‘കർതാർ കൗർ സംഘ സുഖമായിരിക്കട്ടെ’
Friday, March 8, 2019 3:11 PM IST
ലോ​ക വ​നി​താ ദി​ന​മാ​യ ഇ​ന്ന് (മാര്‍ച്ച് 8) ന​മു​ക്ക് ഒന്നിച്ച് പ്രാ​ർ​ഥി​ക്കാം. ക​ർ​താ​ർ കൗ​ർ സം​ഘ സു​ഖ​മാ​യി​രി​ക്ക​ട്ടെ​യെ​ന്ന്.

118 വ​യ​സു​ള്ള ക​ർ​താ​ർ ഗി​ന്ന​സ് ബു​ക്കി​ൽ ഇ​ടം നേ​ടു​ക​യാ​ണ്. എന്തിന്‍റെ പേരിലാ ണെന്നല്ലേ. ശ​സ്ത്ര​ക്രി​യ​യ്ക്ക വി​ധേ​യ​യാ​യ ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം കൂ​ടിയയാൾ എ​ന്ന നി​ല​യ്ക്ക്.
പ​ഞ്ചാ​ബ് ലു​ധി​യാ​ന​യി​ലെ സ​ത്ഗു​രു പ്ര​താപ് സിം​ഗ് അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലാ​ണ് ക​ർ​താ​റി​നെ അ​ഡ്മി​റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ഹൃദയമിടിപ്പ് കു​റ​ഞ്ഞു​പോ​യ​തി​നെ​ത്തു​ട​ർ​ന്ന് ഫെ​ബ്രു​വ​രി 24നാ​ണ് അ​ഡ്മി​റ്റാ​യ​ത്.

മിനിട്ടിൽ 22-24 ആയിരുന്നു കർതാറി ന്‍റെ ഹൃദയമിടിപ്പ് നില. ഹൃദയത്തിന്‍റെ പ്രവർത്തനം ശ​രി​യാ​യ രീ​തി​യി​ലാ​കാ​ൻ ശസ്ത്രക്രിയ നടത്തി ഹൃദയത്തോട് ചേർത്ത് പേസ്മേക്കർ സ്ഥാപിച്ചിരിക്കു കയാണ് ഡോക്‌‌ടർമാർ ഇപ്പോൾ.

ഇ​ത്ര​യും പ്രാ​യ​മു​ള്ളൊ​രാ​ൾ​ക്ക് പേ​സ്മേ​ക്ക​ർ ഘ​ടി​പ്പി​ക്കു​ക എ​ന്ന​ത് വ​ലി​യൊ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. എ​ങ്കി​ലും വി​ജ​യി​ക്കാ​നാ​യി. ക​ർ​താ​ർ ഇ​പ്പോ​ൾ സു​ഖം പ്രാ​പി​ച്ചു വ​രു​ന്നു-​ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്നു.

ഗി​ന്ന​സ് ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ലും ലിം​ക ബു​ക്ക് ഓ​ഫ് റെ​ക്കോ​ർ​ഡ്സി​ലും ക​ർ​താ​ർ ഇ​തോ​ടെ ഇ​ടം നേ​ടു​ക​യാ​ണ്. നി​ല​വി​ൽ 107കാ​ര​ന്‍റെ റെ​ക്കോ​ർ​ഡ് ആ​ണ് ക​ർ​താ​ർ ത​ക​ർ​ത്തി​രി​ക്കു​ന്ന​ത്.

ഞ​ങ്ങ​ൾ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്. ക​ർ​താ​റി​ന് ഇ​നി​യും കു​റേ​ക്കാ​ലം കൂ​ടി ജീ​വി​ക്കാ​നാ​വും. ക​ർ​താ​റി​നെ​യോ​ർ​ത്ത് ഞ​ങ്ങ​ൾ അ​ഭി​മാ​നി​ക്കു​ന്നു. ക​രു​ത്ത​ള്ള​വ​ളാ​ണ് ക​ർ​താ​ർ- ക​ർ​താ​റി​ന്‍റെ ബന്ധുക്കൾ പറഞ്ഞു.

ലോ​ക​ത്തി​ൽ ഇ​ന്ന് ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം​കൂ​ടിയ ആ​ളാ​ണ് ക​ർ​താ​ർ കൗ​ർ സം​ഘ. ജ​പ്പാ​നി​ലെ 116 വ​യ​സു​ള്ള കാ​നേ ത​ന​ക​യു​ടെ റെ​ക്കോ​ർ​ഡ് ആ​ണ് ക​ർ​താ​ർ ത​ക​ർ​ത്തി​രി​ക്കു​ന്ന​ത്.
ഇ​താ​ദ്യ​മാ​യി​ട്ടാ​ണ് ക​ർ​താ​ർ ആ​ശു​പ​ത്രി​യി​ൽ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​വു​മാ​യി ചി​കി​ത്സ തേ​ടി​യി​രി​ക്കു​ന്ന​തെ​ന്ന് ക​ർ​താ​റി​ന്‍റെ 90വ​യ​സു​ള്ള മ​ക​ൾ ബ​ൽ​ജി​ന്ദ​ർ കൗ​ർ പ​റ​യു​ന്നു. ജീ​വി​ത​ത്തി​ലു​ട​നീ​ളം ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളൊ​ന്നും കാ​ര്യ​മാ​യ രീ​തി​യി​ൽ അ​മ്മ​യെ ഉ​പ​ദ്ര​വി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് മ​ക​ളു​ടെ വാ​ദം. കുടുംബത്തിലെ അഞ്ചു തലമുറയെ ഇതുവരെ കാണാൻ അമ്മയ്ക്കു ഭാഗ്യമുണ്ടായിെന്നും മകൾ പറയുന്നു.
തയാറാക്കിയത്: നിയാസ് മുസ്തഫ

വനിതാ ദിനം പറയുന്നത് പോരാട്ടങ്ങളുടെ കഥ

ലോ​ക​മെ​ന്പാ​ടും ഇ​ന്ന് വ​നി​താ ദി​നം ആ​ച​രി​ക്കു​ക​യാ​ണ്.​ ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സാ​ന്പ​ത്തി​കം, രാ​ഷ്ട്രീ​യം, തൊ​ഴി​ൽ, കു​ടും​ബം തു​ട​ങ്ങി​യ വി​വി​ധ മേ​ഖ​ല​ക​ളി​ലെ സ്ത്രീ ​മു​ന്നേ​റ്റ​ത്തി​ന്‍റെ ഓ​ർ​മപ്പെ​ടുത്ത​ലാ​ണ് ഈ ​ദി​നം. സ്ത്രീ​ക​ൾ​ക്കാ​യി അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു ദി​വ​സം ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തി​ന് പി​ന്നി​ൽ നി​ര​വ​ധി​പ്പേ​രു​ടെ പ​രി​ശ്ര​മ​ത്തി​ന്‍റെ ക​ഥ​യു​ണ്ട്.
അ​മേ​രി​ക്ക​യി​ലെ സോ​ഷ്യ​ലി​സ്റ്റ് പാ​ർ​ട്ടി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം 1909ൽ ​അ​മേ​രി​ക്ക​യി​ൽ ഉ​ട​നീ​ളം ഫെ​ബ്രു​വ​രി 28 ദേ​ശീ​യ വ​നി​താ ദി​ന​മാ​യി ആ​ച​രി​ച്ചു. അ​മേ​രി​ക്ക​യി​ൽ ഉ​ട​ലെ​ടു​ത്ത സ്ത്രീ​പ​ക്ഷ പ്ര​സ്ഥാ​ന​ങ്ങ​ളു​ടെ​യും സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ല​വ​കാ​ശ​വും വോ​ട്ട​വ​കാ​ശ​വും ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള പ്ര​ക്ഷോ​ഭ​ങ്ങ​ളു​ടെ​യും സ്വാ​ധീ​ന​ത്തി​ലാ​ണ് ഇ​ത്ത​ര​മൊ​രു ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട​ത്. പി​ന്നീ​ട് ലോ​ക​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും വി​വി​ധ തീയ​തി​ക​ളി​ൽ വ​നി​താ ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ച്ചു തു​ട​ങ്ങി.


1917ൽ ​ഒ​ന്നാം ലോ​ക​മ​ഹാ​യു​ദ്ധ​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് റ​ഷ്യ​യി​ൽ സാ​ർ ഭ​ര​ണ​കൂ​ട​ത്തി​നെ​തി​രേ സ്ത്രീ​ക​ൾ തെ​രു​വി​ൽ ഇ​റ​ങ്ങി പ്ര​ക്ഷോ​ഭം ആ​രം​ഭി​ച്ചു. മാ​ർ​ച്ച് എ​ട്ടി​നു​ ന​ട​ന്ന ധ​ർ​ണ​യി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് സ്ത്രീ​ക​ളാ​ണ് പ​ങ്കെ​ടു​ത്ത​ത്. യു​ദ്ധം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട സ്ത്രീ​ക​ൾ ത​ങ്ങ​ൾ​ക്ക് ഭ​ക്ഷ​ണ​വും സ​മാ​ധാ​ന​വും ത​രൂ എ​ന്ന മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. ഒ​ടു​വി​ൽ അ​വ​രു​ടെ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് മു​ന്പി​ൽ സാ​ർ ച​ക്ര​വ​ർ​ത്തി​ക്ക് കീ​ഴ​ട​ങ്ങേ​ണ്ടി വ​ന്നു. ഇ​തേത്തു​ട​ർ​ന്ന് റ​ഷ്യ​യി​ൽ സ്ത്രീ​ക​ൾ​ക്ക് വോ​ട്ട​വ​കാ​ശ​വും ല​ഭി​ച്ചു.

1975 മു​ത​ലാ​ണ് ഐ​ക്യ​രാ​ഷ്ട്ര സം​ഘ​ട​ന വ​നി​താ ദി​നം ആ​ച​രി​ച്ചു തു​ട​ങ്ങി​യ​ത്. ഇ​തോ​ടെ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​ർ​ച്ച് എ​ട്ട് വ​നി​താ ദി​ന​മാ​യി.
തയാറാക്കിയത്: ഓമന ജേക്കബ്

മഞ്ഞ മിമോസയും ചുവന്ന റോസാപ്പൂക്കളും

സ്ത്രീ​ക​ൾ​ക്കു​വേ​ണ്ടി പ്ര​ത്യേ​ക പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചാ​ണ് ന​മ്മു​ടെ രാ​ജ്യ​ത്ത് വ​നി​താ ദി​നം കൊ​ണ്ടാ​ടു​ന്ന​ത്. അ​ഫ്ഗാ​നി​സ്ഥാ​ൻ അ​ട​ക്ക​മു​ള്ള പ​ല രാ​ജ്യ​ങ്ങ​ളി​ലും അ​ന്താ​രാ​ഷ്ട്ര വ​നി​താ ദി​നം പൊ​തു അ​വ​ധി ദി​ന​മാ​ണ്.

റൊ​മാ​നി​യ​യി​ലും ബ​ൾ​ഗേ​റി​യ​യി​ലും വ​നി​താ ദി​നം മാ​തൃ​ദി​ന​മാ​യാ​ണ് ആ​ഘോ​ഷി​ക്കു​ന്ന​ത്. അ​ന്നേ ദി​വ​സം ഇ​വി​ട​ത്തെ കു​ട്ടി​ക​ൾ ത​ങ്ങ​ളു​ടെ അ​മ്മ​യ്ക്ക് പ്ര​ത്യേ​ക​മാ​യി സ​മ്മാ​ന​ങ്ങ​ൾ വാ​ങ്ങി ന​ൽ​കും. വ​നി​താ​ദി​നം ബൃ​ഹ​ത്താ​യി ആ​ഘോ​ഷി​ക്കു​ന്ന ഒ​രു രാ​ജ്യ​മാ​ണ് ഇ​റ്റ​ലി. വ​നി​താ ദി​ന​ത്തി​ൽ ഇ​വി​ട​ത്തെ പു​രു​ഷ​ൻ​മാ​ർ ത​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്ക് മി​മോ​സ പു​ഷ്പ​ങ്ങ​ൾ ന​ൽ​കും. ക​രു​ത്തി​ന്‍റെ​യും ബോ​ധ​ശ​ക്തി​യു​ടെ​യും സം​വേ​ദ​ന ക്ഷ​മ​ത​യു​ടെ​യും അ​ട​യാ​ള​മാ​ണ് ഈ ​മ​ഞ്ഞ പു​ഷ്പ​ങ്ങ​ൾ. ഇ​റ്റ​ലി​യു​ടെ താ​ഴ്‌വാ​ര​ങ്ങ​ളി​ൽ വ​സ​ന്ത​ത്തി​ന്‍റെ വ​ര​വ​റി​യി​ച്ച് ആ​ദ്യം വി​രി​യു​ന്ന​ത് മി​മോ​സ പു​ഷ്പ​ങ്ങ​ളാ​ണ്. 1917ലെ ​സ്ത്രീ​ക​ളു​ടെ പ്ര​ക്ഷോ​ഭ​ത്തെ അ​നു​സ്മ​രി​ച്ച് റ​ഷ്യ​യി​ലും വ​ൻ വ​നി​താ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കാ​റു​ണ്ട്. അ​ന്ന് റ​ഷ്യ​യി​ലെ പു​രു​ഷ​ൻ​മാ​ർ ത​ങ്ങ​ൾ​ക്ക് പ്രി​യ​പ്പെ​ട്ട സ്ത്രീ​ക​ൾ​ക്ക് റോ​സാപ്പുഷ്പ​ങ്ങ​ളാ​ണ് ന​ൽ​കു​ന്ന​ത്. റ​ഷ്യ​ക്കാ​ർ​ക്ക് സ​മാ​ധാ​ന​ത്തി​ന്‍റെ പ്ര​തീ​ക​മാ​ണ് റോ​സാപ്പൂ​ക്ക​ൾ. പ്ര​ക്ഷേ​ാഭ​ത്തി​ൽ സ്ത്രീ​ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​തും സ​മാ​ധാ​ന​മാ​യി​രു​ന്നു.