പ്ര​സ​വ​ശേ​ഷം മു​ടി​കൊ​ഴി​ച്ചി​ൽ
Tuesday, August 13, 2024 4:14 PM IST
ഞാ​ൻ 24 വ​യ​സു​ള്ള യു​വ​തി​യും മൂ​ന്നു വ​യ​സു​ള്ള കു​ട്ടി​യു​ടെ അ​മ്മ​യു​മാ​ണ്. ക​ഴി​ഞ്ഞ പ്ര​സ​വ​ത്തി​നു ശേ​ഷം എ​ന്‍റെ ത​ല​മു​ടി വ​ല്ലാ​തെ കൊ​ഴി​യു​ന്നു​ണ്ട്. നി​ര​വ​ധി ച​ർ​മ രോ​ഗ വി​ദ​ഗ്ധ​രെ ക​ണ്ടു. മൂ​ന്നു മാ​സ​ത്തോ​ളം ഹെ​യ​ർ സെ​റം ഉ​പ​യോ​ഗി​ച്ചു.

പ​ല ത​രം ഗു​ളി​ക​ക​ളും എ​ണ്ണ​ക​ളും ഉ​പ​യോ​ഗി​ച്ചെ​ങ്കി​ലും കാ​ര്യ​മാ​യ വ്യ​ത്യാ​സം കാ​ണു​ന്നി​ല്ല. മു​ടി കൊ​ഴി​ച്ചി​ൽ കാ​ര​ണം ഏ​തെ​ങ്കി​ലും ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​നോ സു​ഹൃ​ത്തു​ക്ക​ളെ​യോ ബ​ന്ധു​ക്ക​ളെ​യോ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നോ വ​ല്ലാ​ത്ത ബു​ദ്ധി​മു​ട്ട് അ​നു​ഭ​വി​ക്കു​ന്നു.

കൂ​ടാ​തെ ഞാ​ൻ വ​ല്ലാ​ത്ത മാ​ന​സി​ക പി​രി​മു​റു​ക്ക​ത്തി​ലു​മാ​ണ്. ഉ​റ​ക്കം തീ​രെ​യി​ല്ല. എ​ന്‍റെ പ്ര​ശ്ന​ത്തി​ന് ഒ​രു പ്ര​തി​വി​ധി നി​ർ​ദേ​ശി​ക്കാ​മോ?

പ​ത്മം, കി​ളി​പാ​ടി

പ്ര​സ​വ​ശേ​ഷം 40-60 ശ​ത​മാ​നം സ്ത്രീ​ക​ളെ ബാ​ധി​ക്കു​ന്ന ഒ​രു പ്ര​ശ്ന​മാ​ണ് റ്റീ​ലൊ​ജ​ൻ എ​ഫ്ഫ​ലു​വി​യം എ​ന്ന​ത്. ഇ​ത് സാ​ധാ​ര​ണ​യാ​യി പ്ര​സ​വ​ശേ​ഷം ആ​റു മാ​സ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് കാ​ണ​പ്പെ​ടാ​റ്. അ​പൂ​ർ​വ​മാ​യി ചി​ല​രി​ലെ​ങ്കി​ലും വ​ർ​ഷ​ങ്ങ​ളോ​ളം നീ​ണ്ടു നി​ൽ​ക്കാ​റു​ണ്ട്. താ​ങ്ക​ളു​ടെ അ​വ​സ്ഥ അ​ത്ത​ര​മൊ​ന്നാ​വാ​നാ​ണ് സാ​ധ്യ​ത.


ഹെ​യ​ർ പു​ൾ ടെ​സ്റ്റ്‌ ചെ​യ്തു നോ​ക്കേ​ണ്ടി വ​രും. കൂ​ടാ​തെ ര​ക്ത​ത്തി​ലെ ഫെ​രി​റ്റി​ൻ,വി​റ്റാ​മി​ൻ ഡി3, ​തൈ​റോ​യ്ഡ് ഹോ​ർ​മോ​ൺ, തൈ​റോ​യ്ഡ് ആ​ന്‍റി​ബോ​ഡി, ഫോ​ലേ​റ്റ് ലെ​വ​ൽ, വി​റ്റാ​മി​ൻ B12,ആ​ന്‍റി ന്യൂ​ക്ലി​യ​ർ ആ​ന്‍റി​ബോ​ഡി എ​ന്നി​വ​യു​ടെ ലെ​വ​ൽ എ​ന്നി​വ പ​രി​ശോ​ധി​ച്ച ശേ​ഷ​മേ കൃ​ത്യ​മാ​യു​ള്ള ചി​കി​ത്സ ആ​രം​ഭി​ക്കാ​ൻ ക​ഴി​യൂ. ഒ​രു ച​ർ​മ രോ​ഗ വി​ദ​ഗ്ധ​നെ കാ​ണു​ക.

വി​വ​ര​ങ്ങ​ൾ: ഡോ.‍ ​ജ​യേ​ഷ് .പി
(MBBS(GMC ​കോ​ഴി​ക്കോ​ട്) MD(TDMC ആ​ല​പ്പു​ഴ), ത്വ​ക്ക് രോ​ഗ വി​ദ​ഗ്ധ​ന്‍,
പാ​നൂ​ര്‍, ക​ണ്ണൂ​ര്‍ ജി​ല്ല. ഫോ​ൺ: 0490 2316330.