* ഹൃദ്രോഗമോ മറ്റു ജീവിതശൈലീരോഗങ്ങളോ ഉണ്ടെങ്കിൽ അവയ്ക്ക് കൃത്യമായ ചികിത്സ തേടണം.
* മനുഷ്യർ സാമൂഹിക മൃഗങ്ങളാണ്; സാമൂഹികമായി കൂടുതൽ ഇടപെടലുകൾ നടത്തുന്നത് ഓർമശക്തി കൂട്ടുക മാത്രമല്ല വിഷാദവും ഒറ്റപ്പെടലും കുറയ്ക്കുകയും ചെയ്യുന്നു.
* പൊതുവായ ശാരീരിക ആരോഗ്യം ശ്രദ്ധിക്കുക - പല്ലുകളുടെ ആരോഗ്യം പരിശോധിക്കുക, തലയ്ക്ക് പരിക്കേൽക്കാതിരിക്കുക, മതിയായ ഉറക്കം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. പുകവലിക്കുകയോ അമിതമായ അളവിൽ മദ്യപിക്കുകയോ ചെയ്യരുത്.
* ശ്രവണനഷ്ടം ഉള്ളവർക്ക് ശ്രവണസഹായി ലഭിക്കുന്നത് വളരെ പ്രാധാന്യമുള്ള കാര്യമാണ്. ഇത് മറവിയുടെ തീവ്രത മന്ദഗതിയിലാക്കുന്നു.
ചെലവ് കുറഞ്ഞതും കാര്യക്ഷമവുമായ ശ്രവണസഹായി യന്ത്രങ്ങൾ ആവശ്യമുള്ളവരിലേക്ക് എത്തിക്കാൻ ഗവൺമെന്റുകളെയും ആരോഗ്യസംരക്ഷണ സംവിധാനങ്ങളെയും പ്രോത്സാഹിപ്പിക്കണം.
* സുരക്ഷിതമായ വ്യായാമത്തിനുള്ള ഹരിത ഇടങ്ങൾ, വായു മലിനീകരണം കുറയ്ക്കുന്നതിനുള്ള പോളിസികൾ, സാർവത്രിക വിദ്യാഭ്യാസം (പ്രത്യേകിച്ച് പെൺകുട്ടികൾക്ക്), എല്ലാവർക്കും പ്രാപ്യമായ ചെലവ് കുറഞ്ഞ ആരോഗ്യപരിരക്ഷ, അൾട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളെക്കുറിച്ചുള്ള നിയന്ത്രണങ്ങൾ/ മാർഗനിർദേശം തുടങ്ങിയ വിഷയങ്ങൾ ഗവൺമെന്റുകൾ ശ്രദ്ധിക്കണം.
വിവരങ്ങൾ:
ഡോ.സുശാന്ത് എം.ജെ. കൺസൾട്ടന്റ് ന്യൂറോളജിസ്റ്റ്
എസ്യുടി ഹോസ്പിറ്റൽ, പട്ടം, തിരുവനന്തപുരം.