ശ​രീ​ര​ഭാ​രം കൂ​ട്ടാ​ന്‍​ മാ​ത്ര​മ​ല്ല, കു​റ​യ്ക്കാ​നും നെ​യ്യ് ഉ​പ​യോ​ഗി​ക്കാം
Tuesday, January 16, 2024 1:25 PM IST
വെ​ണ്ണ ക​ട്ടു​തി​ന്നു​ന്ന ക​ണ്ണ​നെ​യും ആ ​വ​ഴി പി​ന്തു​ട​രു​ന്ന കു​റു​മ്പ​ന്മാ​രെ​യും ന​മു​ക്ക​റി​യാം. ക​ട​ഞ്ഞെ​ടു​ക്കു​ന്ന വെ​ണ്ണ തി​ന്നു​ന്ന​തി​നോ​ളം ശു​ദ്ധ​മാ​യ​തൊ​ന്നു​മി​ല്ലെ​ന്നു പ​റ​ഞ്ഞാ​ലും തെ​റ്റി​ല്ല... വെ​ണ്ണ​യു​ടെ ശു​ദ്ധീ​ക​രി​ച്ച രൂ​പ​മാ​ണ് നെ​യ്യ്.

ന​മ്മു​ടെ പാ​ച​ക​ങ്ങ​ളി​ല്‍ നെ​യ്യ്‌‌യ്ക്ക് പ്ര​ത്യേ​ക റോ​ളു​ണ്ട്. മെ​ലി​ഞ്ഞ​വ​ര്‍​ക്ക് നെ​യ്യ് ധാ​രാ​ള​മാ​യി ചേ​ര്‍​ത്ത ഭ​ക്ഷ​ണ​ങ്ങ​ള്‍ ന​ല്‍​കു​ന്ന​ത് അ​മ്മ​മാ​രു​ടെ ശീ​ല​മാ​ണ്. ഉ​യ​ര്‍​ന്ന ക​ലോ​റി ഉ​ള്ള​തി​നാ​ലാ​ണ് നെ​യ്യ് ശ​രീ​ര​ഭാ​രം വ​ര്‍​ധി​പ്പി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

എ​ന്നാ​ല്‍, മി​ത​വും കൃ​ത്യ​വു​മാ​യ ഉ​പ​യോ​ഗ​ത്തി​ലൂ​ടെ ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​നും നെ​യ്യ് ഉ​പ​യോ​ഗി​ക്കാം എ​ന്ന​താ​ണ് പ​ഠ​ന​ങ്ങ​ളി​ല്‍​നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്.

ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കും

നെ​യ്യ് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ എ​ങ്ങ​നെ ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​മെ​ന്ന​ത് ന​മ്മു​ടെ കൃ​ത്യ​നി​ഷ്ഠ​യെ ആ​ശ്ര​യി​ച്ചി​രി​ക്കും. നെ​യ്യി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഒ​രു ഘ​ട​ക​മാ​ണ് മീ​ഡി​യം ചെ​യി​ന്‍ ഫാ​റ്റി ആ​സി​ഡ്. ദ​ഹ​ന​പ്ര​ക്രി​യ​യെ കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​താ​ണ് ഇ​ത്.

ഫാ​റ്റി ആ​സി​ഡു​ക​ളേ​ക്കാ​ള്‍ വേ​ഗ​ത്തി​ല്‍ മെ​റ്റ​ബോ​ളി​സ​ത്തി​ന് ഇ​ത് വ​ഴി​തെ​ളി​ക്കു​ന്നു. മീ​ഡി​യം ചെ​യി​ന്‍ ഫാ​റ്റി ആ​സി​ഡ് കൊ​ഴു​പ്പാ​യി സം​ഭ​വി​ക്കു​ന്ന​തി​നേ​ക്കാ​ള്‍ ശ​രീ​ര​ത്തി​ല്‍ ഊ​ര്‍​ജ ഉ​ത്പാ​ദ​ന​ത്തി​നാ​ണ് ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഉ​പാ​പ​ച​യ നി​ര​ക്ക് വേ​ഗ​ത്തി​ലാ​ക്കാ​നും ഇ​ത് ഉ​പ​ക​രി​ക്കും.

ഇ​തി​ന്‍റെ ഫ​ല​മാ​യി ശ​രീ​ര​ഭാ​രം കു​റ​യു​ക​യോ നി​യ​ന്ത്രി​ക്ക​പ്പെ​ടു​ക​യോ ചെ​യ്യും. ക​ണ്‍​ജ​ഗേ​റ്റ​ഡ് ലി​നോ​ലെ​യി​ക് ആ​സി​ഡും നെ​യ്യി​ല്‍ അ​ട​ങ്ങി​യി​ട്ടു​ണ്ട്. ചി​ല പ​ഠ​ന​ങ്ങ​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത് ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ ഇ​ത് ഫ​ല​പ്ര​ദ​മാ​ണെ​ന്നാ​ണ്. ശ​രീ​ര​ത്തി​ലെ കൊ​ഴു​പ്പി​ന്‍റെ അ​ള​വ് കു​റ​യ്ക്കാ​നും ഇ​ത് സ​ഹാ​യി​ക്കും.

പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കു​ക

നെ​യ്യ് ശ​രീ​ര​ഭാ​രം കൂ​ട്ടാ​നും ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ങ്കി​ല്‍ നെ​യ്യ് ഉ​പ​യോ​ഗി​ക്കു​ന്ന അ​ള​വി​ലും നി​യ​ന്ത്ര​ണം ആ​വ​ശ്യ​മാ​ണ്. മാ​ത്ര​മ​ല്ല, നെ​യ്യ് നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു പ​ക​രം പ​ച്ച​ക്ക​റി​ക​ള്‍, പ്രോ​ട്ടീ​നു​ക​ള്‍ തു​ട​ങ്ങി​യ​വ​യു​മാ​യി ചേ​ര്‍​ത്ത് മാ​ത്രം ഉ​പ​യോ​ഗി​ക്കു​ക.


അ​തും വാ​രി​വ​ലി​ച്ച് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. ഒ​മേ​ഗ3 ഫാ​റ്റി ആ​സി​ഡ് കൂ​ടു​ത​ലു​ള്ള ഗ്രാ​സ് ഫെ​ഡ് നെ​യ്യ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് ഏ​റ്റ​വും ഉ​ത്ത​മം.

ഭ​ക്ഷ​ണ​ത്തി​ല്‍ നെ​യ്യ് മി​ത​മാ​യ രീ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​ത് വി​ശ​പ്പ് നി​യ​ന്ത്രി​ക്കാ​നും അ​മി​ത​മാ​യി ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള സാ​ധ്യ​ത കു​റ​യ്ക്കാ​നും അ​തി​ലൂ​ടെ ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കാ​നും സ​ഹാ​യി​ക്കും.

നെ​യ്യി​ല്‍ കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റു​ക​ള്‍ കു​റ​വാ​യ​തി​നാ​ല്‍ ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് വ​ര്‍​ധി​പ്പി​ക്കി​ല്ല. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ അ​ള​വ് നി​യ​ന്ത്രി​ക്കു​ന്ന​താ​ണ് ശ​രീ​ര​ഭാ​രം വ​ര്‍​ധി​ക്കാ​തി​രി​ക്കാ​ന്‍ ആ​ദ്യം ചെ​യ്യേ​ണ്ട​ത്.

പാ​ച​ക എ​ണ്ണ​ക​ള്‍​ക്കു പ​ക​രം നെ​യ്യ്

കൃ​ത്രി​മ​മാ​യും അ​ല്ലാ​തെ​യും നി​ര്‍​മി​ക്കു​ന്ന നി​ര​വ​ധി പാ​ച​ക എ​ണ്ണ​ക​ളാ​ല്‍ സ​മ്പ​ന്ന​മാ​ണ് വ്യാ​പാ​ര​കേ​ന്ദ്ര​ങ്ങ​ള്‍. അ​വ​യി​ല്‍ പ​ല​തും നാം ​വാ​ങ്ങാ​റും ഉ​പ​യോ​ഗി​ക്കാ​റു​മു​ണ്ട്.

എ​ന്നാ​ല്‍, പാ​ച​ക എ​ണ്ണ​ക​ള്‍​ക്ക് പ​ക​രം നെ​യ്യ് ഉ​പ​യോ​ഗി​ക്കു​ന്ന​ത് ആ​രോ​ഗ്യ​ക​ര​മാ​യ ശീ​ല​മാ​യി​രി​ക്കു​മെ​ന്ന് ഡോ​ക്ട​ര്‍​മാ​രു​ള്‍​പ്പെ​ടെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. പാ​ച​ക എ​ണ്ണ​ക​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ള്‍ നെ​യ്യ്‌‌യ്ക്ക് ഉ​യ​ര്‍​ന്ന സ്‌​മോ​ക്ക് പോ​യി​ന്‍റ് ഉ​ണ്ട്.

അ​താ​യ​ത് ഉ​യ​ര്‍​ന്ന താ​പ​നി​ല​യി​ല്‍ ചൂ​ടാ​ക്കി​യാ​ലും നെ​യ്യ് ദോ​ഷ​ക​ര​മാ​യ ധാ​തു​ക്ക​ള്‍ പു​റ​ത്തു​വി​ടാ​റി​ല്ല. അ​തു​കൊ​ണ്ടു​ത​ന്നെ ശ​രീ​ര​ത്തി​ന്‍റെ സ​ന്തു​ലി​താ​വ​സ്ഥ ന​ഷ്ട​പ്പെ​ടി​ല്ല.

ഇ​ത് ശ​രീ​ര​ഭാ​രം നി​യ​ന്ത്രി​ക്കു​ന്ന​തി​ല്‍ സു​പ്ര​ധാ​ന​മാ​ണ്. അ​തു​പോ​ലെ ആ​ന്‍റി ഓ​ക്‌​സി​ഡ​ന്‍റു​ക​ളാ​ല്‍ സ​മ്പു​ഷ്ട​മാ​യ നെ​യ്യ് പോ​ഷ​ക​ങ്ങ​ള്‍ ആ​ഗി​ര​ണം ചെ​യ്യാ​ന്‍ ശ​രീ​ര​ത്തെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യും.