ഹൃദയാരോഗ്യത്തിനു കടുക്
Tuesday, March 3, 2020 2:54 PM IST
ക​ടു​ക് വ​റു​ത്ത​തു ചേ​ർ​ക്കാ​ത്ത വി​ഭ​വ​ങ്ങ​ൾ ന​ന്നേ കു​റ​വ്. ക​ടു​കു വ​റു​ത്താ​ൽ രു​ചി​യേ​റും. പ​ക്ഷേ, പാ​ച​ക​ത്തി​നു മ​ല​യാ​ളി​ക​ൾ ക​ടു​കെ​ണ്ണ കാ​ര്യ​മാ​യി ഉ​പ​യോ​ഗി​ക്കാ​റി​ല്ല. അ​തി​ന്‍റെ രൂ​ക്ഷ​ഗ​ന്ധ​മാ​ണ് അ​ടു​ക്ക​ള​യി​ൽ​നി​ന്ന് അ​തി​നെ അ​ക​റ്റി നി​ർ​ത്തു​ന്ന​ത്. ത​ല​ച്ചോ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഒ​ഴി​ച്ചു​കൂ​ടാ​നാ​കാ​ത്ത ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ അ​ള​വി​ൽ അ​ട​ങ്ങി​യ പാ​ച​ക​എ​ണ്ണ​യാ​ണു ക​ടു​കെ​ണ്ണ. ഒൗ​ഷ​ധ​ഗു​ണ​മു​ള്ള സു​ഗ​ന്ധ​ദ്ര​വ്യ​ങ്ങ​ളി​ലൊ​ന്നാ​ണ്് ക​ടു​ക്.

നീർവീക്കം കുറയ്ക്കുന്നു

അ​വ​ശ്യ​പോ​ഷ​ക​ങ്ങ​ളാ​യ ഇ​രു​ന്പ്, മാം​ഗ​നീ​സ്, കോ​പ്പ​ർ തു​ട​ങ്ങി​യ​വ ക​ടു​കി​ൽ ധാ​രാ​ളം. രോ​ഗ​പ്ര​തി​രോ​ധ​ശേ​ഷി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് ഇ​വ സ​ഹാ​യ​കം. ക​ടു​കി​ൽ സെ​ലി​നി​യം, മ​ഗ്നീ​ഷ്യം എ​ന്നീ പോ​ഷ​ക​ങ്ങ​ൾ ധാ​രാ​ളം. ശ്വ​സ​ന​വ്യ​വ​സ്ഥ​യി​ലെ നീ​ർ​വീ​ക്കം കു​റ​യ്ക്കു​ന്ന​തി​നു​ള​ള
ശേ​ഷി (anti inflammatory property) ഈ ​പോ​ഷ​ക​ങ്ങ​ൾ​ക്ക് ഉ​ള​ള​തി​നാ​ൽ ആ​സ്ത്്മ​യു​ടെ ല​ക്ഷ​ണ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​നും ക​ടു​കു ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം.

നാരുകൾ ധാരാളം

പ​നി, നെ​ഞ്ചി​ൽ ക​ഫ​ക്കെ​ട്ട് എ​ന്നി​വ കു​റ​യ്ക്കു​ന്ന​തി​നും ക​ടു​ക് ഗു​ണ​പ്ര​ദം. ക​ടു​കി​ലു​ള​ള മ​ഗ്നീ​ഷ്യം മൈ​ഗ്രേ​ൻ കു​റ​യ്ക്കു​ന്ന​തി​നും സ​ഹാ​യ​കം. മൈ​ഗ്രേ​ൻ ത​ല​വേ​ദ​ന കു​റ​യ്ക്കാ​ൻ ക​ടു​കെ​ണ്ണ പു​ര​ട്ടാം. ദ​ഹ​ന​വും ആ​ഹാ​ര​ത്തി​ൽ നി​ന്നു​ള​ള പോ​ഷ​ക​ങ്ങ​ളു​ടെ ആ​ഗി​ര​ണ​വും മെ​ച്ച​പ്പെ​ടു​ത്തു​ന്ന ഡ​യ​റ്റ​റി നാ​രു​ക​ൾ ക​ടു​കി​ൽ ധാ​രാ​ളം.

സന്ധിവാതത്തിന് ആശ്വാസം

സ​ന്ധി​വാ​തം, പേ​ശി​വേ​ദ​ന, പു​റം​വേ​ദ​ന, ന​ടു​വേ​ദ​ന തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​ൻ ക​ടു​ക് സ​ഹാ​യ​കം. ക​ടു​കി​ലു​ള​ള സെ​ലി​നി​യ​വും മ​ഗ്നീ​ഷ്യ​വു​മാ​ണ് അ​തി​നു സ​ഹാ​യി​ക്കു​ന്ന​ത്. വേ​ദ​ന​യു​ള​ളി​ട​ത്ത് ക​ടു​ക് അ​ര​ച്ചു​പു​ര​ട്ടാം. അ​തു പേ​ശി​ക​ളെ അ​യ​വു​ള​ള​താ​ക്കി വേ​ദ​ന​യി​ൽ നി​ന്ന് ആ​ശ്വാ​സ​മേ​കും. ക​ടു​കെ​ണ്ണ പു​ര​ട്ടു​ന്ന​തും ഗു​ണ​പ്ര​ദം. റു​മാ​റ്റി​ക് ആ​ർ​ത്രൈ​റ്റി​സ് രോ​ഗി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കാ​നും ക​ടു​ക് സ​ഹാ​യ​കം.

കൊളസ്ട്രോൾ നിയന്ത്രണത്തിന്

ക​ടു​കി​ലു​ള​ള നി​യാ​സി​ൻ (​വി​റ്റാ​മി​ൻ ബി3)​എ​ന്ന പോ​ഷ​കം കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം.

ര​ക്ത​ക്കു​ഴ​ലു​ക​ളി​ൽ ചീ​ത്ത കൊ​ള​സ്ട്രോ​ൾ അ​ടി​ഞ്ഞു​ കൂ​ടി പ്ലേ​ക്ക് രൂ​പ​പ്പെ​ട്ടു ര​ക്ത​സ​ഞ്ചാ​രം ത​ട​സ​പ്പെ​ടു​ന്ന​തി​നു​ള്ള​ സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും ക​ടു​ക് സ​ഹാ​യ​കം. ര​ക്ത​സമ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നും ഹൈ​പ്പ​ർ ടെ​ൻ​ഷ​ൻ(​ഉ​യ​ർ​ന്ന ബി​പി) സാ​ധ്യ​ത കു​റ​യ്ക്കു​ന്ന​തി​നും അ​ത് ഉ​പ​ക​രി​ക്കും. ചു​രു​ക്ക​ത്തി​ൽ ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന് ക​ടു​കെ​ണ്ണ ഗു​ണ​പ്ര​ദം.

ക​ടു​കെ​ണ്ണ​യി​ൽ മോ​ണോ അ​ണ്‍​സാ​ച്ചു​റേ​റ്റ​ഡ് കൊ​ഴു​പ്പ്, പോ​ളി അ​ണ്‍​സാ​ച്ചു​റേ​റ്റ​ഡ് കൊ​ഴു​പ്പ് എ​ന്നി​വ ധാ​രാ​ളം. ഇ​വ ധ​മ​നീ​ഭി​ത്തി​ക്കു​ള​ളി​ൽ അ​ടി​ഞ്ഞു​കൂ​ടി​ല്ല. അ​തി​നാ​ൽ എ​ച്ച്ഡി​എ​ൽ, എ​ൽ​ഡി​എ​ൽ കൊ​ള​സ്ട്രോ​ളു​ക​ളു​ടെ തോ​ത് സം​തു​ല​നം ചെ​യ്തു നി​ർ​ത്താ​ൻ സ​ഹാ​യ​കം. അ​തു ഹൃ​ദ​യ​രോ​ഗ​സാ​ധ്യ​ത കു​റ​യ്ക്കു​ന്നു.

ക​ടു​കെ​ണ്ണ​യി​ലും ആ​ൽ​ഫ ലൈപ്പോയിക് ആ​സി​ഡ് (എ​എ​ൽ​എ) എ​ന്ന ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് അ​ട​ങ്ങി​യി​ട്ടു​ണ്ട്. അതു ഹൃദയരോഗങ്ങളെ പ്രതിരോധിക്കുന്നതിനു സഹായകം. ഒ​രു ടീ ​സ്പൂ​ണ്‍ ക​ടു​കെ​ണ്ണ​യി​ൽ 0.8 ഗ്രാം ​ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡ് ഉ​ണ്ട്. പാ​ച​ക​ എ​ണ്ണ ഏ​തു​മാ​ക​ട്ടെ, മി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​ണം.


കാ​ൻ​സ​ർ സാ​ധ്യ​ത കു​റ​യ്ക്കു​ന്നു

ക​ടു​കി​ലു​ള​ള ഫൈ​റ്റോ​ന്യൂ​ട്രി​യ​ന്‍റു​ക​ൾ അ​ന്ന​നാ​ള​ത്തി​ലെ കാ​ൻ​സ​ർ​വ്യാ​പ​ന​ത്തി​ന്‍റെ വേ​ഗം കു​റ​യ്ക്കു​ന്ന​താ​യി ചി​ല പ​ഠ​ന​ങ്ങ​ൾ പ​റ​യു​ന്നു.

ക​ടു​കി​ലു​ള​ള ഗ്ലൂ​ക്കോ​സി​നോ​ലേ​റ്റു​ക​ളും മൈ​റോ​സി​നെ​യ്സും( glucosinolates and myrosinase)കാ​ൻ​സ​റിനു കാരണമാകുന്ന കോ​ശ​ങ്ങ​ളു​ടെ വ​ള​ർ​ച്ച ത​ട​യു​ന്ന​താ​യി പ​ഠ​ന​ങ്ങ​ൾ.

ചർമത്തിന്‍റെ ആരോഗ്യത്തിന്

ക​റ്റാ​ർ​വാ​ഴ​പ്പോ​ള​യിലെ ജെ​ല്ലും ക​ടു​ക് അ​ര​ച്ച​തും ചേ​ർ​ത്തു പു​ര​ട്ടി​യാ​ൽ ച​ർ​മ​ത്തി​ന് ഈ​ർ​പ്പം പ​ക​രാം. ച​ർ​മ​ത്തി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കു​ന്ന​തി​നും ച​ർ​മ​പോ​ഷ​ണ​ത്തി​നും അ​തു ഗു​ണ​പ്ര​ദം. ക​ടു​കി​ലു​ള​ള ക​രോ​ട്ടി​ൻ, ല്യൂ​ട്ടി​ൻ, വി​റ്റാ​മി​ൻ എ, ​സി, കെ ​എ​ന്നീ പോ​ഷ​ക​ങ്ങ​ൾ​ക്ക് ആ​ന്‍റി ഓ​ക്സി​ഡ​ൻ​റ് സ്വ​ഭാ​വ​മു​ണ്ട്. അ​തു കോ​ശ​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​യ ഫ്രീ ​റാ​ഡി​ക്ക​ലു​ക​ളെ തു​ര​ത്തി ച​ർ​മം സം​ര​ക്ഷി​ക്കു​ന്നു. ച​ർ​മ​ത്തി​ന്‍റെ യു​വ​ത്വം നി​ല​നി​ർ​ത്തു​ന്നു. ക​ടു​കി​ലു​ള​ള സ​ൾ​ഫ​റി​നും allyl isothiocyanate എ​ന്ന രാ​സ​ഘ​ട​ക​ത്തി​നും ഫം​ഗ​സി​നെ​തി​രേ പോ​രാ​ടാ​നു​ള​ള ശേ​ഷി​യു​ണ്ട്. അ​തി​നാ​ൽ അ​ണു​ബാ​ധ​ക​ളി​ൽ നി​ന്നു ച​ർ​മം സം​ര​ക്ഷി​ക്കു​ന്ന​തി​നും ക​ടു​ക് ചേ​ർ​ത്ത ഭ​ക്ഷ​ണം സ​ഹാ​യ​കം. ബാ​ക്ടീ​രി​യ​യ്ക്കെ​തി​രേ പോ​രാ​ടു​ന്ന​തി​നു​ള​ള ശേ​ഷി​യും ക​ടു​കെ​ണ്ണ​യ്ക്കു​ള​ള​താ​യി ഗ​വേ​ഷ​ക​ർ.

മുടിയുടെ ആരോഗ്യത്തിന്

മു​ടി​യു​ടെ ആ​രോ​ഗ്യ​ത്തി​നും ക​ടു​ക് സ​ഹാ​യ​കം. അ​തി​ലു​ള​ള ബീ​റ്റ ക​രോ​ട്ടി​നും ക​ടു​കെ​ണ്ണ​യി​ലെ വി​റ്റാ​മി​ൻ എ​യും മു​ടി​വ​ള​ർ​ച്ച​യ്ക്ക് ഉ​ത്ത​മം. ക​ടു​കി​ലു​ള​ള പ്രോ​ട്ടീ​ൻ, കാ​ൽ​സ്യം, വി​റ്റാ​മി​ൻ ഇ, ​ഒ​മേ​ഗ 3, ഒ​മേ​ഗ 6 ഫാ​റ്റി ആ​സി​ഡു​ക​ൾ എ​ന്നി​വ മു​ടി​യു​ടെ ക​രു​ത്തു
വ​ർ​ധി​പ്പി​ക്കു​ന്നു; മു​ടി​കൊ​ഴി​ച്ചി​ൽ കു​റ​യ്ക്കു​ന്നു.

ക​ടു​കി​ലു​ള​ള ഫോ​ളേ​റ്റു​ക​ൾ, നി​യാ​സി​ൻ, ത​യ​മി​ൻ, റൈ​ബോ​ഫ്ളാ​വി​ൻ തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ശ​രീ​ര​ത്തി​ലെ പോ​ഷ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ വേ​ഗം​കൂ​ട്ടു​ന്നു. അ​മി​ത​വ​ണ്ണം ത​ട​യു​ന്ന​തി​നും ശ​രീ​ര​ഭാ​രം കു​റ​യ്ക്കു​ന്ന​തി​നും അ​തു സ​ഹാ​യ​കം. നാ​രു​ക​ൾ​ക്കൊ​പ്പം ക​ടു​കി​ലു​ള​ള മൂസിലേജ് (mucilage) എ​ന്ന ഘ​ട​കവും മ​ല​ബ​ന്ധം കു​റ​യ്ക്കു​ന്ന​തി​നു സ​ഹാ​യ​കം. ക​ടു​കി​ന് ഉ​മി​നീ​ർ ഉ​ത്പാ​ദ​നം കൂ​ട്ടാ​നു​ള​ള ക​ഴി​വു​ണ്ട്. അ​തു ദ​ഹ​ന​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്നു. ക​ടു​കി​നു ഗു​ണ​ങ്ങ​ൾ ധാ​രാ​ളം. പ​ക്ഷേ, അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്ക​രു​ത്. ക​ടു​കെ​ണ്ണ ചി​ല​രി​ൽ അ​ല​ർ​ജി​ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യി വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ല്കു​ന്നു; ച​ർ​മ​ത്തി​ൽ ചൊ​റി​ച്ചി​ൽ, ത​ടി​പ്പ്, പാ​ടു​ക​ൾ എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പ്പെട്ടാ​ൽ ക​ടു​കെ​ണ്ണ​യു​ടെ ഉ​പ​യോ​ഗം നി​ർ​ത്ത​ണം.