പ്ര​സ​വവേ​ദ​ന ല​ഘൂ​ക​രി​ക്കാ​ന്‍ ബർത്ത് കംപാനിയൻ
പ്ര​സ​വവേ​ദ​ന ല​ഘൂ​ക​രി​ക്കാ​ന്‍ ബർത്ത് കംപാനിയൻ
ഡോ. ലക്ഷ്മി അമ്മാൾ
പ്ര​സ​വം എ​ത്തു​ന്ന​തി​നു മു​മ്പുത​ന്നെ പ്ര​സ​വ​വേ​ദ​ന​യെ​പ്പ​റ്റി​യും അ​ത് കു​റ​യ്ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളെ​പ്പ​റ്റി​യും ഗ​ര്‍​ഭി​ണി​യെ പ​റ​ഞ്ഞു മ​ന​സി​ലാ​ക്കു​ക ത​ന്നെ വേ​ണം. പ​ല ആ​ശു​പ​ത്രി​ക​ളി​ലും ഇ​തി​നു​വേ​ണ്ടി ക്ലാ​സു​ക​ള്‍ ന​ട​ത്താ​റു​ണ്ട്. അ​ങ്ങ​നെ​യു​ള്ള ക്ലാ​സു​ക​ള്‍ എ​ല്ലാ ആ​ശു​പ​ത്രി​ക​ളി​ലും ന​ട​പ്പി​ലാ​യാ​ല്‍ ഈ ​ഭ​യാ​ശ​ങ്ക​ക​ള്‍ ദൂ​രീ​ക​രി​ച്ചി​രു​ന്ന​തി​നു​ള്ള ഫ​ല​പ്ര​ദ​മാ​യ ഒ​രു കാ​ല്‍​വ​യ്പ്പാ​യി​രി​ക്കും.

സ്നേഹത്തോടെ പരിചരണം

പ്ര​സ​വമു​റി​യി​ല്‍ ബ​ന്ധു​ക്ക​ളു​ടെ പ​രി​ച​ര​ണം ഇ​ല്ലാ​തെ, ഒ​റ്റ​പ്പെ​ട്ടു പോ​കു​മ​ല്ലോ എ​ന്ന ഭീ​തി പൊ​തു​വേ എ​ല്ലാ ഗ​ര്‍​ഭി​ണി​ക​ള്‍​ക്കും ഉ​ണ്ട്. പ​രി​ച​യ​മി​ല്ലാ​ത്ത അ​ന്ത​രീ​ക്ഷം, പ​രി​ച​യ​മി​ല്ലാ​ത്ത മു​ഖ​ങ്ങ​ള്‍ അ​തി​ന്‍റെ കൂ​ടെ പ്ര​സ​വ​വേ​ദ​ന​യും... ഇ​തൊ​രു പേ​ടിസ്വ​പ്നം ത​ന്നെ​യാ​ണ്. സ്‌​നേ​ഹ​മ​സൃ​ണ​മാ​യ പ​രി​ച​ര​ണം ഇ​തി​നൊ​രു പ​രി​ഹാ​ര​മാ​ണ്. സ്‌​നേ​ഹ​ത്തോ​ടെ​യും കാ​രു​ണ്യ​ത്തോ​ടെ​യും കൂ​ടി​യാ​ണ് ന​ഴ്‌​സു​മാ​രും ഇ​ത​ര ജോ​ലി​ക്കാ​രും ഗ​ര്‍​ഭി​ണി​ക​ളെ പ​രി​ച​രി​ക്കു​ന്ന​ത്.

ബർത്ത് കംപാനിയൻ

എ​ന്നാ​ല്‍, അ​ടു​ത്ത ബ​ന്ധു​ക്ക​ളി​ല്‍ ഒ​രാ​ള്‍ മു​ഴു​വ​ന്‍ സ​മ​യ​വും കൂ​ടെ​യു​ണ്ടാ​യാ​ല്‍ ഗ​ര്‍​ഭി​ണി​ക്ക് കു​റ​ച്ച​ധി​കം ആ​ശ്വാ​സം കി​ട്ടും. ഇ​വി​ടെ നി​ന്നാ​ണ് ബർത്ത് കംപാനിയൻ (Birth Companion) എ​ന്ന ആ​ശ​യം ഉ​ട​ലെ​ടു​ത്ത​ത്. സ്ഥ​ല​പ​രി​മി​തി​യു​ള്ള പ്ര​സ​വ​മു​റി​ക​ളി​ല്‍ ബ​ന്ധു​ക്ക​ളി​ല്‍ ഒ​രാ​ളെ കൂ​ടെ നി​ര്‍​ത്തു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടു വ​രും. എ​ന്നാ​ല്‍​പ്പോ​ലും ബർത്ത് കംപാനിയൻ എ​ന്ന ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ന്‍ ആ​ശു​പ​ത്രി​ക​ള്‍ ശ്ര​മി​ക്കു​ന്നു​ണ്ട്.

പ്ര​സ​വ വേ​ദ​ന​യു​ടെ കാ​ഠി​ന്യ​ത്തെ ല​ഘൂ​ക​രി​ക്കാ​ന്‍ ഇ​ത് വ​ള​രെ​യേ​റെ സ​ഹാ​യി​ക്കും. ഈ ബർത്ത് കംപാനിയൻ ​അ​മ്മ​യാ​കാം, സ​ഹോ​ദ​രി​യാ​കാം, ഓ​രോ ഗ​ര്‍​ഭി​ണി​ക്കും പ്ര​ത്യേ​ക പ്ര​സ​വ​മു​റി​യോ ഐസൊലേറ്റ് ചെ​യ്യാ​ൻ സൗ​ക​ര്യ​മോ ഉ​ണ്ടെ​ങ്കി​ല്‍ ഭ​ര്‍​ത്താ​വി​നെ​യും കൂ​ടെ നി​ര്‍​ത്താം.


വേ​ദ​ന ല​ഘൂ​ക​രി​ക്കാ​ന്‍ മ​രു​ന്നു​ക​ള്‍

പ്ര​സ​വ​വേ​ദ​ന പാ​ടെ മാ​റ്റാ​ന്‍ പ​റ്റി​യി​ല്ലെ​ങ്കി​ലും ഒ​ര​ള​വു വ​രെ വേ​ദ​ന കു​റ​യ്ക്കാ​ന്‍ സ​ഹാ​യി​ക്കു​ന്ന മോർഫിൻ, പെത്തഡിൻ ( Morphine, pethidine) വി​ഭാ​ഗ​ങ്ങ​ളി​ല്‍​പ്പെ​ട്ട മ​രു​ന്നു​ക​ള്‍ പ​ണ്ടു മു​ത​ലേ ല​ഭ്യ​മാ​ണ്. ഇ​ഞ്ച​ക്ഷ​ന്‍ ആ​യി​ട്ടോ ഡ്രി​പ്പാ​യി​ട്ടോ ഇ​വ ന​ല്‍​കാ​വു​ന്ന​താ​ണ്.

പരിമിതിയുണ്ട്...

പ​ക്ഷേ, ഈ ​മ​രു​ന്നി​ന്‍റെ അ​ള​വി​ന് ഒ​രു പ​രി​മി​തി​യു​ണ്ട്. ഒ​രു പ്ര​ത്യേ​ക അ​ള​വി​ല്‍ കൂ​ടു​ത​ല്‍ ഈ ​മ​രു​ന്നു​ക​ള്‍ കൊ​ടു​ത്താ​ല്‍ അ​ത് കു​ഞ്ഞി​നെ ബാ​ധി​ക്കും. ഈ ​മ​രു​ന്നു​ക​ള്‍ വേ​ദ​ന കു​റ​യ്ക്കും. പ​ക്ഷേ, പ്ര​സ​വം തീ​ര്‍​ത്തും വേ​ദ​ന ര​ഹി​ത​മാ​ക്കു​ക​യി​ല്ല.

ശ്വാസത്തിനൊപ്പം വലിച്ചെടുക്കാവുന്ന മരുന്നുകൾ

ശ്വാ​സം വ​ലി​ക്കു​ന്ന​തി​ന്‍റെ കൂ​ടെ അ​ക​ത്തേ​ക്ക് വ​ലി​ച്ചെ​ടു​ക്കു​ന്ന മ​രു​ന്നു​ക​ളും നി​ല​വി​ലു​ണ്ട്. വേ​ദ​ന വ​രു​ന്ന ഓ​രോ പ്രാ​വ​ശ്യ​വും ഗ​ര്‍​ഭി​ണി ഇ​തു​പ​യോ​ഗി​ച്ചാ​ല്‍ വേ​ദ​ന​യു​ടെ കാ​ഠി​ന്യ​ത്തി​ന് കു​റ​വ് കി​ട്ടും.
(തുടരും)

വിവരങ്ങൾ: ഡോ. ലക്ഷ്മി അമ്മാൾ
കൺസൾട്ടന്‍റ് ഗൈനക്കോളജിസ്റ്റ്, എസ്‌യുറ്റി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം.