ശരിയായി ഇരുന്ന് മൊബൈൽ ഉപയോഗിക്കാം
Tuesday, April 12, 2022 3:33 PM IST
വ​ള​രെ വി​വേ​ക​പൂ​ർ​വ്വം ഉ​പ​യോ​ഗി​ക്കേ​ണ്ട​താ​ണ് മൊ​ബൈ​ൽ​ഫോ​ൺ. മൊ​ബൈ​ൽ ഫോ​ൺ കാ​ര​ണ​മു​ണ്ടാ​കാ​വു​ന്ന ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ ഒ​ഴി​വാ​ക്കു​ന്ന​തി​നും വി​വേ​കം അ​നി​വാ​ര്യം​ത​ന്നെ.
പ​ണ്ടെ​ങ്ങു​മി​ല്ലാ​ത്ത​വി​ധം മൊ​ബൈ​ൽ ഫോ​ൺ ഉ​പ​യോ​ഗം ഇ​പ്പോ​ൾ വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

മൊ​ബൈ​ൽ ഫോ​ണി​ൽ നി​ന്നു​​ള്ള റേ​ഡി​യേ​ഷ​ൻ നെ​റ്റ്‌​വ​ർ​ക്ക് ക​വ​റേ​ജ് കു​റ​വാ​യി​രി​ക്കു​ക, എ​ങ്ങ​നെ​യൊ​ക്കെ ഉ​പ​യോ​ഗി​ക്കു​ന്നു, എ​ത്ര​നേ​രം ഉ​പ​യോ​ഗി​ക്കു​ന്നു എ​ന്നുതു​ട​ങ്ങി മൊ​ബൈ​ൽ ഫോ​ണിന്‍റെ വ​ലുപ്പം പോ​ലും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കാം.

ക​ണ്ണി​നും ചെ​വി​ക്കും ക​ഴു​ത്തി​നും മ​നസി​നും

ഓ​ൺ​ലൈ​ൻ ക്ലാ​സു​ക​ൾ കാ​ര​ണം കു​ട്ടി​ക​ളി​ൽ മൊ​ബൈ​ൽ ഫോൺ ഉ​പ​യോ​ഗം വ​ർ​ധി​ച്ചി​ട്ടു​ണ്ട്. കൂ​ടു​ത​ൽ വ്യ​ക്ത​ത ല​ഭി​ക്കു​ന്ന​തി​നാ​യി ഇ​മേ​ജി​ന് പ്ര​കാ​ശം കൂ​ട്ടു​ന്ന​തും ക്ലാ​സു​ക​ളും ട്രെ​യി​നിം​ഗു​ക​ളും മീ​റ്റിം​ഗു​ക​ളും മ​ണി​ക്കൂ​റു​ക​ളോ​ളം നീ​ണ്ടു നി​ൽ​ക്കു​ന്പോൾ റീ​ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നാ​യി ഫോ​ൺ ഉ​പ​യോ​ഗി​ച്ചു കൊ​ണ്ടി​രി​ക്കു​മ്പോ​ൾ​ത​ന്നെ പ്ല​ഗ് ചെ​യ്യു​ന്ന​തും ഇ​യ​ർ​ഫോ​ണോ ഹെ​ഡ് ഫോ​ണോ ഉ​പ​യോ​ഗി​ക്കു​ന്ന​തും അ​വ​യു​ടെ വോ​ളി​യം കൂ​ട്ടി​വച്ച് കേ​ൾ​ക്കു​ന്ന​തും ക​ണ്ണി​നും ചെ​വി​ക്കും ക​ഴു​ത്തി​നും മ​നസി​നു പോ​ലും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സം​ശ​യ​മി​ല്ല.

പ്രകാശം കുറച്ച് ഉപയോഗിക്കാം

പ​ര​മാ​വ​ധി ഫോ​ണി​ന്‍റെ പ്ര​കാ​ശം കു​റ​ച്ച് ഉ​പ​യോ​ഗി​ച്ചും ഇ​യ​ർ​ഫോ​ണും ഹെ​ഡ് ഫോ​ണും ഒ​ഴി​വാ​ക്കി​യും ക​ണ്ണി​ന്‍റെ​യും ചെ​വി​യു​ടെ​യും അ​തി​പ്ര​വ​ർ​ത്തി കു​റ​യ്ക്കു​വാ​ൻ സാ​ധി​ക്കും. വ​യ​ർ​ലെ​സ് ബ്ലൂ​ടൂ​ത്ത് സ്പീ​ക്ക​റു​ക​ൾ ഇ​വ​യ്ക്കു പ​ക​രം ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണ്.


മണിക്കൂറുകളോളം...

മൊ​ബൈ​ൽ പ​ഠ​ന​ത്തി​ൽ മു​ഴു​കു​ന്ന​വ​ർ ശ​രി​യാ​യി ഇ​രി​ക്കാ​നും ശ്ര​ദ്ധി​ക്ക​ണം. എ​ങ്ങ​നെ​യെ​ങ്കി​ലും മ​ണി​ക്കൂ​റു​ക​ളോ​ളം ഇ​രി​ക്കു​ന്ന​തും കി​ട​ന്നു​കൊ​ണ്ട് മൊ​ബൈ​ൽ​ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തും ക്ര​മേ​ണ ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കു​പോ​ലും കാ​ര​ണ​മാ​കും.

കൈ​പ്പ​ത്തി​യി​ൽ ത​രി​പ്പും വേ​ദ​ന​യും

ന​ട്ടെ​ല്ലിന്‍റെ വ​ള​വ്, ക​ണ്ണി​നു​ണ്ടാ​കു​ന്ന ഡ്രൈ​നെ​സ്, ക​ഴു​ത്തു വേ​ദ​ന, കൈ​ക​ളി​ൽ പെ​രു​പ്പ്, കൈ​പ്പ​ത്തി​യി​ൽ ത​രി​പ്പും വേ​ദ​ന​യും തു​ട​ങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ. സ​ന്ധി​ക​ളി​ൽ നീ​ർ​ക്കെ​ട്ടു​ണ്ടാ​ക്കി ക്ര​മേ​ണ വാ​ത രോ​ഗ​ത്തി​ലേ​ക്ക് ഇ​ത് മാ​റാ​റു​ണ്ട്.

കൂ​ടു​ത​ൽ സ​മ​യം ക്ലാ​സ് ഉ​ണ്ടാ​യി​രു​ന്നെ​ന്ന് ക​രു​തി ബാ​ക്കി​യു​ള്ള സ​മ​യം ക​ണ്ണി​നും കാ​തി​നും ഇ​വ​ർ വി​ശ്ര​മം ന​ൽ​കു​മെ​ന്ന് ര​ക്ഷി​താ​ക്ക​ൾ ക​രു​ത​ണ്ട. മൊ​ബൈ​ൽ​ഫോ​ൺ ഉ​പ​യോ​ഗി​ച്ച് ചെ​യ്യു​ന്ന​തൊ​ന്നും അ​വ​ർ മു​ട​ക്കാ​റി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

റേഡിയേഷൻസാധ്യത കൂട്ടുന്നത്...

റേ​ഞ്ച് കു​റ​വു​ള്ളി​ട​ത്തും ചാ​ർ​ജ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴും ഫോ​ൺ ഉ​പ​യോ​ഗി​ക്കു​ന്ന​തും ത​ല​യി​ണ​യു​ടെ അ​രി​കെ ത​ന്നെ ഫോ​ൺ​വ​ച്ച് കി​ട​ന്നു​റ​ങ്ങു​ന്ന​തും റേ​ഡി​യേ​ഷ​ൻ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും. (തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481