ക​ണ​ക്കുകൂ​ട്ട​ലു​ക​ൾ തെ​റ്റാതിരിക്കാൻ..!
ക​ണ​ക്കുകൂ​ട്ട​ലു​ക​ൾ തെ​റ്റാതിരിക്കാൻ..!
പ​ല​ജാ​തി പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ളു​ണ്ട്. പൊ​തു​വെ വാ​യി​ക്കാ​നും എ​ഴു​താ​നും മ​ന​സ്സി​ലാ​ക്കാ​നും വി​ഷ​മ​മു​ള്ള അ​വ​സ്ഥ​യെ​ ഡി​സ്്‌ലെക്സി​യ എ​ന്നു പ​റ​യും. അ​തി​ൽ ത​ന്നെ ക​ണ​ക്കി​നോ​ട് മാ​ത്രം വൈ​രാ​ഗ്യ​മു​ള്ള​വ​രെ​ക്കുറി​ച്ചാ​ണു നാം ​ഇ​ന്നി​വി​ടെ സം​വ​ദി​ക്കു​ന്ന​ത്. സാ​ധാ​ര​ണ​മാ​യ ഒ​രു പ​ഠ​ന​വൈ​ക​ല്യ​മാ​ണി​ത്. 3% മു​ത​ൽ 6% വ​രെ കു​ട്ടി​ക​ളി​ൽ ശ​രി​യാ​യ ഗ​ണി​ത പ​ഠ​ന വൈ​ക​ല്യം കാ​ണാ​റു​ണ്ട്. ഇ​വ​ർ​ക്ക് അ​ക്ക​ങ്ങ​ൾ മാ​ത്ര​മ​ല്ല ക​ണ​ക്കി​ലെ ചി​ഹ്ന​ങ്ങ​ൾ പോ​ലും മ​ന​സ്സി​ലാ​ക്കാ​ൻ വി​ഷ​മ​മാ​യി​രി​ക്കും.​എ​ണ്ണാ​നും, സ​മ​യം പ​റ​യാ​നും എ​ണ്ണ​ൽ സം​ഖ്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തെ​ന്തും വി​ഷ​മ​മാ​യി​വ​രാം. അ​തുകൊ​ണ്ട് വ​ർ​ഷ​ങ്ങ​ൾ ഓ​ർ​മ്മി​ക്കേ​ണ്ടി വ​രു​ന്ന ച​രി​ത്ര പ​ഠ​ന​വും ഫി​സി​ക്സു​മൊ​ക്കെ വി​ഷ​മ​മാ​വാം. ഡി​സ​കാ​ല്ക്കു​ലി​യ​ക്കാ​ർ​ക്ക് ക​ണ​ക്കു മാ​ത്ര​മാ​യി​രി​ക്കും കീ​റാ​മു​ട്ടി.

ത​ല​ച്ചോ​റി​ന്‍റെ വ​ശ​ങ്ങ​ളി​ലു​ള്ള ഇ​ൻട്ര പെ​രൈ​റ്റ​ൽ ചാ​ലു​ക​ളി​ലെ നാ​ഡീ ത​ക​രാ​റു​ക​ളാ​ണ് ഈ ​പ്ര​ശ്നമുണ്ടാ​ക്കുന്ന​ത്. അ​പ്പോ​ൾ ന​മ്മു​ടെ മ​ന​സിന്‍റെ ഏ​കാ​ഗ്ര​ത കു​റ​യു​ന്നു. ക​ണ​ക്കി​ന്‍റെ അ​ടി​സ്ഥാ​ന പാ​ഠ​ങ്ങ​ൾ മ​റ​ന്നു പോ​കു​ന്നു. ശ്ര​ദ്ധ ഒ​ന്നി​ൽ ത​ന്നെ കേ​ന്ദ്രീക​രി​ക്കാ​ൻ ക​ഴി​യു​ന്നി​ല്ല. ഒ​രി​ക്ക​ൽ നാം ​ചെ​യ്ത ക​ണ​ക്കി​ന്‍റെ രീ​തി പി​ന്നെ പാ​ടെ മ​റ​ന്നു പോ​കു​ന്നു. ചെ​യ്ത​കാ​ര്യം ഓ​ർ​മ്മി​ക്കു​ന്ന വ​ർ​ക്കി​ങ്ങ് മെ​മ്മ​റി ന​ഷ്ട​മാ​കു​ന്നു. ലോ​ങ്ങ് റ്റേം ​മെ​മ്മ​റി​യി​ൽ സൂ​ക്ഷി​ക്കേ​ണ്ട ഗു​ണ​ന​പ​ട്ടി​ക​ക​ളും മ​റ്റും അ​വി​ടെ നിന്നു ചാ​ടിപ്പോ​കു​ന്നു.

തല​ച്ചോ​റി​നെ വീ​ണ്ടും ഇ​തൊ​ക്കെ പ​ഠി​പ്പി​ക്കാ​നാ​വു​മോ​യെ​ന്ന് പ​ല​ർ​ക്കും സം​ശ​യം തോ​ന്നാം.​ ന​മ്മു​ടെ ത​ല​ച്ചോ​റി​ന് അ​ങ്ങ​നെ ഒ​രു ക​ഴി​വു​ണ്ട്.​ പ്ലാ​സ്റ്റി​സി​റ്റി’ എ​ന്നാ​ണ​തി​നു പ​റ​യു​ക. ത​ല​ച്ചോ​ർ പ്രാ​യ​കാ​ല​ത്തി​ന​നു​സ​രി​ച്ചു നാം ​നേ​ടു​ന്ന അ​റി​വു​ക​ൾ​ക്ക​നു​സ​രി​ച്ച് വി​ക​സി​ച്ചു​കൊ​ണ്ടി​രി​ക്കും. അ​തു കൊ​ണ്ടു പേ​ടി​ക്കു​ക​യൊ​ന്നും വേ​ണ്ട. വേ​ണ​മെ​ങ്കി​ൽ ഇ​നി​യും ക​ണ​ക്കു പ​ഠി​ക്കാം. ക​ണ​ക്കു വി​ഷ​മ​മാ​ക്കു​ന്ന​തി​ൽ ജ​നി​ത​ക കാ​ര​ണ​ങ്ങ​ൾ​ക്കും അ​വ​രു ക​ണ​ക്കു പ​ഠി​ച്ച രീ​തി​ക്കും പ​ങ്കു​ണ്ട്.

ത​ല​ച്ചോ​റി​ന്‍റെ ത​ക​രാ​ർ ഒ​രു കാ​ര​ണ​മാ​ണെ​ങ്കി​ലും ക​ണ​ക്ക് ല​ളി​ത​മാ​യി മ​ന​സിലാ​ക്കാ​നു​ള്ള വ​ഴി​ക​ൾ സ്വീ​ക​രി​ച്ചും ചി​ല കു​റു​ക്കു വ​ഴി​ക​ൾ സ്വീ​ക​രി​ച്ചും ക​ണ​ക്ക് മ​ന​സ്സി​ലാ​ക്കാം.​
ല​ക്ഷ​ണ​ങ്ങ​ൾ

സം​ഖ്യ​ക​ളു​ടെ സ്ഥാ​ന വി​ല (പ്ലേസ് വാല്യു) മ​ന​സിലാ​വി​ല്ല. ഇ​വ​ർ​ക്ക് കൂ​ട്ട​ലും കു​റ​യ്ക്ക​ലും ഗു​ണി​ക്ക​ലും ഹ​രി​ക്ക​ലും ഒ​ക്കെ വി​ഷ​മ​മാ​യി​രി​ക്കും. അ​തി​ന്‍റെ ചി​ഹ്ന​ങ്ങ​ൾ പോ​ലും മ​ന​സ്സി​ലാ​വി​ല്ല. ഇ​ത്ത​ര​ക്കാ​ർ​ക്ക് മ​ന​ക്ക​ണ​ക്കെ​ന്നു​പ​റ​യു​ന്ന ആ​ശ​യം പോ​ലും മ​ന​സി​ല​ാകി​ല്ല. വ​ഴി​ക്ക​ണ​ക്കു​ക​ൾ മ​ന​സിലാ​വി​ല്ല. ക​ണ​ക്കി​ന്‍റെ സ്റ്റെ​പ്പു​ക​ൾ തെ​റ്റി​പ്പോ​കു​ന്നു. ചി​ല കു​ട്ടി​ക​ളി​ൽ ദി​വ​സങ്ങ​ളു​ടെ എ​ണ്ണം, മാ​സ​ങ്ങ​ളു​ടെ എ​ണ്ണം എ​ന്നി​വ​യും മ​ന​സ്സി​ലാ​ക്കാ​ൻ വി​ഷ​മ​മാ​യി​രി​ക്കും. ഒ​രു സം​ഖ്യ പ​റ​ഞ്ഞാ​ൽ അ​തി​ന്‍റെ മൂ​ല്യം മ​ന​സ്സി​ലാ​വി​ല്ല. ഉ​ദാ​ഹ​ര​ണ​ത്തി​ന് 8 എ​ന്ന് മ​ന​സില​ായാ​ലും എ​ട്ട് മാ​ങ്ങ എ​ന്നു പ​റ​ഞ്ഞാ​ൽ ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യി​ല്ല. അ​ക്ക​ങ്ങ​ൾ ത​ല​തി​രി​ഞ്ഞു പോ​കാം. 6 നെ 9 ​ആ​യി തോ​ന്നാം.

ടിന്‍റു​മോ​നോ​ട് ഒ​രി​ക്ക​ൽ ടീ​ച്ച​ർ ചോ​ദി​ച്ചു. എ​ട്ടി​ന്‍റെ പ​കു​തി​യെ​ത്ര? ടി​ന്‍റു പ​റ​ഞ്ഞ​ത് നെ​ടു​കെ മു​റി​ച്ചാ​ൽ 3 , കു​റു​കെ മു​റി​ച്ചാ​ൽ 0 ...ഇ​മ്മാ​തി​രി ഉ​ത്ത​ര​മാ​യി​രി​ക്കും കി​ട്ടു​ക. ഒ​ന്നി​ട​വി​ട്ടും മ​റ്റും എ​ണ്ണാ​ൻ ക​ഴി​യു​ക​യേ​യി​ല്ല. വ​ലു​താ​ണ് >​, ചെ​റു​താ​ണ് <​, സ്ക്വ​യ​ർ, സ്ക്വ​യ​ർ റൂ​ട്ട് എ​ന്നൊ​ന്നും പ​റ​ഞ്ഞാ​ൽ മ​ന​സ്സി​ലാ​വി​ല്ല. ഉ​സാ​ഘ, ല ​സാ ഗു ​എ​ന്നൊ​ന്നും പ​റ​ഞ്ഞു വി​ര​ട്ടാ​നും നോ​ക്ക​ണ്ട.

പലത​രം ഗ​ണി​ത പ​ഠ​ന​വൈ​ക​ല്യങ്ങളുണ്ട്...

1. ​സം​സാ​ര വൈ​ഷ​മ്യം: ഇ​വ​ർ​ക്ക് സം​ഖ്യ​ക​ൾ പ​റ​ഞ്ഞു​ഫ​ലി​പ്പി​ക്കാ​ൻ അ​റി​യി​ല്ല.
2. ​ഉ​പ​യോ​ഗ്യ വൈ​ഷ​മ്യം​. ഇ​വ​ർ​ക്ക് ക​ണ​ക്ക​റി​ഞ്ഞാ​ലും അ​ത് ഉ​പ​യോ​ഗി​ക്കാ​ൻ അ​റി​യി​ല്ല.
3. ​ലെ​ക്സി​ക്ക​ൽ ഡി​സ്കാ​ല്കു​ലി​യ: ക​ണ​ക്കി​ലെ ചി​ഹ്ന​ങ്ങ​ളും അ​ക്ക​ങ്ങ​ളും മ​ന​സിലാ​കു​മെ​ങ്കി​ലും എ​ഴു​തി​ഫ​ലി​പ്പി​ക്കാ​ൻ ക​ഴി​യി​ല്ല.
4 ​ഗ്രാ​ഫി​ക്ക​ൽ ഡി​സ്കാ​ല്കു​ലി​യ: ഇ​വ​ർ​ക്ക് ചി​ഹ്ന​ങ്ങ​ളെ തി​രി​ച്ച​റി​യാ​നാ​വു​ന്നി​ല്ല.
5 ​മ​ന​ക്ക​ണ​ക്ക് വി​ഷ​മ​ക്കാ​ർ - ഇ​വ​ർ​ക്ക് എ​ഴു​തി​ക്കൂട്ടി​യാ​ൽ ശ​രി​യാ​കും. മ​ന​ക്ക​ണ​ക്കാ​ണു കീ​റാ​മു​ട്ടി.
6. ​ഗ​ണി​ത പ്ര​വ​ർ​ത്ത​ന വൈ​ക​ല്യം: ഇ​വ​ർ​ക്ക് സം​ഭ​വ​മൊ​ക്കെ അ​റി​യാം. പ​ക്ഷേ, ക​ണ​ക്ക് ചെ​യ്തു വ​രു​ന്പോ​ൾ എ​ങ്ങ​നെ​യെ​ങ്കി​ലും എ​വി​ടെ​യെ​ങ്കി​ലും തെ​റ്റും .ഒ​രി​ക്ക​ൽ തെ​റ്റ് പ​റ്റി​യ സ്ഥ​ല​ത്താ​യി​രി​ക്കി​ല്ല ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യം തെ​റ്റു​ക.


സം​ഗ​തി മാ​റ്റ​ണ്ടെ? വ​ഴി​ക​ളുണ്ട്...

ഗ​ണി​ത പ​ഠ​ന​വൈ​ക​ല്യങ്ങൾ മാറ്റാനുള്ള ചില വ​ഴി​ക​ൾ പ​റ​യാം
1. ​വി​ര​ലു​പ​യോ​ഗി​ച്ചും എ​ഴു​തി കൂ​ട്ടി​യും ക​ണ​ക്കു പ​ഠ​നം തു​ട​രു​ക.
2. ​ക്ളാ​സിലെ കൂ​ട്ടു​കാ​രു​ടെ സ​ഹാ​യം തേ​ടു​ക. ചി​ല​പ്പോ​ൾ കൂ​ടു​ത​ൽ ന​ന്ന​യി മ​ന​സിലാ​കു​ന്ന രീ​തി​യി​ൽ അ​വ​ർ​ക്കു പ​റ​ഞ്ഞു ത​രാ​ൻ ക​ഴി​ഞ്ഞേ​ക്കും. ഗു​ണ​ന പ​ട്ടി​ക​ക​ളും സൂ​ത്ര​വാ​ക്യ​ങ്ങ​ളും മ​റ്റും താ​ള​ത്തി​ൽ പാ​ടി പ​ഠി​ക്കു​ക. അ​ങ്ങ​നെ പ​ഠി​ക്കു​ന്പോ​ൾ അ​തു രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത് ത​ല​ച്ചോ​റി​ന്‍റെ വ​ല​ത്തു ഭാ​ഗ​ത്താ​ക​യാ​ൽ ഓ​ർ​മി​ക്കാ​നു​ള്ള സാ​ധ്യ​ത കൂ​ടു​ന്നു.
3. ​ക​ംപ്യൂട്ട​റുകളെയും ഇന്‍റർനെറ്റിനെയും ​ആ​ശ്ര​യി​ച്ച് പാ​ര​ന്പ​ര്യ രീ​തി​ക​ളി​ൽ നി​ന്നും മാ​റി പ​ഠി​ക്കാ​ൻ ശ്രമി​ച്ചു നോ​ക്കു​ക.
4. വേ​ദി​ക് മാ​ത്ത​മാ​റ്റി​ക്സ്, അ​ബാ​ക്ക​സ് രീ​തി​ക​ൾ പ​ഠി​ച്ച് ആ ​വ​ഴി​യി​ൽ ശ്ര​മി​ച്ചു നോ​ക്കു​ക.
5. ​സം​ഖ്യ​ക​ളെ മാ​തൃ​ഭാ​ഷ​യി​ലേ​ക്കു മാ​റ്റു​ക എ​ന്ന​താ​ണു മ​റ്റൊ​രു വ​ഴി.
ഓ​രോ സം​ഖ്യ​ക്കും അ​നു​യോ​ജ്യ​മാ​യ ഒ​രു അ​ക്ഷ​രം ക​ണ്ടെ​ത്തു​ക. ആ ​അ​ക്ഷ​രം ചേ​ർ​ത്തു​ള്ള വാ​ക്കു​ക​ൾ സം​ഖ്യ​ക​ൾ​ക്കു പ​ക​ര​മാ​യി ഉ​പ​യോ​ഗി​ക്കു​ക. ഉ​ദാ​ഹ​ര​ണ​ത്തി​നു 1 എ​ന്ന​തി​നു നി​ങ്ങ​ൾ ​ന്ന എ​ന്ന അ​ക്ഷ​ര​മാ​ണ് ഓ​ർ​ക്കാ​ൻ പ​ഠി​ക്കു​ന്ന​തെ​ങ്കി​ൽ കു​ന്ന്, പ​ന്നി എ​ന്ന​തി​ലൊ​ക്കെ ഒ​ന്ന് കാ​ണാ​ൻ ക​ഴി​യും. 6 എ​ന്ന​തി​നു ​റ എ​ന്ന അ​ക്ഷ​ര​വും 4 എ​ന്ന​തി​നു ല എ​ന്നും ആ​ണെ​ങ്കി​ൽ ’ കു​ന്നുംപു​റ​ത്തൊ​രെ​ലി’’ എ​ന്നോ​ർ​ത്താ​ൽ 164 എ​ന്ന സം​ഖ്യ​യാ​യി . ഇ​നി അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യം ഓ​ർ​ക്കാ​മ​ല്ലോ.
6. ​ഒ​ന്നു​മു​ത​ൽ പ​ത്തി​ന്‍റെ വ​രെ ഗു​ണ​ന​പ്പ​ട്ടി​ക​യാ​ണു സം​ഖ്യാ​ഗ​ണി​ത​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​മാ​യി നാം ​പ​ഠി​ച്ചി​രി​ക്കേ​ണ്ട​ത്. അ​തി​ൽ ത​ന്നെ ഒ​ന്നി​ന്‍റെ പ​ട്ടി​ക​യും പ​ത്തി​ന്‍റെ പ​ട്ടി​ക​യും പ​ഠി​ക്ക​തെ ത​ന്നെ മ​ന​സി​ലാ​വും. ര​ണ്ടി​ന്‍റേതും അ​ഞ്ചി​ന്‍റേതുമാ​ണെ​ങ്കി​ൽ വ​ള​രെ ല​ളി​ത​വും. പി​ന്നെ ആ​കെ ആ​റു സം​ഖ്യ​ക​ളു​ടെ, പ​ത്തു​വ​രെ​യു​ള്ള ഗു​ണ​നപ്പട്ടി​ക പ​ഠി​ച്ചാ​ൽ ജീ​വി​ത​കാ​ലം മു​ഴു​വ​നു​ള്ള സം​ഖ്യാഗ​ണി​ത​ത്തി​ന്‍റെ അ​ടി​ത്ത​റ​യാ​യി. ഒ​രു​ദി​വ​സം ഒ​രു സം​ഖ്യ​യു​ടെ പ​ട്ടി​ക വ​ച്ചു പ​ഠി​ച്ചി​രു​ന്നെ​ങ്കി​ൽ ആ​റു ദി​വ​സം കൊ​ണ്ടു തീ​രു​മാ​യി​രു​ന്ന സാ​ധ​ന​മാ​ണു ന​മ്മി​ൽ പ​ല​രും ജീ​വി​താ​വ​സാ​നം വ​രെ പ​ഠി​ക്ക​ാൻ മെ​ന​ക്കെ​ടാ​തി​രി​ക്കു​ന്ന​ത്.

ഭൂ​ഗോ​ള​ത്തി​ന്‍റെ ഓ​രോ സ്പ​ന്ദ​ന​വും ക​ണ​ക്കി​ലാ​ണെ​ന്ന് ആ​ടു​തോ​മ​യോ​ട് ചാ​ക്കൊ മാ​ഷ് ​സ്ഫ​ടി​ക​ത്തി​ൽ പ​റ​യു​ന്ന​തു പോ​ലെ ഭീ​ക​ര​നൊ​ന്നു​മ​ല്ല ക​ണ​ക്ക്.

ജു​റാ​സ്സി​ക് പാ​ർ​ക്കും ഇ.​റ്റി.​യും. ജോ​സും മറ്റും നി​ർ​മ്മി​ച്ച് വി​ശ്വ പ്ര​ശ​സ്ത​നാ​യ സ്റ്റീ​ഫ​ൻ സ്പി​ൽ ബ​ർ​ഗ് ഈ ​പ​ഠ​ന​വൈ​ക​ല്യ​മു​ള്ള ആ​ളാ​യി​രു​ന്നു. വൈ​ദ്യു​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ല​ക​ണ്ടു പി​ടു​ത്ത​ങ്ങ​ളും ന​ട​ത്തി​യ ലൈ​റ്റ്നി​ങ്ങ് റോ​ഡും, ഫ്രാ​ങ്ക്ളി​ൻ സ്റ്റൗ​വും മ​റ്റും ക​ണ്ടു​പി​ടി​ച്ച ബ​ഞ്ച​മി​ൻ ഫ്രാ​ങ്ക്ളി​ൻ, ക​ംപ്യൂട്ടർ ച​ക്ര​വ​ർ​ത്തി ബി​ൽ ഗേ​റ്റ്സ്, ഇ​ല​ക്ട്രി​ക് ബ​ൾ​ബ് ക​ണ്ടെ​ത്താ​ൻ വേ​ണ്ടി 9999 ത​വ​ണ തോ​ല്ക്കാ​ൻ ത​യാ​റാ​യ തോ​മ​സ് ആ​ൽവാ ​എ​ഡി​സ​ണ്‍ എ​ന്നി​ങ്ങ​നെ ധാ​രാ​ളം പേ​രു​ണ്ട് ക​ണ​ക്കി​നെ കീഴടക്കാതെ ജീ​വി​ത വി​ജ​യ​ത്തി​ന്‍റെ കൊ​ടു​മു​ടി കീ​ഴ​ട​ക്കി​യ​വ​ർ.

ഇ​തി​നും ഹോ​മി​യോ​പ്പ​തി​യി​ൽ മ​രു​ന്നു​ണ്ട്. ക​ണ​ക്കെ​ന്നു കേ​ൾ​ക്കു​ന്പോ​ഴേ​യു​ള്ള പേ​ടി മാ​റ്റാ​നും. ക​ണ​ക്കു ത​ല​യി​ൽ ക​യ​റാ​ത്ത​തി​നും.​ആ​ൾ​ജി​ബ്ര മാ​ത്രം വി​ഷ​മ​മു​ള്ള​വ​ർ​ക്കും, ജ്യോ​മ​ട്രി മാ​ത്രം വി​ഷ​മ​മു​ള്ള​വ​ർ​ക്കും, കൂ​ട്ടാ​ൻ വി​ഷ​മി​ക്കു​ന്ന​വ​ർ​ക്കും എ​ല്ലാം വെ​വ്വേ​റെ മ​രു​ന്നു​ക​ളാ​ണു​ള്ള​ത്. ത​ല​ച്ചോ​റി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്തി നി​ങ്ങ​ളു​ടെ പ്രത്യേകമായ ക​ണ​ക്കു പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ഹോ​മി​യോ​പ്പ​തി​ക്കു ക​ഴി​യും .

ഇ​ത്ത​രം പ​ഠ​ന​വൈ​ക​ല്യ​ങ്ങ​ളെ പ​രി​ഹ​രി​ക്കാ​ൻ എ​ല്ലാ ജി​ല്ലാ ഹോ​മി​യോ ആ​ശു​പ​ത്രി​ക​ളി​ലും ​സ​ദ്ഗ​മ​യ​ എ​ന്നൊ​രു യൂ​ണി​റ്റ് ത​ന്നെ​യു​ണ്ട്. അ​വി​ടെ ഹോ​മി​യോ​പ്പ​തി ഡോ​ക്ട​റും സ്പെ​ഷൽ എ​ഡ്യു​ക്കേ​ഷ​ൻ ടീ​ച്ച​റും സൈ​ക്കോ​ള​ജി​സ്റ്റും ചേ​ർ​ന്ന ഒ​രു സം​ഘം ഡോ​ക്ട​ർ​മാ​ർ നി​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ണ്ടാ​കും.

ഒ​ന്നും പേ​ടി​ക്ക​ണ്ട. നി​ങ്ങ​ൾ മാ​റാ​ൻ ത​യ്യാ​റാ​ണോ മാ​റ്റാ​ൻ വ​ഴി​ക​ളു​ണ്ട്.