പോഷകാഹാരം എന്തിന് ? * നിലവിലെയും ഭാവിയിലെയും തലമുറകളെ ജീവിതകാലം മുഴുവൻ ആരോഗ്യത്തോടെ നിലനിർത്തുന്നതിന് നല്ല പോഷകാഹാരം അത്യാവശ്യമാണ്.
* ആരോഗ്യകരമായ ഭക്ഷണക്രമം കുട്ടികളെ ശരിയായി വളരാനും വികസിക്കാനും സഹായിക്കുകയും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
* ആരോഗ്യകരമായ ഭക്ഷണം കഴിക്കുന്ന മുതിർന്നവരിൽ പൊണ്ണത്തടി, ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ചില അർബുദങ്ങൾ എന്നിവയ്ക്കുള്ള സാധ്യത കുറവാണ്.
രജിസ്റ്റേർഡ് ഡയറ്റീഷൻ ശരീരഭാരം കുറയ്ക്കുന്നതിനും ആരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്ന വിവരങ്ങൾക്കായി തെരയുമ്പോൾ, ഒരു രജിസ്റ്റേർഡ് ഡയറ്റീഷൻ/ വിശ്വസ്ത ഭക്ഷണ പോഷകാഹാര വിദഗ്ധനെ സമീപിക്കുക.
അക്കാദമി ഓഫ് ന്യൂട്രീഷൻ ആൻഡ് ഡയറ്ററ്റിക്സ്, മറ്റ് മെഡിക്കൽ പ്രൊഫഷണൽ ഓർഗനൈസേഷനുകൾ അല്ലെങ്കിൽ അസോസിയേഷനുകൾ, സർക്കാർ ആരോഗ്യ ഏജൻസികൾ എന്നിവ നൽകുന്ന വിവരങ്ങൾ ഉപയോഗിക്കുക.
വിവരങ്ങൾ:
ഡോ. അരുൺ ഉമ്മൻ സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ,
വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]