Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
മൈഗ്രേനു(ചെന്നിക്കുത്ത്) ഫലപ്രദമായ ഹോമിയോചികിത്സ
മൈഗ്രേൻ അഥവാ ചെന്നിക്കുത്ത് എന്നറിയപ്പെടുന്ന തലവേദന ഇന്ന് വളരെ സാധാരണം. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് മനുഷ്യന്റെ ക്രിയാശേഷി കുറയ്ക്കുന്ന കാരണക്കാരിൽ ഏഴാം സ്ഥാനമാണിവന്. ലോകജനസംഖ്യയിൽ 5% ജനങ്ങളിൽ കാണുന്ന ഈ രോഗത്തിന് ആധുനിക ജീവിതരീതിയും അനുബന്ധ മാനസിക സംഘർഷങ്ങളുമൊക്കെ കാരണമാണ്. അമേരിക്കയിലെ കണക്കുകൾ കുറച്ചുകൂടി വ്യക്തമാണ്. 37 മില്യണ്‍ തലവേദനക്കാരുണ്ടിവിടെ. ഒരോദിവസവും 4,30,000 ആളുകൾ മൈഗ്രേൻ കൊണ്ടു ജോലിക്കു പോകാൻ സാധിക്കതെയുണ്ടത്രെ. 157 മില്യണ്‍ പ്രവൃത്തി ദിനങ്ങൾ ഒരു വർഷം ഇത്തരത്തിൽ നഷ്ടമാകുന്നുവെന്നാണു കണക്ക്. മൂന്നിൽ രണ്ടുപേർക്കും ഇതു പാരന്പര്യമായി കിട്ടാറുണ്ട്.
ജൂലിയസ് സീസർ,വർജീനിയ വൂൾഫ്, തോമസ് ജഫേഴ്സൺ,സിഗ്മണ്ട് ഫ്രോയ്ഡ്, നെപ്പോളിയൻ, എലിസബത് ടെയ്ലർ,വിൻസന്റ് വാൻഗോഗ്, എബ്രഹാം ലിങ്കന്റെ ഭാര്യ മേരി റ്റോഡ് ലിങ്കണ്, സല്മാൻ റുഷ്ദി, സെറീന വില്യംസ് എന്നു തുടങ്ങി അതിപ്രശസ്തരായ ധാരാളം പേർ ഈ രോഗം അനുഭവിച്ചിരുന്നവരാണ്.
ആധുനിക വൈദ്യ ശാസ്ത്രത്തിന് ഇതൊരു കീറാമുട്ടിയാണ്. വേദന വരുന്പോൾ വേദന സംഹാരി കഴിക്കുക, തലയ്ക്ക് മാരകമായ തകരാറൊന്നുമില്ലെന്നുറപ്പിക്കാൻ ഒരു എം.ആർ.ഐ. സ്കാൻ ചെയ്തുനോക്കുക ഇതൊക്കെയാണു നിലവിലുള്ള ചികിൽസാ രീതി.
അമേരിക്കൻ തലവേദന സമിതി (എ.എച്ച്.എ) യുടെ വേദന നിർണയ അളവുകോലനുസരിച്ച് പ്രസവവേദനയുടെ തൊട്ടുതാഴെ ഏഴാം സ്ഥാനത്താണു മൈഗ്രേൻ തലവേദനയുടെ സ്ഥാനം. മൈഗ്രേൻ ഡിസെബിലിറ്റി അസ്സസ്മെന്റ് സ്കോർ വച്ച് അളന്നു നോക്കിയാണു തലവേദന നമ്മുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുന്നു വെന്നും, മരുന്നു കഴിച്ചശേഷം എത്രമാത്രം കുറഞ്ഞുവെന്നും കണക്കാക്കുന്നത്.
ഒന്നാമൻ ക്ലാസിക്കൽ മൈഗ്രേൻ
കാലം കഴിയുംതോറും രോഗത്തിന്റെ തീവ്രത കുറയുകയോ, രോഗി, രോഗവുമായി പൊരുത്തപ്പെട്ട് ഒഴിവാക്കാനാവാത്ത ഈ ശത്രുവിനെ കൂടെക്കൂട്ടി ജീവിക്കാമെന്നു കരുതുകയോ ചെയ്യുന്നു. അന്താരാഷ്്ട്ര തലവേദന സമിതി മൈഗ്രേനെ ഏഴായി തരം തിരിച്ചിട്ടുണ്ട് അവയിൽ ക്ലാസിക്കൽ മൈഗ്രേൻ ആണ് ഒന്നാമൻ. ഇത്തരം തലവേദന വരുന്നതിന് ഏകദേശം അരമണിക്കൂർ മുന്‍പ് ചില സൂചനാ തോന്നലുകൾ അഥവാ ഓറ ഉണ്ടാവും.
ദൃശ്യ വിഭ്രമങ്ങളാണു പ്രധാനം. ചിലർ തലവേദന സമയത്ത് വസ്തുക്കളെ രണ്ടായി കാണുന്നു. ഡിപ്ലൊപ്പിയ എന്നാണിതിനു പേർ.
കാഴ്ച്ചയ്ക്കൊരു ചാഞ്ചാട്ടം!!
കണ്ണിൽ പൊന്നീച്ച പറക്കുന്ന പോലെയോ,കാഴ്ച്ചയ്ക്കൊരു ചാഞ്ചാട്ടം പോലെയോ, പകുതി കാഴ്ച മാത്രമായി തോന്നുകയോ, ചിലഭാഗം മാത്രം കാണാതായി തോന്നുകയോ ഒക്കെയാവാം. ചിലർക്ക് മായക്കണ്ണാടിയിൽ നോക്കുന്ന പോലെ രൂപങ്ങൾ വളഞ്ഞുപുളഞ്ഞും ചിലഭാഗം മാത്രം വീർത്തുമൊക്കെ തോന്നാം
ചിലർക്ക് ശരീരത്തിലവിടവിടെ കുത്തലോ മരവിപ്പോ തോന്നാം. ദുർഗന്ധം തോന്നാം, സംസാര വൈഷമ്യം, സംസാരിക്കുന്പോൾ തെറ്റുകൾ വരുക എന്നിങ്ങനെയും ഓറ കാണാറുണ്ട്..അപ്പോഴേ മുൻകൂറായി വേദന സംഹാരി മരുന്നു കഴിക്കുകയോ, ജോലികളെല്ലാം തീർത്ത് തലവേദനയനുഭവിക്കാൻ റെഡിയായിരിക്കുകയോ രോഗികൾ ചെയ്യാറുണ്ട്. തലവേദനയുടെ സമയത്ത് നെറ്റിയുടെ ഇരുവശത്തെയും രക്തക്കുഴലുകൾ തടിച്ചിരിക്കുകയും ഹൃദയ താളത്തിനനുസരിച്ച് സ്പന്ദിക്കുകയും ചെയ്യും.
നാഡികളുടെ പ്രവർത്തന തകരാറുകൾക്കൊപ്പം സിരകളിലും ധമനികളിലും കാപ്പിലറികളിലുമുണ്ടാകുന്ന താല്കാലിക സങ്കോച വികാസങ്ങളാണു രോഗത്തോടൊപ്പം പ്രകടമായി കാണുന്ന തകരാറെന്നതിനാൽ ന്യൂറോ വസ്കുലാർ ഹെഡ് ഏക്ക് എന്ന വിഭാഗത്തിലാണു മൈഗ്രേൻ തലവേദനയെ ഉൾപ്പെടുത്തിയിരിക്കുന്നത്.
ചെന്നിക്കുത്ത്
ക്ലാസിക്കൽ മൈഗ്രേൻ ഒരു വശത്തു മാത്രമായിട്ടാണു വരിക. അതുകൊണ്ടാണതിനെ ചെന്നിക്കുത്തെന്നു നാടൻ ഭാഷയിൽ പറയുന്നത്.തലവേദനയോടൊപ്പം ഓക്കാനവും ചർദ്ദിയും വരാം, ചിലരിൽ ഛർദ്ദിച്ചാൽ തലവേദന കുറയും. തലവേദന ഒരു വശത്തുനിന്നു മറുവശത്തേക്കു മാറുകയോ, രണ്ടു വശത്തും ഒരുമിച്ച് വരുകയോ ചെയ്യാം. രണ്ടു വശത്തും വരുന്ന തലവേദനയിൽ ഓറ സാധാരണ കാണാറില്ല. അതിനാൽ അതിനെ കോമണ്‍ മൈഗ്രേൻ എന്നു പറയുന്നു.
ശരീരത്തിന്റെ ഒരു വശം താത്കാലികമായി തളരുന്ന ഹെമിപ്ളീജിക് മൈഗ്രേൻ, സംസാര വൈഷമ്യമുണ്ടാക്കുന്ന ബാസില്ലാർ മൈഗ്രേൻ, റെറ്റിനൽ മൈഗ്രേൻ, കുട്ടികളിലുണ്ടാകുന്ന മൈഗ്രേൻ എന്നിങ്ങനെ പലവിധത്തിലുണ്ട് മൈഗ്രൈൻ.
രോഗം വരുത്തുന്നതും കൂട്ടുന്നതുമായ സാഹചര്യങ്ങൾ:
ചൂടുകാലത്ത് മൈഗ്രേൻ കൂടുതലായി കാണുന്നതിനാലാവാം. ജൂണ്‍ മാസത്തെ മൈഗ്രേൻ അവേർനസ് മാസമായി അമേരിക്കൻ നാഷണൽ ഹെഡ് ഏക്ക് ഫൌണ്ടേഷൻ പ്രഖ്യാപിക്കുകയും , പർപ്പിൾ റിബണ്‍ ബോധവല്‍ക്കരണ പരിപാടികൾ നടത്തുകയും ചെയ്യുന്നത്.
വെയിൽകൊള്ളുക, അധികരിച്ച ശബ്ദവും വെളിച്ചവും, അമിത ഗന്ധം, മാനസിക സമ്മർദ്ദം, പട്ടിണി കിടക്കുക, ശാരീരിക ക്ഷീണം, ദേഷ്യപ്പെടേണ്ടി വരുക, വാഹനയാത്ര, ഉറക്കമൊഴിക്കേണ്ടി വരുക, ആർത്തവകാലം, ഹോർമോണ്‍ വ്യതിയാനങ്ങൾ ഇവ കൂടാതെ ഭക്ഷണത്തിലെ എം.എസ്.ജി യും, ഓറഞ്ച് പോലുള്ള ചില പഴങ്ങളും രോഗത്തെ കുത്തിപ്പൊക്കാം.
ടൈറാമിൻ എന്ന അമിനോ ആസിഡ് കൂടുതലുള്ള ചില ഭക്ഷണങ്ങൾ (ഉദാ: ചോക്ളേറ്റ്, ചിലയിനം മദ്യങ്ങൾ, സോയ ഉത്പന്നങ്ങൾ.) രക്തസമ്മർദ്ദം കൂട്ടുന്നതിനോടൊപ്പം മൈഗ്രേൻ ഉണ്ടാക്കുന്നു.
തലവേദന സമയത്ത് ശബ്ദവും ഗന്ധവും വെളിച്ചവും അസഹനീയമായി തോന്നും. അതുകൊണ്ട് ഇതൊന്നുമില്ലാത്ത മുറിയിൽ നെറ്റിയിൽ നനഞ്ഞ തുണി വരിഞ്ഞുകെട്ടി ഒന്നുറങ്ങിയെഴുന്നേറ്റാൽ തലവേദന ശമിക്കുമെന്നാണു ഭുരിഭാഗം രോഗികളും പറയുന്നത്.
ആധുനിക വൈദ്യശാസ്ത്രത്തിനു പൂർണമായി ശമനം നല്കാൻ വിഷമമുള്ള ഈ രോഗത്തെ ഹോമിയോപ്പതി ചികിൽസയിലൂടെ മൂന്നു മാസം കൊണ്ടു പൂർണ്ണമായി ശമിപ്പിക്കാൻ സാധിക്കും.വേദന കൂടിയാലുപയോഗിക്കാവുന്ന താല്കാലിക വേദന സംഹാരികളും ഹോമിയോപ്പതിയിലുണ്ട്.
സമം സമേന ശാന്തി എന്ന പ്രകൃതി തത്ത്വമനുസരിച്ച് മനുഷ്യരിൽ ഫലപ്രാപ്തി കണ്ടെത്തിയ മരുന്നുകളാണു ഹോമിയോപ്പതിയിൽ ഉപയോഗിക്കുന്നത്.ഏറ്റവും ചെലവു കുറഞ്ഞ, ഏറ്റവും ദൂഷ്യഫലങ്ങൾ കുറഞ്ഞ ചികിൽസാരീതിയായ ഹോമിയോപ്പതി, ഇന്നു മാറാവുന്ന ഏതുരോഗവും മാറ്റാവുന്ന രീതിയിലേക്കു വളർന്നിരിക്കുന്നു. മൈഗ്രേൻ അതിലൊന്നു മാത്രമാണ്.
ഓരോ രോഗിയുടെയും രോഗകാരണങ്ങളും ലക്ഷണങ്ങളും വ്യത്യസ്തമാകയാൽ രോഗിയെ അറിഞ്ഞു ചികിൽസിക്കുന്ന ഹോമിയോപ്പതിയിലൂടെ മൈഗ്രേൻ പൂർണമായി മാറ്റാൻ സാധിക്കും.അംഗീകൃത ചികിൽസാ യോഗ്യതയും ചികിൽസാ പരിചയവുമുള്ള ഡോക്ടറെ കാണണമെന്നു മാത്രം.
ഡോ:റ്റി.ജി. മനോജ് കുമാർ
മെഡിക്കൽ ഓഫീസർ, ഹോമിയോപ്പതി വകുപ്പ്, കണ്ണൂർ
മൊബൈൽ 9447689239
[email protected]
ശ്രദ്ധിക്കുക, സ്ത്രീകളിലെ പിസിഒഎസ് സാധ്യത വര്‍ധിപ്പിക്കാന്‍ ഇവ കാരണമാകുന്നു...
നിലവില്‍ സ്ത്രീകളില്‍ വര്‍ധിച്ചുവരുന്ന ഒരു ഹോര്‍മോണ്‍ തകരാറാണ് പിസിഒഎസ് അഥ
പിത്താശയ കല്ലുകൾ: ആരോഗ്യകരമായ ശരീരഭാരം നിലനിർത്താം
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം) കട്ടിയാകുന്നതു മൂലമാണ് പിത്താശയ കല്ലു
കല്ല് പിത്തനാളിയിൽ എത്തിയാൽ...
എന്താണ് പിത്താശയ കല്ലുകള്‍?
പിത്തസഞ്ചിയില്‍ ദഹന ദ്രാവകം (പിത്തരസം
മൃഗങ്ങളെ ഓമനിക്കുന്പോൾ ശ്രദ്ധിക്കുക; പോറൽ പോലും നിസാരമല്ല
മൃഗങ്ങളുമായുള്ള ഇടപെടൽ കരുതലോടെ ആവാം. വളർത്തു മൃഗങ്ങളുമായോ മറ്റു മൃഗങ്ങള
ഗ്ലോക്കോമ നേരത്തേ അറിയാം; അപകടസാധ്യത കുറയ്ക്കുന്നതിനുള്ള നുറുങ്ങുകള്‍ ഇവയാണ്...
കണ്ണില്‍നിന്ന് തലച്ചോറിലേക്ക് കാഴ്ച സിഗ്നലുകള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക്
വായിലെ കാൻസർ: പുകയില ഉപയോഗം ഉപേക്ഷിക്കാം
ചികിത്സാരീതികൾ
ഓരോ രോഗിയെയും വ്യത്യസ്ത രീതികളിലൂടെയാണ് ചികിത്സിക്
തൈറോയ്ഡ് പ്രവര്‍ത്തനം സുഗമമാക്കാന്‍ സഹായിക്കുന്ന പോഷകങ്ങള്‍ ഇവയാണ്...
തൈറോയ്ഡ് കൂടിയാലും കുറഞ്ഞാലും ശരീത്തിനു പ്രശ്നമാണ്. അതുകൊണ്ട് അത് കൃത്യമായ നി
വായിലെ കാൻസർ: രോഗനിർണയ പരിശോധനകൾ
രോഗനിർണയം
* മെഡിക്കൽ ഹിസ്റ്ററി,
* ഹാബിറ്റ് ഹിസ്റ്ററി,
* ജനറൽ
കാൻസർ സൂചന നേരത്തേ തിരിച്ചറിയാം
ലക്ഷണങ്ങൾ
• വായിൽ തുടർച്ചയായി പുണ്ണ് വരുകയും അത് ഉണങ്ങാതിരിക്ക
വായിലെ കാൻസർ: ആർക്കൊക്കെയാണ് സാധ്യത കൂടുതുന്നത്?
• 30 വയസിൽ കുറഞ്ഞവരിൽ എച്ച്പിവി -HPV (ഹ്യൂമൻ പാപ്പിലോമ വൈറസ്) അണുബാധ വായിലെ കാ
വായിലെ കാൻസർ: പുകയില - വെറ്റില - അടയ്ക്ക ഉപയോഗം നിർത്താം
എല്ലാവർഷവും ഏപ്രിൽ മാസം വദനാർബുദ അവബോധ മാസമായാണ് ആചരിച്ചുവരുന്നത്. വായി
തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ വ്യായാമത്തിലൂടെ സാധിക്കുമോ... ?
സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെ ആരോഗ്യത്തിന് ഉപകാരപ്രദമാണെന്ന്
സൂര്യാഘാതമേറ്റാൽ എന്തുചെയ്യണം?
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപ നിയന്ത്ര
ശീതളപാനീയങ്ങൾ കുടിക്കും മുന്‍പ്
വേനലിന്റെ കാഠിന്യം കൂടിയതോടെ പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള് വ
ഉറക്കക്കുറവ് സ്ട്രോക്ക് സാധ്യത വര്‍ധിപ്പിക്കുമോ...? അറിയേണ്ടതെല്ലാം
ഉറക്കക്കുറവ് ഉള്ളവരാണോ നിങ്ങള്‍...? എങ്കില്‍ സൂക്ഷിക്കണം. കാരണം, ഉറക്കക്കുറവ്
യാത്രയിൽ ഒരു കുപ്പി വെള്ളം കരുതൂ...
1. വേനല്‍ക്കാലത്ത്, പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോള്‍ ദാഹം തോന്നിയില്ലെങ
ശ്വാസകോശ ആരോഗ്യം; കഴിക്കേണ്ടതും കഴിക്കരുതാത്തതുമായ ഭക്ഷണങ്ങള്‍...
ശ്വാസകോശം സ്പോഞ്ച് പോലെയാണ് എന്ന പരസ്യവാചകം ഏവര്‍ക്കും സുപരിചിതം. എത്ര പരസ്
അസിഡിറ്റി ചില്ലറക്കാരനല്ല; സൂക്ഷിച്ചില്ലെങ്കില്‍ ദുഃഖിക്കേണ്ടിവരും...
അസിഡിറ്റി ഇല്ലാത്തവര്‍ വളരെ ചുരുക്കം. ജീവിതത്തില്‍ ഒരിക്കലെങ്കിലും അസിഡിറ്റി
ഡെങ്കിപ്പനി ഗുരുതരമായാൽ
കടുത്ത സന്ധിവേദനയും പേശിവേദനയും ഉള്ളതിനാൽ ഡെങ്കിപ്പനിയെ ബ്രേക്ക് ബോൺ ഫീവർ എ
വിട്ടുമാറാത്ത നടുവേദനയോ? കാരണവും പരിഹാരവും...
നടുവേദന കാരണം ഒരു രക്ഷയുമില്ല... ഈ പല്ലവി നമുക്കിടയില്‍ സര്‍വസാധാരണമാണ്.
ചിക്കൻ പോക്സിനെതിരേ ജാഗ്രത പാലിക്കണം
തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് തുടരുന്ന സാഹ
കൊതുകിനെ തുരത്താം; മാർഗങ്ങൾ
ഒരാഴ്ചയിൽ കൂടുതൽ കെട്ടിനിൽക്കുന്ന വെള്ളത്തിൽ കൊതുക് വളരും. ഈഡിസ് വിഭാഗത്തില
പകൽനേരങ്ങളിൽ കടിക്കുന്ന കൊതുകുകൾ
നിസാരമെന്നു കരുതിയ കൊതുകുകടി ഇപ്പോൾ ഭീകരമായിക്കൊണ്ടിരിക്കുന്നു. ഒരൊറ്റ കടി
പല്ലില്‍ പൊത്ത് ഉണ്ടാകുന്നത് എങ്ങനെ തടയാം
മസിലും ആരോഗ്യവും എത്രയുണ്ടെങ്കിലും പല്ലുവേദന വന്നാല്‍ നമ്മള് പുളഞ്ഞുപോകും. കാ
അമിതവണ്ണവും സന്ധികളുടെ തേയ്മാനവും
ഇന്ത്യയില്‍ വളരെ നിശബ്ദമായി ഉടലെടുത്തുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രതിസന്ധി
നേരത്തേ കരുതിയാൽ വാർധക്യം സുഖപ്രദം
സമ്മർദം നിയന്ത്രിക്കാം
* ധ്യാനരീതികൾ, ശാരീരിക പ്രവർത്തനങ്ങൾ, ആസ്വ
ഭീതിയില്ലാതെ വാർധക്യകാലം: സാമൂഹിക ബന്ധങ്ങൾ നിലനിർത്താം
മാനസികാരോഗ്യം മെച്ചപ്പെടുത്താം
മറ്റുള്ളവരുമായി ബന്ധം നിലനിർത്തുന്
കൊളസ്ട്രോളും മുട്ടയും; അറിയേണ്ടതും ശ്രദ്ധിക്കേണ്ടതും...
കൊളസ്ട്രോള്‍, യുവജനങ്ങള്‍ മുതല്‍ പ്രായമായവര്‍വരെ ഇപ്പോള്‍ നേരിടുന്ന ഏറ്റവ
ഭീതിയില്ലാതെ വാർധക്യകാലം: ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും ഒഴിവാക്കാം
വൈജ്ഞാനിക ആരോഗ്യം വീണ്ടെടുക്കാൻ എന്തൊക്കെ ചെയ്യണം?
=മാനസികമായി സജീ
വൃക്ക സംരക്ഷണവും ശുദ്ധീകരണവും ഈ ആഹാരങ്ങള്‍ നോക്കിക്കോളും...
ശരീരത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് അദ്ഭുതകരമായ പ്രവര്‍ത്തനം കാഴ്ചവയ്
സമ്മർദവും വിഷാദവും കുറയ്ക്കാൻ വ്യായാമം
മൂത്രാശയത്തിൽ വരുന്ന മാറ്റങ്ങൾ
പ്രായമേറുന്തോറും മൂത്രസഞ്ചി കൂടുത
കാൽസ്യം, വിറ്റാമിൻ ഡി, വ്യായാമം...ശീലമാക്കാം
അസ്ഥി, സന്ധി, പേശി എന്നിവയുടെ ആരോഗ്യം മെച്ചപ്പെടുത്തണം.
മതിയായ അളവിൽ ക
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? അറിയേണ്ടതെല്ലാം
പ്രമേഹവും ഹൃദ്രോഗവും തമ്മില്‍ ബന്ധമുണ്ടോ? സാധാരണ കണ്ടുവരുന്ന ഒരു സംശയമാണിത്
ഹൃദയാരോഗ്യം മെച്ചപ്പെടുത്താം
ആരോഗ്യകരമായ ഭക്ഷണം കഴിക്കുക
* പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ, നാ
ഹൃദയത്തിനും കരുതലാണ് നടത്തം
60 വയസാകുമ്പോൾ മുതൽ തങ്ങൾ വാർധക്യത്തിന്റെ പടികൾ ചവിട്ടാൻ തുടങ്ങിയിരിക്കുന്
വേനൽക്കാലരോഗങ്ങൾ: കുടിവെള്ള ശുചിത്വം ഉറപ്പാക്കണം
ശുചിത്വരഹിതമായി ഉണ്ടാക്കിയ ഭക്ഷണവും വെള്ളവും കഴിക്കുമ്പോൾ വയറിളക്കം, കോളറ,
വേനൽക്കാലത്ത് അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക
വേനൽക്കാലമാണ്. മാര്‍ച്ച് മാസത്തില്‍ തന്നെ കേരളത്തിലെ പല ജില്ലകളിലും ഉയര്‍ന്ന
കുട്ടികളുടെ ഓര്‍മശക്തി വര്‍ധിപ്പിക്കാന്‍ ഈ ഭക്ഷണങ്ങള്‍ ശീലമാക്കാം
പരീക്ഷക്കാലമാണ് അടുത്തുവരുന്നത്. കുട്ടികളാണ് പരീക്ഷ എഴുതുന്നതെങ്കിലും ചെറു
ഡോക്ടറുടെ നിർദേശപ്രകാരം ഭക്ഷണനിയന്ത്രണം, വ്യായാമം
പ്രമേഹത്തിനു മരുന്നുകളുടെ ഉപയോഗം ഓരോ രോഗിയുടേയും പരിശോധനാഫലങ്ങളെ ആശ്രയിച്ചായി
പ്രമേഹം: നേരത്തെ തിരിച്ചറിഞ്ഞാൽ നിയന്ത്രിതമാക്കാം
പാരമ്പര്യമായി പ്രമേഹം ഉണ്ടെങ്കിൽ അമിതമായ ക്ഷീണം, കൂടുതൽ മൂത്രം പോകുക, ശരീരത്
കൊഴിച്ചില്‍ തടഞ്ഞ് മുടി വളരാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്
മുടി കൊഴിച്ചില്‍ തടയാന്‍ മരുന്നുകള്‍ ഉപയോഗിക്കുന്നവരാണ് നമ്മളില്‍ പലരും. വന
പ്രമേഹസൂചനകൾ അവഗണിക്കരുത്
ആരംഭകാലത്തുതന്നെ പ്രമേഹം മനസിലാക്കാൻ കഴിയുകയും ഏറ്റവും പുതിയ അറിവുകളിലൂട
ശീതളപാനീയങ്ങളുടെ ശുദ്ധി ഉറപ്പാക്കാം
വേനലിന്റെ കാഠിന്യം കൂടിവരുന്നു. പാതയോരങ്ങളില്‍ ശീതള പാനീയ വില്പനാശാലകള്
കുടലിന്റെ ആരോഗ്യം; സന്തോഷത്തിന്റെ താക്കോല്‍
സന്തോഷവും ആരോഗ്യകരവുമായ ജീവിതത്തിന്റെ ഏറ്റവും നിര്‍ണായകമായ വശമാണ് കുടലി
ചിക്കൻപോക്സ് 10 ദിവസം വരെ നീണ്ടുനിൽക്കും
ചിക്കൻപോക്സ് രോഗലക്ഷണങ്ങൾ പ്രത്യക്ഷമായി അഞ്ച് മുതൽ ഏഴ് ദിവസം വരെ ശരീരത്തിൽ
കിടന്നുമുള്ളൽ: കളിയാക്കരുത്, അപകർഷബോധം കൂട്ടരുത്
ചിലപ്പോൾ കുട്ടികളിൽ കൃമിശല്യം കൊണ്ടും കിടന്നു മുള്ളൽ എന്ന പ്രശ്നം ഉണ്ടാവാം. കൃ
കിടന്നുമുള്ളൽ: അനുഭവിക്കാത്തവർക്ക് നിസാരമെന്നു തോന്നാം!
ഒരു രോഗി പറയുന്നു... ഡോക്ടറേ എനിക്കെല്ലാ ദിവസവും... അഞ്ചുമണിയാകുന്പോൽ മൂത്ര
കരിഞ്ചീരകം, കരിഞ്ചീരക എണ്ണ; കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കാന്‍ നിങ്ങളുടെ വഴികാട്ടി
കരിഞ്ചീരകം പ്രത്യേക ഔഷധ ഗുണമുള്ള ഒന്നാണെന്ന് നമുക്ക് അറിയാം. നിഗെല്ല സറ്റൈവ എ
പൈൽസ്: പറയാൻ മടിച്ച് രോഗം ഗുരുതരമാക്കരുത്
പുതുതലമുറയുടെ ഭക്ഷണരീതിയുടെ അനന്തരഫലമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന രോഗ
പ്രായമായവരിൽ ദന്തസംരക്ഷണം എങ്ങനെ?
ഭൂരിഭാഗം പ്രായമുള്ളവരും ചിന്തിക്കുന്നത് പ്രായമായില്ലേ, ഇനിയും എന്തു പല്ല്, എന്ത
കാന്‍സറിനോട് പൊരുതാന്‍ ഈ ഭക്ഷണങ്ങള്‍ നിങ്ങളെ സഹിയിക്കും...
കാന്‍സര്‍ വന്നുകഴിഞ്ഞ് ചികിത്സിക്കുന്നതിനേക്കാള്‍ വരാതിരിക്കാനുള്ള മാര്ഗങ്ങ
കൗമാരത്തിലും യൗവനത്തിലും പ്രമേഹം കണ്ടെത്താം; ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി
പ്രമേഹം എന്നത് പ്രായമായവര്‍ക്ക് മാത്രമുള്ള ഒരു രോഗമല്ലാതായിരിക്കുന്നു എന്നതാ
കാൻസർ പ്രതിരോധം: വൈകിപ്പിക്കാതെ ചികിത്സ തുടങ്ങണം
ശരീരത്തിലെ ഏതെങ്കിലും ഒരു ഭാഗത്തെ കോശങ്ങൾ ഒരു മുഴയായി രൂപാന്തരപ്പെടുകയും അ
സ്ക്രീനിംഗ് ടെസ്റ്റുകളോട് വിമുഖത വേണ്ട
ഇന്ന് ലോകം അഭിമുഖീകരിക്കുന്ന പൊതുജനാരോഗ്യ പ്രശ്നങ്ങളിൽ മുന്നിൽ നിൽക്കുന്ന
മനുഷ്യ-മൃഗസമ്പർക്കവും ക്ഷയരോഗ വ്യാപനവും
മൃഗശാലകളിൽ ബന്ധിതരായ വന്യജീവികൾക്ക് ക്ഷയരോഗം ബാധിക്കുന്നത് മനുഷ്യരിൽനി
ബയോമാർക്കറുകൾ എപ്പോൾ?
അതിജീവിന സാഹചര്യം വാഗ്ദാനം ചെയ്യുന്ന ചില ടാർഗറ്റഡ് കീമോതെറാപ്പി മരുന്നുകളുട
ഉറക്കക്കുറവും ആരോഗ്യ പ്രശ്നങ്ങളും
"എന്തൊരു ഉറക്കമാ' എന്നെല്ലാം പഴികേള്‍ക്കുകയും പറയുകയും ചെയ്യുന്നവരാണോ നിങ്ങള
കാൻസർ ചികിത്സയിൽ ബയോമാർക്കറുകളുടെ പങ്ക്
കാൻസർ നേരത്തെ കണ്ടെത്തിയാല്‍ അതിന് ഫലപ്രദമായ ചികിത്സ നല്കാൻ സാധിക്കും. കൂടാ
കാൻസർ നേരത്തേ തിരിച്ചറിയാം
മുൻകൂര്‍ ലക്ഷണങ്ങളൊന്നുമില്ലാതെയാണ് മിക്കവരിലും കാൻസർ പ്രത്യക്ഷപ്പെടുക. രോ
ആണിരോഗത്തിനു പരിഹാരമെന്ത്?
‘മീശമാധവൻ’ സിനിമയിലെ മാള അരവിന്ദന്റെ കഥാപാത്രത്തിന്റെ ആണിരോഗമുള്ള കാലും
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Latest News
പ്രതിഷേധം അവസാനിപ്പിച്ചു; തൃശൂർ പൂരം വെടിക്കെട്ട് ഉടൻ
രാഗുൽ ഗാന്ധിയുടെ പരിപാടിയിൽ ലീഗ് കൊടി; കെഎസ്യു-എംഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘർഷം
ആദ്യഘട്ട തെരഞ്ഞെടുപ്പ്; എൻഡിഎയ്ക്ക് അനുകൂല സൂചനയെന്ന് പ്രധാനമന്ത്രി
മരം കടപുഴകി വീണ് സ്കൂട്ടര്‍ യാത്രികന് പരിക്ക്
ഷൈലജയെ അധിക്ഷേപിച്ചവർക്ക് ജനം മറുപടി നൽകും: വൃന്ദാ കാരാട്ട്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top