ആഹാരത്തിൽ കരുതിയാൽ ആരോഗ്യം വരുതിയിൽ
Wednesday, September 29, 2021 4:01 PM IST
പോ​ഷ​ക​ക്കു​റ​വ്, വ്യ​യാ​മ​ക്കു​റ​വ്, മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ൾ, അ​മി​ത ഉ​ത്ക​ണ്ഠ തു​ട​ങ്ങി​യ​വ പ്ര​തി​രോ​ധ​ശേ​ഷി ദു​ർ​ബ​ല​മാ​ക്കു​ന്നു. ജീ​വി​ത​ശൈ​ലി​യി​ലും ആ​ഹാ​ര​ക്ര​മ​ത്തി​ലും ശ്ര​ദ്ധി​ച്ചാ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തിന്‍റെ ക​രു​ത്തു​കൂട്ടാം. ആ​ഹാ​ര​ക്ര​മ​ത്തി​നു(​ഡ​യ​റ്റ്) ശരീരത്തിന്‍റെ പ്ര​തി​രോ​ധ വ്യ​വ​സ്ഥ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ൽ കാ​ര്യ​മാ​യ പ​ങ്കു​ണ്ട്.

വെളുത്തുള്ളി

* വെ​ളു​ത്തു​ള​ളി​ക്കു രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി ന​ല്കു​ന്ന​തി​ൽ മു​ന്തി​യ ക​ഴി​വാ​ണു​ള​ള​ത്. ബാ​ക്ടീ​രി​യ, വൈ​റ​സ്, ഫം​ഗ​സ് എ​ന്നി​വ​യ്ക്കെ​തി​രേ പോ​രാ​ടാ​നു​ള​ള ശേ​ഷി വെ​ളു​ത്തു​ള​ളി​ക്കു​ണ്ടെ​ന്നു
ഗ​വേ​ഷ​ക​ർ.
* കാ​ൻ​സ​ർ പ്രതിരോധത്തിനും വെ​ളു​ത്തു​ള​ളി സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം.
* ജ​ല​ദോ​ഷം, റു​മാ​റ്റോ​യ്ഡ് ആ​ർ​ത്രൈ​റ്റി​സ്, മ​ൾട്ടി​പ്പി​ൾ സ്ളീ​റോ​സി​സ് തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ൾ ത​ട​യു​ന്ന​തി​നും വെ​ളു​ത്തു​ള്ളി സ​ഹാ​യ​കം.
* ര​ക്ത​സമ്മ​ർ​ദം(ബിപി), കൊ​ള​സ്ട്രോ​ൾ എ​ന്നി​വ നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നും വെ​ളു​ത്തു​ള​ളി ഫ​ല​പ്ര​ദം.

ജൈവ പച്ചക്കറികൾ

പ​ഴ​ങ്ങ​ളും പ​ച്ച​ക്ക​റി​ക​ളും ധാ​രാ​ള​മാ​യി ഉ​ൾ​പ്പെ​ടു​ത്തി​യ ആ​ഹാ​ര​ക്ര​മം പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തും. അ​വ​യി​ലു​ള​ള വി​റ്റാ​മി​നു​ക​ളും ധാ​തു​ക്ക​ളും ആ​ന്‍റിഓ​ക്സി​ഡ​ൻ​റു​ക​ളും രോ​ഗാ​ണു​ക്ക​ളെ തു​ര​ത്താ​നു​ള​ള ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. എ​ന്നാ​ൽ, ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ളാ​ണ് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​നു വേ​ണ്ട​ത്. പ​ച്ച​യ്ക്കും ജ്യൂ​സാ​ക്കി ക​ഴി​ക്കാ​നും സു​ര​ക്ഷി​തം ജൈ​വ​രീ​തി​യി​ൽ വി​ള​യി​ച്ച​വ​ത​ന്നെ.
* കാ​ര​റ്റ് ജ്യൂ​സാ​ക്കി ക​ഴി​ക്കാം. കാ​ര​റ്റി​ലു​ള​ള ബീ​റ്റ ക​രോട്ടി​നെ ശ​രീ​രം വി​റ്റാ​മി​ൻ എ ​ആ​യി മാ​റ്റു​ന്നു. വി​റ്റാ​മി​ൻ എ ​രോ​ഗ​പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യി​ൽ നി​ർ​ണാ​യ പ​ങ്കു​വ​ഹി​ക്കു​ന്നു​ണ്ട്.
* അ​ന്യ​പ​ദാ​ർ​ഥ​ങ്ങ​ളി​ൽ നി​ന്നു ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന വെ​ളു​ത്ത ര​ക്ത​കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ മി​ക​വി​നും വി​റ്റാ​മി​ൻ എ ​സ​ഹാ​യ​കം.
* ഓ​റ​ഞ്ച്, മു​ന്തി​ര​ങ്ങ, നാ​ര​ങ്ങ തു​ട​ങ്ങി​യ​വയി​ലു​ള​ള വി​റ്റാ​മി​ൻ സി ​എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ന്‍റ് ഫ്രീ റാ​ഡി​ക്ക​ലു​ക​ളി​ൽ നി​ന്നു ശ​രീ​ര​കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്നു. ശ​രീ​ര​ത്തി​ൽ ക​ട​ന്നു​കൂ​ടു​ന്ന രോ​ഗ​കാ​രി​ക​ളാ​യ അ​ന്യ​പ​ദാ​ർ​ഥ​ങ്ങ​ളാ​ണ് ആ​ന്‍റിജ​നു​ക​ൾ. അ​വ​യെ ന​ശി​പ്പി​ക്കു​ന്ന ആ​ന്‍റിബോ​ഡി​ക​ളു​ടെ ഉ​ത്പാ​ദ​ന​ത്തി​ന് വി​റ്റാ​മി​ൻ സി ​സ​ഹാ​യ​കം. വി​റ്റാ​മി​ൻ എ​യും സി​യും അ​ട​ങ്ങി​യ പച്ചക്കറികളും രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു.


തേ​ൻ ആന്‍റിഓക്സിഡന്‍റാണ്

* തേ​ൻ ക​ഴി​ക്കു​ന്ന​തു പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ം. തേ​ൻ ആ​ന്‍റിഓ​ക്സി​ഡ​ൻ​റാ​ണ്. മൈ​ക്രോ​ബു​ക​ൾ, ബാ​ക്ടീ​രി​യ, വൈ​റ​സ്, ഫം​ഗ​സ് എ​ന്നി​വ​യെ ത​ട​യു​ന്നു. ദ​ഹ​ന​വ്യ​വ​സ്ഥ​യു​ടെ
ആ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്തു​ന്നു.
* തൊ​ണ്ട​പ​ഴു​പ്പ്, ചു​മ, മു​റി​വു​ക​ൾ, പൊ​ള​ള​ൽ തു​ട​ങ്ങി​യ​വ സു​ഖ​പ്പെ​ടു​ത്തു​ന്നു.
* തേ​നി​നൊ​പ്പം ഇ​ഞ്ചി​നീ​രു ചേർത്തു ക​ഴി​ക്കു​ന്ന​തും ഗു​ണ​പ്ര​ദ​ം.

ഇഞ്ചി ചേർത്ത ചായ

ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ തു​ര​ത്തി കോ​ശ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ആ​ന്‍റിഓ​ക്സി​ഡ​ന്‍റ് ഗു​ണം ഇ​ഞ്ചി​ക്കു​ണ്ട്. അ​ണു​ബാ​ധ ത​ട​യു​ന്നു. മൈ​ക്രോ​ബു​ക​ൾ, ബാ​ക്ടീ​രി​യ എ​ന്നി​വ​യെ ത​ട​യു​ന്ന​തി​നും ഫ​ല​പ്ര​ദം. ആ​മാ​ശ​യത്തിന്‍റെ ആ​രോ​ഗ്യം നി​ല​നി​ർ​ത്തു​ന്ന​തി​നും ഇ​ഞ്ചി സ​ഹാ​യ​കം. കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്നു. ഇഞ്ചിയും ഉപ്പും ചേർത്തു തിളപ്പിച്ചാറിച്ചതു ഗാർഗിൾ ചെയ്യുന്നതു തൊ​ണ്ട​വേ​ദ​ന​യ​ക​റ്റു​ന്ന​തി​നു ഫ​ല​പ്ര​ദം. ഇ​ഞ്ചി​നീ​രും തേ​നും ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​തു പ്ര​തി​രോ​ധ​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തും. ചാ​യ ത​യാ​റാ​ക്കു​ന്പോ​ൾ അ​ല്പം ഇ​ഞ്ചി കൂ​ടി ച​ത​ച്ചു​ചേ​ർ​ക്കു​ന്ന​ത് ഉ​ത്ത​മം. ഇ​ഞ്ചി ചേ​ർ​ത്ത ചാ​യ പ​തി​വാ​ക്കു​ന്ന​തു പ്ര​തി​രോ​ധ​ശേഷി മെ​ച്ച​പ്പെ​ടു​ത്തും.

തൈ​ര് ആമാശയത്തിന്

* തൈ​രി​ലു​ള​ള ബൈ​ഫി​ഡോ ബാ​ക്ടീരി​യം ലാ​ക്റ്റി​സ് എ​ന്ന മി​ത്ര ബാ​ക്ടീ​രി​യ പ്ര​തി​രോ​ധ വ്യ​വ​സ്ഥ​യി​ലെ കോ​ശ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം മെ​ച്ച​പ്പെ​ടു​ത്തു​ന്നു. അ​വ​ശ്യം​വേ​ണ്ട പോ​ഷ​ക​ങ്ങ​ൾ
വ​ലി​ച്ചെ​ടു​ക്കു​ന്ന​തി​നും മി​ത്ര ബാ​ക്ടീ​രി​യം ശ​രീ​ര​ത്തി​നു സ​ഹാ​യ​കം.
* തൈ​ര് ശീ​ല​മാ​ക്കി​യാ​ൽ കു​ട​ലി​ൽ അ​ണു​ബാ​ധ​യ്ക്കു​ള​ള സാ​ധ്യ​ത കു​റ​യ്ക്കാം. വി​വി​ധ​ത​രം വൈ​റ​സ് അ​ണു​ബാ​ധ ത​ട​യാം. ദ​ഹ​നം മെ​ച്ച​പ്പെ​ടു​ത്താം.