ദേഷ്യം, ഹൃദയാഘാതം ഉണ്ടാകുന്നതിന് വ്യക്തമായ ഒരു കാരണം ആണ്. ഉത്കണ്ഠ, ഭയം, അടച്ചിട്ട മുറി, ജനക്കൂട്ടം എന്നിവയോടുള്ള ഭയം എന്നിവയും നല്ലതല്ല. പലപ്പോഴും പെട്ടെന്ന് ഹൃദയത്തിന്റെ പ്രവര്‍ത്തനം നിലച്ച് പോകാന്‍ ഈ വികാരങ്ങള്‍ കാരണമാകാവുന്നതാണ്. ഇങ്ങനെയാണ് ചിലരെങ്കിലും കുഴഞ്ഞുവീണ് മരിക്കാറുള്ളത്.
ആഹാരത്തിൽ എന്തു ശ്രദ്ധിക്കണം ഹൃദയധമനികളില്‍ തടസങ്ങള്‍ അനുഭവിക്കുന്നവരില്‍, ബഹുഭൂരിപക്ഷംപേരിലും ആന്‍ജിയോപ്ളാസ്റ്റിയോ ബൈപാസ് ശസ്ത്രക്രിയയോ ആവശ്യമില്ല. ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്ന വിഷയത്തില്‍ ആഹാരത്തിനുള്ള പങ്ക് വളരെ വലുതാണ്.
പൂരിത കൊഴുപ്പുകള്‍, കൊളസ്ട്രോള്‍ എന്നിവ കൂടുതല്‍ അടങ്ങിയിട്ടുള്ള ആഹാരം കഴിയുന്നത്ര കുറയ്ക്കണം. മാംസം, മുട്ട, പാല്, പാലുത്പന്നങ്ങള്‍, ഫാസ്റ്റ് ഫുഡ്, ടിന്നിലടച്ചുവരുന്ന ആഹാര പദാര്‍ഥങ്ങള്‍ എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ഇവ ചീത്ത കൊളസ്ട്രോളിന്റെ നില ഉയര്‍ത്തും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393.