സന്ധിവേദനയ്ക്കു പിന്നിലെ വാസ്തവം ഇതാണ്...
Thursday, June 30, 2022 4:48 PM IST
വേ​ദ​ന​യും നീ​ർ​ക്കെ​ട്ടും ഉ​ണ്ടാ​കു​ന്ന​തി​നു​ള്ള കാ​ര​ണ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി സന്ധിവാതരോഗങ്ങളെ പ​ല​താ​യി ത​രം​തി​രി​ച്ചി​ട്ടു​ണ്ട്. അതിലൊന്നാണ് ഗൗട്ട്. ര​ക്ത​ത്തി​ൽ യൂ​റി​ക് ആ​സി​ഡ് നി​ല ഉ​യ​രു​ന്ന​തിന്‍റെ ഫ​ല​മാ​യി ഉ​ണ്ടാ​കു​ന്ന​താ​ണ് ഗൗ​ട്ട്.

അ​ക്യൂ​ട്ട് ആ​ർ​ത്രൈ​റ്റി​സ്

ഹീ​മോ​ഫീ​ലി​യ രോ​ഗം ഉ​ള്ള​വ​രി​ൽ സ​ന്ധി​ക​ളി​ൽ വി​ക​ല​മാ​യി ര​ക്തം ക​ട്ട പി​ടി​ക്കു​ന്ന​തു കാ​ര​ണ​വും മ​റ്റു​ള്ള​വ​രി​ൽ ആ​ഘാ​തം, അ​ണു​ബാ​ധ എ​ന്നി​വ മൂ​ല​വും ഉ​ണ്ടാ​കു​ന്ന​തി​നെ 'അ​ക്യൂ​ട്ട് ആ​ർ​ത്രൈ​റ്റി​സ്'​എ​ന്നും പ​റ​യു​ന്നു.

ഇ​തി​നെ​ല്ലാം പു​റ​മേ ക്ഷ​യ​രോ​ഗ​വും വാ​ത​പ്പ​നി​യും ഓ​സ്റ്റി​യോ പൊ​റോ​സി​സും ഫൈ​ബ്രോ​മ​യാ​ൽ​ജി​യാ​യും സ​ന്ധി​ക​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​തി​ന് കാ​ര​ണ​മാ​കാ​റു​ണ്ട്.

സന്ധികളെക്കുറിച്ച് ചില കാര്യങ്ങൾ

സ​ന്ധി​ക​ളി​ൽ ഉ​ണ്ടാ​കു​ന്ന വേ​ദ​ന​യെ കു​റി​ച്ച് അ​റി​യാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ ആ​ദ്യം മ​ന​സി​ലാ​ക്കേ​ണ്ട​ത് സ​ന്ധി​വാ​ത രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത കൂ​ടു​ത​ൽ ഉ​ള്ള സ​ന്ധി​ക​ളെ കു​റി​ച്ചാ​ണ്.

സ്ഥി​ര​മാ​യി ഉ​റ​പ്പി​ച്ചി​ട്ടു​ള്ള സ​ന്ധി​ക​ളി​ൽ

സ്ഥി​ര​മാ​യി ഉ​റ​പ്പി​ച്ചി​ട്ടു​ള്ള സ​ന്ധി​ക​ളി​ൽ ച​ല​നം ആ​വ​ശ്യം ഇ​ല്ലാ​ത്ത​തി​നാ​ൽ അ​വ​യി​ൽ രോ​ഗം ഉ​ണ്ടാ​കാ​റി​ല്ല. ച​ലി​ക്കു​ന്ന സ​ന്ധി​ക​ളി​ൽ മാ​ത്ര​മാ​ണ് വേ​ദ​ന ഉ​ണ്ടാ​കാ​റു​ള്ള​ത്. ത​ല​യോ​ട്ടി​യി​ലെ സ​ന്ധി​ക​ൾ സ്ഥി​ര​മാ​യി ഉ​റ​പ്പി​ച്ചി​രി​ക്കു​ന്ന​വ​യാ​ണ്.

തരുണാസ്ഥികൾ

ച​ല​നം ആ​വ​ശ്യ​മാ​യ സ​ന്ധി​ക​ളി​ൽ ച​ല​നം സു​ഖ​ക​ര​മാ​ക്കു​ന്ന​തി​നും അ​സ്ഥി​ക​ൾ ത​മ്മി​ൽ കൂ​ട്ടി​യു​രു​മ്മി തേ​യ്മാ​നം സം​ഭ​വി​ക്കാ​തി​രി​ക്കു​ന്ന​തി​നും ത​രു​ണാ​സ്ഥി​ക​ൾ സ​ഹാ​യി​ക്കു​ന്നു. വെ​ള്ള നി​റ​വും ഇ​ലാ​സ്റ്റി​ക്കി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും ഉ​ള്ള സം​വി​ധാ​ന​മാ​ണ് ത​രു​ണാ​സ്ഥി​ക​ൾ.


അ​സ്ഥി​ക​ൾ​ക്ക് സ്ഥാ​ന​ഭ്രം​ശം സം​ഭ​വി​ക്കാത്തത്

ഇ​തി​നു പു​റ​മേ പേ​ശി​ക​ളും പേ​ശി​കളെയും അ​സ്ഥി​ക​ളേ​യും ബ​ന്ധി​പ്പി​ക്കു​ന്ന സം​യോ​ജ​ക നാ​രു​ക​ളും (ടെ​ൻ​ഡ​ൻ​സ്) കോ​ശ​ങ്ങ​ളും ചു​റ്റു​മു​ള്ള​ത് കൊ​ണ്ട് സ​ന്ധി​ക​ളി​ലെ അ​സ്ഥി​ക​ൾ​ക്ക് സ്ഥാ​ന​ഭ്രം​ശം സം​ഭ​വി​ക്കാ​തെ സ്വ​സ്ഥ​മാ​യി ഇ​രി​ക്കു​ന്നു.

സ​ന്ധി​ക​ളി​ൽ അ​സ്ഥി​ക​ളെ പൊ​തി​ഞ്ഞ് സൂ​ക്ഷി​ക്കു​ന്ന ഒ​രു പാ​ട​യു​ണ്ട്. ഇ​തി​ന് സൈ​നോ​വി​യ​ൽ ആവരണം എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഈ ​പാ​ട​യി​ൽ നി​ന്ന് സ്ര​വി​ക്കു​ന്ന സൈ​നോ​വി​യ​ൽ ഫ്ളൂ​യി​ഡ് എ​ന്ന സ്ര​വം സ​ന്ധി​ക​ളി​ൽ ച​ല​ന​ങ്ങ​ൾ വേ​ണ്ടി വ​രു​മ്പോ​ൾ സു​ര​ക്ഷി​ത​ത്വം പ്ര​ദാ​നം ചെ​യ്യു​ന്നു.

ചുമലിൽ വേദന

കോ​ശ​ങ്ങ​ളി​ൽ പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​മ്പോ​ൾ അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ദ​ന​യ്ക്ക് ഏ​റ്റ​വും യോ​ജി​ച്ച ഉ​ദാ​ഹ​ര​ണമാ​ണ് ച​ലി​പ്പി​ക്കാ​ൻ പ്ര​യാ​സം അ​നു​ഭ​വ​പ്പെ​ടു​ന്ന ചു​മ​ലു​ക​ൾ. ചു​മ​ലി​ലെ പേ​ശി​ക​ളി​ലും സ്നാ​യു​ക്ക​ളി​ലും ഉ​ണ്ടാ​കു​ന്ന പ​രി​ക്കു​ക​ൾ കാ​ര​ണ​മോ അ​ല്ലാ​തെ​യോ നീ​ർ​ക്കെ​ട്ട് വ​രു​മ്പോ​ൾ സ​ന്ധി ച​ലി​പ്പി​ക്കാ​ൻ വ​രാ​തെ ക​ഴി​യാതെയാകുന്പോഴാണ് ചു​മ​ലി​ൽ വേദന ഉ​ണ്ടാ​കു​ന്നത്.

യ​ഥാ​ർ​ഥ​ത്തി​ൽ സ​ന്ധി​യി​ൽ അ​ല്ല പ്ര​ശ്നം. വേ​ദ​ന​യ്ക്ക് കാ​ര​ണ​മാ​കു​ന്ന​ത് അ​വി​ടത്തെ കോ​ശ​ങ്ങ​ളു​ടെ നാ​ശ​മാ​ണ്. ഈ ​അ​വ​സ്ഥ​യ്ക്ക് ഫ​ല​പ്ര​ദ​മാ​യ ചി​കി​ത്സ ഉ​ണ്ട്. ചി​കി​ത്സ​യി​ൽ വ്യാ​യാ​മം ഒ​രു പ്ര​ധാ​ന ഘ​ട​ക​മാ​ണ്. (തുടരും)

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:
ഡോ. എം. പി. മണി
തൂലിക, കൂനത്തറ, ഷൊറണൂർ, ഫോൺ - 9846073393