തുടർച്ചയായ അബോർഷൻ
Thursday, September 3, 2015 4:24 AM IST
? തുടർച്ചയായ അബോർഷൻ ആരോഗ്യപ്രശ്നം ഉണ്ടാകുമോ?

= വളരെ അത്യാവശ്യമുള്ളപ്പോൾ മാത്രം ചെയ്യേണ്ട ഒന്നാണ് ഗർഭച്ഛിദ്രം. ഗർഭച്ഛിദ്രം കൊണ്ട് ഗർഭപാത്രത്തിൽ അണുബാധയുണ്ടാകാനുള്ള സാധ്യയുണ്ട്. ഗർഭച്ഛിദ്രത്തിന് ശേഷം രണ്ടാഴ്ചയെങ്കിലും വിശ്രമം ആവശ്യമാണ്. കഠിനമായ നടുവേദന അനുഭപ്പെടുന്നുവെങ്കിൽ നടുവിന്റെഭാഗത്തെ അസ്‌ഥിക്ക് എന്തെങ്കിലും വ്യത്യാസമുണ്ടോയെന്ന് പരിശോധിച്ചറിയണം. ഗർഭാശയത്തിനും നടുവിലെ എല്ലിനും പ്രശ്നമൊന്നുമില്ലെങ്കിൽ വേണ്ടരീതിയിലുള്ള വ്യായാമംകൊണ്ടുതന്നെ വേദന ഇല്ലാതാക്കാനാവും. ഗർഭധാരണം കുറച്ചുകാലത്തേക്ക് വേണ്ട എന്നാണെങ്കിൽ ഉചിതമായ ഗർഭനിരോധനമാർഗം സ്വീകരിക്കുക.