ഹൃ​ദ​യ​ത്തി​ൻ അ​ൾ​ത്താ​ര​യി​ൽ
ഹൃ​ദ​യ​ത്തി​ൻ അ​ൾ​ത്താ​ര​യി​ൽ
ലോ​ക​രെ..​മാ​ലോ​ക​രെ..​അ​റി​ഞ്ഞോ..​അ​റി​വി​ൻ..​കേ​ദാ​ര​മാം..​വാ​ർ​ത്ത
ക​ണ്ണി​നു ക​ർ​പ്പൂ​ര​മാ​യി തേ​ന്മ​ഴ​യാ​യി പൂ​ന്തെ​ന്ന​ലാ​യി..
കാ​തി​ന് ഇ​മ്പ​മാം..​മാ​ധു​ര്യ..​ദി​വ്യ ശ്രു​തി​യാ​യി..
പാ​ടി​ടാം.. ഒ​രു പ​രി​പാ​വ​ന സു​വി​ശേ​ഷ ഗാ​നം..

അ​ഖി​ല​ലോ​ക..​ജ​ന​ത്തി​നും ര​ക്ഷ പ​ക​രാ​നാ​യി..
ബെ​ത​ല​ഹ​മി​ലെ കാ​ലി​ത്തൊ​ഴു​ത്തി​ൽ പി​റ​ന്നൊ​രു പൊ​ന്നു​ണ്ണി
മാ​ന​വ ഹൃ​ദ​യ​ങ്ങ​ളെ ആ​ന​ന്ദ സാ​ഗ​ര​ത്തി​ലാ​റാ​ടി​ക്കും വാ​ർ​ത്ത
ഹൃ​ദ​യ ക​വാ​ട​ങ്ങ​ൾ മ​ല​ർ​ക്കെ തു​റ​ക്കാം തു​റ​ന്നി​ടാം..

ഹൃ​ദ​യ വി​ശു​ദ്ധി​യോ​ടെ ആ​ല​പി​ക്കാം..​സ്നേ​ഹ​ഗാ​നം..
താ​ളം പി​ടി​ക്കാം..​ത​മ്പൊ​രു മീ​ട്ടാം..​ഈ തി​രു​പ്പി​റ​വി​യി​ൽ
ദ​രി​ദ്ര​രി​ൽ ദ​രി​ദ്ര​നാ​യി കാ​ലി​ത്തൊ​ഴു​ത്തി​ൽ പി​റ​ന്നൊ​രു
ഉ​ണ്ണി​യേ​ശു​വി​നെ വാ​രി​പ്പു​ണ​ർ​ന്നു ന​മി​ച്ചി​ടാം..

ഭൂ​മി​യി​ൽ സ​ന്മ​ന​സു​ള്ള​വ​ർ​ക്ക് ശാ​ന്തി​യും സ​മാ​ധാ​ന​വും
ആ​ശം​സി​ച്ചു ആ​ർ​ത്തു​പാ​ടാം ആ​ന​ന്ദ സ​ന്തോ​ഷ​ദാ​യ​ക​ഗീ​തം

ലോ​കം മു​ഴു​വ​ൻ ര​ക്ഷ​പ​ക​രാ​ൻ ഭൂ​മി​യി​ൽ..

മ​നു​ഷ്യ​നാ​യി അ​വ​ത​രി​ച്ച ദൈ​വ​പു​ത്ര​നാം ഉ​ണ്ണി​യേ​ശു​വി​നെ
ആ​കാ​ശ​വീ​ഥി​യി​ലെ മി​ന്നും ന​ക്ഷ​ത്ര​ങ്ങ​ളോ​ടൊ​പ്പം
പ്ര​കാ​ശ​മാം ശോ​ഭി​ത​മാം..​മ​ന​സോ​ടെ ന​മു​ക്ക് പാ​ടാം
പാ​ടി സ്തു​തി​ക്കാം പാ​ടി പാ​ടി കു​മ്പി​ട്ട് സ്തു​തി​ക്കാം
നി​ര​ന്ത​രം അ​ങ്ങ​യു​ടെ രാ​ജ്യം വ​രേ​ണ​മേ..

ശാ​ന്തി..​സ​മാ​ധാ​ന.. രാ​ജ്യം മാ​ത്രം.. വ​രേ​ണ​മേ..
ദൈ​വ​ദൂ​ത​ർ​ക്കൊ​പ്പം..​ആ​ട്ടി​ട​യ​ര്‍​ക്കൊ​പ്പം..
പൊ​ന്നു​ണ്ണി​യെ തേ​ടി​വ​ന്ന..​രാ​ജാ​ക്ക​ൾ​ക്കൊ​പ്പം
അ​ഖി​ല ലോ​ക​ർ​ക്കൊ​പ്പം ഉ​ച്ചൈ​സ്ത​രം പാ​ടി​ടാം
ഹൃ​ദ​യ​ത്തി​ൻ അ​ൾ​ത്താ​ര​യി​ൽ നി​ന്നീ..​ഗാ​നം..

കാ​തോ​ട് കാ​തോ​രം പാ​ടി​ടാം നി​ല​യ്ക്കാ​ത്ത ഈ ​ഗാ​നം
മെ​രി ക്രി​സ്മ​സ്.. മെ​രി..​മെ​രി.. ക്രി​സ്മ​സ്

എ.​സി. ജോ​ർ​ജ്

useful_links
story
article
poem
Book