കൗമാരക്കാരിലെ അമിതവണ്ണവും ആരോഗ്യപ്രശ്നങ്ങളും
Saturday, November 12, 2022 12:50 PM IST
ഡോ. ​പ്രമീളാദേവി
ശ​രീ​ര​ത്തി​ലെ അ​മി​ത​മാ​യ കൊ​ഴു​പ്പി​ല്‍ നി​ന്ന് അ​മി​ത​മാ​യി ഉ​ത്പാ​ദി​ക്ക​പ്പെ​ടു​ന്ന ഒസ്ട്രിഡോയൽ (Oestradiol) എ​ന്ന ഹോർമോൺ സ്ത​ന​ങ്ങ​ളി​ല്‍ പ​ല​ത​രം മു​ഴ​ക​ള്‍​ക്ക് കാ​ര​ണ​മാ​കു​ന്നു. കൂ​ടാ​തെ മസ്റ്റാൾജിയ (Mastalgia) അ​ഥ​വാ മാ​റു​വേ​ദ​ന​യും ഉ​ണ്ടാ​ക്കുന്നു.

ആൺകുട്ടികളിൽ

ആ​ണ്‍​കു​ട്ടി​ക​ളി​ല്‍ ലൈംഗിക അവയവങ്ങളുടെ വികാസം (Sexual organ development) താ​മ​സി​ക്കാ​ന്‍ കാ​ര​ണ​മാ​കു​ന്നു.

പെൺകുട്ടികളിൽ

അ​തേ​സ​മ​യം, പെ​ണ്‍​കു​ട്ടി​ക​ളി​ല്‍ ചെ​റി​യ പ്രാ​യ​ത്തി​ല്‍ ത​ന്നെ ലൈംഗിക അവയവങ്ങളുടെ വികാസം സംഭവിക്കുകയും നേരത്തേ ആർത്തവം (early menarchy) ഉ​ണ്ടാ​വു​ക​യും ചെ​യ്യു​ന്നു.

അ​ധി​ക​മാ​യി ഉ​ണ്ടാ​കു​ന്ന ഹോ​ര്‍​മോ​ണു​ക​ള്‍ അ​ണ്ഡാ​ശ​യ​ത്തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന​തു​കൊ​ണ്ട് പോളി സിസ്റ്റിക് ഓവറി (Polycystic ovary) എ​ന്ന അ​വ​സ്ഥ ഉ​ണ്ടാ​കു​ന്നു. ഇ​ത് ക്ര​മം തെ​റ്റി​യു​ള്ള ആ​ര്‍​ത്ത​വ​ത്തി​ന് കാ​ര​ണ​മാ​കു​ന്നു. ചി​ല​പ്പോ​ള്‍ വ​ന്ധ്യ​ത​യ്ക്കും കാ​ര​ണ​മാ​യേ​ക്കാം.

ആ​യാ​സ ര​ഹി​ത​മാ​യ ദി​ന​ച​ര്യ​യാ​ണ്

പോളിസിസ്റ്റിക് ഓവറിയുടെ(PCOD) മ​റ്റൊ​രു പ്ര​ധാ​ന കാ​ര​ണം. PCOD മൂ​ലം ഗ​ര്‍​ഭ​ധാ​ര​ണ​യി​ല്‍ കാ​ല​താ​മ​സം നേ​രി​ടാം.


അമിതവണ്ണം പു​രു​ഷ​ന്മാ​രി​ല്‍ Erectile dysfunction അ​ഥ​വാ ഉ​ദ്ധാ​ര​ണ ശേ​ഷി​ക്കു​റ​വ് ഉ​ണ്ടാ​ക്കു​ന്നു.

കാൻസറുകൾ

മോർബിഡ് ഒബീസിറ്റി (Morbid obesity) ചി​ല​ത​രം കാ​ന്‍​സ​റുകളുടെ സാ​ധ്യ​ത വ​ര്‍​ധി​പ്പി​ക്കു​ന്നു. അ​മി​ത​മാ​യ കൊ​ഴു​പ്പി​ല്‍ നി​ന്നു കൂ​ടു​ത​ല്‍ അ​ള​വി​ല്‍ ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ആഡിപോകൈൻസ് (adipokines) താ​ഴെ പ​റ​യു​ന്ന കാ​ന്‍​സ​റി​ന് കാ​ര​ണ​മാ​കു​ന്നു. ഉ​ദാ: വ​ന്‍​കു​ട​ലി​ലെ കാ​ന്‍​സ​ര്‍, മ​ലാ​ശ​യ കാ​ന്‍​സ​ര്‍, പാ​ന്‍​ക്രി​യാ​റ്റി​ക് കാ​ന്‍​സ​ര്‍, കി​ഡ്‌​നി കാ​ന്‍​സ​ര്‍, ഗ​ര്‍​ഭാ​ശ​യ കാ​ന്‍​സ​ര്‍, ശ്വാ​സ​കോ​ശ കാ​ന്‍​സ​ര്‍.

കൊ​ഴു​പ്പി​ല്‍ നി​ന്നും ഉ​ല്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന ഒസ്ട്രിഡോയൽ (Oestradiol) സ്തനാർബുദത്തിന് കാ​ര​ണ​മാ​കു​ന്നു എ​ന്ന് പ​ഠ​ന​ങ്ങ​ള്‍ തെ​ളി​യി​ക്കു​ന്നു. (തു​ട​രും)

വി​വ​ര​ങ്ങ​ൾ - ഡോ. ​പ്രമീളാദേവി,
കൺസൾട്ടന്‍റ് സർജൻ, എസ് യു ടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം