കുട്ടികളിൽ ദന്തക്ഷയം തുടങ്ങുന്നത്...
Wednesday, December 28, 2022 2:06 PM IST
ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ
കു​ട്ടി​ക​ളി​ലെ ദ​ന്ത​ക്ഷ​യം കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത് സാമൂഹികവും സാ​ന്പ​ത്തി​ക​വുമാ​യി താ​ഴെ നി​ൽ​ക്കു​ന്ന​വ​ർ​ക്കാ​ണ്. മാ​താ​പി​താ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ക്കു​റ​വു​മൂ​ലം കു​ട്ടി​ക​ളു​ടെ പ​ല്ലി​ന്‍റെ സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു വേണ്ടത്ര അറിവ് ഉണ്ടാകണമെന്നില്ല. ജ​നി​ക്കു​ന്ന​തി​നു​
മു​ന്പും ശേ​ഷ​വു​മു​ള്ള പോ​ഷ​ക​ക്കു​റ​വു​ കാ​ര​ണം ഇ​നാ​മ​ൽ ഹൈ​പോ പ്ലാ​സി​യ​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മുൻവശത്തു മുകളിലെ രണ്ടു പല്ലുകൾ...

മു​ൻ​വ​ശ​ത്തു മു​ക​ളി​ലു​ള്ള ര​ണ്ടു പ​ല്ലു​ക​ളെ​യാ​ണ് ആ​ദ്യ​മാ​യി ഇ​തു ബാ​ധി​ക്കു​ന്ന​ത്. ചെ​റി​യ രീ​തി​യി​ലു​ള്ള മ​ഞ്ഞ ക​ള​റി​ലോ ബ്രൗ​ണ്‍ നി​റ​ത്തി​ലോ പാ​ച്ച് വ​ന്ന് അ​വി​ടെ ചെ​റി​യ ഓ​ട്ട​യാ​യി തീ​രു​ന്നു. പി​ന്നീ​ട് അ​തു പ​ട​രു​ക​യും മ​റ്റു വ​ശ​ങ്ങ​ളെ​യും അ​ടു​ത്തു​ള്ള പ​ല്ലു​ക​ളെ​യും ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു. ദന്തക്ഷയം ആ​ദ്യം കാ​ണ​പ്പെ​ടു​ന്ന​തു മു​ക​ളി​ലു​ള്ള മു​ൻ​വ​ശ​ത്തെ ര​ണ്ടു പ​ല്ലു​ക​ൾ, പി​ന്നെ തൊ​ട്ട​ടു​ത്തു നി​ൽ​ക്കു​ന്ന പ​ല്ലു​ക​ൾ, അ​തി​നു​ശേ​ഷം മു​ക​ളി​ലു​ള്ള അ​ണ​പ്പ​ല്ലു​ക​ൾ എന്നീ ക്രമത്തിലാണ്.

പി​ന്നീ​ട് ര​ണ്ടാ​മ​ത്തെ അ​ണ​പ്പ​ല്ലി​ലും കോ​ന്പ​ല്ലി​ലും ഏ​ക​ദേ​ശം ഒ​രേ​സ​മ​യ​ത്തു​ത​ന്നെ കാ​ണ​പ്പെ​ടു​ന്നു. ഇ​തെ​ല്ലാം ക​ഴി​ഞ്ഞാ​ണു താ​ഴ​ത്തെ വ​രി​യി​ലു​ള്ള അ​ണ​പ്പ​ല്ലു​ക​ളെ ബാ​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ, താ​ഴെ​ മു​ന്നി​ലു​ള്ള പ​ല്ലു​ക​ളെ ഇ​തു ബാ​ധി​ക്കു​ന്നി​ല്ല. കാ​ര​ണം, നാ​ക്ക് ഈ ​പ​ല്ലു​ക​ളെ സം​ര​ക്ഷി​ക്കു​ക​യും ആ ​പ​ല്ലു​ക​ൾ​ക്ക് പു​റ​കി​ൽ ഉമിനീർഗ്ര​ന്ഥി ഉ​ള്ള​തു​കാ​ര​ണം കൃത്യമായ ദ​ന്ത​ശു​ചി​ത്വം സാധ്യമാവുകയും ചെ​യ്യു​ന്നു.


നേരത്തേ രോഗനിർണയം

ആദ്യം തന്നെയുള്ള രോ​ഗ​നി​ർ​ണ​യ​ത്തി​ലൂ​ടെ​യും മാ​താ​പി​താ​ക്ക​ൾ​ക്ക് ബോ​ധ​വ​ത്ക​ര​ണം ന​ൽ​കു​ന്ന​തി​ലൂ​ടെ​യും ടോ​പ്പി​ക്ക​ൽ ഫ്ളൂ​റൈ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ത്സയിലൂടെയും തു​ട​ക്ക​ത്തി​ൽ​ ത​ന്നെ ദ​ന്ത​ക്ഷ​യം ത​ട​യാ​ൻ ക​ഴി​യും.

എ​ങ്കി​ലും ഇ​തി​ന്‍റെ പ​ട​രു​ന്ന സ്വ​ഭാ​വം കാ​ര​ണം കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ​യും ജീ​വി​ത​നി​ല​വാ​ര​ത്തെ​യും ഇ​തു സാ​ര​മാ​യി ബാ​ധി​ക്കു​ന്നു.

ദന്തക്ഷയം ചികിത്സിക്കാം

കു​ട്ടി​ക​ളി​ലെ ദ​ന്ത​ക്ഷ​യം ചി​കി​ത്സി​ച്ചു മാ​റ്റാ​തി​രു​ന്നാ​ൽ വി​വി​ധ​ത​ര​ത്തി​ലു​ള്ള പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കു​ന്നു. * വേ​ദ​ന, പ​ഴു​പ്പ്, * ഉ​റ​ങ്ങു​ന്ന​തി​നും ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​ലു​മു​ള്ള ബു​ദ്ധി​മു​ട്ട്, * സ്കൂ​ളി​ൽ പോ​കാ​നു​ള്ള ബു​ദ്ധി​മു​ട്ട് * ഉ​യ​ർ​ന്ന ചി​കി​ത്സാ​ചെ​ല​വു​ക​ളും സ​മ​യ​ന​ഷ്ട​വും. (തുടരും)

വി​വ​ര​ങ്ങ​ൾ -
ഡോ. ​വി​നോ​ദ് മാ​ത്യു മു​ള​മൂ​ട്ടി​ൽ,
(അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ, പു​ഷ്പ​ഗി​രി കോ​ള​ജ് ഓ​ഫ് ദ​ന്ത​ൽ സ​യ​ൻ​സ​സ്, തി​രു​വ​ല്ല) 9447219903