രണ്ടാമതായി നാം കടന്നു പോകുന്ന അവസ്ഥയാണ് " റെസിസ്റ്റൻസ് ഫേസ് " . ഈ സ്റ്റേജിൽ എന്താണോ പ്രശ്നം അതിനോട് പ്രതികരിക്കാനോ പ്രധിരോധിക്കാനോ ശ്രമിക്കുന്ന സമയമാണ്.
ഏറ്റവും ലാസ്റ്റ് സ്റ്റേജ് ആണ് *എക്സ്ഹൌസ്ഷൻ ഫേസ്*. ഇവിടെ രണ്ടാമത്തെ സ്റ്റേജിലൂടെ കടന്നു പോയപ്പോൾ നമ്മുക്ക് ആ പ്രശ്നത്തെ പരിഹരിക്കാൻ ആവശ്യമായ കാര്യങ്ങൾ കണ്ടുപിടിക്കാൻ സാധിച്ചില്ലേൽ ആ വ്യക്തി പൂർണമായും ആകുലമാവുകയോ വിഷാദത്തിലേക്ക് പോവുകയോ ചെയ്തേക്കാം.
ജോലി സ്ഥലങ്ങളിലെ മാനസിക സമ്മർദ്ദം എങ്ങനെ കുറക്കാം 1. ആത്മാവബോധം വർധിപ്പിക്കുക: ഇന്നു പല വ്യക്തികളിലും കാണുന്ന ഒരു പ്രശ്നമാണ് ഒരു വ്യക്തിയുടെ പോസിറ്റിവായ വശങ്ങളെ കുറിച്ചോ നെഗറ്റീവായ വശങ്ങളെക്കുറിച്ചോ അവബോധം ഇല്ലാത്ത അവസ്ഥ. തന്നെ ഏൽപ്പിച്ചിരിക്കുന്ന ജോലി ചെയ്യാൻ സാധിക്കിന്നതാണേൽ ചെയ്യാമെന്നും സാധിക്കുന്നില്ലേൽ ചെയ്യാൻ കഴിയുമെന്ന് തോന്നുന്നില്ല എന്നുള്ള കാര്യം വ്യക്തമാക്കാൻ സാധിക്കണം. ഒരു പക്ഷെ അധികാരികൾ മാറ്റി നിർത്തിയാലും സ്വയം സന്തോഷിപ്പിക്കാൻ സാധിക്കും.
2.ഏത് ജോലി ആദ്യം ചെയ്യണം?: വർക്ക് ലൈഫിൽ ഏതു ജോലി ആദ്യം ചെയ്ത് തീർക്കണം എന്നുള്ള പ്ലാൻ ഉണ്ടാകണം. അതിൽ തന്നെ ഏറ്റവും പെട്ടെന്ന് ചെയ്തു തീർക്കേണ്ടവയ്ക്ക് പ്രാധാന്യം നൽകി തീർക്കുകയും വേണം.
3. ശരിയായ വിശ്രമം എടുക്കുക ദീർഘനേര ജോലികൾ ഒഴിവാക്കാൻ ശ്രമിക്കുക. അങ്ങനെ ചെയ്യുന്നതിന്റെ ഇടയിൽ ആവശ്യമായ വിശ്രമം ശാരീരികമായും മാനസികമായും എടുക്കുക.
4. ശരിയായ ഉറക്കം : 78 മണിക്കൂർ നന്നായി ഉറങ്ങുക. മതിയായ ഉറക്കം സമ്മർദ്ദം കുറയ്ക്കാനും പ്രവർത്തനക്ഷമത വർധിപ്പിക്കാനും സഹായിക്കും.
5. ചേഞ്ച് മൈൻഡ് സെറ്റ് : സമ്മർദ്ദ സാഹചര്യങ്ങളെ കൃത്യമായി വിലയിരുത്തി പോസിറ്റീവായ സമീപനം സ്വീകരിക്കുക. എല്ലാ കാര്യത്തിലും പൂർണത നേടാനായി ശ്രമിക്കാതെ, നല്ല രീതിൽ ഫലപ്രാപ്തി ലക്ഷ്യമാക്കുക.
6.ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുക. ഇത് ശരീരത്തെയും മനസിനെയും ഒരുപോലെ ഊർജസ്വലമാക്കും.
ശാരീരികാരോഗ്യം പോലെ തന്നെ പ്രധാനപ്പെട്ടതാണ് മാനസികാരോഗ്യവും എന്നത് എപ്പോഴും മനസിൽ വയ്ക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്താൽ നമ്മുടെ ജീവിതത്തെ കുറെക്കൂടി സുന്ദരമാക്കാൻ കഴിയും.
*മഹാനായ ബുദ്ധൻ* *ഇങ്ങനെ പറഞ്ഞു "ദുഃഖം നിന്നിലാണ് ദുഃഖ കാരണവും നിന്നിലാണ്. ദുഃഖത്തിൽ നിന്ന് സന്തോഷത്തിലേക്കുള്ള വഴിയും നിന്നിൽ തന്നെ. *
അജീന ജോസഫ് അസി. പ്രഫസർ മനഃശാസ്ത്ര വിഭാഗം, ലിസ കോളജ് കൈതപോയിൽ