ഹൃദയനമനീരോഗങ്ങൾ, അപസ്മാരം എന്നിവയ്ക്കുള്ള ചികിത്സയിൽ ഉപയോഗിക്കുന്ന ചില മരുന്നുകൾ, കീമോതെറാപ്പി എന്നിവയാണ് അവ.
കിടക്കുന്പോൾ മാത്രം... കിടക്കുമ്പോൾ മാത്രം കാലുകളിൽ ചുട്ടുനീറ്റൽ അനുഭവപ്പെടുന്നവർ ആ കാര്യം ഡോക്ടറോട് പറയണം. കാരണം, ഇങ്ങനെയുള്ളവരിൽ ഹൃദയത്തിനാവശ്യമായ രക്തം ലഭിക്കുന്നതിന് പ്രയാസമുണ്ടാകും.
ഒപ്പം കാലുകളിലെ പേശികളിൽ കോച്ചിവലിയും കൂടി ഉണ്ടാകുന്നു എങ്കിൽ ആ കാര്യം കൂടി ഡോക്ടറോട് പറയണം. കാലുകളിൽ അനുഭവപ്പെടുന്ന ചുട്ടുനീറ്റലിന് ചികിത്സ ആരംഭിക്കുന്നതിനുമുൻപ് ചുട്ടുനീറ്റൽ ഉണ്ടാകുന്നതിന് കാരണമാകുന്നത് എന്താണ് എന്ന് കൃത്യമായി മനസിലാക്കിയിരിക്കണം.
അങ്ങനെ കൃത്യമായി രോഗനിർണയം നടത്തുകയാണ് എങ്കിൽ കുറേയേറെ പേരിൽ ഇതിനു വളരെ ലളിതമായ ചികിത്സയിലൂടെ പരിഹാരം കാണാൻ കഴിയും.
വിവരങ്ങൾക്കു കടപ്പാട്:
ഡോ. എം. പി. മണി തൂലിക, കൂനത്തറ, ഷൊറണൂർ
ഫോൺ - 9846073393.