ​ഴു​തി​യി​ട്ടു​ണ്ടോ എ​ന്ന് ശ്ര​ദ്ധി​ക്കു​ക. എ​ങ്കി​ലും കോ​സ്‌​മെ​റ്റി​ക്‌​സ് അ​ല​ര്‍​ജി ഉ​ണ്ടാ​ക്കാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​യി​ട്ടു​ണ്ട്, കാ​ര​ണം ഒ​രു തു​ള്ളി സു​ഗ​ന്ധ​ദ്ര​വ്യ​ത്തി​ല്‍ പോ​ലും 200ല്‍ ​അ​ധി​കം രാ​സ​വ​സ്തു​ക്ക​ള്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്.

അ​ല​ര്‍​ജി ഉ​ള്ള​വ​ര്‍ പാ​ച്ച് ടെ​സ്റ്റിം​ഗ് (Patch testing) ചെ​യ്തി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി​രി​ക്കും സു​ര​ക്ഷി​തം.

അ​ക്‌​നി കോ​സ്മ​റ്റി​ക

അ​ക്‌​നി കോ​സ്മ​റ്റി​ക (Acne Cosmetica) എ​ണ്ണ​മ​യ​മു​ള്ള കോ​സ്‌​മെ​റ്റി​ക്‌​സ് തു​ട​ര്‍​ച്ച​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ല്‍ കാ​ണു​ന്ന ഒ​രു ദോ​ഷ​ഫ​ല​മാ​ണ്. മേ​ക്ക് അ​പ്പ് ഉ​പ​യോ​ഗി​ച്ച ശേ​ഷം അ​ധി​ക​മാ​യി മു​ഖ​ക്കു​രു ഉ​ണ്ടാ​കു​ന്ന ഒ​രു സ്ഥി​തി വി​ശേ​ഷ​മാ​ണി​ത്.

സോ​ഡി​യം ലോ​റെ​ന്‍ സ​ള്‍​ഫേ​റ്റ്, ലെ​നോ​ലി​ല്‍, കൊ​ക്കോ ബ​ട്ട​ര്‍ എ​ന്നി​വ​യാ​ണ് സാ​ധാ​ര​ണ ഈ ​അ​സു​ഖം ഉ​ണ്ടാ​ക്കു​ന്ന​ത്. ക്രീം ​അ​ധി​ക​മാ​യു​ള്ള​തും മോ​യ്സ്റ്റ​റൈ​സ​ര്‍ കൂ​ടു​ത​ലു​ള്ള​തു​മാ​യ സോ​പ്പു​ക​ളും ഈ ​പാ​ര്‍​ശ്വ​ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​ക്കും.

ച​ർ​മം അ​റി​ഞ്ഞ് ഉ​പ​യോ​ഗി​ക്കാം

സൗ​ന്ദ​ര്യ​വ​ര്‍​ധ​ക ഉ​ത്പ​ന്ന​ങ്ങ​ള്‍ ആ​ക​ര്‍​ഷ​ക​മാ​യ പ​ര​സ്യ​ങ്ങ​ളോ​ടൊ​പ്പം അ​നേ​കം സു​ന്ദ​ര വാ​ഗ്ദാ​ന​ങ്ങ​ളും ന​ല്‍​കു​ന്നു. പ​ക്ഷേ, അ​വ അ​ന​വ​ധി വി​പ​രീ​ത ഫ​ല​ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട് ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​തു​കൊ​ണ്ട് അ​വ​ര​വ​രു​ടെ ച​ര്‍​മ്മ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത മ​ന​സി​ലാ​ക്കി സൂ​ക്ഷി​ച്ചു​പ​യോ​ഗി​ക്കു​ന്ന​താ​ണ് അ​ഭി​ല​ഷ​ണീ​യം.

വി​വ​ര​ങ്ങ​ൾ: ഡോ. ​ശ്രീ​രേ​ഖ പ​ണി​ക്ക​ർ
ക​ൺ​സ​ൾ​ട്ട​ന്‍റ് ഡെ​ർ​മ​റ്റോ​ള​ജി​സ്റ്റ്,
എ​സ്‌​യു​റ്റി ഹോ​സ്പി​റ്റ​ൽ, പ​ട്ടം
തി​രു​വ​ന​ന്ത​പു​രം.