ലക്ഷണങ്ങളൊന്നുമില്ലാതെ നിശബ്ദമായി ബിപി
Tuesday, February 14, 2023 3:56 PM IST
ഡോ. ​ഷർമദ് ഖാൻ BAMS, MD
കൂ​ടെന​ട​ന്ന് കു​രു​ക്കി​ലാ​ക്കു​ന്ന​വ​യാ​ണ് ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ൾ. ശ​രി​യാ​യി ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​യാ​ൽ​ പോ​ലും പ​ല​പ്പോ​ഴും പ​ണി ത​രു​ന്ന​വ​യാ​ണ് അവയിൽ പ​ല​തും. അ​പ്പോ​ൾ​പി​ന്നെ ശ​രി​യാ​യ ചി​കി​ത്സ​യെ​ടു​ക്കാ​ത്ത​വ​രും ചി​കി​ത്സ പ്ര​യോ​ജ​ന​പ്പെ​ടു​ന്നു​ണ്ടോ എ​ന്ന് പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ ഇ​ട​യ്ക്കി​ടെ വി​ല​യി​രു​ത്താ​ത്ത​വ​രും ബു​ദ്ധി​മു​ട്ടും എ​ന്നു മാ​ത്ര​മേ പ​റ​യാ​നു​ള്ളൂ.

ഹൈപ്പർ ടെൻഷൻ

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​കൊ​ണ്ട് പ​ല രോ​ഗ​ങ്ങ​ളെയും തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞേ​ക്കും. എ​ന്നാ​ൽ, ല​ക്ഷ​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​തെ നി​ശ​ബ്ദ​മാ​യി കൂ​ടെ​നി​ന്ന് പ​ണി ത​രു​ന്ന രോ​ഗ​മാ​ണ് ര​ക്ത​സ​മ്മ​ർ​ദം. മ​റ്റു പ​ല രോ​ഗ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​ക്കു​ന്ന ര​ക്ത​സ​മ്മ​ർ​ദം അ​ഥ​വാ ഹൈ​പ്പ​ർ​ടെ​ൻ​ഷ​നെ നി​യ​ന്ത്രി​ക്കാ​ൻ ഭ​ക്ഷ​ണ​ത്തേ​ക്കാ​ൾ പ്ര​വ​ർ​ത്തി​ക​ൾ​ക്കും മ​നോ​വി​കാ​ര​ങ്ങ​ൾ​ക്കു​മാ​ണ് പ്രാ​ധാ​ന്യ​മു​ള്ള​ത്.

ശരീരവണ്ണം കുറയ്ക്കണം

വ​ണ്ണ​ക്കൂ​ടു​ത​ലു​ള്ള ര​ക്ത​സ​മ്മ​ർ​ദ രോ​ഗി​ക​ൾ വ​ണ്ണം കു​റ​യ്ക്കു​ന്ന വി​ധ​മു​ള്ള ഭ​ക്ഷ​ണ​ത്തി​ന് പ്രാ​ധാ​ന്യം ന​ൽ​ക​ണം. ഭ​ക്ഷ​ണ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക​യും വ്യാ​യാ​മം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ന​ല്ല​താ​ണ്. ഇ​തി​നു സാ​ധി​ക്കാ​ത്ത​വ​ർ ഇ​ട​യ്ക്കി​ടെ ക​ഴി​ക്കു​ന്ന ഭ​ക്ഷ​ണ​മെ​ങ്കി​ലും പൂ​ർ​ണ​മാ​യും ഒ​ഴി​വാ​ക്ക​ണം. പ്ര​ധാ​ന ആ​ഹാ​ര​മാ​യി അ​വ​ര​വ​ർ ശീ​ലി​ച്ച സ​മ​യ​ത്തു​ള്ള ഭ​ക്ഷ​ണം മാ​ത്രം മ​തി​യെ​ന്നു വ​യ്ക്ക​ണം.


ഒഴിവാക്കേണ്ടത്...

കു​ക്കിം​ഗ് ഓ​യി​ൽ, മ​ധു​ര​മു​ള്ള സോ​ഫ്റ്റ് ഡ്രി​ങ്ക്സ്, ഐ​സ്ക്രീം, ബേ​ക്ക​റി, എ​ണ്ണ​പ്പ​ല​ഹാ​ര​ങ്ങ​ൾ ഇ​വ ഒ​ഴി​വാ​ക്ക​ണം. മ​ദ്യ​വും ഉ​പ​യോ​ഗി​ക്ക​രു​ത്.

* പാ​ൽ, മു​ട്ട, മാം​സം, ബ​ട്ട​ർ എ​ന്നി​വ ഒ​ഴി​വാ​ക്കു​ന്ന​തി​ലൂ​ടെ ശ​രീ​ര​ത്തി​ൽ അ​ടി​ഞ്ഞു​കൂ​ടു​വാ​നി​ട​യു​ള്ള കൊ​ഴു​പ്പു കു​റ​യ്ക്കാം.

അളവു കുറച്ച് അത്താഴം

* പ്ര​ഭാ​ത​ഭ​ക്ഷ​ണം കൃ​ത്യ​മാ​യി ക​ഴി​ക്കു​ക​യും അ​ത്താ​ഴ​ത്തി​ന്‍റെ അ​ള​വ് കു​റ​യ്ക്കു​ക​യും
ചെ​യ്യു​ക.
* ഭ​ക്ഷ​ണ​ത്തി​ൽ ജ​ലാം​ശ​ത്തി​ന്‍റെ​യും നാ​രി​ന്‍റെയും അ​ള​വ് ആ​വ​ശ്യ​ത്തി​നു​ണ്ടാ​യി​രി​ക്ക​ണം. (തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD
സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481