അലർജിക് റൈനൈറ്റിസിന്‍റെ ഏ​ത് അ​വ​സ്ഥ​യി​ലും ആ​യു​ർ​വേ​ദ ചി​കി​ത്സ
Friday, February 18, 2022 4:08 PM IST
അലർജിക് റൈനൈറ്റിസ് -4

രോ​ഗ​ കാ​ര​ണ​ങ്ങ​ളെ​ന്തൊ​ക്കെ​യാ​ണെ​ന്നും എ​ന്തു​കൊ​ണ്ട് അ​വ രോ​ഗ​കാ​ര​ണ​മാ​കു​ന്നു​വെ​ന്നും എ​ല്ലാ കാ​ര​ണ​ങ്ങ​ളും എ​ല്ലാ ആ​ൾ​ക്കാ​രി​ലും എ​ന്തു​കൊ​ണ്ട് രോ​ഗ​ത്തെ ഉ​ണ്ടാ​ക്കു​ന്നി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കാൻ ഒ​രു ആ​യു​ർ​വേ​ദ ചി​കി​ത്സ​ക​ന് നി​ഷ്പ്ര​യാ​സം സാ​ധി​ക്കു​മ​ല്ലോ.

ഓരോ രോഗി‍യിലും...

രോ​ഗി​യു​ടെ ശാ​രീ​രി​ക വ്യ​തി​യാ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച് പ​ല​വി​ധ ആ​യു​ർ​വേ​ദ മ​രു​ന്നു​ക​ളുണ്ട്. അ​വ​യി​ൽ ത​ന്നെ ത​ല​യി​ൽ തേ​യ്ക്കു​വാ​ൻ എ​ണ്ണ വേ​ണ​മോ?​എ​ങ്കി​ൽ ഏ​ത് വേ​ണം? തു​ട​ർ​ച്ച​യാ​യി ക​ഴി​ക്കു​വാ​ൻ ഏ​ത് മ​രു​ന്ന്? ഇ​ട​യ്ക്കി​ടെ രോ​ഗം വ​ർ​ദ്ധി​ക്കു​മ്പോ​ൾ അ​ധി​ക​മാ​യി ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട​വ ഏ​ത്? പ​ഞ്ച​ക​ർ​മ്മ​ചി​കി​ത്സ​ക​ളി​ൽ ന​സ്യം തു​ട​ങ്ങി​യ​വ​യ്ക്ക് ഏ​ത് മ​രു​ന്നു​പ​യോ​ഗി​ച്ച് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം? തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ഓ​രോ രോ​ഗി​യി​ലും വ്യ​ത്യ​സ്ത​ങ്ങ​ളാ​ണ്.

രോ​ഗ​ത്തി​ന്‍റെയും അ​വ കാ​ര​ണ​മു​ണ്ടാ​യ ശാ​രീ​രി​ക വ്യ​തി​യാ​ന​ങ്ങ​ളു​ടേ​യും അ​വ​സ്ഥ മ​ന​സി​ലാ​ക്കി മാ​ത്ര​മേ ഒ​രു ചി​കി​ത്സ നി​ശ്ച​യി​ക്കാ​ൻ ആ​യു​ർ​വേ​ദ​ത്തി​ലൂ​ടെ സാ​ധി​ക്കു​ക​യു​ള്ളൂ. അലർജിക് റൈനൈ റ്റിസിന്‍റെ ഏ​ത് അ​വ​സ്ഥ​യി​ലും ആ​യു​ർ​വേ​ദ ചി​കി​ത്സ വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്.

നസ്യം എങ്ങനെ?

ന​സ്യം ചെ​യ്യു​ന്ന​തും അ​തി​നാ​യു​ള്ള മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന​തും ശ്ര​ദ്ധി​ച്ചാവണം. ക്ഷീ​ര​ബ​ല ആ​വ​ർ​ത്തി​ച്ച​ത് ബൃം​ഹ​ണ​ത്തി​നും അ​ണു​തൈ​ലം ശ​മ​ന​ത്തി​നും തു​ള​സി​യു​ടെ​യും തു​മ്പ​യു​ടേ​യും സ്വ​ര​സം മു​ത​ലാ​യ​വ വി​രേ​ച​ന ന​സ്യ​ത്തി​നും ഉ​പ​യോ​ഗി​ക്ക​ണം.


വാ​ഗ്ഭ​ടാ​ചാ​ര്യ​ൻ നി​ർ​ദ്ദേ​ശി​ക്കു​ന്ന ശു​ണ്ഡ്യാ​ദി​ന​സ്യ​തൈ​ലം വ​ള​രെ ഫ​ല​പ്ര​ദ​മാ​ണ്.ചു​ക്ക്, കൊ​ട്ടം, തി​പ്പ​ലി, വി​ഴാ​ല​രി, ഉ​ണ​ക്ക​മു​ന്തി​രി എ​ന്നി​വ ക​ല്ക്ക​ത്തി​നും ക​ഷാ​യ​ത്തി​നു​മെ​ടു​ത്ത് എ​ള്ളെ​ണ്ണ​യി​ൽ മൃ​ദു പാ​ക​ത്തി​ല​രി​ച്ചാ​ണ് ന​സ്യം ചെ​യ്യേ​ണ്ട​ത്. വി​ധി​പ്ര​കാ​ര​മു​ള്ള ശോ​ധ​ന ക​ർ​മ്മ​ത്തി​ന് ശേ​ഷം മാ​ത്രം ന​സ്യം ചെ​യ്യു​ക.

അ​വി​പ​ത്തി​ചൂ​ർ​ണം

അ​വി​പ​ത്തി​ചൂ​ർ​ണം കൊ​ണ്ട് വ​യ​റി​ള​ക്കു​ന്ന​തും ശ​മ​ന​മാ​യി പ്ര​യോ​ഗി​ക്കു​ന്ന​തും ഹ​രി​ദ്രാ​ഖ​ണ്ഡം ഇ​ട​യ്ക്കി​ടെ ക​ഴി​ക്കു​ന്ന​തും വ​ലി​യ പ്ര​യോ​ജ​നം ചെ​യ്യാ​റു​ണ്ട്.

ചെ​റി​യ ചൂ​ടു​ള്ള പാ​ലി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി ചേ​ർ​ത്ത്...

ചെ​റി​യ ചൂ​ടു​ള്ള പാ​ലി​ൽ മ​ഞ്ഞ​ൾ​പ്പൊ​ടി ചേ​ർ​ത്ത് ക​ഴി​ക്കു​ന്ന​തും ഇ​ഞ്ചി​യും തു​ള​സി​യി​ല​യും ചേ​ർ​ത്ത പാ​നീ​യ​ങ്ങ​ളും ന​ല്ല ഫ​ലം ന​ൽ​കും. ശ​മ​ന ചി​കി​ത്സ​യ്ക്കു മു​മ്പ് കൃ​മി​ഘ്ന വ​ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത് കൂ​ടു​ത​ൽ ഗു​ണ​ക​ര​മാ​യി കാ​ണു​ന്നു.​

ഇ​ന്ദു​കാ​ന്തം ക​ഷാ​യ​മോ സി​റ​പ്പോ ന​ല്ല ഫ​ലം ന​ൽ​കു​ന്നു.തൊ​ലി​പ്പു​റ​ത്ത് വി​ച​ർ​ച്ചി​ക പോ​ലെ​യും ശീ​ത​പി​ത്തം പോ​ലെ​യും ല​ക്ഷ​ണ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ടെ​ങ്കി​ൽ ത്വ​ക്കി​നെ കൂ​ടി പ​രി​ഗ​ണി​ച്ചു​ള്ള ചി​കി​ത്സ​ക​ളും അ​നി​വാ​ര്യ​മാ​ണ്. (തുടരും)

വി​വ​ര​ങ്ങ​ൾ - ഡോ. ​ഷർമദ് ഖാൻ BAMS, MD സീനിയർ മെഡിക്കൽ ഓഫീസർ, ഗവ. ആയുർവേദ ഡിസ്പെൻസറി, നേമം, തിരുവനന്തപുരം ഫോൺ - 9447963481.