കോ​വി​ഡ് ബാ​ധി​ത​രെ പ​രി​പാ​ല​ിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കോ​വി​ഡ് ബാ​ധി​ത​രെ പ​രി​പാ​ല​ിക്കുന്നവരുടെ ശ്രദ്ധയ്ക്ക്
കൈ​ക​ളു​ടെ ശു​ചി​ത്വം

*രോ​ഗി​യു​മാ​യോ രോ​ഗി​യു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളു​മാ​യോ ഇ​ട​പെ​ടേ​ണ്ടി വ​ന്നാ​ൽ കൈ​ക​ളു​ടെ ശു​ചി​ത്വം ഉ​റ​പ്പു​വ​രു​ത്തു​ക.
* 40 സെ​ക്ക​ൻ​ഡ് എ​ങ്കി​ലും സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു കൈ ​ക​ഴു​കു​ക​യോ ആ​ൽ​ക്ക​ഹോ​ൾ അ​ട​ങ്ങി​യ സാ​നി​റ്റൈ​
സ​ർ ഉ​പ​യോ​ഗി​ക്കു​ക​യോ വേ​ണം.
* വെ​ള്ളം ഉ​പ​യോ​ഗി​ച്ചു കൈ ​ക​ഴു​കി​യ ശേ​ഷം ഒ​റ്റ​ത്ത​വ​ണ
ഉ​പ​യോ​ഗി​ച്ചു ക​ള​യാ​വു​ന്ന പേ​പ്പ​ർ ട​വ​ലു​ക​ളോ വൃ​ത്തി​യു​ള്ള തു​ണി​കൊ​ണ്ടു​ള്ള ട​വ​ലു​ക​ളോ ഉ​പ​യോ​ഗി​ച്ചു കൈ ​തു​ട​യ്ക്കു​ക​യും ന​ന​ഞ്ഞ ട​വ​ലു​ക​ൾ മാ​റ്റു​ക​യും ചെ​യ്യു​ക.
* ഗ്ലൗ​സ് ധ​രി​ക്കു​ന്ന​തി​നു മു​ന്പും ശേ​ഷ​വും കൈ ​ക​ഴു​കു​ക.
* രോ​ഗി​യു​ടെ ശ​രീ​ര​സ്ര​വ​ങ്ങ​ളു​മാ​യി നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക. ഒ​റ്റ​ത്ത​വ​ണ ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഗ്ലൗ​സ് ധ​രി​ക്കു​ക.
* രോ​ഗി ഉ​പ​യോ​ഗി​ച്ച പാ​ത്ര​ങ്ങ​ൾ ഗ്ലൗ​സ് ധ​രി​ച്ചു​കൊ​ണ്ട് സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക.
* രോ​ഗി ഉ​പ​യോ​ഗി​ച്ച വ​സ്തു​ക്ക​ൾ കൈ​കാ​ര്യം ചെ​യ്ത​തി​നു​ശേ​ഷ​വും ഗ്ലൗ​സ് അ​ഴി​ച്ച​തി​നു ശേ​ഷ​വും കൈ​ക​ൾ വൃ​ത്തി​യാ​യി ക​ഴു​കു​ക.

മാ​സ്ക്ക്

* രോ​ഗ​ബാ​ധി​ത​രോ​ടൊ​പ്പ​മു​ള്ള സ​മ​യ​ത്ത് എ​ൻ 95
മാ​സ്കോ ഡ​ബി​ൾ മാ​സ്കോ ഉ​പ​യോ​ഗി​ക്കു​ക.
* മാ​സ്ക്കി​ന്‍റെ മു​ൻ​വ​ശം സ്പ​ർ​ശി​ക്ക​രു​ത്.
* മാ​സ്ക് ന​ന​യു​ക​യോ മ​ലി​ന​മാ​വു​ക​യോ ചെ​യ്താ​ൽ ഉ​ട​ന​ടി മാ​റ്റി പു​തി​യ​തു ധ​രി​ക്കു​ക.
* ഉ​പ​യോ​ഗി​ച്ച മാ​സ്ക് ക​ഷ​ണ​ങ്ങ​ളായി മു​റി​ച്ച് 72 മ​ണി​ക്കൂ​റെ​ങ്കി​ലും പേ​പ്പ​ർ ബാ​ഗി​ൽ സൂ​ക്ഷി​ച്ച​ശേ​ഷം നി​ർ​മാ​ർ​ജ​നം
ചെ​യ്യു​ക.
* മാ​സ്ക് കൈ​കാ​ര്യം ചെ​യ്ത​തി​നു​ശേ​ഷം കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക
* മു​ഖം, മൂ​ക്ക്, വാ​യ എ​ന്നി​വ സ്പ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക മാ​ലി​ന്യ നി​ർ​മാ​ർ​ജ​നം എ​ങ്ങ​നെ?
* ഉ​പ​യോ​ഗി​ച്ച വെ​ള്ള​ക്കു​പ്പി​ക​ൾ, ബാ​ക്കി വ​ന്ന ഭ​ക്ഷ​ണം മു​ത​ലാ​യ​വ സു​ര​ക്ഷി​ത​മാ​യി നി​ർ​മാ​ർ​ജ​നം ചെ​യ്യു​ക.

* ഒ​രു ബാ​ഗി​ൽ ശേ​ഖ​രി​ച്ചു ന​ന്നാ​യി കെ​ട്ടി​യ​തി​നു ശേ​ഷം
മാ​ലി​ന്യ​ങ്ങ​ൾ എടുക്കാ​ൻ വ​രു​ന്ന​വ​ർ​ക്കു ന​ല്കു​ക.

* രോ​ഗി ഉ​പ​യോ​ഗി​ച്ച മാ​സ്ക്, ഗ്ലൗ​സ്, ര​ക്ത​മോ മ​റ്റു ശ​രീ​ര​സ്ര​വ​ങ്ങ​ളോ പ​റ്റി​യ ടി​ഷ്യു എ​ന്നി​വ ബ​യോ മെ​ഡി​ക്ക​ൽ മാ​ലി​ന്യ​ങ്ങ​ളാ​യി കൈ​കാ​ര്യം ചെ​യ്യ​ണം. ഇ​ത്ത​രം മാ​ലി​ന്യ​ങ്ങ​ൾ പ്ര​ത്യേ​കം ഒ​രു മ​ഞ്ഞ ക​വ​റി​ൽ ശേ​ഖ​രി​ച്ചു മാ​ലി​ന്യ​ങ്ങ​ൾ എ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ​ക്കു ന​ല്കു​ക. അ​ല്ലെ​ങ്കി​ൽ നാ​യ, എ​ലി എ​ന്നി​വ​യ്ക്കു പ്രാ​പ്യ​മ​ല്ലാ​ത്ത വി​ധ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള കു​ഴി​യെ​ടു​ത്തു അ​തി​ലി​ട്ടു മൂ​ടുക.

***********
കോവിഡിനെ പ്രതിരോധിക്കാൻ തുറന്നിടാം ജാലകങ്ങൾ

വായുസഞ്ചാരം ഉറപ്പാക്കിക്കൊണ്ട് കോവിഡിനെ പ്രതിരോധിക്കാം. എസി മുറികളും എസി വാഹനങ്ങളും പരമാവധി ഒഴിവാക്കാം. മുറിക്കുള്ളിലാണെങ്കിൽ ജനലുകളും വാതിലുകളും തുറന്നിട്ട് വായുസഞ്ചാരം ഉറപ്പാക്കുക. യാത്ര ചെയ്യുന്പോഴും വാഹനങ്ങളുടെ ജനാലകൾ തുറന്നിട്ട് വായൂസഞ്ചാരം ഉറപ്പാക്കുക.

***********
പോസ്റ്റ് കോവിഡ് അപാ‍യ സൂചനകൾ കരുതിയിരിക്കുക
കോവിഡ് മുക്തനായ ശേഷവും നിങ്ങൾക്ക് ഈ ലക്ഷണങ്ങൾ ഉണ്ടോ?

1. ശ്വാസോച്ഛ്വാസത്തിനുള്ള ബുദ്ധിമുട്ട്
2.ഒരു കാലിൽ മാത്രമുള്ള നീർക്കെട്ട്.
3. വിട്ടുമാറാത്ത ചുമ.
4. നെഞ്ചുവേദന
5. ബോധക്ഷയം
6. കിതപ്പ്

ഈ ലക്ഷണങ്ങൾ കാണുന്ന പക്ഷം സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിൽ സൗജന്യമായി പ്രവർത്തിക്കുന്ന പോസ്റ്റ് കോവിഡ് ക്ലിനിക്കുകൾ സന്ദർശിക്കുക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: സം​സ്ഥാ​ന ആ​രോ​ഗ്യ വ​കു​പ്പ്, കേരള ഹെൽത് സർവീസസ്, നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ & ആ​രോ​ഗ്യ കേ​ര​ളം