ഉപവാസത്തിലൂടെ ശുദ്ധീകരണം
Friday, August 5, 2016 4:07 AM IST
പ്രമേഹം, ബിപി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവാസത്തിനു മുമ്പ് കൺസൾട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടണം. മറ്റു രോഗങ്ങൾക്കു പതിവായി മരുന്നുകഴിക്കുന്നവരും അക്കാര്യത്തിൽ ഉപേക്ഷ പാടില്ല.

ഉപവാസം അഥവാ ഫാസ്റ്റിംഗ് ശരീരത്തിന് ശുദ്ധീകരണത്തിന്റെ ഫലമാണു നല്കുന്നത് <ളീിേ ളമരല=്ലൃറമിമ ശ്വെല=2> (ുൗൃശളശരമശേീി, രഹലമിരശിഴ ലളളലരേ). ഉപവാസത്തിലൂടെ നാം ശാരീരികമായും മാനസികമായും ശുദ്ധീകരിക്കപ്പെടുന്നു. ആമാശയവ്യവസ്‌ഥ ഏതാനും മണിക്കൂറുകൾ പരിപൂർണ വിശ്രമത്തിലായിരിക്കും. ഫലമോ ശരീരം ഒന്നാകെ ശുദ്ധീകരിക്കപ്പെടുന്നു. ഉപവാസം ശീലമാക്കിയവരിൽ ആയുർദൈർഘ്യം കൂടുതലാണെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു.

<യ>കഞ്ഞി, പഴച്ചാർ, പഴങ്ങൾ

ഉപവാസത്തിനു ശേഷം സാധാരണയായി ആദ്യം കഴിക്കാവുന്നതു കഞ്ഞി, പഴച്ചാറുകൾ, പഴങ്ങൾ തുടങ്ങിയ വിഭവങ്ങളാണ്. ഇത്തരം വിഭവങ്ങൾ പോഷകസമൃദ്ധവും വേഗത്തിൽ ദഹിക്കുന്നതുമാണ്. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും ധാരാളമുള്ള ഇത്തരം വിഭവങ്ങൾ ശരീരത്തിന്റെ പ്രതിരോധശക്‌തി കൂട്ടുന്നു. ഉപവാസത്തിനു ശേഷം വളരെപെട്ടെന്നു ശരീരത്തിന് ഊർജം തിരിച്ചുകിട്ടാൻ സഹായിക്കുന്ന ഇത്തരം ഭക്ഷണം കുടലിന്റെ ആരോഗ്യത്തിനും ഗുണപ്രദമാണ്.

<യ>ആരോഗ്യപ്രശ്നങ്ങളുള്ളപ്പോൾ ശ്രദ്ധിക്കണം

എന്നാൽ പ്രമേഹം, ബിപി തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളുള്ളവർ ഉപവാസത്തിനു മുമ്പ് കൺസൾട്ടിംഗ് ഡോക്ടറുടെ ഉപദേശം തേടണം. മറ്റു രോഗങ്ങൾക്കു പതിവായി മരുന്നുകഴിക്കുന്നവരും അക്കാര്യത്തിൽ ഉപേക്ഷ പാടില്ല. ഭക്ഷണത്തിനു മുമ്പും പിമ്പും കഴിക്കേണ്ട മരുന്നുകളുണ്ട്. തുടർച്ചയായി ഏതാനും മണിക്കൂറുകൾ ഭക്ഷണം ഉപേക്ഷിക്കുമ്പോൾ രക്‌തത്തിലെ ഗ്ലൂക്കോസിന്റെ തോത് ചിലരിൽ അസാധാരണമായി കുറയാൻ സാധ്യത ഏറെയാണ്. ക്ഷീണം, തലചുറ്റൽ എന്നിവ ഉണ്ടാകുന്നതിനുളള സാധ്യതയുമുണ്ട്. അതിനാൽ അസുഖങ്ങളുള്ളവർ ഉപവാസത്തിനു മുമ്പ് ചികിത്സകന്റെ ഉപദേശം തേടണം.

<യ>വെള്ളം കുടിക്കണം

ഉപവാസശേഷം ധാരാളം വെള്ളം കുടിക്കണം. നിർജലീകരണം ഒഴിവാക്കാൻ അതു സഹായിക്കും. പഴങ്ങൾ, സ്വാഭാവിക പഴച്ചാറുകൾ എന്നിവ കഴിക്കാം. പഴച്ചാറുകൾ കഴിക്കുമ്പോൾ വേഗത്തിൽ ശരീരത്തിന് ഊർജം കിട്ടുന്നു. ഗ്ലൂക്കോസ് നല്കുന്ന ഫലമാണു പഴച്ചാറുകൾ നല്കുന്നത്.

<യ>ഹൃദയാരോഗ്യത്തിനു നട്സ്

ഉപവാസശേഷം കഴിക്കാൻ പറ്റിയ മറ്റൊരു വിഭവമാണ് നട്സ്. നട്സിൽ ഉയർന്ന കലോറി ഊർജമുണ്ട്. അതിനാൽ മിതമായി കഴിക്കുക. 100 ഗ്രാം നട്സ് കഴിച്ചാൽ, ഏതുതരം നട്സാണെങ്കിലും 550 കാലറിയോളം ഊർജം കിട്ടും. പക്ഷേ, നടസ് കഴിച്ചാൽ തൂക്കം കൂടും. അതിനാൽ അമിതമായി കഴിക്കരുത്. നട്സിലുളള കൊളസ്ട്രോൾ മോണോ അൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡാണ്. ഇത് ഹൃദയാരോഗ്യത്തിനു ഗുണപ്രദമാണ്. പ്രത്യേകിച്ചും വാൽനട്ടും ബദാം പരിപ്പും. പയറു വർഗത്തിൽപെട്ട നിലക്കടലയും നല്ലതാണ്. 100 ഗ്രാമിൽ 550 കാലറി ഊർജം അടങ്ങിയിരിക്കുന്നു. ഇതിൽ പ്രോട്ടീനും ബി കോംപ്ലക്സും ധാരാളം. എന്നാൽ അധികമാകരുത്, ഒരുപിടി കഴിക്കാം. അതായത് 40 ഗ്രാം വരെ ദിവസവും കഴിക്കാം. അഥവാ രണ്ടു ടേബിൾ സ്പൂൺ. കാഷ്യു നട്സും നല്ലതാണ്. എന്നാൽ ഉപ്പു ചേർത്തു റോസ്റ്റ് ചെയ്തത് ഒഴിവാക്കണം. റോസ്റ്റഡ് വിഭവങ്ങളിൽ കലോറി കൂടുതലാണ്. ഉപ്പ് അമിതമായി ശരീരത്തിലെത്തുന്നത് അപകടം. ഈന്തപ്പഴവും കഴിക്കാം.


<യ>അമിതകൊഴുപ്പ് ചെലവാക്കാം

ശരീരം നേരത്തേ ശേഖരിച്ചു വച്ചിരിക്കുന്ന കൊഴുപ്പിൽ നിന്ന് ഊർജമെടുത്താണ് ഉപവാസമണിക്കൂറുകളിൽ ശരീരത്തിന്റെ വിവിധ പ്രവർത്തനങ്ങൾ നടക്കുന്നത്്. അതിനാൽ ഉപവാസത്തിനു ശേഷം രണ്ടുമൂന്നു കിലോ വരെ തൂക്കം കുറയാറുണ്ട്. ഉപവാസകാലത്തു പൊതുവെ കുറഞ്ഞ കലോറിയാണു ലഭിക്കുന്നത്. ഒരു ദിവസം ആവശ്യമായ ആകെ കലോറി ഊർജം പൂർണമായും ഉപവാസദിവസങ്ങളിൽ കിട്ടാറുമില്ല. അപ്പോൾ ശരീരത്തിൽ ശേഖരിച്ചിരിക്കുന്ന കൊഴുപ്പ് ഊർജത്തിനായി ചെലവാക്കും. അമിത കൊഴുപ്പ് ഊർജമായി മാറുന്നു.

<യ>ഉപവാസത്തിലൂടെ ഡീടോക്സിഫിക്കേഷൻ

ഉപവാസകാലത്തു മിതാഹാരമായതിനാൽ പെട്ടെന്നു ദഹിക്കുന്ന ഭക്ഷണം മാത്രം ശരീരത്തിലെത്തുന്നു. മസാലകളും വറുത്ത സാധനങ്ങളും ഉപവാസകാലത്ത് കൂടുതലായി കഴിക്കാറില്ലല്ലോ. അതിനാൽ കുടലിന്റെ ജോലി കുറയുന്നു. ശരീരത്തിലെ വിഷമാലിന്യങ്ങൾ നീക്കം ചെയ്യപ്പെടുന്ന പ്രവർത്തനം കാര്യക്ഷമമാകുന്നു. ഉപവാസകാലത്തു ശരീരമൊന്നാകെ മാലിന്യവിമുക്‌തമാകുന്നു. വിഷമാലിന്യങ്ങൾ ശരീരകോശങ്ങളിൽ നിന്നു നീക്കം ചെയ്യപ്പെടുന്നു. ഡീടോക്സിഫിക്കേഷൻ എന്നാണ് ഇതറിയപ്പെടുന്നത്.

വിവരങ്ങൾ: <യ>ഡോ. അനിത മോഹൻ, ക്ലിനിക്കൽ ന്യുട്രീഷനിസ്റ്റ് * ഡയറ്റ് കൺസൾട്ടന്റ്
തയാറാക്കിയത്: <യ> ടി.ജി.ബൈജുനാഥ്