നാരുകൾ അടങ്ങിയ ആഹാരം ഒഴിവാക്കിയാൽ സംഭവിക്കുന്നത്
മലബന്ധവും ആരോഗ്യപ്രശ്നങ്ങളും - 1

ഒ​രു​പാ​ടു​പേ​രി​ൽ ക​ണ്ടു​വ​രു​ന്ന ഗൗ​ര​വ​മു​ള്ള ഒ​രു ആ​രോ​ഗ്യ പ്ര​ശ്ന​മാ​ണു മ​ല​ബ​ന്ധം (constipation). വ​ള​രെ​യ​ധി​കം പേ​രി​ൽ ദ​ഹ​നേ​ന്ദ്രി​യ വ്യൂ​ഹ​ത്തി​ലു​ണ്ടാ​ക്കു​ന്ന വ​ല്ലാ​ത്ത ഒ​രു അ​സ്വ​സ്ഥ​ത​യാ​ണ് ഇ​ത്. മ​ല​ബ​ന്ധം അ​നു​ഭ​വി​ക്കു​ന്ന​വ​രി​ൽ ദി​വ​സ​വും മ​ല​ശോ​ധ​ന ഉ​ണ്ടാ​വു​ക​യി​ല്ല. അ​ഥ​വാ ശോ​ധ​ന ഉ​ണ്ടെ​ങ്കി​ൽ​ത്ത​ന്നെ അ​തു തൃ​പ്തി​ക​ര​മാ​യ അ​വ​സ്ഥ​യി​ൽ ആ​യി​രി​ക്കു​ക​യും ഇ​ല്ല. പ​ല രോ​ഗ​ങ്ങ​ളു​ടെ​യും ഒ​രു കാ​ര​ണം മ​ല​ബ​ന്ധം ആ​യി​രി​ക്കും.

മ​ല​ബ​ന്ധ​ത്തി​ന്‍റെ ഫ​ല​മാ​യി ആ​രോ​ഗ്യ​ത്തി​ന് ന​ല്ല​ത​ല്ലാ​ത്ത ചി​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​രീ​ര​ത്തി​ൽ സം​ഭ​വി​ക്കു​ക​യും അ​തി​ന്‍റെ ഫ​ല​മാ​യി ശ​രീ​ര​ത്തി​ന്‍റെ സ​ഹ​ജ​മാ​യ രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി ന​ശി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ്. അ​പ്പെ​ൻ​ഡി​സൈ​റ്റി​സ്, വാ​ത​രോ​ഗ​ങ്ങ​ൾ, ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, കാ​ൻ​സ​ർ എ​ന്നി​വ ഇ​ങ്ങ​നെ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള രോ​ഗ​ങ്ങ​ളി​ൽ പ്ര​ധാ​ന​പ്പെ​ട്ട​വ​യാ​ണ്.

ആവശ്യത്തിനു വെള്ളം കുടിച്ചില്ലെങ്കിൽ...

മ​ലം പു​റ​ത്തു​പോ​കു​ന്ന​തി​ന് ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന​താ​ണ് മ​ല​ബ​ന്ധം മൂ​ലം ഉ​ണ്ടാ​കു​ന്ന പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്നം. മ​ലം ക​ട്ടി​യാ​കു​ന്ന​താ​യി​രി​ക്കും പ​ല​പ്പോ​ഴും അ​തി​ന് കാ​ര​ണ​മാ​കാ​റു​ള്ള​ത്. അ​തി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് പ​ല​രി​ലും മ​ല​ദ്വാ​ര​ത്തി​ൽ ക​ഠി​ന​മാ​യ വേ​ദ​ന​യു​ണ്ടാ​കു​ന്ന​തും മ​ല​ത്തോ​ടൊ​പ്പം ര​ക്തം പോ​കു​ന്ന​തും. ചി​ല​രി​ലെ​ങ്കി​ലും ചി​ല​പ്പോ​ൾ മ​ല​ബ​ന്ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​റു​ക​ടി ഉ​ണ്ടാ​കാ​റു​ണ്ട്.

വ​യ​റു​ക​ടി ഉ​ണ്ടാ​കു​മ്പോ​ൾ അ​തോ​ടൊ​പ്പം അ​ടി​വ​യ​റ്റി​ൽ വേ​ദ​ന​യും വാ​യു​ക്ഷോ​ഭ​വും കൂ​ടി ഉ​ണ്ടാ​യെ​ന്നു വ​രാം. നാ​രു​ക​ൾ അ​ട​ങ്ങി​യ ആ​ഹാ​രം ക​ഴി​ക്കാ​തി​രി​ക്കു​ന്ന​തും ആ​വ​ശ്യ​മാ​യ അ​ള​വി​ൽ വെ​ള്ളം കു​ടി​ക്കാ​ത്ത​തും ആ​യി​രി​ക്കും പ​ല​രി​ലും മ​ല​ബ​ന്ധ​ത്തി​ന് കാ​ര​ണ​മാ​കാ​റു​ള്ള​ത്.

ഒ​രു ദി​വ​സം എ​ത്ര പ്രാ​വ​ശ്യം


ഒ​രു ദി​വ​സം എ​ത്ര പ്രാ​വ​ശ്യം മ​ല​ശോ​ധ​ന ഉ​ണ്ടാ​ക​ണം എ​ന്നു​ള്ള​തി​നെ​ക്കു​റി​ച്ച് ആ​ർ​ക്കും കൃ​ത്യ​മാ​യ ഒ​രു രൂ​പം ഉ​ണ്ടാ​യി​രി​ക്കു​ക​യി​ല്ല. അ​തി​നു​ള്ള ശ​രി​യാ​യ ഉ​ത്ത​രം, അ​ത് ഓ​രോ​രു​ത്ത​രി​ലും വ്യ​ത്യ​സ്ത​മാ​യി​രി​ക്കും എ​ന്നാ​ണ്. കു​റേ പേ​രി​ൽ ഒ​രു ദി​വ​സം ഒ​രു പ്രാ​വ​ശ്യ​മേ മ​ല​ശോ​ധ​ന ഉ​ണ്ടാ​വു​ക​യു​ള്ളൂ.

ചി​ല​രി​ൽ അ​ത് ര​ണ്ടോ അ​തി​ൽ അ​ധി​ക​മോ പ്രാ​വ​ശ്യം ഉ​ണ്ടാ​കു​ന്ന​താ​ണ്. കു​റ​ച്ചു പേ​രി​ൽ ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രി​ക്കും ഉ​ണ്ടാ​കു​ന്ന​ത്. കാ​ര്യ​ങ്ങ​ൾ ഇ​ങ്ങ​നെ​യെ​ല്ലാ​മാ​ണെ​ങ്കി​ലും ന​ല്ല ആ​രോ​ഗ്യ​ത്തി​നും സ്വ​സ്ഥ​ത​യ്ക്കും ദി​വ​സ​ത്തി​ൽ ഒ​രു പ്രാ​വ​ശ്യ​മെ​ങ്കി​ലും മ​ല​ശോ​ധ​ന ഉ​ണ്ടാ​കു​ന്ന​താ​ണു ന​ല്ല​ത്.

ലക്ഷണങ്ങൾ ഇതൊക്കെ...

മ​ല​ശോ​ധ​ന കൃ​ത്യ​മാ​യി ഉ​ണ്ടാ​കാ​തി​രി​ക്കു​ക, മ​ല​ശോ​ധ​ന​യു​ടെ സ​മ​യ​ത്ത് മ​ലം മു​ഴു​വ​ൻ പോ​കാ​തി​രി​ക്കു​ക, ദി​വ​സ​വും ക​ക്കൂ​സി​ൽ പോ​കു​ന്ന സ്വ​ഭാ​വം ഇ​ല്ലാ​തി​രി​ക്കു​ക, മ​ല​ശോ​ധ​ന​യു​ടെ സ​മ​യ​ത്ത് അ​സ്വ​സ്ഥ​ത അ​നു​ഭ​വി​ക്കു​ക, മ​ലം വ​ല്ലാ​തെ ഉ​റ​ച്ചി​രി​ക്കു​ക എ​ന്നി​വ​യാ​ണ് പൊ​തു​വെ മ​ല​ബ​ന്ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​റ​യാ​റു​ള്ള ല​ക്ഷ​ണ​ങ്ങ​ൾ.

അനുബന്ധ ആരോഗ്യപ്രശ്നങ്ങൾ

നാ​വി​ൽ വെ​ളു​ത്ത ഒ​രു ആ​വ​ര​ണം കാ​ണു​ക, ഉ​ച്ഛ്വാ​സ വാ​യു​വി​ന് ദു​ർ​ഗ​ന്ധം, വി​ശ​പ്പ് കു​റ​യു​ക, ത​ല​വേ​ദ​ന, ത​ല​യ്ക്ക് ഭാ​രം, ക​ണ്ണി​നു താ​ഴെ ക​റു​പ്പ്, വി​ഷാ​ദ​ഭാ​വം, മ​നം​പു​ര​ട്ട​ൽ, മു​ഖ​ക്കു​രു, വാ​യി​ൽ കു​രു​ക്ക​ൾ ഉ​ണ്ടാ​കു​ക, വ​യ​റ് നി​റ​ഞ്ഞി​രി​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ക, ഇ​ട​യ്ക്കി​ടെ വ​യ​റി​ള​ക്കം ഉ​ണ്ടാ​കു​ക, വേ​രി​ക്കോ​സ് വെ​യി​ൻ, ന​ടു​വേ​ദ​ന, പു​ളി​ച്ചു​തി​ക​ട്ട​ൽ, നെ​ഞ്ചെ​രി​ച്ചി​ൽ എ​ന്നി​വ​യും ഉ​റ​ക്ക​മി​ല്ലാ​യ്മ​യു​മെ​ല്ലാം മ​ല​ബ​ന്ധ​ത്തി​ന്‍റെ അ​നു​ബ​ന്ധ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ്. (തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ. ഫോൺ - 9846073393