കൈ കഴുകി രക്ഷപ്പെടാം!
മൊ​ബൈ​ൽ, ഡോ​ർ ഹാ​ൻ​ഡ്, കം​പ്യൂ​ട്ട​ർ മൗ​സ്, കീ ​ബോ​ർ​ഡ്, ഫോ​ണ്‍ റി​സീ​വ​ർ തു​ട​ങ്ങി​യ​വ രോ​ഗാ​ണു​ക്ക​ളു​ടെ വാ​സ​കേ​ന്ദ്ര​മാ​ണ്.​ നേ​രി​ട്ടു കാ​ണാ​നാ​കാ​ത്ത​വി​ധം വ​ലു​പ്പ​ക്കു​റ​വു​ള​ള രോ​ഗാ​ണു​ക്ക​ൾ സ്പ​ർ​ശ​ന​ത്തി​ലൂ​ടെ കൈ​ക​ളി​ലെ​ത്തു​ന്നു. കൈ ​സോ​പ്പി​ട്ടു ക​ഴു​കാ​തെ ഹ​സ്ത​ദാ​നം ന​ട​ത്തു​ന്പോ​ൾ ഇ​ത്ത​രം അ​ണു​ക്ക​ൾ മ​റ്റു​ള​ള​വ​രി​ൽ എ​ത്തു​ന്നു.​എ​ച്ച്1 എ​ൻ1, നിപ്പ വൈറസ് പനി പോ​ലെ​യു​ള​ള പ​നി​ക​ളു​ടെ അ​ണു​ക്ക​ളും നാ​മ​റി​യാ​തെ മ​റ്റു​ള​ള​വ​ർ​ക്കു കൈ​മാ​റാ​നി​ട​യാ​കു​ന്നു

ആ​വ​ർ​ത്തി​ക്ക​രു​തേ

കൈ​ക​ളി​ലേ​ക്കു തു​മ്മു​ന്ന ശീ​ല​മു​ള​ള​വ​ർ ധാ​രാ​ളം. അ​തു പോ​ലെ​ത​ന്നെ മൂ​ക്കി​ലും ക​ണ്ണി​ലും വാ​യ​യി​ലും വി​ര​ൽ കൊ​ണ്ടു സ്പ​ർ​ശി​ക്കു​ന്ന ദുഃ​ശീ​ല​മു​ള​ള​വ​രും ഏ​റെ. ചു​മ​യ്ക്കു​ക​യും തു​മ്മു​ക​യും ചെ​യ്യു​ന്പോ​ൾ കൈ​ക​ൾ കൊ​ണ്ടു മ​റ​ച്ചു​പി​ടി​ക്കു​ന്ന​വ​രു​മു​ണ്ട്. മൂ​ക്കു വൃ​ത്തി​യാ​ക്കി​യ​ശേ​ഷം കൈ​ക​ൾ ക​ഴു​കാ​തെ ത​ങ്ങ​ളു​ടെ ജോ​ലി​ക​ളി​ൽ ഒ​ന്നു​മ​റി​യാ​ത്ത​തു​പോ​ലെ മു​ഴു​കു​ന്ന​വ​ർ ധാ​രാ​ളം. ഇ​തെ​ല്ലാം തെ​റ്റാ​യ ശീ​ല​ങ്ങ​ളാ​ണ്.

കൈ​ക​ളി​ലേ​ക്കു തു​മ്മി​യാ​ൽ...

കൈ​ക​ളി​ലേ​ക്കു ചു​മ​യ്ക്കു​ക​യും തു​മ്മു​ക​യും ചെ​യ്ത ശേ​ഷം കൈ​ക​ൾ സോ​പ്പും (ഹാ​ൻ​ഡ് വാ​ഷ് പോ​ലെ​യു​ള​ള മ​റ്റ്് അ​ണു​നാ​ശി​നി​ക​ളോ) വെ​ള​ള​വു​മു​പ​യോ​ഗി​ച്ചു ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. ക​ണ്ണ്, മൂ​ക്ക്, ചെ​വി, വാ​യ തു​ട​ങ്ങി​യ ഭാ​ഗ​ങ്ങ​ളി​ൽ സ്പ​ർ​ശി​ക്കാ​നി​ട​യാ​യാ​ലും അ​പ്ര​കാ​രം ചെ​യ്യു​ക. എ​ല്ലാ​യ്പോ​ഴും കൈ​യി​ൽ തൂ​വാ​ല ഒ​പ്പം ക​രു​തു​ക.

തൂ​വാ​ല ഇ​ല്ലാ​ത്ത അ​വ​സ​ര​ങ്ങ​ളി​ൽ തു​മ്മ​ൽ വ​ന്നാ​ൽ കൈ​മ​ട​ക്കു​ക​ളി​ലേ​ക്കോ വ​സ്ത്ര​ഭാ​ഗ​ങ്ങ​ളി​ലേ​ക്കോ തു​മ്മാം. പ​ക്ഷേ, വെ​ള​ള​വും സോ​പ്പും ല​ഭ്യ​മാ​കു​ന്ന ഇ​ട​മെ​ത്തി​യാ​ൽ ക​ഴു​കാ​ൻ മ​റ​ക്ക​രു​ത്. അ​തു മ​റ​ക്കു​ന്പോ​ഴാ​ണ് മ​റ്റു​ള​ള​വ​രി​ലേ​ക്കു രോ​ഗ​മെ​ത്തു​ന്ന​തി​ന്‍റെ ക​ണ്ണി​യാ​യി ന​മ്മ​ൾ മാ​റു​ന്ന​ത്.

മു​ൻ​ക​രു​ത​ൽ പ​ല രോ​ഗ​ങ്ങ​ളും പ​ക​രു​ന്ന​ത്

മു​ൻ​ക​രു​ത​ലു​ക​ൾ അവഗണിക്കുന്പോഴാണ്്. രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​തു മ​ഹ​ത്ത​രം. പ​ക്ഷേ, അ​തി​നു​ശേ​ഷം കൈ​ക​ൾ അ​ണു​നാ​ശി​നി ഉ​പ​യോ​ഗി​ച്ചു ക​ഴു​കാ​ൻ മ​റ​ന്നാ​ലോ? രോ​ഗം ന​മ്മ​ളി​ലെ​ത്തും, പി​ന്നെ മ​റ്റു​പ​ല​രി​ലു​മെ​ത്തും. നിപ്പ, എ​ച്ച്1​എ​ൻ1 പോ​ലെ​യു​ള​ള പ​നി​ക​ൾ മ​റ്റു​ള​ള​വരി​ലേ​ക്കു പ​ക​രു​ന്ന​തിന്‍റെ കാരണങ്ങളിലൊന്ന് രോ​ഗിയുമായി സന്പർക്കം പുലർത്തിയശേഷം സോപ്പിട്ടു കൈ ​ക​ഴു​കാ​തെ പെരുമാറുന്നതാണ്.

ആ​ഹാ​രം ത​യാ​റാ​ക്കു​ന്ന​തി​നും ക​ഴി​ക്കു​ന്ന​തി​നും മു​ന്പും പി​ന്പും കൈ​ക​ൾ സോ​പ്പും വെ​ള​ള​വു​മു​പ​യോ​ഗി​ച്ചു ശു​ചി​യാ​ക്കു​ക.​ ഹ​സ്ത​ദാ​ന​ത്തി​നു ശേ​ഷ​വും വാ​തി​ൽ​പ്പി​ടി പോ​ലെ പൊ​തു​വാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഇ​ട​ങ്ങ​ളി​ൽ സ്പ​ർ​ശി​ച്ച​തി​നു ശേ​ഷ​വും കൈ ​സോ​പ്പു​പ​യോ​ഗി​ച്ചു ക​ഴു​ക​ണം

വീ​ടു​ക​ളി​ലും സ്കൂ​ളു​ക​ളി​ലും ഓ​ഫീ​സു​ക​ളി​ലും അ​യ​ൽ​ക്കൂ​ട്ട​ങ്ങ​ളി​ലും ക്ല​ബു​ക​ളി​ലു​മൊ​ക്കെ കൈ ​ക​ഴു​കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്ക​ണം. വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും ഓ​ഫീ​സു​ക​ളു​ടെ​യും ശു​ചി​മു​റി​ക​ളി​ലും പൊ​തു ക​ക്കൂ​സു​ക​ളി​ലും ബാ​ത്ത്റൂ​മു​ക​ളി​ലും ഹാ​ൻ​ഡ് വാ​ഷും വെ​ള​ള​വും ഉ​ണ്ടെ​ന്ന് ഉ​റ​പ്പാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ രാഷ്്ട്രീയ പാർട്ടികൾക്കും സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ​ക്കും സ​ർ​ക്കാ​രി​നും യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കാം.

കൈ​ക​ളു​ടെ വൃ​ത്തി പ്ര​ധാ​നം

രോ​ഗ​ങ്ങ​ൾ പി​ടി​പെ​ടാ​തി​രി​ക്കു​ന്ന​തി​നും രോ​ഗം പ​ക​രാ​തി​രി​ക്കു​ന്ന​തി​നും കൈ ​ക​ഴു​കു​ന്ന ശീ​ലം സ​ഹാ​യ​കം. ശു​ചി​ത്വ​ക്കു​റ​വു മൂ​ലം ഉ​ണ്ടാ​കു​ന്ന അ​സു​ഖ​ങ്ങ​ൾ ലോ​ക​ത്ത് കോ​ടി​ക്ക​ണ​ക്കി​നു ജ​ന​ങ്ങ​ളെ ബാ​ധി​ക്കു​ന്നു​വെ​ന്നു ക​ണ​ക്കു​ക​ൾ. കൈ​ക​ളു​ടെ ശു​ചി​ത്വ​ക്കു​റ​വു മൂ​ല​മു​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ വി​ക​സി​ത​രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വി​ക​സ്വ​ര രാ​ജ്യ​ങ്ങ​ളി​ൽ ഏ​റെ കൂ​ടു​ത​ലാ​ണ്. ദി​നം​പ്ര​തി ല​ക്ഷ​ക്ക​ണ​ക്കി​ന് ഉ​പ​ദ്ര​വ​കാ​രി​ക​ളാ​യ സൂ​ക്ഷ്മാ​ണു​ക്ക​ൾ സ്പ​ർ​ശ​ന​ത്തി​ലൂ​ടെ മ​റ്റു​ള​ള​വ​രി​ലേ​ക്കു വ്യാ​പി​ക്കു​ന്നു​ണ്ട്. ചി​ല രോ​ഗ​ങ്ങ​ളു​ടെ ആ​ക്ര​മ​ണം മ​നു​ഷ്യ​നു ത​ട​യാ​നാ​കും; പ്ര​തി​രോ​ധ​ത്തി​നു​ള​ള പ്ര​ഥ​മ മാ​ർ​ഗ​മാ​ണ് കൈ​ക​ളു​ടെ വൃ​ത്തി ഉ​റ​പ്പു​വ​രു​ത്തു​ക എ​ന്ന​ത്്.


ശ്ര​ദ്ധ പു​ല​ർ​ത്തേ​ണ്ട​വ​ർ

നാ​മെ​ല്ലാ​വ​രും ശ്ര​ദ്ധി​ക്ക​ണം. ആ​ഹാ​രം പാ​കം​ചെ​യ്യു​ന്ന​വ​ർ, ആ​ഹാ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ പാ​യ്ക്കു ചെ​യ്യു​ക​യും വി​ള​ന്പു​ക​യും ചെ​യ്യു​ന്ന​വ​ർ, ആ​രോ​ഗ്യ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​ർ ഏ​റെ ക​രു​ത​ൽ പു​ല​ർ​ത്ത​ണം. പ​ക്ഷേ, ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ പോ​ലും പ​ല​പ്പോ​ഴും കൈ​ക​ളു​ടെ ശു​ചി​ത്വ​ത്തി​നു വേ​ണ്ട​ത്ര പ്രാ​ധാ​ന്യം ന​ല്കാ​റി​ല്ല. അ​തി​ന് അ​വ​ർ സാ​ധൂ​ക​ര​ണ​ങ്ങ​ൾ നി​ര​ത്താ​റു​ണ്ട്.. ജോ​ലി​ത്തി​ര​ക്ക്, ഹാ​ൻ​ഡ് വാ​ഷ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ൾ വൃ​ത്തി​യാ​ക്കു​ന്പോ​ൾ ഉ​ണ്ടാ​കു​ന്ന സ​മ​യ​ന​ഷ്ടം, കൈ​ക​ളി​ൽ കാ​ണ​ത്ത​ക്ക​വി​ധം അ​ഴു​ക്കു​ക​ൾ ഇ​ല്ല എ​ന്നു ചി​ല​ർ​ക്കെ​ങ്കി​ലു​മു​ള​ള മി​ഥ്യാ​ധാ​ര​ണ, ഇ​ട​യ്ക്കി​ടെ സോ​പ്പു​പ​യോ​ഗി​ച്ചു കൈ​ക​ൾ ക​ഴു​കു​ന്ന​ത് ച​ർ​മാ​രോ​ഗ്യ​ത്തെ ബാ​ധി​ക്കും എ​ന്ന മ​ട്ടി​ലു​ള​ള ആ​ശ​ങ്ക​ക​ൾ.

ആൽക്കഹോൾ സാന്നിധ്യമുള്ള ഹാൻഡ് റബ്ബുകളും കൈ വൃത്തിയാക്കാൻ ഉപയോഗിക്കാമെന്ന് നിപ്പാ വൈറസ് പ്രതിരോധ നിർദേശങ്ങളിൽ നിർദേശമുണ്ട്.

കൈ ​ക​ഴു​കേ​ണ്ട​തെ​പ്പോ​ൾ

കൈ​ക​ളി​ൽ അ​ഴു​ക്കു പു​ര​ണ്ടാ​ൽ കൈ​ക​ൾ സോ​പ്പോ ഹാ​ൻ​ഡ് വാ​ഷോ ഉ​പ​യോ​ഗി​ച്ച് ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന​വ​ർ നി​ർ​ബ​ന്ധ​മാ​യും കൈ​ക​ൾ ക​ഴു​കേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ൾ നി​ര​വ​ധി​യാ​ണ്. ര​ക്തം പു​ര​ളു​ക, രോ​ഗി​യു​ടെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സ്ര​വ​ങ്ങ​ൾ കൈ​ക​ളി​ൽ പു​ര​ളു​ക, രോ​ഗി​യു​ടെ വി​സ​ർ​ജ്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന പാ​ത്ര​ങ്ങ​ൾ വൃ​ത്തി​യാ​ക്കു​ന്ന​തി​ലേ​ർ​പ്പെ​ടു​ക തു​ട​ങ്ങി​യ സ​ന്ദ​ർ​ഭ​ങ്ങ​ളി​ൽ കൈ ​അ​ണു​നാ​ശ​ക​സ്വ​ഭാ​വ​മു​ള​ള ഹാ​ൻ​ഡ്് വാ​ഷ് ഉ​പ​യോ​ഗി​ച്ചു ക​ഴു​കി വൃ​ത്തി​യാ​ക്ക​ണം. ആ​ഹാ​രം ക​ഴി​ക്കു​ന്ന​തി​നു മു​ന്പ് കൈ​ക​ൾ ഹാ​ൻ​ഡ് വാ​ഷ് പു​ര​ട്ടി ക​ഴു​ക​ണം. മ​ല​മൂ​ത്ര​വി​സ​ർ​ജ്ജ​ന​ത്തി​നു ശേ​ഷവും കൈ ​ഹാ​ൻ​ഡ്് വാ​ഷ് പു​ര​ട്ടി ക​ഴു​കു​ക.

കൈ ​ക​ഴു​കേ​ണ്ട​ത് എ​ങ്ങ​നെ?

കൈ​ക​ഴു​കി എ​ന്നു പ​റ​ഞ്ഞി​ട്ടു കാ​ര്യ​മി​ല്ല, ക​ഴു​കേ​ണ്ട രീ​തി​യി​ൽ ത​ന്നെ ക​ഴു​കി​യോ എ​ന്ന​താ​ണു പ്ര​ധാ​നം. മോ​തി​രം ധ​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ ഉൗ​രി​മാ​റ്റു​ക. കൈ​ക​ൾ ഇ​ളം ചൂ​ടു​വെ​ള​ള​മു​പ​യോ​ഗി​ച്ചു ന​ന​യ്ക്കു​ക. സോ​പ്പോ ഹാ​ൻ​ഡ് വാ​ഷോ കൈ​വെ​ള​ള​യി​ൽ പു​ര​ട്ടു​ക. കൈ​ക​ൾ ത​മ്മി​ലു​ര​സി സോ​പ്പ് പ​ത​യ്ക്കു​ക. വി​ര​ലു​ക​ളി​ലും കൈ​യു​ടെ എ​ല്ലാ വ​ശ​ങ്ങ​ളി​ലും സോ​പ്പ് തേ​ച്ചു പി​ടി​പ്പി​ക്കു​ക.​വി​ര​ൽ​മ​ട​ക്കു​ക​ളും കൈ​യു​ടെ പി​ൻ​ഭാ​ഗ​വും വൃ​ത്തി​യാ​ക്കു​ക. ത​ള​ള​വി​ര​ലി​നും ചൂ​ണ്ടു​വി​ര​ലി​നു​മി​ട​യ്ക്കു​ള​ള ഭാ​ഗം വൃ​ത്തി​യാ​ക്കു​ക. വി​ര​ൽ​ത്തു​ന്പു​ക​ൾ കൈ​പ്പ​ട​ത്തി​ലു​ര​സി ന​ഖ​ത്തി​നി​ട​യി​ലു​ള​ള അ​ഴു​ക്കു ക​ള​യു​ക. ഇ​ളം ചൂ​ടു​വെ​ള​ള​മു​പ​യോ​ഗി​ച്ച് ഇ​രു​കൈ​ക​ളും ന​ന്നാ​യി ക​ഴു​കു​ക. ഉ​ണ​ക്കി വൃ​ത്തി​യാ​ക്കി​യ ട​വ്വ​ൽ ഉ​പ​യോ​ഗി​ച്ച് ഇ​രു കൈ​ക​ളും തു​ട​യ്ക്കു​ക. ട​വ്വ​ൽ ഉ​പ​യോ​ഗി​ച്ചു ത​ന്നെ ടാ​പ്പ് അ​ട​യ്ക്കു​ക. കൈ​ക​ൾ സോ​പ്പു​പ​യോ​ഗി​ച്ചു ക​ഴു​കാ​ൻ 15 സെ​ക്ക​ൻ​ഡ്് സ​മ​യ​മെ​ങ്കി​ലും എ​ടു​ക്കു​ക. കൈ​ക​ളു​ടെ വൃ​ത്തി ഉ​റ​പ്പു വ​രു​ത്തു​ന്ന​തി​ലൂ​ടെ ബാ​ക്ടീ​രി​യ​യെ അ​ക​റ്റി നി​ർ​ത്താ​നാ​കു​മെ​ന്ന് വി​വി​ധ പ​ഠ​ന​ങ്ങ​ൾ തെ​ളി​യി​ക്കു​ന്നു.