ആ​ര്‍​ത്രൈ​റ്റി​സും കാ​ല്‍മു​ട്ടുവേ​ദ​ന​യും
Tuesday, October 25, 2022 2:05 PM IST
ഡോ. ​ഉണ്ണിക്കുട്ടൻ ഡി.
മ​നു​ഷ്യ ശ​രീ​ര​ത്തി​ലെ എ​ല്ലാ സ​ന്ധി​ക​ളി​ലും കാ​ണ​പ്പെ​ടു​ന്ന ക​ട്ടി കു​റ​ഞ്ഞ മി​നു​സ​മേ​റി​യ എ​ല്ലി​ന്‍റെ രൂ​പ​ഭേ​ദ​മാ​ണ് ത​രു​ണാ​സ്ഥി അ​ഥ​വാ കാ​ര്‍​ട്ടി​ലേ​ജ്. എ​ല്ലു​ക​ളു​ടെ അ​ഗ്ര​ഭാ​ഗം ഇ​വ​യാ​ല്‍ മൂ​ട​പ്പെ​ട്ട​ത് മൂ​ല​മാ​ണ് സ​ന്ധി​ക​ള്‍ അ​നാ​യാ​സേ​ന ച​ലി​പ്പി​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്.

ആർത്രൈറ്റിസ്

സ​ന്ധി​ക​ളി​ല്‍ ത​രു​ണാ​സ്ഥി ന​ഷ്ട​പ്പെ​ടു​ന്ന അ​വ​സ്ഥ​യെ ആ​ര്‍​ത്രൈ​റ്റി​സ് എ​ന്ന് വി​ളി​ക്കു​ന്നു. സ​ന്ധി​ക​ളെ ബാ​ധി​ക്കു​ന്ന വി​വി​ധ രോ​ഗ​ങ്ങ​ള്‍ മൂ​ലം ഈ ​അ​വ​സ്ഥ ഉ​ണ്ടാ​വാം.

ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ്, റു​മ​റ്റോ​യ്ട് ആ​ര്‍​ത്രൈ​റ്റി​സ് (ആ​മ​വാ​തം) എ​ന്നീ വ​ക​ഭേ​ദ​ങ്ങ​ളാ​ണ് കാ​ല്‍ മു​ട്ടി​ല്‍ സാ​ധാ​ര​ണ​യാ​യി ക​ണ്ടു വ​രു​ന്ന​ത്.

ഓസ്റ്റിയോ ആ​ര്‍​ത്രൈ​റ്റി​സ്

പ്രാ​യ​സം​ബ​ന്ധ​മാ​യ തേ​യ്മാ​നം മൂ​ലം ത​രു​ണാ​സ്ഥി ന​ഷ്ട​പ്പെടു​ന്ന അ​വ​സ്ഥ​യാ​ണ് ഓ​സ്റ്റി​യോ ആ​ര്‍​ത്രൈ​റ്റി​സ്.

റു​മ​റ്റോ​യ്ഡ് ആ​ര്‍​ത്രൈ​റ്റി​സ് (ആ​മ​വാ​തം)

സ്വ​ന്തം പ്ര​തി​രോ​ധശേ​ഷി ത​രു​ണാ​സ്ഥി​യെ ന​ശി​പ്പി​ക്കു​ന്ന റു​മ​റ്റോ​യ്ട് ആ​ര്‍​ത്രൈ​റ്റി​സ് (ആ​മ​വാ​തം) മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്.

യൂറിക് ആസിഡ് കൂടിയാൽ

ര​ക്ത​ത്തി​ല്‍ യൂ​റി​ക് ആ​സി​ഡി​ന്‍റെ ഉ​യ​ര്‍​ന്ന അ​ള​വ് അ​ണു​ബാ​ധ തു​ട​ങ്ങി മ​റ്റ് പ​ല കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ടും ആ​ര്‍​ത്രൈ​റ്റി​സ് ഉ​ണ്ടാ​വാം.

ശരീരഭാരം കൂടിയാൽ

ഉ​യ​ര്‍​ന്ന ശ​രീ​ര​ഭാ​രം കാ​ല്‍​മു​ട്ടി​ലെ തേ​യ്മാ​ന​ത്തിന്‍റെ വേ​ഗം കൂ​ട്ടു​ന്നു. മു​ട്ടി​നു സ​മീ​പ​ത്തെ പേ​ശി​ക​ളു​ടെ ബ​ല​ക്കു​റ​വ്, മു​ട്ടി​നു സം​ഭ​വി​ക്കു​ന്ന പ​രി​ക്കു​ക​ള്‍ ശ​രി​യാ​യ രീ​തി​യി​ല്‍ ചി​കി​ത്സി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന​ത് എ​ന്നി​വ തേ​യ്മാ​ന​ത്തിന്‍റെ വേ​ഗ​ംകൂ​ടാ​ന്‍ കാ​ര​ണ​മാ​കാ​റു​ണ്ട്.
(തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​ഉണ്ണിക്കുട്ടൻ ഡി.
ഓർത്തോപീഡിക് സർജൻ,എസ് യുടി ഹോസ്പിറ്റൽ, പട്ടം
തിരുവനന്തപുരം