അ​പ​ക​ട​ങ്ങ​ളി​ൽ മോ​ണ​യി​ൽ നി​ന്ന് പ​ല്ല് ഇളകിയാൽ...
Wednesday, March 23, 2022 3:34 PM IST
പാ​ൽ​പ്പ​ല്ലു​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​ൽ നാം ​വ​ലി​യ താ​ൽ​പ്പ​ര്യം കാ​ണി​ക്കാ​ത്ത​താ​ണ് സ്ഥി​ര​ദ​ന്ത​ങ്ങ​ൾ നി​ര തെ​റ്റി വ​രു​ന്ന​തിന്‍റെ പ്ര​ധാ​ന കാ​ര​ണം. സ്ഥി​ര​ദ​ന്ത​ങ്ങ​ൾ വ​രു​ന്ന​തു​വ​രെ മോ​ണ​യി​ലെ സ്ഥ​ലം നി​ല​നി​ർ​ത്താ​ൻ വേ​ണ്ടി​ക്കൂ​ടി​യാ​ണ് പ്ര​കൃ​തി പാ​ൽ​പ്പ​ല്ലു​ക​ളെ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്.
ദന്തനിരയുടെ ക്രമം തെറ്റുന്നതിനു പിന്നിൽ

പാ​ൽ കു​ടി​ക്കു​ന്ന ശി​ശു​ക്ക​ളു​ടെ പ​ല്ലു​ക​ൾ ഒ​രു ട​വ്വ​ൽ ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും വൃ​ത്തി​യാ​ക്ക​ണം.​ കു​ട്ടി​ക​ൾ​ക്ക് പൊ​തു​വെ 6 വ​യ​സ്സ് തി​ക​യു​മ്പോ​ൾ, നി​ല​വി​ലു​ള്ള പാ​ൽ​പ്പ​ല്ലു​ക​ളു​ടെ പു​റ​കി​ൽ മു​ക​ളി​ലും, താ​ഴെ​യു​മാ​യി (ഇ​രു​വ​ശ​ങ്ങ​ളി​ലും) മൊ​ത്തം 4 സ്ഥി​ര​ദ​ന്ത​ങ്ങ​ൾ മു​ള​യ്ക്കാ​റു​ണ്ട്.​

എ​ന്നാ​ൽ ഇ​വ പാ​ൽ​പ്പ​ല്ലു​ക​ളാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് അ​വ​ഗ​ണി​ക്കു​ക​യാ​ണ് മി​ക്ക മാ​താ​പി​താ​ക്ക​ളു​ടെ​യും പ​തി​വ്.​ അ​തി​നാ​ൽ കു​ട്ടി​ക​ൾ​ക്ക് പ്ര​സ്തു​ത ദ​ന്ത​ങ്ങ​ൾ ന​ഷ്ട​പ്പെ​ടു​ക​യും അ​ങ്ങ​നെ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന വി​ട​വ് മൂ​ലം മൊ​ത്തം ദ​ന്ത​നി​ര​യു​ടെ​യും ക്ര​മം തെ​റ്റു​ക​യും ചെ​യ്യാ​റു​ണ്ട്.

6 വ​യ​സ്സി​നു ശേ​ഷ​വും വി​ര​ൽ​കു​ടി തു​ട​ർ​ന്നാ​ൽ

4 വ​യ​സ്സ് വ​രെ കു​ട്ടി​ക​ൾ വി​ര​ൽ കു​ടി​ക്കു​ന്ന​തു സ്വാ​ഭാ​വി​ക​മാ​ണ്. എ​ന്നാ​ൽ 6 വ​യ​സ്സി​നു ശേ​ഷ​വും വി​ര​ൽ​കു​ടി തു​ട​ർ​ന്നാ​ൽ പ​ല്ലു​ക​ളു​ടെ നി​ര തെ​റ്റാ​ൻ വ​ള​രെ സാ​ധ്യ​ത​യു​ണ്ട്.​

അ​പ​ക​ട​സാ​ധ്യ​ത​യു​ള്ള കാ​യി​ക വി​നോ​ദ​ങ്ങ​ളി​ലേ​ർ​പ്പെ​ടു​ന്ന കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കും പ​ല്ലു​ക​ളു​ടെ സു​ര​ക്ഷ​യ്ക്ക് ഉ​പ​യോ​ഗി​ക്കാ​വു​ന്ന മൗ​ത്ത് ഗാ​ർ​ഡു​ക​ൾ ഇ​ന്ന് വി​പ​ണി​യി​ലു​ണ്ട്.​ കൃ​ത്യ​മാ​യ ദ​ന്താ​രോ​ഗ്യ ശീ​ല​ങ്ങ​ൾ പാ​ലി​ക്കു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ മ​ക്ക​ൾ പൊ​തു​വെ ഇ​ത്ത​രം ശീ​ല​ങ്ങ​ൾ പാ​ലി​ക്കു​ന്ന​തി​ൽ താ​ൽ​പ്പ​ര്യം ഉ​ള്ള​വ​രാ​യി​രി​ക്കും.

കൃ​ത്രി​മ ദ​ന്ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​തിനാൽ

മു​തി​ർ​ന്ന​വ​രി​ൽ പ​ല്ലു​ക​ളു​ടെ ക്ര​മ​വും ഉ​പ​യോ​ഗ​ക്ഷ​മ​ത​യും ന​ഷ്ട​പ്പെ​ടാ​നും വാ​ക്കു​ക​ളു​ടെ ഉ​ച്ചാ​ര​ണം​ വി​ക​ല​മാ​കാ​നും ക​വി​ൾ ഒ​ട്ടാ​നു​മു​ള്ള പ്ര​ധാ​ന കാ​ര​ണം ന​ഷ്ടപ്പെ​ടു​ന്ന പ​ല്ലു​ക​ൾ​ക്കു​പ​ക​രം കൃ​ത്രി​മ ദ​ന്ത​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കാ​ത്ത​താ​ണ്.


പല്ലുകളുടെ നിറം നിലനിർത്താൻ

പ​ല്ലു​ക​ളു​ടെ വെ​ണ്മ വ​ർ​ധി​പ്പി​ക്കാ​നാ​ണ് പൊ​തു​വെ ആ​ളു​ക​ൾ​ക്ക് താ​ൽ​പ്പ​ര്യ​മെ​ങ്കി​ലും ആ​രോ​ഗ്യ​മു​ള്ള പ​ല്ലു​ക​ൾ​ക്ക് അ​ൽ​പ്പം മ​ഞ്ഞ​നി​റം ഉ​ണ്ട് എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. പാ​ൽ​പ്പ​ല്ലു​ക​ൾ​ക്ക് കൂ​ടു​ത​ൽ വെ​ണ്മ ഉ​ണ്ടാ​യി​രി​ക്കും.​

ചാ​യ​യും കാ​പ്പി​യു​മ​ട​ക്കം നി​റ​മു​ള്ള ഏ​ത് പാ​നീ​യം ഉ​പ​യോ​ഗി​ച്ചാ​ലും ഉ​ട​നെ വാ​യ ക​ഴുകുന്ന​ത് പ​ല്ലു​ക​ളു​ടെ നി​റം നി​ല​നി​ർ​ത്താ​ൻ സ​ഹാ​യി​ക്കും. ​പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ പ​ല്ലു​ക​ൾ നി​റം മ​ങ്ങു​ന്ന​തും ക​റ പി​ടി​ക്കു​ന്ന​തും സാ​ധാ​ര​ണ​മാ​ണ്.​

സ്വയം ഉരച്ചു വൃത്തിയാക്കരുത്

അ​പ​ക​ട​ങ്ങ​ളി​ൽ ഇ​ള​കി മോ​ണ​യി​ൽ നി​ന്ന് വി​ട്ടു പോ​കു​ന്ന പ​ല്ലു​ക​ൾ ത​ണു​ത്ത പാ​ലി​ലോ ഉ​മി​നീ​രി​ലോ ക​രി​ക്കി​ൻ വെ​ള്ള​ത്തി​ലോ ഇ​ട്ട് ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഡെ​ന്‍റിസ്റ്റി​ന്‍റെ അ​ടു​ത്ത് കൊ​ണ്ടു ചെ​ന്നാ​ൽ മി​ക്ക​വാ​റും അ​വ​യെ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കാ​ൻ സാ​ധി​ക്കും.​ പ​ക്ഷെ, ഇ​ത്ത​രം പ​ല്ലു​ക​ൾ ഡെ​ന്‍റിസ്റ്റി​ന്‍റെ പ​ക്ക​ൽ എ​ത്തി​ക്കു​ന്ന​തി​നു മു​ൻ​പ് സ്വ​യം ഉ​ര​ച്ചു വൃ​ത്തി​യാ​ക്കാ​ൻ ശ്ര​മി​ക്ക​രു​ത്.

പല്ലുവേദനയ്ക്ക് ഇതല്ല മരുന്ന്

ആ​സ്പി​രി​ൻ പോ​ലു​ള്ള വേ​ദ​ന​സം​ഹാ​രി​ക​ൾ പ​ല്ലു​വേ​ദ​ന​യു​ള്ള ഭാ​ഗ​ത്ത് വ​ച്ച് ചി​കി​ത്സി​ക്കു​ന്ന​ത് പ​ല​രും അ​നു​വ​ർ​ത്തി​ക്കു​ന്ന ഒ​രു തെ​റ്റാ​യ രീ​തി​യാ​ണ്. ഇ​തു​മൂ​ലം മോ​ണ​യി​ൽ പൊ​ള്ള​ൽ ഉ​ണ്ടാ​വാം. (തുടരും)

വിവരങ്ങൾ: ഡോ.​ഡോ​ൺ തോ​മ​സ്,
ഡെ​ന്‍റൽ സ​ർ​ജ​ൻ(DEIC), ഗ​വ​ൺമെന്‍റ് ജ​ന​റ​ൽ(​ബീ​ച്ച് )ആ​ശു​പ​ത്രി, കോ​ഴി​ക്കോ​ട്.