സോറിയാസിസ് പകരുമോ?
Tuesday, December 13, 2022 4:34 PM IST
ഡോ: ​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
സോറിയാസിസ് ബാധിതർക്ക് അ​പ​ക​ർ​ഷ​ ബോ​ധം വേ​ണ്ട. ഇ​തു മ​റ്റു​ള്ള​വ​രി​ലേ​ക്കു പ​ക​രി​ല്ല. എ​ങ്കി​ലും, ഇ​തു രോ​ഗി​ക​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന മാ​ന​സി​കാ​വ​സ്ഥ ഭീക​ര​മാ​ണ്. ​

രോ​ഗ​ത്തെ ഭ​യ​ക്കു​ന്തോ​റും വെ​റു​ക്കു​ന്തോ​റും ഇ​തു കൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യും. നി​ങ്ങ​ളു​ടെ കു​ഴ​പ്പം കൊ​ണ്ടു വ​ന്ന​ത​ല്ല രോ​ഗം എ​ന്ന യാ​ഥാ​ർ​ഥ്യം മ​ന​സിലാ​ക്കു​ക.

സോപ്പിന്‍റെ ഉപയോഗം...

* ശ​രീ​ര​ത്തി​ൽ ജ​ലാം​ശം കു​റ​യാ​തെ നോ​ക്കു​ക. സോ​പ്പി​ന്‍റെ ഉ​പ​യോ​ഗം കു​റ​യ്ക്കു​ക.
* പാ​ലു​ത്പ​ന്ന​ങ്ങ​ളും മാം​സാ​ഹാ​ര​ങ്ങ​ളൂം ചെ​മ്മീ​ൻ പോ​ലു​ള്ള ഷെ​ൽ​ ഫി​ഷു​ക​ളും അ​സു​ഖ​ങ്ങ​ൾ കൂ​ട്ടാം.
*മ​ദ്യ​വും പു​ക​വ​ലി​യും ഒ​ഴി​വാ​ക്കു​ക.​
* ന​ന്നാ​യി ഉ​റ​ങ്ങു​ക.

സ്റ്റി​റോ​യി​ഡു​ക​ൾ അ​ട​ങ്ങി​യ ഓ​യിന്‍റ്മെ​ന്‍റു​ക​ൾ

ആ​ധു​നി​ക വൈ​ദ്യ ശാ​സ്ത്ര​ത്തി​ന്‍റെ കാ​ഴ്ചപ്പാ​ട​നു​സ​രി​ച്ച് ഈ ​രോ​ഗം മാ​റ്റാ​ൻ പ​റ്റി​ല്ല. കു​റ​യ്ക്കാ​നേ ക​ഴി​യൂ.

അ​തി​നാ​യി സ്റ്റി​റോ​യി​ഡു​ക​ൾ അ​ട​ങ്ങി​യ ഓ​യിന്‍റ്മെ​ന്‍റു​ക​ളും അ​ൾ​ട്രാ വ​യ​ല​റ്റ് ര​ശ്മി​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള ചി​കി​ൽ​സ​ക​ളും ചെ​യ്യാ​റു​ണ്ട്.

ഹോമിയോപ്പതിയിൽ...

എ​ന്നാ​ൽ ഹോ​മി​യോ​പ്പ​തി​യു​ടെ ചി​ന്താ​ഗ​തി വ്യ​ത്യ​സ്ത​മാ​ണ്. ജന്മ​നാ​യു​ള്ള രോ​ഗ​മ​ല്ല​ല്ലോ. ഇ​തു പി​ന്നീ​ടു വ​ന്ന​ത​ല്ലേ. അ​തി​നാ​ൽ ത​ന്നെ ഇ​തു വ​രാ​നു​ണ്ടാ​യ സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി​യാ​ൽ രോ​ഗം തി​രി​ച്ചു പോ​കാം; സാ​വ​ധാ​ന​മെ​ങ്കി​ലും.


ചി​ല​രി​ൽ വ​ലി​യ ഒ​രു മാ​ന​സി​ക ആ​ഘാ​ത​ത്തി​നു ശേ​ഷം ഈ ​രോ​ഗം വ​ന്നു ക​ണ്ടി​ട്ടു​ണ്ട്. അ​ത്ത​ര​ക്കാ​രി​ൽ ഹോ​മി​യോ​പ്പ​തി മ​രു​ന്നു​ക​ൾ ഉ​പ​യോ​ഗി​ച്ച് പൂ​ർ​ണ്ണ​മാ​യും രോ​ഗ ശ​മ​നം സാ​ധ്യ​മാ​യി​ട്ടു​മു​ണ്ട്.

കാരണങ്ങൾ വ്യത്യസ്തം

ഹോ​മി​യോ​പ്പ​തി​യു​ടെ കാ​ഴ്ചപ്പാ​ട​നു​സ​രി​ച്ച് ഒ​ാരോ​രു​ത്തരി​ലും രോ​ഗം തു​ട​ങ്ങു​ന്ന​തിനോ വർധിക്കുന്നതിനോ ആയ കാ​ര​ണം വ്യ​ത്യ​സ്തമാ​യി​രി​ക്കും. അ​തും രോ​ഗി​യു​ടെ മ​റ്റു​ള്ള ശാ​രീ​രി​ക പ്ര​ത്യേ​ക​ത​ക​ളും പ​രി​ഗ​ണി​ച്ചു മ​രു​ന്നു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ രോ​ഗം മാ​റ്റാ​നാവും.

രോ​ഗം വീ​ണ്ടും വ​രു​ന്നതിന്‍റെ ഇ​ട​വേ​ള കൂ​ട്ടാ​നും​ ഹോ​മി​യോ മ​രു​ന്നു​ക​ൾ കൊ​ണ്ടു സാ​ധി​ക്കും.

വി​വ​ര​ങ്ങ​ൾ : ഡോ: ​റ്റി.​ജി. മ​നോ​ജ് കു​മാ​ർ,
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ് മു​ഴ​ക്കു​ന്ന്, ക​ണ്ണൂ​ർ. ഫോ​ൺ - 9447689239 [email protected]