മാത്രല്ല, സ്ഥിരമായി ഒരു രീതി അല്ലാതെ വ്യത്യസ്ഥമായ കാര്യങ്ങള്‍ പങ്കാളിയുടെ സമ്മതത്തോടെ പരീക്ഷിക്കാവുന്നതാണ്. ഇത് കൂടുതല്‍ ആസ്വാധ്യതയും ഉത്കണ്ഠ, തിരക്ക് എന്നിവയ്ക്ക് പ്രതിവിധിയുമാകും.
സംസാരിക്കുക, ആത്മവിശ്വാസം ലൈംഗിക ജീവിതത്തില്‍ നിങ്ങളെ അലട്ടുന്ന എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെക്കുറിച്ച് പരസ്പരം മനസ് തുറന്നു സംസാരിക്കുക. നിങ്ങളുടെ ശരീരത്തെക്കുറിച്ച് സ്വയം ആത്മവിശ്വാസം ഉണ്ടായിരിക്കുക.
അതുപോലെ പങ്കാളിക്ക് ആത്മവിശ്വാസം നല്‍കുക. ശാരീരികമായി കുറ്റപ്പെടുത്താതിരിക്കുക. അത് വണ്ണത്തിന്റെ കാര്യത്തില്‍ ഉള്‍പ്പെടെ.
മദ്യം, സിഗരറ്റ്, ഉറക്കം മദ്യത്തിന്റെ അമിത ഉപയോഗം കിടപ്പുമുറിയില്‍ നിങ്ങളെ ഇല്ലാതാക്കും, പ്രത്യേകിച്ച് പുരുഷന്മാര്ക്ക്. അതുപോലെ കൃതയമായ ഉറക്കവും ആരോഗ്യകരമായ ലൈംഗികതയ്ക്ക് അഭികാമ്യമാണ്.
നിങ്ങള്‍ ഉറങ്ങുന്നില്ലെങ്കില്‍, നിങ്ങള്‍ക്ക് നിങ്ങളുടെ ലിബിഡോ നഷ്ടപ്പെടാം. കൂടുതല്‍ ഉറക്കം ലഭിക്കുന്ന സ്ത്രീകള്‍ മെച്ചപ്പെട്ട ലൈംഗികബന്ധം പുലര്‍ത്തുന്നുവെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്.
പുകവലി നിങ്ങളുടെ ആരോഗ്യത്തെ പലവിദത്തില് ദോഷകരമായി ബാധിക്കും. അതില്‍ ലൈംഗികതയും ഉള്‍പ്പെടും. പുകവലി ലൈംഗിക ആഗ്രഹം കുറയ്ക്കും.
പുകയിലയിലെ രാസവസ്തുക്കള്‍ രക്തപ്രവാഹത്തെ തടസപ്പെടുത്തും. ഇത് പുരുഷന്മാര്ക്കു ലൈംഗിക പ്രശ്നങ്ങള്‍ക്ക് കാരണമാകും.