ജന്തുജന്യ രോഗസാധ്യത കുറയ്ക്കാൻ എന്തു ചെയ്യണം?
Wednesday, July 13, 2022 3:29 PM IST
ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ള്‍​ക്കെ​തി​രെ ഏ​റ്റ​വും ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട കാ​ല​മാ​ണി​ത്. 200 ല​ധി​കം ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളു​ണ്ട്. മ​നു​ഷ്യ​രി​ല്‍ ഉ​ണ്ടാ​കു​ന്ന പ​ക​ര്‍​ച്ച​വ്യാ​ധി​ക​ളി​ല്‍ 60 ശ​ത​മാ​ന​വും ജ​ന്തു​ക്ക​ളി​ല്‍ നി​ന്നു പ​ക​രു​ന്ന​വ​യാ​ണ്. പു​തു​താ​യി ഉ​ണ്ടാ​കു​ന്ന രോ​ഗ​ങ്ങ​ളു​ടെ 70 ശ​ത​മാ​ന​വും ജ​ന്തു​ക്ക​ളി​ല്‍ നി​ന്നാ​ണ് ഉ​ണ്ടാ​കുന്ന​ത്.

എ​ലി​പ്പ​നി, പേ​വി​ഷ​ബാ​ധ, നി​പ, ആ​ന്ത്രാ​ക്‌​സ്

എ​ലി​പ്പ​നി, പേ​വി​ഷ​ബാ​ധ, നി​പ, ആ​ന്ത്രാ​ക്‌​സ് തു​ട​ങ്ങി​യ പ​ല ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളും സം​സ്ഥാ​ന​ത്ത് റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു​ണ്ട്. മ​നു​ഷ്യ​രു​ടെ ആ​രോ​ഗ്യം ജ​ന്തു ജാ​ല​ങ്ങ​ളു​ടെ​യും പ​രി​സ്ഥി​തി​യു​ടെ​യും ആ​രോ​ഗ്യ​ത്തെ ആ​ശ്ര​യി​ച്ചാ​ണ്. ഇ​ത് മു​ന്നി​ല്‍ ക​ണ്ട് ആ​രോ​ഗ്യ വ​കു​പ്പ് ഇ​ന്ത്യ​യി​ല്‍ ആ​ദ്യ​മാ​യി ഏ​ക ലോ​കം ഏ​കാ​രോ​ഗ്യം എ​ന്ന ല​ക്ഷ്യം മു​ന്‍​നി​ര്‍​ത്തി വ​ണ്‍ ഹെ​ല്‍​ത്ത് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി. മ​നു​ഷ്യ​ന്‍റെ ആ​രോ​ഗ്യ​ത്തോ​ടൊ​പ്പം ത​ന്നെ മൃ​ഗ​ങ്ങ​ളു​ടേ​യും പ​രി​സ്ഥി​തി​യു​ടേ​യും ആ​രോ​ഗ്യം നി​ല​നി​ര്‍​ത്തി രോ​ഗ പ്ര​തി​രോ​ധ​മാ​ണ് വ​ണ്‍ ഹെ​ല്‍​ത്തി​ലൂ​ടെ ല​ക്ഷ്യ​മി​ടു​ന്ന​ത്.

ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ള്‍ പകരുന്നത്...

ജീവജാലങ്ങളിൽ നി​ന്നു മ​നു​ഷ്യ​രി​ലേ​ക്കും മനുഷ്യരിൽ നിന്നു മറ്റു മനുഷ്യരിലേക്കും പ​ക​രു​ന്ന രോ​ഗ​ങ്ങ​ളാ​ണ് ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ള്‍. വൈറസ്, ബാക്ടീരിയ, പാരസൈറ്റ് ഇവ വഴിയാണ് രോഗാണുക്കൾ മനുഷ്യരിലേക്ക് എത്തുന്നത്. എ​ബോ​ള, മ​ങ്കി പോ​ക്‌​സ് തു​ട​ങ്ങി​യ​വ​യും ലോ​ക​ത്തി​ന് ഭീ​ഷ​ണി​യാ​യ ജ​ന്തു​ജ​ന്യ രോ​ഗ​ങ്ങ​ളാ​ണ്.

നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്കം (രോഗാണു ബാധയുള്ള ജീവിയുടെ ഉമിനീര്, രക്തം, മൂത്രം, വിസർജ്യം, മൂക്കിൽ നിന്നുള്ള സ്രവം, മൃഗങ്ങളെ തൊടുക, താലോലിക്കുക, മൃഗങ്ങളുടെ കടി, മാന്തൽ), നേരിട്ടല്ലാതെ യുള്ള സന്പർക്കം(മൃഗങ്ങൾ വസിക്കുന്നതും ചുറ്റിക്കറങ്ങു ന്നതുമായ രോഗാണുക്കൾ ഉള്ള ഇടങ്ങൾ, അവി‌‌‌ടങ്ങളിലെ വസ്തുക്കൾ, പ്രതലങ്ങൾ, അക്വേറിയത്തിലെ വെള്ളം, വളർത്തുമൃഗങ്ങളുടെ കൂടുകൾ, ഭക്ഷണം, വെള്ളം ഇവ നല്കുന്ന പാത്രങ്ങൾ, കളപ്പുരകൾ, ചെടികൾ, മണ്ണ്), ആ​ഹാ​രം, വെ​ള്ളം, പ​രി​സ്ഥി​തി എ​ന്നി​വ​യി​ലൂ​ടെ​യാ​ണ് രോ​ഗാ​ണു മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​രു​ന്ന​ത്.

മൃ​ഗ​ങ്ങ​ളു​മാ​യു​ള്ള സ്വാ​ഭാ​വി​ക സ​ഹ​വാ​സം, വി​നോ​ദം, ലാ​ള​ന, കൃ​ഷി, ഭ​ക്ഷ​ണം എ​ന്നി​വ​യ്ക്കാ​യി വ​ള​ര്‍​ത്തു​ക തു​ട​ങ്ങി​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെയാണ് രോ​ഗാ​ണു മ​നു​ഷ്യ​രി​ലേ​ക്കു പ​ക​രു​ന്ന​ത്. മൃഗങ്ങളോടു കരുതലോടെ ഇടപെടാം. മുൻകരു തലുകൾ സ്വീകരിക്കാം. രോഗങ്ങൾ ഒഴിവാക്കാം.


ഇവരിൽ രോഗസാധ്യതയേറും

അ​ന്ത​ര്‍​ദേ​ശീ​യ യാ​ത്ര​ക്കാ​ര്‍ കൂ​ടു​ത​ലു​ള്ള​തി​നാ​ല്‍ മ​റ്റ് രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്നു​ള്ള രോ​ഗ​ങ്ങ​ള്‍ ഇ​വി​ടെ റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്. അ​ഞ്ചു വ​യ​സി​ല്‍ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍, 65 വ​യ​സി​ന് മു​ക​ളി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍, രോ​ഗ​പ്ര​തി​രോ​ധ ശേ​ഷി കു​റ​ഞ്ഞ​വ​ര്‍, ഗ​ര്‍​ഭി​ണി​ക​ള്‍ എ​ന്നി​വ​ര്‍ രോ​ഗ സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​വ​രാ​ണ്.

പ്ര​തി​രോ​ധ മാ​ര്‍​ഗ​ങ്ങ​ള്‍

* കാ​ര്‍​ഷി​ക​മേ​ഖ​ല​യി​ലു​ള്ളവർ മൃ​ഗ​പ​രി​പാ​ല​ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്കു​ന്ന​തി​ലൂ​ടെ ഇ​റ​ച്ചി, മു​ട്ട, പാ​ല്‍, പ​ച്ച​ക്ക​റി​ക​ള്‍ എ​ന്നി​വ​യി​ല്‍ നി​ന്നു രോ​ഗം ഉ​ണ്ടാ​കു​ന്ന​തും പ​ട​രു​ന്ന​തും ത​ട​യും.

* ശു​ദ്ധ​മാ​യ കു​ടി​വെ​ള്ളം, മാ​ലി​ന്യ സം​സ്‌​ക​ര​ണം, ജ​ലാ​ശ​യ​ങ്ങ​ളു​ടെ​യും കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളു​ടെ​യും വൃ​ത്തി​യാ​ക്ക​ല്‍ എ​ന്നി​വ​യും രോ​ഗ​പ്ര​തി​രോ​ധ​ത്തി​ല്‍ പ്ര​ധാ​ന​മാ​ണ്.
* മൃ​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കൂ​ക​യോ അ​വ​യു​ടെ സ​മീ​പ​ത്ത് പോ​കു​ക​യോ ചെ​യ്തി​ട്ടു​ണ്ട​ങ്കി​ല്‍ കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ച് ക​ഴു​ക​ണം.
* സോ​പ്പും വെ​ള്ള​വും ല​ഭ്യ​മ​ല്ലെ​ങ്കി​ല്‍ ആ​ല്‍​ക്ക​ഹോ​ള്‍ അ​ട​ങ്ങി​യ സാ​നി​റ്റൈ​സ​ര്‍ ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ വൃ​ത്തി​യാ​ക്കു​ക

* എ​ലി​പ്പ​നി​യ്‌​ക്കെ​തി​രെ പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ക​ഴി​ക്കു​ക.
* പ​ട്ടി​യോ പൂ​ച്ച​യോ മ​റ്റ് മൃ​ഗ​ങ്ങ​ളോ ക​ടി​ക്കു​ക​യോ മാ​ന്തു​ക​യോ ചെ​യ്താ​ല്‍ പേ​വി​ഷ​ബാ​ധ​യ്ക്ക് എ​തി​രെ​യു​ള്ള വാ​ക്‌​സി​ന്‍ എ​ടു​ക്ക​ണം.
* കൊ​തു​ക്, ചെ​ള്ള്, പ്രാ​ണി​ക​ള്‍ തു​ട​ങ്ങി​യ​വ​യു​ടെ ക​ടി ഒ​ഴി​വാ​ക്കു​ക.
* ഭ​ക്ഷ​ണം സു​ര​ക്ഷി​ത​മാ​യി കൈ​കാ​ര്യം ചെ​യ്യു​ക. ന​ന്നാ​യി വേ​വി​ച്ചു മാ​ത്രം ക​ഴി​ക്കു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ, കേരള ഹെൽത്ത് സർവീസസ്, സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കു​പ്പ്.