വേദനകൾക്കുള്ള സാധ്യത ഒഴിവാക്കാം
ഡോ. അരുൺ ഉമ്മൻ
Saturday, February 25, 2023 5:27 PM IST
കഴുത്തുവേദന, പുറം വേദന എന്നിവയുടെ സങ്കീർണതകൾ എന്തൊക്കെ..?
നാഡീക്ഷതം
നടുവേദന ഒരു ഹെർണിയേറ്റഡ് ഡിസ്കിൽ നിന്നാണെങ്കിൽ, സുഷുമ്നാ നാഡികളിലെ സമ്മർദം, മരവിപ്പ് , പിന്നിൽ നിന്ന് കാലിലേക്ക് സഞ്ചരിക്കുന്ന കഠിനമായ ഷൂട്ടിംഗ് വേദന അല്ലെങ്കിൽ ബലഹീനത എന്നിങ്ങനെ പലതരം പ്രശ്നങ്ങൾക്ക് കാരണമായേക്കാം.
വിഷാദം
പുറം അല്ലെങ്കിൽ കഴുത്തുവേദന ഒരു വ്യക്തിയുടെ ജീവിതത്തിന്റെ എല്ലാ വശങ്ങളെയും തടസപ്പെടുത്തും - ജോലി, ശാരീരിക വ്യായാമം, സാമൂഹിക പ്രവർത്തനങ്ങൾ, ഉറക്കം. ചലനശേഷിയിലെ മാറ്റവും വേദന മൂലമുണ്ടാകുന്ന ഉത്കണ്ഠയും സമ്മർദവും വിഷാദത്തിലേക്ക് നയിച്ചേക്കാം.
ശരീരഭാരം
ചലനശേഷി കുറയുന്നതും വ്യായാമം ചെയ്യാനുള്ള കഴിവില്ലായ്മയും ശരീരഭാരം കൂട്ടാനും പേശികളുടെ ബലം കുറയാനും ഇടയാക്കും.
* ഭാവിയിലെ കഴുത്തുവേദന കുറയ്ക്കുന്നതിന് ആവശ്യമായ ജീവിതശൈലി
പരിഷ്കരണങ്ങളും ശീലങ്ങളും എന്തൊക്കെ..?
* മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന ശരീരവിന്യാസം (posture) നിലനിർത്തുന്നതിനാണ്. അതിനാൽ എല്ലായ്പ്പോഴും ശരിയായ ശരീരവിന്യാസം
( posture) നിലനിർത്തുക.
* ശരിയായ മെത്തയിൽ ഉറങ്ങുക, ചെറിയ തലയിണ അല്ലെങ്കിൽ സെർവിക്കൽ തലയിണ ഉപയോഗിക്കുക.
* ഒരിക്കലും ഇരുന്ന് ഉറങ്ങരുത്. ചലിക്കുന്ന വാഹനത്തിൽ ഒരിക്കലും
ഉറങ്ങരുത്.
* കഴുത്ത് വളയാതിരിക്കാൻ കമ്പ്യൂട്ടർ / ലാപ്ടോപ്പ് കണ്ണിന്റെ തലത്തിൽ വയ്ക്കുക.
* കംപ്യൂട്ടർ ജോലി, ഡ്രൈവിംഗ് അല്ലെങ്കിൽ മറ്റേതെങ്കിലും ജോലി എന്നിവയ്ക്കിടയിൽ
ഇടയ്ക്കിടെ കഴുത്ത് ചലിപ്പിക്കാൻ മറക്കരുത്.
* പേശികളെ ശക്തിപ്പെടുത്തുന്നതിന് കഴുത്തിലെ വ്യായാമങ്ങൾ പതിവായി പരിശീലിക്കുക. * ഭാരം വളരെ ശ്രദ്ധാപൂർവം പൊക്കുക. കഴിയുന്നത്ര ഹെഡ്ലോഡിംഗ് ഒഴിവാക്കുക.
(തുടരും)
വിവരങ്ങൾ: ഡോ. അരുൺ ഉമ്മൻ
സീനിയർ കൺസൾട്ടന്റ് ന്യൂറോസർജൻ, വിപിഎസ് ലേക് ഷോർ ഹോസ്പിറ്റൽ, കൊച്ചി. ഫോൺ - 0484 2772048
[email protected]