ഹോം ക്വാറന്‍റൈനിൽ കഴിയുന്നവരുടെ ശ്രദ്ധയ്ക്ക്
Friday, June 12, 2020 2:38 PM IST
1. കേരളത്തിനു പുറത്തുനിന്ന് എത്തുന്നവർ വീ്ട്ടി​ലെ ഒ​രു മു​റി​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക.
2. താ​മ​സി​ക്കു​ന്ന മു​റി വാ​യൂ​സ​ഞ്ചാ​ര​മു​ള്ള​തും ശു​ചി​മു​റി​യോ​ടു കൂ​ടി​യ​തു​മാ​യി​രി​ക്ക​ണം(​അ​റ്റാ​ച്ഡ് ബാ​ത്ത് റൂം ​സൗ​ക​ര്യം). ജ​ന​ലു​ക​ൾ പ​ക​ൽ തു​റ​ന്നി​ടു​ക.
3. മു​റി​യി​ലും ശു​ചി​മു​റി​യി​ലും ഉ​പ​യോ​ഗി​ക്കു​ന്ന വ​സ്തു​ക്ക​ൾ പ​ങ്കി​ട​രു​ത്. സ​ന്പ​ർ​ക്കം പാ​ടി​ല്ല.
4. വെ​ള്ള​വും സോ​പ്പും ഉ​പ​യോ​ഗി​ച്ച് ഇ​ട​യ്ക്കി​ടെ കൈ ​ക​ഴു​കു​ക. പ്ര​ത്യേ​കി​ച്ചു ശൗ​ചാ​ല​യം ഉ​പ​യോ​ഗി​ച്ച​തി​നു ശേ​ഷ​വും ശ​രീ​ര​സ്ര​വ​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ച​തി​നു​ശേ​ഷ​വും.
5. വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കു​ക. നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്കു​ക.
6. ചു​മ​യ്ക്കു​ന്പോ​ഴും തു​മ്മു​ന്പോ​ഴും മൂ​ക്കും വാ​യും തൂ​വാ​ല​യോ ടി​ഷ്യു പേ​പ്പ​റോ ഉ​പ​യോ​ഗി​ച്ചു പൊ​ത്തു​ക.
7. മു​ഖാ​വ​ര​ണ​മോ ടി​ഷ്യു​വോ ല​ഭ്യ​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മ​ട​ക്കി​യ കൈ​ത്ത​ണ്ട​യി​ലേ​ക്ക് ചു​മ​യ്ക്കു​ക​യോ തു​മ്മു​ക​യോ ചെ​യ്ത​ശേ​ഷം പി​ന്നീ​ട് അ​വി​ടം ശു​ചി​യാ​ക്കു​ക.
8. ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ ല​യി​പ്പി​ച്ച ലാ​യ​നി​ൽ മു​ക്കി​യ ശേ​ഷം സോ​പ്പു​പ​യോ​ഗി​ച്ചു തു​ണി അ​ല​ക്കു​ക. ബ്ലീ​ച്ചിം​ഗ് ലാ​യ​നി ഉ​പ​യോ​ഗി​ച്ച് മു​റി​യു​ടെ ത​റ, വാ​ഷ്ബേ​സി​ൻ, ക​ക്കൂ​സ്, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ​വ വൃ​ത്തി​യാ​ക്കു​ക.
9. ന​ന്നാ​യി വി​ശ്ര​മി​ക്കു​ക. ധാ​രാ​ളം വെള്ളം ​കു​ടി​ക്കു​ക. പോ​ഷ​ക​സ​മൃ​ദ്ധ​മാ​യ ആ​ഹാ​രം, പ​ഴ​വ​ർ​ഗ​ങ്ങ​ൾ എ​ന്നി​വ ക​ഴി​ക്കു​ക.
10. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ണ്ടെ​ങ്കി​ൽ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​റു​മാ​യി ബ​ന്ധ​പ്പെ​ട​ണം. അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ചി​കി​ത്സ​യ്ക്കാ​ണെ​ങ്കി​ൽ പോ​ലും വീ​ടി​നു പു​റ​ത്തി​റ​ങ്ങ​രു​ത്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ദി​ശ ന​ന്പ​റു​ക​ളി​ൽ 1056, 0471 2552056 ബ​ന്ധ​പ്പെ​ടു​ക.

ക്വാ​റ​ന്‍റൈനിൽ ക​ഴി​യു​ന്ന​വ​ർ അ​ടു​ത്ത് താ​മ​സി​ക്കു​ന്ന​തി​ൽ ആ​ശ​ങ്ക വേ​ണ്ട

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​യു​ധ​മാ​ണ് ഹോം ​ക്വാ​റന്‍റൈൻ. വി​ദേ​ഷ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും സ​ഞ്ച​രി​ച്ച് നാ​ട്ടി​ലെ​ത്തി​യ എ​ല്ലാ​വ​രും 14 ദി​വ​സം പൊ​തു സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കി ഒ​രു മു​റി​ക്കു​ള്ളി​ൽ ക​ഴി​യ​ണം.

അ​ങ്ങ​നെ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന ഒ​രാ​ൾ ന​മ്മു​ടെ പ്ര​ദേ​ശ​ത്തു താ​മ​സി​ക്കു​ന്ന​തു​കൊ​ണ്ട് ന​മു​ക്ക് രോ​ഗ​സാ​ധ്യ​ത​യു​ണ്ടോ?

ഇ​ല്ല. അ​ത്ത​രം ആ​ശ​ങ്ക​ക​ൾ​ക്ക് ഒ​ര​ടി​സ്ഥാ​ന​വും ഇ​ല്ല. ക്വാ​റ​ന്‍റൈനി​ൽ ക​ഴു​യു​ന്ന​വ​രു​മാ​യി സ​ന്പ​ർ​ക്കം ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് മ​റ്റു​ള്ള​വ​ർ ചെ​യ്യേ​ണ്ട​ത്. അ​തി​നോ​ടൊ​പ്പം അ​വ​ർ​ക്കു​വേ​ണ്ട സ​ഹാ​യ​ങ്ങ​ൾ ചെ​യ്തു ന​ല്കു​ക​യും എ​ല്ലാ വി​ധ​ത്തി​ലു​ള്ള മാ​ന​സി​ക പി​ന്തു​ണ​യും ന​ല്കു​ക​യും ചെ​യ്യ​ണം.

കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചു ക​ഴു​കു​ക, മ​റ്റു​ള്ള​വ​രു​മാ​യി ഒ​രു മീ​റ്റ​റെ​ങ്കി​ലും അ​ക​ലം പാ​ലി​ക്കു​ക, അ​നാ​വ​ശ്യ​മാ​യി പൊ​തു​സ്ഥ​ല​ങ്ങ​ൾ സ​ന്ദ​ർ​ശി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക എ​ന്നി​വ​യാ​ണ് കോ​വി​ഡ് 19 പ്ര​തി​രോ​ധി​ക്കാ​നു​ള്ള ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​ങ്ങ​ൾ.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
നാ​ഷ​ണ​ൽ ഹെ​ൽ​ത് മി​ഷ​ൻ, ആ​രോ​ഗ്യ കേ​ര​ളം.,
ആ​രോ​ഗ്യ കു​ടും​ബ​ക്ഷേ​മ വ​കു​പ്പ്, സം​സ്ഥാ​ന സ​ർ​ക്കാ​ർ.