ക​റു​ത്ത​ദി​ന​ത്തി​ന് 100 വ​യ​സ്
Saturday, April 13, 2019 3:37 PM IST
1919 ഏ​​​​പ്രി​​​​ൽ 13 ഞായർ. സ​​​​ന്ധ്യ​​​​ാസമയം. പഞ്ചാബിൽ അ​​​​മൃ​​​​ത‌്സ​​​​റിലെ ജാ​​​​ലി​​​​യ​​​​ൻ വാ​​​​ലാ​​​​ബാ​​​​ഗിലേക്ക് ആ‍യിരങ്ങൾ ഒഴുകിയെത്തി. സി​ക്കു​കാ​രു​ടെ സു​വ​ർ​ണ​ക്ഷേ​ത്ര​ത്തി​ൽ​നി​ന്നു വി​ളി​പ്പാ​ട​ക​ലെ​യാ​ണു ജാ​ലി​യ​ൻ​വാ​ലാ ബാ​ഗ് എ​ന്ന മൈ​താ​നം. അ​​​​മൃ​​​​ത‌്സ​​​​റി​​​​ൽ ഹി​​​​ന്ദു​​​​ക്ക​​​​ളു​​​​ടെ ഉ​​​​ത്സ​​​​വ​​​​ത്തി​​​​ൽ മു​​​​സ്‌​​​ലിം​​മുക​​​​ൾ കൂ​​​​ട്ട​​​​ത്തോ​​​​ടെ പ​​​​ങ്കെ​​​​ടു​​​​ത്തത് ഇഷ്‌ടപ്പെടാത്ത പ​​​​ഞ്ചാ​​​​ബ് ഗ​​​​വ​​​​ർ​​​​ണ​​​​ർ മൈ​​​​ക്ക​​​​ൾ ഓ​​​​ഡ്വ​​​​യ​​​​റി​​​​ന്‍റെ ഉത്തരവിനെത്തുടർന്ന് പ​​​​ട്ടാ​​​​ളം ജ​​​​ന​​​​ക്കൂ​​​​ട്ട​​​​ത്തെ ത​​​​ട​​​​യു​​​​ക​​​​യും വെ​​​​ടി​​​​വ​​​​യ്ക്കു​​​​ക​​​​യും ചെയ്തിരുന്നു. വെടിവയ്പ്പിൽ ഏതാനും ആളുകൾ മരിച്ചു.

വി​ചാ​ര​ണ​ കൂ​ടാ​തെ ര​ണ്ടു​വ​ർ​ഷം വ​രെ ആ​രെ​യും ത​ട​വി​ലാ​ക്കാ​ൻ അ​നു​വ​ദി​ക്കു​ന്ന റൗ​ല​റ്റ് നി​യ​മ​ത്തി​നെ​തി​രേ പ്ര​ക്ഷോ​ഭം ന​ട​ക്കു​ന്ന കാ​ലം കൂടിയായിരുന്നു അത്. ഇതിലെല്ലാ പ്രതിഷേധിക്കാനാണ് വൃ​​​​ദ്ധ​​​​രും അ​​​​മ്മ​​​​മാ​​​​രും യു​​​​വാ​​​​ക്ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും വാ​​​​ലാ​​​​ബാ​​​​ഗി​​​​ൽ ഒ​​​​ത്തു​​​​കൂ​​​​ടിയത്. ക്ര​​​​മ​​​​ര​​​​ഹി​​​​ത​​​​മാ​​​​യ ച​​​​തു​​​​രാ​​​​കൃ​​​​തി​​​​യു​​​​ള്ള ഉ​​​​യ​​​​ർ​​​​ച്ച താ​​​​ഴ്ച​​​​ക​​​​ളു​​​​ള്ള മ​​​​തി​​​​ൽ​​​​ക്കെ​​​​ട്ടു​​​​ക​​​​ളോ​​​​ടു കൂ​​​​ടി​​​​യ ഭൂ​​​​മി​​​​യാ​​​​ണു ജാ​​​​ലി​​​​യ​​​​ൻ വാ​​​​ലാ​​​​ബാ​​​​ഗ്. മൈ​​​​താ​​​​ന​​​​ത്തേ​​​​ക്കു പ്ര​​​​വേ​​​​ശി​​​​ക്കു​​​​ന്ന​​​​ത് ഇ​​​​ടു​​​​ങ്ങി​​​​യ തെ​​​​രു​​​​വി​​​​ൽ​​​​ക്കൂ​​​​ടി​​​​യാ​​​​ണ്. മൂ​​​​ന്നു​​​നാ​​​​ല് സ്ഥ​​​​ല​​​​ത്ത് ഞെ​​​​രു​​​​ങ്ങി​​​​ക്ക​​​​ട​​​​ക്കാ​​​​വു​​​​ന്ന ചെ​​​​റി​​​​യ വി​​​​ട​​​​വു​​​​ക​​​​ളു​​​ണ്ട്. ആ​റ​ര ഏ​ക്ക​റു​ള്ള മൈ​താ​ന​ത്ത് 15,000 -ലേ​റെ​പ്പേ​ർ സ​മ്മേ​ളി​ച്ച് ഒ​രു മ​ണി​ക്കൂ​ർ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണു ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ റെ​ജി​നാ​ൾ​ഡ് ഡ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സ് എ​ത്തി​യ​ത്.

വൈ​​​​കു​​​​ന്നേ​​​​രം നാ​​​ലോ​​​ടെ തോ​​​​ക്കു​​​​ധാ​​​​രി​​​​ക​​​​ളാ​​​​യ 90 പേ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഒ​​​​രു പ​​​​ട്ടാ​​​​ള സം​​​​ഘ​​​​വും അ​​​ഞ്ചോ​​​​ടെ ര​​​​ണ്ടു ക​​​​വ​​​​ചി​​​​ത വാ​​​​ഹ​​​​ന​​​​ങ്ങ​​​​ളു​​​​ടെ അ​​​​ക​​​​ന്പ​​​​ടി​​​​യോ​​​​ടെ ജ​​​​ന​​​​റ​​​​ൽ ഡ​​​​യ​​​​റും എ​​​​ത്തി. മൈ​​​​താ​​​​ന​​​​ത്ത് മ​​​​തി​​​​ൽ​​​​ക്കെ​​​​ട്ടി​​​​നു​​​​ള്ളി​​​​ൽ മ​​​​നു​​​​ഷ്യ മ​​​​ഹാ​​​​സാ​​​​ഗ​​​​രം അ​​​​ല​​​​യ​​​​ടി​​​​ച്ചു. ഹാ​​​​ൻ​​​​സി​​​​രാ​​​​ജ് എ​​​​ന്ന പ്രാ​​​​ദേ​​​​ശി​​​​ക നേ​​​​താ​​​​വ് പ്ര​​​​സം​​​​ഗം ആ​​​​രം​​​​ഭി​​​​ച്ചു. ജ​​​​ന​​​​റ​​​​ൽ ഡ​​​​യ​​​​ർ ക​​​​വാ​​​​ട​​​​ത്തി​​​​ന​​​​രി​​​​കി​​​​ലു​​​​ള്ള ഉ​​​​യ​​​​ർ​​​​ന്ന സ്ഥ​​​​ല​​​​ത്ത് നി​​​​ല​​​​യു​​​​റ​​​​പ്പി​​​​ച്ച് 25 വീ​​​​തം പ​​​​ട്ടാ​​​​ള​​​​ക്കാ​​​​രെ ത​​​​ന്‍റെ ഇ​​​​ട​​​​ത്തും വ​​​​ല​​​​ത്തും നി​​​​ർ​​​​ത്തി.

പ്രകോപനമില്ലാത്ത വെടിവയ്പ്പ്

മൈ​താ​ന​ത്തി​നു പു​റ​ത്തേ​ക്കു​ള്ള പ്ര​ധാ​ന വ​ഴി ഡ​യ​ർ അ​ട​ച്ചു. യാ​​​​തൊ​​​​രു പ്ര​​​​കോ​​​​പ​​​​ന​​​​വും ഉ​​​​ണ്ടാ​​​കാ​​​​തി​​​​രു​​​​ന്നി​​​​ട്ടും ഡ​​​​യ​​​​ർ വെ​​​​ടി​​​​വ​​​യ്പി​​​​ന് ഉ​​​​ത്ത​​​​ര​​​​വ് ന​​​​ൽ​​​​കി. മിനിറ്റുകളോളം അത് തുടർന്നു. എല്ലാം അവസാനിക്കുന്പോൾ നൂ​​​​റു​​​​ക​​​​ണ​​​​ക്കി​​​​ന് ശ​വ​ങ്ങ​ൾ​കൊ​ണ്ട് നി​റ​ഞ്ഞു ജാ​ലി​യ​ൻ വാ​ലാ​ബാ​ഗ്. ഇതൊന്നും ഗൗ​​​​നി​​​​ക്കാ​​​​തെ ഡ​​​​യ​​​​റും സൈ​​​​നി​​​​ക​​​​രും അ​​​വി​​​ടെ​​​നി​​​​ന്ന് പു​​​​റ​​​​ത്തു വ​​​​ന്നു. മു​​​​റി​​​​വേ​​​​റ്റ​​​​വ​​​​രെ നോ​​​​ക്കാ​​​​ൻ ഒ​​​​രു ഡോ​​​​ക്ട​​​​ർ പോ​​​​ലും എ​​​​ത്തി​​​​യി​​​​ല്ല. അ​​​​വ​​​​ർ​​​​ക്ക് ഒ​​​​രി​​​​റ്റു വെ​​​​ള്ളം കൊ​​​​ടു​​​​ക്കാ​​​​ൻ ആ​​​​രു​​​​മു​​​​ണ്ടാ​​​യി​​​​ല്ല. ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ആ​യി​ര​ത്തി​ലേ​റെ ആ​യി​രു​ന്നു മ​രി​ച്ച​വ​രു​ടെ എ​ണ്ണം. ബ്രി​ട്ടീ​ഷ് അ​ന്വേ​ഷ​ണ​ത്തി​ൽ 379 മ​ര​ണം മാ​ത്രം. 200-ലേ​റെ​പ്പേ​രു​ടെ ജ​ഡം മൈ​താ​ന​ത്തെ ഒ​രു കി​ണ​റ്റി​ൽ​നി​ന്നു കി​ട്ടി. മ​ഹാ​ഭൂ​രി​പ​ക്ഷ​വും സി​ക്കു​കാ​രാ​ണു കൊ​ല്ല​പ്പെ​ട്ട​ത് ഇ​തോ​ടെ​യാ​ണു സി​ക്കു സ​മു​ദാ​യം ബ്രി​ട്ടീ​ഷു​കാ​ർ​ക്കെ​തി​രാ​യ​ത്.


ഇ​ക്കാ​ര​ണം​കൊ​ണ്ടാ​ണു ബ്രി​ട്ടീ​ഷ് സാ​മ്രാ​ജ്യ​ത്തി​ന്‍റെ ശ​വ​പ്പെ​ട്ടി​യി​ലെ അ​വ​സാ​ന ആ​ണി​ക്ക​ല്ലാ​യി ജാ​ലി​യ​ൻവാ​ലാ ബാ​ഗ് എ​ന്നു പ​റ​യു​ന്ന​ത്. ഈ ​​​​ക്രൂ​​​​ര​​​​മാ​​​​യ ന​​​​ര​​​​നാ​​​​യാ​​​​ട്ടി​​​​നെ​​​​തി​​​​രേ നാ​​​​ടാ​​​​കെ ക്ഷോ​​​​ഭ​​​​മു​​​​യ​​​​ർ​​​​ന്നു. ഒ​​​​ടു​​​​വി​​​​ൽ ഗ​​​​ത്യ​​​​ന്ത​​​​ര​​​​മി​​​​ല്ലാ​​​​തെ ബ്രി​​​​ട്ടീ​​​​ഷ് സ​​​​ർ​​​​ക്കാ​​​​ർ ഈ ​​​​സം​​​​ഭ​​​​വ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ച് ഒ​​​​ര​​​​ന്വേ​​​​ഷ​​​​ണ​​​​ത്തി​​​​ന് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. ഹ​​​​ണ്ടർ ​​​​പ്ര​​​​ഭു​​​​വി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ന്വേ​​​​ഷ​​​​ണ ക​​​​മ്മീ​​​​ഷ​​​​ൻ.

പ്ര​തി​ഷേ​ധ​യോ​ഗം ചേ​ർ​ന്നി​ട്ടു​ണ്ടെ​ങ്കി​ൽ വെ​ടി​വ​യ്ക്കാ​ൻ ഉ​ദ്ദേ​ശി​ച്ചാ​ണു താ​ൻ പോ​യ​തെ​ന്നു ജ​ന​റ​ൽ ഡ​യ​ർ ഹ​ണ്ട​ർ ക​മ്മീ​ഷ​നി​ൽ മൊ​ഴി​ന​ൽ​കി. ജ​​​​ന​​​​റ​​​​ൽ ഡ​​​​യ​​​​റി​​​​നെ മാ​​​​ത്രം ശി​​​​ക്ഷി​​​​ച്ചു. പ​​​​ഞ്ചാ​​​​ബ് ഗ​​​​വ​​​​ർ​​​​ണ​​​​ർ ഓ​​​​ഡ്വ​​​​യ​​​​റി​​​​നെ പു​​​​ക​​​​ഴ്ത്തു​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു ഹ​​​​ണ്ടർ ​​​​റി​​​​പ്പോ​​​​ർ​​​​ട്ട്. എ​​​​ന്നാ​​​​ൽ ഇം​​​​ഗ്ല​​​​ണ്ടി​​ലെ ​​ഉ​​​​പ​​​​രി​​​​സ​​​​ഭ ജ​​​​ന​​​​റ​​​​ൽ ഡ​​​​യ​​​​റി​​​​ന്‍റെ ന​​​​ട​​​​പ​​​​ടി​​​​യെ വാ​​​​ഴ്ത്തി. ഇം​​​​ഗ്ല​​​​ണ്ടി​​ലെ ​​സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന് ര​​​​ത്നം പ​​​​തി​​​​ച്ച ഒ​​​​രു വാ​​​​ൾ ഉ​​​​പ​​​​ഹാ​​​​ര​​​​മാ​​​​യി ന​​​​ൽ​​​​കി. കൂ​​​​ടാ​​​​തെ ഒ​​​​ന്ന​​​​ര​​​​ല​​​​ക്ഷം പൗ​​​​ണ്ടും സ​​​​മ്മാ​​​​നി​​​​ച്ചു. കൂ​ട്ട​ക്കൊ​ല​യി​ൽ ഒരിക്കലും ഡ​യ​ർ പ​ശ്ചാ​ത്ത​പി​ച്ചി​ല്ല. 1927-ൽ ​പ​ക്ഷാ​ഘാ​തം വ​ന്നു ഡ​യ​ർ മ​രി​ച്ചു.

മാപ്പില്ല, ഖേദം മാത്രം

2019 ഏപ്രിൽ 10 ബുധൻ. ​ജാ​​​ലി​​​യ​​​ൻ​​​വാ​​​ലാ​​​ബാ​​​ഗ് കൂ​​​ട്ട​​​ക്കൊ​​​ല​​​യു​​​ടെ നൂ​​​റാം വാ​​​ർ​​​ഷി​​​ക​​​ദിനത്തോട് അനുബന്ധിച്ച് ബ്രി​​​ട്ടീ​​​ഷ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഖേദപ്രകടനം നടത്തി. ഇ​​​ന്ത്യ​​​യി​​​ലെ ബ്രി​​​ട്ട​​​ന്‍റെ ച​​​രി​​​ത്ര​​​ത്തെ അ​​​സ്വ​​​സ്ഥ​​​മാ​​​ക്കു​​​ന്ന ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണു ജാ​​ലി​​യൻ​​വാ​​ലാ ബാ​​ഗ്. കൂ​​​ട്ട​​​ക്കു​​​രു​​​തി​​​യി​​​ലും അ​​​തേ​​​ത്തു​​​ട​​​ർ​​​ന്നു​​​ണ്ടാ​​​യ ന​​​ഷ്ട​​​ങ്ങ​​​ളി​​​ലും ഞ​​​ങ്ങ​​​ൾ അ​​​തീ​​​വ​​​മാ​​​യി ദുഃ​​​ഖി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​യും ബ്രി​​​ട്ട​​​നും ത​​​മ്മി​​​ലു​​​ള്ള ഉ​​​ഭ​​​യ​​​ക​​​ക്ഷി ബ​​​ന്ധം സ​​​മൃ​​​ദ്ധി​​​യു​​​ടെ​​​യും സു​​​ര​​​ക്ഷ​​​യു​​​ടേ​​​തു​​​മാ​​​ണ്. അ​​​തി​​​നി​​​യും തു​​​ട​​​രും- മേ പറഞ്ഞു.

കൂ​​​ട്ട​​​ക്കൊ​​​ല​​​യെ​​​ക്കു​​​റി​​​ച്ച് നി​​​രു​​​പാ​​​ധി​​​ക മാ​​​പ്പ​​​പേ​​​ക്ഷ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ ലേ​​​ബ​​​ർ പാ​​​ർ​​​ട്ടി നേ​​​താ​​​വ് ജെ​​​റ​​​മി കോ​​​ർ​​​ബ​​​ി നാ​​​ണ് പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ ആ​​​വ​​​ശ്യ​​​മു​​​ന്ന​​​യി​​​ച്ച​​​ത്. മാ​​​പ്പ​​​പേ​​​ക്ഷ ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് 80 എം​​​പി​​​മാ​​​ർ ഒ​​​പ്പി​​​ട്ട ക​​​ത്ത് തെരേ​​​സ മേ​​​ക്കു സ​​​മ​​​ർ​​​പ്പി​​​ച്ച​​​തി​​​നു​​​ശേ​​​ഷം ഇ​​​തേ​​​ക്കു​​​റി​​​ച്ചു പ്ര​​​തി​​​ക​​​രി​​​ക്കാ​​​ൻ കാ​​​ബി​​​ന​​​റ്റി​​​ൽ മേ​​​യ്ക്കു മേ​​​ൽ സ​​​മ്മ​​​ർ​​​ദ​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു. എന്നാൽ മേ മാപ്പ് പറഞ്ഞില്ല. അ​തി​ന്‍റെ പേ​രി​ൽ ഒ​രു മാ​പ്പു ചോ​ദി​ക്കാ​നോ തെ​റ്റു ചെ​യ്തെ​ന്നു സ​മ്മ​തി​ക്കാ​നോ പ​ഴ​യ സാ​മ്രാ​ജ്യ​ശ​ക്തി ത​യാ​റാ​യി​ട്ടി​ല്ല.