സ്ട്രോക് സാധ്യത കൂട്ടുന്ന രോഗങ്ങൾ ചികിത്സിക്കാം
Saturday, May 21, 2022 3:34 PM IST
ഡോ. അരുൺ ഉമ്മൻ
പ​ക്ഷാ​ഘാ​ത​സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നു​ വ്യായാമം സഹായകം.

വ്യായാമം ചെയ്താൽ...

ര​ക്ത​സ​മ്മ​ർ​ദം കു​റ​യ്ക്കാ​നും ഉ​യ​ർ​ന്ന സാ​ന്ദ്ര​ത​യു​ള്ള ലി​പ്പോ​പ്രോ​ട്ടീ​ൻ കൊ​ള​സ്ട്രോ​ളി​ന്‍റെ തോ​ത് വ​ർ​ധി​പ്പി​ക്കാ​നും ര​ക്ത​ക്കു​ഴ​ലു​ക​ളു​ടെ​യും ഹൃ​ദ​യ​ത്തി​ന്‍റെ​യും മൊ​ത്ത​ത്തി​ലു​ള്ള ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും വ്യാ​യാ​മം സ​ഹാ​യി​ക്കും. ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​നും പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​നും സ​മ്മ​ർ​ദം കു​റ​യ്ക്കാ​നും വ്യാ​യാ​മം സ​ഹാ​യി​ക്കു​ന്നു.

പ്ര​മേ​ഹ​ം നി​യ​ന്ത്രി​ക്കു​ക

ഭ​ക്ഷ​ണ​ക്ര​മം, വ്യാ​യാ​മം, ഭാ​രം നി​യ​ന്ത്രി​ക്ക​ൽ, മ​രു​ന്ന് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് പ്ര​മേ​ഹം നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും.

മദ്യപാനികളിൽ....

അ​മി​ത​ മ​ദ്യ​പാ​നം ഉ​യ​ർ​ന്ന ര​ക്ത​സ​മ്മ​ർ​ദം, ഇ​സ്കെ​മി​ക് സ്ട്രോ​ക്കു​ക​ൾ, ഹെ​മ​റാ​ജി​ക് സ്ട്രോ​ക്കു​ക​ൾ എ​ന്നി​വ​യ്ക്കു​ള്ള അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.

ആ​സ​ക്തി മ​രു​ന്നു​ക​ൾ ഒ​ഴി​വാ​ക്കു​ക

കൊ​ക്കെ​യ്ൻ, മെ​ത്താം​ഫെ​റ്റാ​മൈ​നു​ക​ൾ പോ​ലു​ള്ള ചി​ല മ​രു​ന്നു​ക​ൾ Transient Ischaemic Attacks (TIA) അ​ല്ലെ​ങ്കി​ൽ പ​ക്ഷാ​ഘാ​ത​ത്തി​നോ കാ​ര​ണ​മാ​കു​ന്ന ഘ​ട​ക​ങ്ങ​ളാ​ണ്.

സ്ട്രോക് സാധ്യത കൂട്ടുന്ന രോഗങ്ങൾ

ഉ​യ​ർ​ന്ന കൊ​ള​സ്ട്രോ​ൾ, കാർഡിയാക് ആർട്ടറി രോഗങ്ങൾ, (Carotid Artery Disease), പെരിഫറൽ ആർട്ടീരി‌യൽ രോഗം(Peripheral Arterial Disease), ഏ​ട്രി​യ​ൽ ഫി​ബ്രി​ലേ​ഷ​ൻ (AF), ഹൃ​ദ്രോ​ഗം, സിക്കിൾ സെൽ രോഗം (Sickle Cell Disease) എ​ന്നീ മെ​ഡി​ക്ക​ൽ അ​വ​സ്ഥ​ക​ൾ ചി​കി​ത്സി​ക്കു​ക. ഈ ​രോ​ഗ​ങ്ങ​ൾ സ്‌​ട്രോ​ക്ക് സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു.


ചികിത്സ വൈകിയാൽ

സ​മ​യ​ബ​ന്ധി​ത​മാ​യ ചി​കി​ത്സ കൊ​ണ്ടു മാ​ത്രം ഭേ​ദ​മാ​ക്കാ​വു​ന്ന ഒ​രു രോ​ഗ​മാ​ണ് സ്‌​ട്രോ​ക്ക്. വാ​യ​യു​ടെ കോ​ണി​ന്‍റെ വ്യ​തി​യാ​നം (വാ​യ് കോ​ട്ടം), കൈയ്ക്കോ ​കാ​ലി​നോ ത​ള​ര്‍​ച്ച, സം​സാ​ര​ത്തി​ന് കു​ഴ​ച്ചി​ല്‍ എ​ന്നീ ല​ക്ഷ​ണ​ങ്ങ​ള്‍ ഒ​രാ​ളി​ല്‍ ക​ണ്ടാ​ല്‍ സ്‌​ട്രോ​ക്ക് ആ​ണെ​ന്ന് സം​ശ​യി​ക്കാം.

രോ​ഗ ല​ക്ഷ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു​ക​ഴി​ഞ്ഞാ​ൽ, ഒ​രു വി​ദ​ഗ്ധ കേ​ന്ദ്ര​ത്തി​ലെ കൃ​ത്യ​മാ​യ ചി​കി​ത്സ നാ​ല​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ ആ​രം​ഭി​ക്ക​ണം. അ​പ്പോ​ൾ മാ​ത്ര​മേ മി​ക​ച്ച ഫ​ല​ം ല​ഭി​ക്കൂ. ഉ​ട​ന​ടി ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യി​ല്ലെ​ങ്കി​ല്‍ ച​ല​ന ശേ​ഷി​യും സം​സാ​ര​ശേ​ഷി​യും എ​ന്നെ​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ട്ടു​പോ​കാം. ചി​ല​പ്പോ​ള്‍, മ​ര​ണം ത​ന്നെ​യും സം​ഭ​വി​ക്കാം.

സ്ട്രോക് അതിജീവനം

സ്ട്രോ​ക്ക് അ​തി​ജീ​വ​നം വെ​ല്ലു​വി​ളി നി​റ​ഞ്ഞ സ​മ​യ​മാ​ണ്. പ്ര​ചോ​ദി​ത​രാ​യി തു​ട​രു​ക, സ്ട്രോ​ക്കി​ന് ശേ​ഷം നി​ങ്ങ​ൾ ശ​ക്ത​രാ​കും. സ്ട്രോ​ക്ക് നി​ങ്ങ​ളു​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം ഇ​ല്ലാ​താ​ക്കാ​ൻ ഒ​രി​ക്ക​ലും അ​നു​വ​ദി​ക്ക​രു​ത്. നി​ങ്ങ​ളു​ടെ ശ​രീ​ര​ത്തെ പ​രി​പാ​ലി​ക്കു​ക. നി​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​നു​ള്ള ഒ​രേ​യൊ​രി​ട​മാ​ണി​ത്.

വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്‍റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]