നാം ​ദി​വ​സ​വും അ​ക​ത്താ​ക്കു​ന്ന ഉ​പ്പി​ന്‍റെ അ​ള​വ് ഏ​റെ കൂ​ടു​ത​ലാ​ണ്. 15 മു​ത​ൽ 20 ഗ്രാം ​വ​രെ ഉ​പ്പാ​ണ് ദി​വ​സ​വും ന​മ്മ​ളി​ൽ പ​ല​രു​ടെ​യും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്. ബേ​ക്ക​റി വി​ഭ​വ​ങ്ങ​ൾ, അ​ച്ചാ​റു​ക​ൾ, വ​റു​ത്ത വി​ഭ​വ​ങ്ങ​ൾ എ​ന്നി​വ പ​തി​വാ​യും അ​മി​ത​മാ​യും ക​ഴി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് ഉ​പ്പ് ഉ​യ​ർ​ന്ന അ​ള​വി​ൽ ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്.

പ്രോ​സ​സ്ഡ് ഫു​ഡ്സി​ൽ(​സം​സ്ക​രി​ച്ചു പാ​യ്ക്ക് ചെ​യ്ത) ഉ​പ്പ് ധാ​രാ​ള​മാ​യി അ​ട​ങ്ങി​യി​രി​ക്കു​ന്നു. ചി​പ്സ്, പ​പ്പ​ടം എ​ന്നി​വ​യി​ൽ നി​ന്നെ​ല്ലാം ധാ​രാ​ളം ഉ​പ്പ് ശ​രീ​ര​ത്തി​നു കി​ട്ടു​ന്നു​ണ്ട്. മി​ക്ക​പ്പോ​ഴും ക​റി​ക​ളി​ലും ഉ​പ്പി​ന്‍റെ തോ​തു കൂ​ടു​ത​ലാ​യി​രി​ക്കും.

ദി​വ​സം ഒ​രാ​ൾ​ക്ക് അ​ഞ്ച് ഗ്രാം ​ഉ​പ്പ്

ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന പ​റ​യു​ന്ന​തു പ്ര​കാ​രം ഒ​രു ടീ ​സ്പൂ​ണ്‍ ഉ​പ്പു​മാ​ത്ര​മാ​ണ് ഒ​രാ​ൾ​ക്കു ദി​വ​സം ആ​വ​ശ്യ​മു​ള്ള​ത്. അ​താ​യ​ത് അ​ഞ്ച് ഗ്രാം. ​ഒ​രു സ്പൂ​ണ്‍ ഉ​പ്പി​ൽ നി​ന്ന് 2.3 ഗ്രാം ​സോ​ഡി​യം ശ​രീ​ര​ത്തി​നു ല​ഭ്യ​മാ​കും. ഒ​രു വ​യ​സു​ള്ള കു​ട്ടി​ക്ക് ദി​വ​സം ഒ​രു ഗ്രാം ​ഉ​പ്പു മ​തി. 2- 3 വ​യ​സാ​കു​ന്പോ​ൾ ര​ണ്ടു ഗ്രാം ​ഉ​പ്പ്.

6-7 വ​യ​സാ​കു​ന്പോ​ൾ മൂ​ന്നു ഗ്രാം ​ഉ​പ്പ്. കൗ​മാ​ര​പ്രാ​യം മു​ത​ൽ അ​ഞ്ചു​ഗ്രാം ഉ​പ്പ്. ന​ന്നാ​യി അ​ദ്ധ്വാ​നി​ച്ചു വി​യ​ർ​ക്കു​ന്ന​വ​ർ​ക്കു​പോ​ലും ദി​വ​സ​വും ആ​റു ഗ്രാ​മി​ൽ താ​ഴെ ഉ​പ്പു മ​തി. അ​ത് ല​റ്റു​ക​ൾ, കാ​യി​ക​താ​ര​ങ്ങ​ൾ എ​ന്നി​വ​ർ​ക്ക് ഉ​പ്പ് കു​റ​ച്ചു​കൂ​ടി ആ​കാം; അ​വ​ർ ധാ​രാ​ളം വി​യ​ർ​ക്കു​ന്ന​വ​രാ​ണ്.


ബി​പി കൂ​ടും, കാ​ൽ​സ്യം ന​ഷ്ട​മാ​കും

ര​ക്ത​സ​മ്മ​ർ​ദ​വും(​ബി​പി​യും) ഉ​പ്പു​മാ​യി ഏ​റെ ബ​ന്ധ​മു​ണ്ട്. ഉ​പ്പ് ക​ഴി​ച്ചാ​ൽ ര​ക്ത​സ​മ്മ​ർ​ദം പെ​ട്ടെ​ന്നു കൂ​ടും. ഉ​പ്പ് കൂ​ടു​ത​ൽ ക​ഴി​ച്ചാ​ൽ ശ​രീ​ര​ത്തി​ൽ നി​ന്ന് കാ​ൽ​സ്യം കൂ​ടു​ത​ൽ അ​ള​വി​ൽ ന​ഷ്ട​മാ​കും.

സോ​ഡി​യം വേ​ണം, പ​ക്ഷേ...

സോ​ഡി​യം ശ​രീ​ര​ത്തി​ന് അ​വ​ശ്യം വേ​ണ്ട ധാ​തു​വാ​ണ്. ഉ​പ്പി​ലൂ​ടെ​യാ​ണ് സോ​ഡി​യം മു​ഖ്യ​മാ​യും ശ​രീ​ര​ത്തി​ലെ​ത്തു​ന്ന​ത്. എ​ല്ലാ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലും സോ​ഡി​യ​മു​ണ്ട്. പ​ല​പ്പോ​ഴും നാം ​ക​ഴി​ക്കു​ന്ന പ​ല മ​രു​ന്നു​ക​ളി​ലും സോ​ഡി​യ​മു​ണ്ട്.

സോ​യാ​സോ​സി​ലും സോ​ഡി​യം കൂ​ടു​ത​ൽ

അ​ജി​നോ​മോ​ട്ടോ, സോ​യാ​സോ​സ്, ടൊ​മാ​റ്റോ സോ​സ് എ​ന്നി​വ​യി​ലൊ​ക്കെ സോ​ഡി​യം അ​ട​ങ്ങി​യി​ട്ടു​ണ്ട്. കാ​ൻ​ഡ്ഫു​ഡ്, പ്രോ​സ​സ്ഡ് ഫു​ഡ്, പാ​യ്ക്ക്ഡ് ഫു​ഡ് എ​ന്നി​വ​യി​ലൊ​ക്കെ സോ​ഡി​യം ധാ​രാ​ളം.

ഇ​തി​ലൂ​ടെ​യെ​ല്ലം ശ​രീ​ര​ത്തി​ൽ ധാ​രാ​ളം സോ​ഡി​യം എ​ത്തു​ന്നു​ണ്ട്. സോ​യാ​സോ​സി​ൽ ഉ​പ്പ് ധാ​രാ​ള​മു​ണ്ട്. അ​തി​നും പു​റ​മേ​യാ​ണ് ക​റി​ക​ളി​ൽ അ​മി​ത​മാ​യി ചേ​ർ​ക്കു​ന്ന ഉ​പ്പി​ലൂ​ടെ എ​ത്തു​ന്ന സോ​ഡി​യ​ത്തി​ന്‍റെ തോ​ത്.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്: ഡോ. ​അ​നി​ത​മോ​ഹ​ൻ
ക്ലി​നി​ക്ക​ൽ ന്യു​ട്രീ​ഷ​നി​സ്റ്റ് & ഡ​യ​റ്റ് ക​ണ്‍​സ​ൾ​ട്ട​ന്‍റ്.