Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അരുംകൊല
മോഷണത്തിനു വേണ്ടിയുള്ള അരും കൊല. ചിന്നക്കനാൽ നടുപ്പാറയിലെ ഇരട്ടക്കൊലപാതകം പോലീസിന്റെ കണ്ണിൽ ആദ്യം ഇങ്ങനെയായിരുന്നു. എന്നാൽ അവസാനം അന്നവും ജോലിയും തന്നവരുടെ ജീവനെടുത്തത് വഴിവിട്ട ജീവിതത്തിനു പണം കണ്ടെത്തുന്നതിനും സുഹൃത്തായി കരുതിയവന്റെ ഭാര്യയെ തട്ടിയെടുക്കുന്നതിനും വേണ്ടിയായിരുന്നുവെന്നറിഞ്ഞപ്പോൾ നാട്ടുകാർക്കൊപ്പം പോലീസും അന്പരന്നു. രണ്ടു കൊല നടത്തിയ പ്രതി പിടിയിലായതോടെ ഒരു കൊലപാതകത്തിനു കൂടി ആസൂത്രണം ചെയ്ത പ്രതിയുടെ പദ്ധതിയും കൂടിയാണ് പൊളിഞ്ഞത്.
നാടിനെ ഞെട്ടിച്ച ഇരട്ടക്കൊലപാതകം
കഴിഞ്ഞ 12നാണ് ചിന്നക്കനാലിന് സമീപം നടുപ്പാറയിലെ റിസോർട്ട് ഉടമ കോട്ടയം മാങ്ങാനം കൈതയിൽ ജേക്കബ് വർഗീസി(രാജേഷ്)നെയും തൊഴിലാളി ചിന്നക്കനാൽ പവർ ഹൗസ് സ്വദേശി മുത്തയ്യയെയും തലയ്ക്ക് അടിയേറ്റും ശരീരത്ത് മുറിവേറ്റും മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിനു പിന്നാലെ തോട്ടത്തിലെ ഡ്രൈവറായ കുളപ്പാറച്ചാൽ പഞ്ഞിപ്പറന്പിൽ ബോബിനെ സ്ഥലത്തു നിന്നു കാണാതായിരുന്നു. രാജേഷിന്റെ എസ്റ്റേറ്റിൽ നിന്നും മൂന്ന് ചാക്ക് ഏലക്കായും ഡസ്റ്റർ കാറും കാണാതായിരുന്നു. കാറ് പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടത്തി. തുടർന്നാണ് ബോബിനായി പ്രത്യേക സംഷം രൂപീകരിച്ച് പോലീസ് അന്വേഷണം തുടങ്ങിയത്.
ദന്പതികൾ അറസ്റ്റിൽ
ബോബിന് ഒളിവിൽ കഴിയുന്നതിനും ഏലക്കാ വിൽക്കുന്നതിനും സഹായങ്ങൾ ചെയ്തുകൊടുത്ത ശാന്തൻപാറ ചേരിയാർ സ്വദേശി ഇസ്രവേലിനെയും ഭാര്യ കപിലയേയും പോലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തതിൽനിന്നും ബോബിനെ സഹായിച്ചതായും തെളിവ് നശിപ്പിക്കാൻ കൂട്ടുനിന്നതായും വ്യക്തമായതിനെത്തുടർന്ന് ബുധനാഴ്ച രാത്രി അറസ്റ്റ് ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്. ഇതിനിടെ കപിലയുടെ ഫോണ്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇതാണ് കേസിൽ വഴിത്തിരിവായത്. ഫോണിൽ ബോബിൻ കപിലയുമായി ബന്ധപ്പെട്ടിരുന്നതിനാൽ ഇതിന്റെ ചുവടു പിടിച്ചു നടത്തിയ അന്വേഷണത്തിൽ പ്രതി വലയിലായി.
പിടിയിലായത് മധുരയിൽ നിന്ന്
നാൽപ്പതോളം പേരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതിയെ തേടി വിവിധ മേഖലകളിൽ അന്വേഷണം നടത്തിയത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് പ്രതിയുടെ യാത്രാ വഴികൾ പോലീസ് മനസിലാക്കിയത്. തമിഴ്നാട്ടിലേയ്ക്ക് കടന്ന പ്രതി എങ്ങും തങ്ങാതെ ബസുകളിൽ യാത്ര ചെയ്തത് അന്വേഷണ സംഘത്തെ വഴി തെറ്റിക്കാനായിരുന്നു. മധുര അണ്ണാനഗർ മാട്ടുത്താവണി ബസ് സ്റ്റാൻഡിലെ ഓട്ടോയിൽ പ്രതി മറന്നു പോയ ബാഗ് നിർണ്ണായക തെളിവായി. മാട്ടുത്താവണി എയ്ഡ് പോസ്റ്റിൽ ഓട്ടോ തൊഴിലാളി ഏൽപ്പിച്ച ബാഗ് പോലീസ് ഏറ്റുവാങ്ങുകയും തുടർന്ന് നടത്തിയ അന്വേഷണത്തിലുമാണ് അവിടെ നിന്നു പ്രതിയെ പിടികൂടാൻ സഹായിച്ചതും. തിരിച്ചറിയാതിരിക്കുന്നതിനായി ഇയാൾ തേവാരത്ത് വച്ച് മുടിവെട്ടി താടിവടിച്ച് പുതിയ ഷർട്ടും പാന്റ്സും ഷൂസും വാങ്ങി ധരിച്ചിരുന്നു.
കാമുകിയെ സ്വന്തമാക്കാൻ നടത്തിയ അരുംകൊല
അടുപ്പത്തിലായിരുന്നു കപിലയെ സ്വന്തമാക്കാനാണ് ബോബിൻ ഇരട്ടക്കൊലപാതകം നടത്തിയത്. ഭാര്യയും ഒരു കുട്ടിയുമുള്ള ബോബിൻ സുഹൃത്തായ ഇസ്രവേലിനെ കാണുന്നതിനായി അടിക്കടി ചേരിയാറിലുള്ള വീട്ടിൽ സന്ദർശനം നടത്തിയിരുന്നു. ഇതിനിടെയാണ് കപിലയുമായി അടുപ്പത്തിലായത്. തുടർന്ന് ഇരുവരും ഒരുമിച്ച് ജീവിക്കുന്നതിന് തീരുമാനമെടുത്തു. ഇതിനായി ഇവിടെ നിന്നും വേളാങ്കണ്ണിയിലേക്ക് പോകാമെന്നും ആവശ്യമായ പണം കണ്ടെത്തിയതിന് ശേഷം തിരികെ എത്താമെന്നും ബോബിൻ പറഞ്ഞിരുന്നു. ഇതിനായാണ് ക്രൂരമായ രണ്ട് കൊലപാതകം നടത്തിയത്. പോലീസിന് ലഭിച്ച് ബോബിന്റെ ബാഗിൽ നിന്നും കാമുകി കപിലയ്ക്ക് വാങ്ങിയ സാരിയും കൂടാതെ മോഷ്ടിച്ച ഏലക്കാ വിറ്റ് കിട്ടിയപണം കൊണ്ട് വാങ്ങിയ സ്മാർട്ട് ഫോണും കണ്ടെത്തിയിരുന്നു.
രണ്ടു കൊലയ്ക്കു ശേഷം അടുത്തതിനു പദ്ധതിയൊരുക്കി
രണ്ടു കൊലപാതകം നടത്തിയ ബോബിൻ ഇതു നടത്തിയത് തികഞ്ഞ ലാഘവ ബുദ്ധിയോടെ. കുരുവിളാസിറ്റിയിലെ കശാപ്പുശാലയിൽ മുന്‍പ് ജോലി ചെയ്യുകയും ഹൈറേഞ്ചിന്റെ കാടുകൾ സുപരിചിതനുമായ നായാട്ടുകാരനുമായിരുന്നു പ്രതി ബോബിൻ. രാത്രിയിൽ കാടുകളിൽ നായാട്ടിനായി ഒറ്റയ്ക്ക് സഞ്ചരിക്കുന്ന പതിവുണ്ടായിരുന്നു. അതിനാൽ രണ്ട് കൊലപാതകം ചെയ്യാൻ പരസഹായം വേണ്ടിയിരുന്നില്ല. വേട്ടയാടാൻ ഉപയോഗിക്കുന്ന നീളമേറിയ വലിയ കത്തി ഉപയോഗിച്ചാണ് രാജേഷിനെ കുത്തി കൊലപ്പെടുത്തിയത്. ഭാരമുള്ള കൂടം കൊണ്ട് തലയ്ക്കടിച്ചാണ് മുത്തയ്യയെ കൊന്നത്. മുത്തയ്യ ചെറുത്തു നിൽപ്പിനു ശ്രമിച്ചെങ്കിലും വകവരുത്തി. ഇതിനിടെ കൈക്ക് പരിക്കേറ്റിരുന്നു. ഒളിവിൽ പോയതിനു ശേഷം കാമുകി കപിലയുടെ ഭർത്താവായ ഇസ്രവേലിനെ വക വരുത്താനും ബോബിൻ പദ്ധതിയിട്ടിരുന്നു. മോഷണമടക്കമുള്ള നിരവധി കേസുകളിലെ പ്രതിയാണ് ബോബിൻ. യുവതിയുടെ കണ്ണിൽ മുളക്പൊടി എറിഞ്ഞ് മാല കവർന്ന സംഭവത്തിലും പ്രതിയാണ്.
ദുരൂഹതകൾ ബാക്കി നിൽക്കുന്നു
മെലിഞ്ഞ ശരീരപ്രകൃതിയുള്ള ബോബിൻ തനിച്ചാണോ ഈ കൊല നടത്തിയതെന്ന കാര്യത്തിൽ നാട്ടുകാരിൽ ഇനിയും സംശയം ബാക്കി നിൽക്കുന്നു. കൊലപാതകത്തിന് മറ്റൊരുടെയെങ്കിലും സഹായം ഇയാൾക്ക് ലഭിച്ചിരുന്നോ എന്നതിനു കൂടുതൽ അന്വേഷണം നടത്തേണ്ടി വരും. ഇയാൾ തനിച്ചാണ് രണ്ടു കൊലപാതകങ്ങളും നടത്തിയിരിക്കുതെന്നാണ് പോലീസ് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ റിസോർട്ടിൽ നിന്നും രണ്ട് തോക്കുകൾ പോലീസ് കണ്ടെത്തിയിരുന്നു. ഇതിൽ നിന്നുള്ള വെടിയേറ്റാണ് രാജേഷ് കൊല്ലപ്പെട്ടതെന്നാണ് ആദ്യം പോലീസ് സംശയിച്ചത്. പിന്നീട് കത്തി കൊണ്ടുള്ള ആക്രമണത്തിലാണ് എന്ന നിഗമനത്തിലെത്തി. കത്തിയാണോ തോക്കിന്റെ കൂർത്ത അഗ്രഭാഗം ആണോ കൊലയ്ക്കുപയോഗിച്ചത് എന്നതിന് കൂടുതൽ ശാസ്ത്രീയ പരിശോധനകൾ വേണ്ടി വരും. ഇത്തരത്തിൽ ഏലക്കാടിനു നടുവിലെ റിസോർട്ടിലെ ഇരട്ടക്കൊലപാതകത്തിലെ പ്രതി പിടിയിലായെങ്കിലും ഇക്കാര്യത്തിൽ ഇനിയും വ്യക്തത വരേണ്ടിയിരിക്കുന്നു.
ജിജോ രാജകുമാരി
ഹിമക്കൂടാരത്തിൽ മഞ്ഞുരുകൽ
നമ്മുടെ നാട്ടിൽ കൊടും ചൂട്, ഗൾഫ് അടക്കമുള്ള അറബ് രാജ്യങ്ങളിൽ ഭീതി വിതയ്ക്കുന
കേരള പോലീസിലെ സ്ട്രോംഗ് മാന്‍
ഒക്ടോബര്‍ മാസത്തില്‍ സൗത്ത് ആഫ്രിക്കയില്‍ നടക്കുന്ന മാസ്റ്റേഴ്സ് വേൾഡ് പവര്‍
ബിസ്കറ്റ് നല്കി ആടുമോഷണം ഒടുവില്‍ നാട്ടുകാരുടെ സിബിഐ ഡയറിക്കുറിപ്പ്
റോഡരികിലെ വിജനമായ പുല്‍പ്രദേശത്ത് മേയാന്‍ വിട്ട ആട്ടിന്കൂട്ടത്തിനടുത്തേക്ക
മഴക്കാടുകളിൽ മറഞ്ഞ ചരിത്രസ്മാരകം
ലോക പൈതൃകപട്ടികയിൽ ഇടം പിടിച്ച അഗസ്ത്യമഴക്കാടുകളിൽ ഒരു ചരിത്രസ്മാരകം ഉറങ്
ജ്യൂസ്.. ജ്യൂസ്.. ജ്യൂസ്...
വേനല്‍ കനക്കുകയാണ്. പൊള്ളുന്ന വെയിലേറ്റ് ദാഹിച്ച് വലയുമ്പോള്‍ ദാഹമകറ്റാന്‍ കൃ
"ആ മോദിയല്ല, ഈ മോദി'
പയ്യന്നൂര്‍ മാത്തില്‍ സ്വദേശി പാടാച്ചേരി കൊഴുമ്മല്‍ വീട്ടില്‍ രാമചന്ദ്രന് വല്ലാ
ഫെഡെക്സ് സ്കാം; സ്റ്റോക്ക് ട്രേഡിംഗ് മെസേജുകൾ ചതിക്കും
സീമ മോഹന്‍ലാല്‍
സ്റ്റോക്ക് ട്രേഡിംഗിനു പുറകേ പോകുന്നവര്‍ ഇന്ന് നിരവ
ഫെഡെക്സ് സ്കാം; അടുത്ത ഇര നിങ്ങളാകാതിരിക്കട്ടെ
ഇത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ കാലമാണ്. അപരിചിതരുടെ കോളുകള്‍ക്ക് മറുപടി നല്
ഇനി യാത്രകൾ പുത്തൂരിലെ കാടുകാണാൻ...
വെക്കേഷനോ മുടക്കമോ കിട്ടിയാൽ കുട്ടികളേയും കൂട്ടി നേരേ തൃശൂർ മൃഗശാല കാണാനൊര
കാരവൻ ടൂറിസം ‘കട്ടപ്പുറത്ത് ’
കണ്ണൂർ: സഞ്ചരിക്കുന്ന വീടായി കാരവനിൽ ഒരു വിനോദ യാത്ര... പ്രകൃതിയുടെ സൗന്ദര്യ
ഒന്നു മൂന്നാകും മൂന്ന് ഒന്‍പതും
ഹൈറിച്ചിന്റെ ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളിൽ ഇയാമ്പാറ്റകളേപ്പോലെയാണ്
ആദ്യം ഹെെറിച്ച് ഇപ്പോൾ ഹെെപുവർ
കണ്ണൂർ: സാക്ഷരതയിൽ മാത്രമല്ല, പറ്റിക്കപ്പെടലിലും മലയാളികൾ മുന്നിലെന്ന് തെളി
ഒരു മിനിറ്റ്; ദാ കാരിക്കേച്ചർ റെഡി
കൊച്ചി: ദിവസങ്ങള്‍ക്കു മുമ്പ് എറണാകുളം ടൗണ്‍ സൗത്ത് പോലീസ് സ്റ്റേഷനിലേക്ക് വഴി
ഓൺലൈൻ "കുരുപ്പുകൾക്ക്' കൈത്താങ്ങായി ഡി-ഡാഡ്
ഓൺലൈൻ ട്യൂഷൻ....പിന്നെ, ഓൺലൈൻ നോട്ട് തയാറാക്കൽ..24 മണിക്കൂറും ഓൺലൈനിൽ കുരുങ
വന്ദനം വടക്കാഞ്ചേരി
നിളയും മലയും സല്ലപിക്കുന്ന, ഉത്രാളിക്കാവ് പൂരവും മച്ചാട് മാമാങ്കവും പൊടിപൊടിക
കൂട്ടുകൊമ്പന്മാർ ആനകളല്ല, പുലികളാണ്... പുപ്പുലികൾ.. !
വേറിട്ട വഴികളിലൂടെ നാടിളക്കി എത്തുകയാണ് കൂട്ടുകൊമ്പന്മാർ. ഐടി വിദഗ്ധരും അക്ക
വിധിയെ തോൽപ്പിച്ച് മുന്നേറുന്ന റിദിൽ ഹാരിസ്
20-ാം വയസിൽ അർബുദം. ചികിത്സയുടെ അനന്തരഫലമായി പക്ഷാഘാതം. ഇരു കാലുകളും തളർന
‘വില്ക്കാന് ഇവിടെ പെണ്ണില്ല’
അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ല വിവാഹം
ഷക്കീല സൈനു (കളരിക്കല്‍, പുനലൂര്‍
വില്ലത്തികളായ അമ്മായിയമ്മമാർ
തന്റെ മകൾ കുടുംബസമേതം സുഖമായി കഴിയണമെന്നാകും എല്ലാ അമ്മമാരും ആഗ്രഹിക്കുക.
‘അവളെ തിരിച്ചുവിളിക്കാൻ കഴിഞ്ഞില്ലല്ലോ...’
പതിനെട്ടു വര്‍ഷം മുമ്പാണ്. എറണാകുളത്ത് വനിതാ കമ്മീഷന്റെ സിറ്റിംഗ് നടക്കുന്നു.
കിട്ടിയതു കുറഞ്ഞാൽ തട്ടും
സ്വത്തുതട്ടിയെടുക്കാന്‍ ഭര്‍ത്താവ് പാമ്പിനെക്കൊണ്ട് കടിപ്പിച്ചു കൊന്ന ഉത്ര, ഭര്
‘എന്റെ മോളെ അവര്‍ കൊന്നതാ...’
‘എന്റെ കുഞ്ഞിനെ അവര്‍ കൊന്നതാ സാറെ. വീട്ടില്‍നിന്നു സ്ത്രീധനം വാങ്ങിക്കൊണ്ടു വായെ
‘നിനക്കിവിടെ ഒരവകാശവുമില്ല ഇറങ്ങിപ്പോ...’
കോഴിക്കോട് അരൂര്‍ കുനിയില്‍ പുളിയംവീട്ടില്‍ അഹമ്മദ്-മറിയം ദമ്പതികളുടെ മകളാ
മധുവിധു തീരും മുൻപേ.. ദന്പതികൾക്കിടയിലെ വില്ലൻ
പുരുഷനു ഭാവിവധുവിനെപ്പറ്റിയും സ്ത്രീക്കു ഭാവിവരനെപ്പറ്റിയും നിരവധി പ്രതീക്ഷ
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -3
അധ്യാപകരുടെ കൊഴിഞ്ഞുപോക്ക്
ഇടമലക്കുടി സ്കൂൾ രേഖകളിൽ അധ്യാപകരു
ദലൈലാമമാരുടെ പൊടാല കൊട്ടാരം
ലോകത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന കൊട്ടാരമാണ് പൊടാല കൊട്ടാരം. ടിബറ്റില
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ -2
വാതിലടഞ്ഞ അക്ഷരാഭ്യാസം
800 കുടിലുകളിലായി 2,500 ജനങ്ങളേയുള്ളു ഈ ഗോ
കുട്ടികളെ കണ്ണിമ ചിമ്മാതെ കാക്കണം
തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് ഏതാനും നാൾ മുന്‍പ് തമിഴ് ദമ്പതികൾ ഒന്
ഇടമലക്കുടിക്കാർക്ക് അക്ഷരം അകലെ - 1
പഠനം ഇവർക്ക് സാഹസം
കാട്ടാനയും കാട്ടുപോത്തും വഴിയിലിറങ്ങിയാൽ ആ ദി
കാണാതാകുന്ന കൺമണികൾ: കോടതി പറഞ്ഞിട്ടും കുലുക്കമില്ല!
ആലപ്പുഴയിൽനിന്ന് ഏഴുവയസുകാരൻ രാഹുലിനെ കാണാതായ 2005 മേയ് മാസത്തിൽതന്നെയാണ
അഞ്ച് കുഞ്ഞുങ്ങളെ കൊന്ന ചിന്നച്ചാമി
ഇടുക്കി ജില്ലയിലെ പാമ്പാടുംപാറ ഏലത്തോട്ടത്തിലെ പണികള്‍ക്കായി 1980ലാണ് തമിഴ്ന
രാഹുൽ മറഞ്ഞിട്ട് 18 വർഷം
ആലപ്പുഴ ആശ്രാമം വാര്‍ഡിലെ രാഹുല്‍ എന്ന ഏഴു വയസുകാരന്റെ തിരോധാനം ഇന്നും കേരള
കാണാതാകുന്ന കൺമണികൾ: ഓയൂരിലെ റാഞ്ചൽ സംഘം
കേരളം ഒന്നായി ഒരു കുരുന്നിനായി പ്രാര്‍ഥിച്ച 20 മണിക്കൂറുകള്‍. ഉള്ളുരുകിയ ആ പ്ര
മരുഭൂമിയിലെ ഒട്ടകപ്പക്ഷി മുട്ടയും സ്ട്രോബെറിയും
മണൽക്കാട്ടിലെ മരുഭൂമികളിൽനിന്ന് കൗതുകം ജനിപ്പിക്കുന്ന രണ്ടു വിശേഷങ്ങൾ ലോകം
മായാത്ത ദുരൂഹതയുമായി ഉഡുപ്പിയിലെ കൊലക്കളം
തീരദേശ കർണാടകത്തിലെ സാമൂഹികമായും സാമ്പത്തികമായും ഉയർന്ന നിലയിലുള്ള ഒരു കു
ഹാൻഡ് ബാലൻസിംഗ് ഇവർക്ക് കുട്ടിക്കളി; യോഗാസനങ്ങളിൽ വിസ്മയമായി ആരവും ഷാരവും
വടക്കഞ്ചേരി: യോഗാസനങ്ങളിലെ വിസ്മയങ്ങളാണ് സഹോദരങ്ങളായ ആരവ് സുരേഷും ഷാരവ് സ
എന്നുവരും നീ..! "കഥാനായകൻ' മടങ്ങിയെത്തുന്നതും കാത്ത് ഒരു നാട്
പാലക്കാട്: നാടിനു തന്നെ അഴകായിരുന്നു അവന്റെ പീലിച്ചന്തം!! ആളെക്കാണുമ്പോള്‍ അവ
ചീഞ്ഞഴുകിയ ആ മൃതദേഹം
മാമലക്കണ്ടം ഭാഗത്ത് കാട്ടിനുള്ളില്‍ ചീഞ്ഞഴുകിയ നിലയില്‍ ഒരു മൃതദേഹം അന്വേഷണ
മിസിംഗ് കേസിന്റെ അന്വേഷണം; ചെന്നെത്തിയത് കൊലപാതകത്തിൽ
നിലവില്‍ എറണാകുളം സെന്‍ട്രല്‍ അസി. പോലീസ് കമ്മീഷണറായ സി. ജയകുമാര്‍ മൂവാറ്റു
ആൻ മരിയയും ആ 40 പേരും
ഉപജീവനമാർഗം തേടി കൂത്താട്ടുകുളത്ത് എത്തിയ വനിത, ഇന്ന് നാൽപതോളം വനിതകൾക്ക്
"കായിക പരിക്കുകള്‍ അത്ലറ്റുകള്‍ക്ക് ഇനി ഒരു തടസമല്ല'
കേരളത്തിന്റെ സംസ്കാരത്തില്‍ ഒരു പ്രമുഖ സ്ഥാനമാണ് കായികവിനോദത്തിനുള്ളത്. സമ്
സൈബറിടത്തിലെ "നെല്ലും പതിരും'
കോഴിക്കോട്: വ്യാജവാര്‍ത്തകള്‍ ഇന്ന് പുതുമയുള്ള കാര്യമല്ല. സൈബറിടത്ത് ദിനം പ്ര
എസ്ഐ ഉത്തരക്കുട്ടന്‍ വൈറലാണ്, കവിതകളും
സീമ മോഹന്‍ലാല്‍
"അമ്മയെന്നുള്ള രണ്ടക്ഷരം നാവില്‍
നന്മയാണെന്നു നാം
20 മത്സരം 20 തോൽവി; അങ്കക്കൊതി തീരാതെ 78കാരൻ
ജയ്പുര്‍: രാജ്യത്തെ അഞ്ചു സംസ്ഥാനങ്ങൾ നിയമസഭാ തെരഞ്ഞെടുപ്പു ചൂടിലാണ്. മിസോറ
ഇതെന്തൊരു നിയമം..! ഭാര്യയുടെ ജന്മദിനം മറന്നാൽ അഞ്ച് വർഷം ജയിലിൽ
സമോവ: നിങ്ങൾ വിവാഹിതനാണോ? ഭാര്യയുടെ ജന്മദിനം നിങ്ങൾക്ക് ഓർമയുണ്ടോ? ജന്മദിന
ഓർക്കുക, ഓർമിക്കുക...നിർണായകം ഒരു മണിക്കൂർ
അക്കൗണ്ടിലുള്ള പണം നിമിഷനേരം കൊണ്ട് തട്ടിയെടുക്കുന്ന സൈബർ കായംകുളം കൊച്ചുണ്ണി
ഭാഗ്യദേവതയുടെ വിളയാട്ടം, ഒരേദിവസം അമ്മയ്ക്കും മകനും ലോട്ടറിയടിച്ചു!
പെർത്ത്: ലോട്ടറി അടിക്കുകയെന്നത് അത്യപൂർവമായി സംഭവിക്കുന്ന ഒരു കാര്യമാണ്. അ
99 കോടി ലോട്ടറിയടിച്ച സ്ത്രീക്ക് സംഭവിച്ചത്…!
ന്യൂയോർക്ക്: കോടിക്കണക്കിനു രൂപയുടെ ബംപർ അടിച്ചിട്ടും ഒരു രൂപപോലും ലഭിക്കാതെ
ഓൺലെെൻ ലഹരി
മാസങ്ങള്‍ക്കു മുമ്പ് തിരുവനന്തപുരം എക്സൈസ് അസിസ്റ്റന്റ് കമ്മീഷണറായ അനികു
സ്നേഹത്തിന്റയും കൂടിചേരലിന്റെയും നവരാത്രി നാളിലെ ബൊമ്മക്കൊല്
ആഘോഷങ്ങള്‍ക്കെല്ലാം തിരികൊളുത്തുന്ന നാളാണ് നവരാത്രി ദിനങ്ങള്‍ അതായത് ഒമ്പത്
മനുഷ്യന്റെ പഴക്കം കൂടുന്നു! 23,000 വർഷം പഴക്കമുള്ള കാല്‍പ്പാട് കണ്ടെത്തി
ന്യൂയോർക്ക്: മനുഷ്യന് എന്തു പഴക്കം വരും? പുരാവസ്തു ഗവേഷകരുടെ പുതിയ കണ്ടെത്തലു
അറിയാതെ പോകുന്ന മനുഷ്യത്വത്തിന് അംഗീകാരവുമായി ഗ്ലോബല്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഡാളസ്
കരുണ, സഹാനുഭൂതി, ജീവകാരുണ്യ പ്രവര്‍ത്തനം ഇവയൊക്കെ അനുദിന ജീവിതത്തില്‍ പ്രഭാ
സഞ്ചാരികളുടെ മനം കവരുന്ന കണ്ണൂർ ഇടങ്ങൾ
വിനോദസഞ്ചാരികളുടെ പറുദീസയായി മാറുകയാണ് കണ്ണൂർ ജില്ലയിലെ മലയോര വിനോദസഞ്ച
കാഴ്ച്ചകളുടെ കൊട്ടാരം
കാഴ്ച്ചകളുടെ വിരുന്നുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് പഴയ കൊച്ചി രാജ്യത്തിന
പഴയങ്ങാടിക്കുണ്ടൊരു പരസ്നേഹ കഥ
പീറ്റർ ഏഴിമല
അധികമാരും അറിയാതെ പോയ പരസ്നേഹത്തിന്റെ ഒരു കഥയുണ്
40,000 കോടിയുടെ അവകാശി ഭിക്ഷയെടുക്കുന്നു!
നാൽപ്പതിനായിരം കോടി രൂപയുടെ അവകാശി നിത്യജീവിതം തള്ളിനീക്കുന്നത് ഭിക്ഷയെടുത
വിദേശപഠനത്തിന് പോകുന്ന വിദ്യാർഥികള്‍ക്ക് അന്താരാഷ്ട്ര സ്റ്റുഡന്റ് ട്രാവൽ ഇന്‍ഷൂറന്‍സ് അനിവാര്യം
വിദേശപഠനമെന്നത് ഇക്കാലത്ത് എല്ലാവര്ക്കും സാധ്യമാകുന്ന ഒന്നായി മാറിക്കഴിഞ്ഞു.
വിരുന്നുസത്കാരത്തിനിടെ കരടി എത്തി, ഭക്ഷണം കഴിച്ചു മടങ്ങി!
മെക്സിക്കോ: ആളുകൾ ഭക്ഷണം കഴിക്കുന്നതിനിടെ മേശയിലേക്ക് ഒരു കരടി ചാടിക്കയറു
മരണത്തിന്റെ പിടിയിൽനിന്ന് തിരിച്ചുപിടിച്ച ജീവിതം
സീമ മോഹന്‍ലാല്‍
2023 ഫെബ്രുവരി 17 വൈകുന്നേരം 7.30. കോട്ടയം നാഗമ്പടം മു
സ്പെയിനിൽ 24,000 വർഷം പഴക്കമുള്ള 100 ഗുഹാചിത്രങ്ങൾ കണ്ടെത്തി
മാഡ്രിഡ്: ആ ചിത്രങ്ങൾ ഗവേഷകർക്കുതന്നെ അദ്ഭുതമായി! 24,000 വർഷം പഴക്കമുള്ള ഗുഹ
Latest News
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
Latest News
സാങ്കേതിക വിഷയങ്ങൾ വിശദീകരിക്കണം, ഉദ്യോഗസ്ഥർ ഹാജരാകണം: വിവിപാറ്റിൽ വ്യക്തത തേടി സുപ്രീം കോടതി
വയോധികയ്ക്ക് വ്യാജ കുത്തിവയ്പ്പ്: പ്രതി കുത്തിയത് മരുന്നില്ലാത്ത സിറിഞ്ച് കൊണ്ട്
നിമിഷപ്രിയയെ കാണാൻ അമ്മയ്ക്ക് അനുമതി
ഉച്ചയ്ക്ക് രണ്ടിനു ശേഷം മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യില്ല; മെഡിക്കൽക്കോളജ് ജീവനക്കാരും ബന്ധുക്കളും തമ്മിൽ തർക്കം
ഡൽഹി ലെഫ്. ഗവർണർ മേജർ ആർച്ച്ബിഷപ്പിനെ ഇന്ന് സന്ദർശിക്കും
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top