നമ്മുടെ ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ് ആസ്ത്്മ എന്നു വിളിക്കുന്നത്. ശ്വാസനാളത്തിലുണ്ടാകുന്ന ചുരുങ്ങൽ, ശ്വാസകോശങ്ങളിൽ തടസം സൃഷ്ടിക്കുന്നു, ശ്വാസനാളിയിലുണ്ടാകുന്ന നീർവീക്കവും അതോടൊപ്പം ശ്വാസനാളിയിലെ നേർത്ത കോശങ്ങൾ പെട്ടെന്ന് സങ്കോചിക്കുന്നതുമാണ് ശ്വാസതടസത്തിനു കാരണം.
അലർജിയും ആസ്ത് മയും
ശ്വാസനാളത്തിലുണ്ടാകുന്ന അലർജിയാണ് ഈ രോഗത്തിന്റെ പ്രധാന കാരണം. ജന്മനാ തന്നെ അലർജി വരാൻ സാധ്യതയുള്ള അറ്റോപിക്ക് വ്യക്തികളുടെ ശരീരത്തിൽ ഐജിഇ എന്ന ആന്റിബോഡി ക്രമാതീതമായി വർധിക്കും. ഈ ആന്റിബോഡി പിന്നീട് അലർജി ഉണ്ടാക്കുന്ന വസ്തുക്കളായ അലർജനുമായി ചേർന്ന് ഉണ്ടാകുന്ന രാസപ്രക്രിയയുടെ ഫലമായി അലർജിക്ക് പ്രേരകമായ രാസവസ്തുക്കൾ പുറത്തേക്ക് വരാൻ ഇടയാക്കുന്നു. നമ്മുടെ രാജ്യത്തെ 30-40 ശതമാനത്തിനിടയിലുള്ള ആളുകൾ അറ്റോപിക് വിഭാഗത്തിൽ പെടും. ഇവരിൽ അലർജി സംബന്ധമായി പല രീതിയിലുള്ള കാരണങ്ങൾ കണ്ടെത്താം. ചിലർക്ക് കണ്ണിലുള്ള അലർജിയാണ് പ്രശ്നം. ചിലർക്ക് സൈനസൈറ്റിസ് ആണെങ്കിൽ മറ്റു ചിലർക്ക് തൊലിപ്പുറത്തുള്ള അലർജിയാണ് പ്രശ്നം. പ്രധാനമായും ശ്വാസകോശസംബന്ധമായ അലർജി രോഗമാണ്. കൂടുതലായും കണ്ടുവരുന്നത്. അലർജിക്കാസ്പദമായ ഘടകവസ്തുക്കൾ എന്തെല്ലാം എന്നു കണ്ടെത്തുകയാണ് ആദ്യപടി. ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത് പൊടിയാണ്.
വീട്ടിലെ ജന്തുക്കൾ, പ്രാണികൾ, വിസർജ്ജ്യവസ്തുക്കൾ, രോമങ്ങൾ എന്നിവയൊക്കെ അലർജിക്ക് കാരണമാകാം. കൂടാതെ വീട്ടിനുള്ളിലെയും പരിസരത്തെയും ഫംഗസ്, ജോലി സ്ഥലത്തെ മറ്റു പല ഘടകങ്ങൾ എന്നിവയൊക്കെയും അലർജിക്കു കാരണങ്ങളാകാം.
ചിലപ്പോൾ നാം കഴിക്കുന്ന മരുന്നും ആഹാരവും അലർജിക്കു കാരണമാകാം. അത് കണ്ടെത്തുക. ശ്വാസതടസം, തുടർച്ചയായിട്ടുള്ള ചുമ, അമിതമായ കഫം, നെഞ്ചിൽ ഭാരവും മറ്റു ശാരീരിക അസ്വസ്ഥതകളും ഒക്കെ ഈ രോഗത്തിന്റെ ലക്ഷണങ്ങളാണ്. മിക്കവരിലും ശ്വാസകോശത്തിൽനിന്നും ഒരു വിസിലിങ് സൗണ്ട് കേൾക്കാറുണ്ട്. ഇത്തരം വ്യക്തികൾ എത്രയും പെട്ടെന്ന് ശാരീരിക പരിശോധനകൾക്ക് വിധേയരാകണം. ശ്വാസകോശ നീർവീക്കം ശ്വാസനാളി ചുരുക്കം, ശ്വാസതടസ്സം എന്നിവയൊക്കെ വ്യക്തമായി മനസിലാക്കാൻ സഹായിക്കുന്ന പരിശോധനകൾക്ക് വിധേയരാകണം.
ആസ്ത്്മ ബാധയ്ക്ക് കാരണമായ പൊടി, പൂന്പൊടി, കടുത്ത മണം എന്നിങ്ങനെയുള്ള പ്രേരകങ്ങൾ രക്തത്തോടൊപ്പം കലരുന്പോൾ നമ്മുടെ ശ്വാസക്കുഴലുകൾ ചുരുങ്ങി അവയിൽ നീർക്കെട്ടുണ്ടാവുകയും വായുവിന്റെ പ്രവാഹം തടസ്സപ്പെടുകയും ചെയ്യുന്നു. ഇതിനെയാണ് ആസ്ത്മ എന്നു വിളിക്കുന്നത്. നൂറുകണക്കിന് ചെറുതും വലുതുമായ കുഴലുകൾകൊണ്ട് നിറഞ്ഞ ഒരു അവയവമാണ് ശ്വാസകോശം. ഈ കുഴലുകളിൽ കൂടിയാണ് നാം ശ്വാസോച്ഛ്വാസം നടത്തുന്നത്.
വലിയ കുഴലുകളെ ബ്രോങ്കസ് എന്നും ചെറിയ കുഴലുകളെ ബ്രോങ്ക്യൂൾസ് എന്നും വിളിക്കുന്നു. ഇവയെ കട്ടികുറഞ്ഞ പേശികൾ ആവരണം ചെയ്തിരിക്കുന്നു. ശ്വാസോച്ഛ്വാസം ചെയ്യുന്പോൾ ഇവ അടയുകയും തുറക്കുകയും ചെയ്യുന്നു. ബ്രോങ്ക്യൂൾസിന്റെ അറ്റത്ത് ലക്ഷക്കണക്കിന് അൽവ്യോളകൾ ഉണ്ട്. ഇവ ബലൂണ് പോലെയുള്ള കൊച്ചുകൊച്ചു സഞ്ചികളാണ്. ഈ സഞ്ചികളിൽ ശ്വാസകോശത്തിന്റെ ഉള്ളിൽ പടർന്നുകിടക്കുന്ന ആ അൽവ്യോളകൾക്ക് നേർമയേറിയ ഭിത്തികളാണുള്ളത്. ഈ ഭിത്തികളിൽ കൂടി നാം ശ്വസിക്കുന്ന വായുവിൽ നിന്നുള്ള ഓക്സിജൻ രക്തത്തിലേക്ക് കലരുന്നു. അതുപോലെ രക്തത്തിലെ കാർബണ് ഡയോക്സൈഡ് രക്തത്തിൽ നിന്ന് പുറത്തേക്ക് വരാനും വെളിയിലേക്ക് തള്ളാനും സഹായിക്കുന്നു.
ഭക്ഷണവും ആസ്ത് മയും
ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരത്തിൽ പിടിക്കാത്തതും ആസ്ത്്മയ്ക്ക് കാരണമാകാം. ആസ്ത്്മ രോഗികൾ ആഹാരശീലങ്ങളിൽ നല്ല ചിട്ടകൾ പാലിക്കണം. ഒരാൾക്ക് അലർജിയുണ്ടാക്കുന്ന ഭക്ഷണം മറ്റൊരാളിൽ ഒരു പ്രശ്നവും സൃഷ്ടിക്കുന്നില്ല. അതിനാൽ ചില ഭക്ഷണങ്ങളെ പൊതുവായി ആസ്ത്്മ രോഗികൾ ഒഴിവാക്കണം എന്ന് പറയാനാവില്ല.
ഭക്ഷണത്തോടുള്ള അലർജിയും ചില ഭക്ഷണങ്ങൾ ശരീരത്തിൽ പിടിക്കാത്തതും ആസ്ത്്മയിലേക്ക് നയിച്ചേക്കാം. പാൽ, മുട്ട, ഗോതന്പ്, കപ്പലണ്ടി, കണവ, ഞണ്ട്, സോയാബീൻസ് മുതലായ ഭക്ഷണങ്ങളാണ് സാധാരണ അലർജി ഉണ്ടാക്കുന്നതായി കണ്ടുവരുന്നത്. പഴങ്ങൾ ഉൾപ്പെടുത്തിയ ഭക്ഷണരീതി കുട്ടികളുടെ ശ്വാസകോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തും. മത്സ്യത്തിൽ അടങ്ങിയിരിക്കുന്ന ഒമേഗ - 3 കൊഴുപ്പാണ് ആസ്ത്്മ സാധ്യത കുറയ്ക്കുന്നത്.
പഴങ്ങളിലും പച്ചക്കറികളിലും അടങ്ങിയിരിക്കുന്ന വിറ്റാമിനുകളും ധാതുക്കളും നാരുകളും ഓക്സിജനില്ലാത്ത റാഡിക്കിളുകൾ ഉണ്ടാക്കുന്നതു തടയുകയും ബാക്ടീരിയകളുടെയും വൈറസുകളുടെയും പ്രവർത്തനത്തെ തടഞ്ഞുനിർത്തി രോഗപ്രതിരോധശക്തി കൂട്ടുകയും ചെയ്യുന്നു.
കൂടിയ അളവിൽ പഴങ്ങളും പച്ചക്കറികളും കുറഞ്ഞ അളവിൽ കൊഴുപ്പും അടങ്ങിയ ഭക്ഷണം ശ്വാസകോശങ്ങളുടെ ആരോഗ്യത്തിന് നല്ലതാണ്. ആന്റിഓക്സിഡന്റ് വിറ്റാമിനുകളായ വിറ്റാമിൻ സിയും ഇയും ആസ്ത്്മ രോഗികൾക്ക് നല്ലതാണ്. ഭക്ഷണത്തിലുള്ള ചില രാസപദാർഥങ്ങൾ ചിലരിൽ ആസ്ത്്മ ഉണ്ടാക്കാം. ആസ്ത്്മ രോഗികൾ ഓറഞ്ച്, നാരങ്ങ തുടങ്ങിയ പുളിയുള്ള പഴങ്ങൾ കഴിക്കരുത്. തൈര് ഒഴിവാക്കണം. മോര് വളരെ ഉത്തമമാണ്.
ആസ്ത് മയും ഹോമിയോപ്പതി ചികിത്സയും
ആസ്ത് മ രോഗത്തിന്റെ ചികിത്സയിൽ ഹോമിയോപ്പതിക്ക് ഗണ്യമായ പങ്ക് ഉണ്ട്. ഓരോ രോഗിയുടെയും പ്രത്യേകതകൾ കണക്കിലെടുത്താണ് മരുന്ന് നിശ്ചയിക്കുന്നത്.അസുഖസമയത്ത് രോഗിയിൽ പ്രകടമാകുന്ന പ്രത്യേകതകൾ, രോഗിയുടെ ഇഷ്ടാനിഷ്ടങ്ങൾ, ശരീരഘടന, മാനസിക പ്രത്യേകതകൾ എന്നിവ ചോദിച്ചു മനസിലാക്കി താൽക്കാലിക ശമനത്തിനുള്ള മരുന്ന് ആദ്യം നൽകുന്നു. രോഗത്തിന്റെ മൂർധന്യാവസ്ഥയിൽ, ഏറ്റവും അനുയോജ്യമായ ഹോമിയോ മരുന്ന് തെരഞ്ഞെടുത്താൽ മാത്രമേ ആസ്ത്്മ പെട്ടെന്ന് കുറയുകയുള്ളു.
താൽക്കാലിക ശമനത്തെത്തുടർന്ന് ശരീരഘടന അനുസരിച്ചുള്ള മരുന്നുകളും രോഗകാരണം അകറ്റാൻ ഉള്ള മരുന്നുകളും ഇടയ്ക്കിടെ കൊടുക്കണം. അലർജി ഉണ്ടാക്കുന്ന പൊടി, പുകവലി, മദ്യപാനം എന്നിവയിൽനിന്ന് രോഗി പൂർണമായും വിട്ടുനിൽക്കണം.ചില ആഹാരപദാർഥങ്ങൾ അലർജിക്കു കാരണമാകും.
ചില ആഹാരപദാർത്ഥങ്ങൾ രോഗി പാടേ ഒഴിവാക്കണം. അസുഖം പൂർണമായി മാറ്റുന്നതുവരെ മുട്ട, മാംസം, പ്രിസർവേറ്റീവ്സ് അടങ്ങിയ ഭക്ഷണപാനീയങ്ങൾ വർജിക്കേണ്ടതാണ്. ആസ്ത്്മ രോഗികൾ ധാരാളം പച്ചക്കറിയും പഴവർഗ്ഗങ്ങളും കഴിക്കണം. ആസ്ത്്മ ഉണ്ടാകുവാനുള്ള സാദ്ധ്യത ഒരു വ്യക്തിയുടെ ജനിതകവുമായി ബന്ധപ്പെട്ടിരിക്കുന്നു. അച്ഛൻ, അമ്മ, സഹോദരങ്ങൾ എന്നിവർക്ക് ആസ്ത്്മയുണ്ടെങ്കിൽ രോഗം വരാനുള്ള സാധ്യത വളരെ കൂടുതലാണ്. ആസ്ത്്മ ഉള്ള കുട്ടികളും മുതിർന്നവരും ഹോമിയോ മരുന്നു കഴിക്കുകയാണെങ്കിൽ രോഗപ്രതിരോധശേഷി ലഭിക്കുകയും ആസ്ത്്മ രോഗത്തെ തടയുകയും ചെയ്യാം. ഹോമിയോപ്പതിയിലൂടെ ധാരാളം ആസ്ത്്മ രോഗികൾക്ക് ആശ്വാസം ലഭിച്ചുകൊണ്ടിരിക്കുന്നു.
പത്തു വർഷവും ഇരുപതു വർഷവും പഴക്കമുള്ള ആസ്ത്്മ രോഗങ്ങൾ ഹോമിയോ ചികിത്സയിലൂടെ സുഖം പ്രാപിക്കുന്നു. സൈഡ് ഇഫക്ട് ഇല്ലാത്ത ഹോമിയോ ചികിത്സാ സന്പ്രദായത്തിലൂടെ ആസ്ത്്മാരോഗം പരിപൂർണമായി ചികിത്സിച്ചു ഭേദപ്പെടുത്താം.
ഡോ.കെ.വി.ഷൈൻ DHMS
ഡോ. ഷൈൻ മൾട്ടി സ്പെഷാലിറ്റി ഹോമിയോപതിക് ക്ലിനിക്. ചക്കരപ്പറന്പ്, കൊച്ചി
ഫോൺ - 9388620409