രോഗപ്രതിരോധം മെച്ചപ്പെടുത്താൻ തുളസിയില
Friday, February 21, 2020 5:15 PM IST
തു​ള​സി​യി​ലയും കു​രു​മു​ള​കും ഇ​ഞ്ചി​യും ക​രി​പ്പു​കട്ടി​യും ചേ​ർ​ത്തുണ്ടാക്കുന്ന കഷായം കു​ടി​ച്ചാ​ൽ സാധാരണ പ​നി​യൊക്കെ പന്പകടക്കും. അതു നാട്ടിൻപുറത്തിനു പണ്ടേയുള്ള പ്രതിരോധതന്ത്രം. രോ​ഗ​പ്ര​തി​രോ​ധ​ശ​ക്തി മെച്ചപ്പെടുത്തുന്ന​തി​നു തു​ള​സി​യി​ല സ​ഹാ​യ​കം.
രോ​ഗാ​ണു​ക്ക​ളോ​ടു പൊ​രു​തു​ന്ന ആ​ന്‍റിബോ​ഡി​ക​ളു​ടെ ഉ​ത്പാ​ദ​നം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു തു​ള​സി സ​ഹാ​യ​ക​മെ​ന്നു പ​ഠ​ന​ങ്ങ​ൾ.

അ​ണു​ക്ക​ളെ ന​ശി​പ്പി​ക്കാ​നു​ള​ള തു​ള​സി​യു​ടെ ശേ​ഷി​യാ​ണ് വി​വി​ധ​ത​രം വൈ​റ​സ് അ​ണു​ബാ​ധ​ക​ളി​ൽ നി​ന്നു ശ​രീ​ര​ത്തെ സം​ര​ക്ഷി​ക്കു​ന്ന​ത്. തു​ള​സി​യി​ല ച​വ​ച്ച​ര​ച്ചു ക​ഴി​ക്കു​ന്ന​തു ശീ​ല​മാ​ക്കാം. പ​നി​യും ജ​ല​ദോ​ഷ​വും ചു​മ​യും അ​ക​ന്നു നി​ൽ​ക്കും. വി​വി​ധ​ത​രം പ​നി​ക​ൾ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​കാലത്ത് തു​ള​സി​യി​ല​യിട്ടു തി​ള​പ്പി​ച്ച വെ​ള​ളം ശീ​ല​മാ​ക്കി​യാ​ൽ പ​നി അ​ക​ന്നു നി​ല്ക്കും.

ചുമയ്ക്കു പ്രതിവിധി

ക​ഫ്സി​റ​പ്പു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​നു തു​ള​സി ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്. വീട്ടുമു​റ്റ​ത്തു തു​ള​സി​യു​ണ്ടെ​ങ്കി​ൽ അ​വ​യ്ക്കു പി​ന്നാ​ലെ പോ​കേ​ണ്ട കാ​ര്യ​മി​ല്ല. കു​റ​ച്ചു തു​ള​സി​യി​ല​യും അ​ഞ്ച് ഗ്രാ​ന്പു​വും ഒ​രു ക​പ്പ് വെ​ള​ള​ത്തി​ൽ ചേ​ർ​ത്തു തി​ള​പ്പി​ക്കു​ക, രു​ചി​ക്കു വേ​ണ​മെ​ങ്കി​ൽ അ​ല്പം ഉ​പ്പു​കൂ​ടി ചേ​ർ​ക്കാം. ത​ണു​ത്ത​ശേ​ഷം കു​ടി​ക്കു​ക, ചു​മ​യി​ൽ നി​ന്ന് ആ​ശ്വാ​സം നേ​ടാം.

തു​ള​സി​യി​ല​യിട്ടു തി​ള​പ്പി​ച്ച വെ​ള​ളം ക​വി​ൾ​ക്കൊ​ള​ളു​ന്ന​ത് ചു​മ ക​ടു​ത്തു തൊ​ണ്ട പ​ഴു​ത്ത അ​വ​സ്ഥ​യി​ൽ നി​ന്ന് മോ​ച​ന​മേ​കും. ബ്രോ​ങ്കൈ​റ്റി​സ്, ആ​സ്ത്്മ തു​ട​ങ്ങി​യ ശ്വ​സ​ന​സം​ബ​ന്ധ​മാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ നേ​രി​ടു​ന്ന​വ​ർ​ക്ക് ക​ഫം ഇ​ള​കി​വ​രു​ന്ന​തി​നും തു​ള​സി​യി​ല സ​ഹാ​യ​കം. തേ​നും ഇ​ഞ്ചി​യും തു​ള​സി​യി​ല​യും ചേ​ർ​ത്തു ക​ഴി​ക്കു​ന്ന​ത് ബ്രോ​ങ്കൈ​റ്റി​സ്, ആ​സ്ത്മ, ഇ​ൻ​ഫ്ളു​വ​ൻ​സ, ജ​ല​ദോ​ഷം തു​ട​ങ്ങി​യ​വ​യ്ക്കു പ്ര​തി​വി​ധി​യാ​ണ്.

കു​ഞ്ഞു​ങ്ങ​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും തു​ള​സി​യി​ല ഉ​ത്ത​മം. തു​ള​സി​നീ​രും തേ​നും ചേ​ർ​ത്തു ന​ല്കി​യാ​ൽ ചു​മ, തൊ​ണ്ട​വേ​ദ​ന എ​ന്നി​വ​യ്ക്ക് ആ​ശ്വാ​സ​മാ​കും.

പോ​ഷ​ക​സ​മൃ​ദ്ധ​ം

ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ൾ ധാ​രാ​ളം. ബാ​ക്ടീ​രി​യ​യെ ത​ട​യു​ന്നു. നീ​രും വേ​ദ​ന​യും കു​റ​യ്ക്കു​ന്ന സ്വ​ഭാ​വ​ഗു​ണ​വും (anti-inflammatory)തു​ള​സി​യി​ല​യ്ക്കു​ണ്ട്. വി​റ്റാ​മി​നു​ക​ളാ​യ എ, ​സി, കെ, ​ധാ​തു​ക്ക​ളാ​യ മാം​ഗ​നീ​സ്, കോ​പ്പ​ർ, കാ​ൽ​സ്യം, ഇ​രു​ന്പ്, മ​ഗ്നീ​ഷ്യം, ഒ​മേ​ഗ 3 ഫാ​റ്റി ആ​സി​ഡു​ക​ൾ തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ തു​ള​സി​യി​ല​യി​ലു​ണ്ട്.

സ്ട്ര​സ്(​മാ​ന​സി​ക പി​രി​മു​റു​ക്കം) കു​റ​യ്ക്കു​ന്നു

സ്ട്ര​സ്(​മാ​ന​സി​ക പി​രി​മു​റു​ക്കം) കു​റ​യ്ക്കു​ന്ന​തി​നും തു​ള​സി​യി​ല സ​ഹാ​യ​ക​മെ​ന്നു പ​ഠ​നം. തു​ള​സി​യി​ല പ​തി​വാ​യി ച​വ​യ്ക്കു​ന്ന​തു ര​ക്ത​ശു​ദ്ധി​ക്കും ഉ​ത്ത​മം. 100 ഗ്രാം ​തു​ള​സി​യി​ല​യി​ൽ ഒ​രു ദി​വ​സം ശ​രീ​ര​ത്തി​നാ​വ​ശ്യ​മാ​യ വി​റ്റാ​മി​ൻ എ ​അ​ട​ങ്ങി​യിട്ടുണ്ട്.

വി​റ്റാ​മി​ൻ എ​യ്ക്ക് ആ​ൻ​റി ഓ​ക്സി​ഡ​ൻ​റ് ഗു​ണ​മു​ണ്ട്. കാ​ഴ്ച​ശ​ക്തി മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു സ​ഹാ​യ​കം. വി​റ്റാ​മി​ൻ എ​യു​ടെ കു​റ​വു മൂ​ല​മു​ണ്ടാ​കു​ന്ന നി​ശാ​ന്ധ​ത ത​ട​യു​ന്ന​തി​നു തു​ള​സി​യി​ല ജ്യൂ​സ് സ​ഹാ​യ​കം.

തു​ള​സി​യി​ല ച​വ​യ്ക്കു​ന്ന​തു ശ്വാ​സ​ത്തി​ലെ ദു​ർ​ഗ​ന്ധം അ​ക​റ്റു​ന്ന​തി​നു സ​ഹാ​യ​കം. വാ​യ, പ​ല്ലു​ക​ൾ എ​ന്നി​വ​യു​ടെ ആ​രോ​ഗ്യ​ത്തി​ന് ഉ​ത്ത​മം. വാ​യി​ലു​ള​ള മി​ക്ക അ​ണു​ക്ക​ളെ​യും ബാ​ക്ടീ​രി​യ​യെ​യും ന​ശി​പ്പി​ക്കു​ന്നു. വാ​യി​ലെ അ​ൾ​സ​റി​നു പ്ര​തി​വി​ധി​യാ​യും ഉ​പ​യോ​ഗി​ക്കാം. വാ​യു​ടെ മാ​ത്ര​മ​ല്ല വ​യ​റിന്‍റെ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നും തു​ള​സി​യി​ല സ​ഹാ​യ​കം. അ​സി​ഡി​റ്റി, മ​ല​ബ​ന്ധം, വി​ശ​പ്പി​ല്ലാ​യ്മ, ഛർ​ദി തു​ട​ങ്ങി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ​ക്കു പ്ര​തി​വി​ധി​യാ​യി ഉ​പ​യോ​ഗി​ക്കാം. ര​ക്ത​ത്തി​ലെ പ​ഞ്ച​സാ​ര​യു​ടെ തോ​തു നി​യ​ന്ത്രി​ത​മാ​ക്കു​ന്ന​തി​നും തു​ള​സി​യി​ല സ​ഹാ​യ​കം.


ഹൃ​ദ​യാ​രോ​ഗ്യ​ത്തി​ന്

തു​ള​സി​യി​ലു​ള​ള വി​റ്റാ​മി​ൻ സി​യും Eugenol എ​ന്ന ആ​ന്‍റിഓ​ക്സി​ഡ​ൻ​റും ഫ്രീ​റാ​ഡി​ക്ക​ലു​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ഹൃ​ദ​യ​ത്തി​നു സം​ര​ക്ഷ​ണ​മേ​കു​ന്നു. കൊ​ള​സ്ട്രോ​ൾ കു​റ​യ്ക്കു​ന്നു. ര​ക്ത​സമ്മ​ർ​ദം നി​യ​ന്ത്രി​ത​മാ​ക്കു​ന്നു.

ച​ർ​മ​സം​ര​ക്ഷ​ണ​ത്തി​നും മുടിയഴകിനും

ബാ​ക്ടീ​രി​യ​യെ ന​ശി​പ്പി​ച്ച് മു​ഖ​ക്കു​രു വ്യാ​പി​ക്കു​ന്ന​തു ത​ട​യാ​ൻ തു​ള​സി​യി​ല​നീ​രു പു​രട്ടാം. വ​രട്ടുചൊറി, പു​ഴു​ക്ക​ടി തു​ട​ങ്ങി​യ ച​ർ​മ​രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യ്ക്കും തു​ള​സി​യി​ല ഫ​ല​പ്ര​ദം. ഫം​ഗ​സി​നെ ത​ട​യു​ന്നു. തു​ള​സി​യി​ല അ​ര​ച്ചു​പു​രട്ടി​യാ​ൽ ചൊ​റി​ച്ചി​ലി​ൽ നി​ന്നു മോ​ച​നം​. നി​ര​വ​ധി ച​ർ​മ - കേ​ശ - ആ​രോ​ഗ്യ, സൗ​ന്ദ​ര്യ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​ർ​മാ​ണ​ത്തി​ന് തു​ള​സി​യി​ല ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. തു​ള​സി​യി​ലെ ആ​ന്‍റിഓ​ക്സി​ഡ​ൻ​റു​ക​ൾ ച​ർ​മ​ത്തിന്‍റെ യു​വ​ത്വം നി​ല​നി​ർ​ത്തു​ന്നു. ച​ർ​മത്തിന്‍റെ തി​ള​ക്ക​വും മൃ​ദു​ല​ത​യും കൂട്ടുന്നു. മു​ടി​യു​ടെ ആ​രോ​ഗ്യ​ത്തി​നും തു​ള​സി​യി​ല ഗു​ണ​പ്ര​ദം. തു​ള​സി​യി​ല​യിട്ടു മൂ​പ്പി​ച്ച വെ​ളി​ച്ചെ​ണ്ണ ത​ല​യി​ൽ പ​തി​വാ​യി തേ​ച്ചു​പി​ടി​പ്പി​ച്ചാ​ൽ താ​ര​ന​ക​റ്റാം; മു​ടി​കൊ​ഴി​ച്ചി​ൽ കു​റ​യ്ക്കാം.

മ​റ്റു ഗു​ണ​ങ്ങ​ൾ

ആ​ൻ​റി സെ​പ്റ്റി​ക്കാ​ണ് തു​ള​സി​യി​ല. മു​റി​വു​ക​ൾ, വ്ര​ണ​ങ്ങ​ൾ എ​ന്നി​വ ഭേ​ദ​പ്പെ​ടു​ത്തു​ന്ന​തി​നു സ​ഹാ​യ​കം. നാ​ഡീ​സം​ബ​ന്ധ​മാ​യ വേ​ദ​ന​യും നീ​ർ​വീ​ക്ക​വും കു​റ​യ്ക്കു​ന്ന​തി​നും ഉ​ത്ത​മം. പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ഉ​പ​യോ​ഗം മൂ​ലം വാ​യി​ലു​ണ്ടാ​കു​ന്ന കാ​ൻ​സ​ർ വ​ള​ർ​ച്ച ത​ട​യു​ന്ന​തി​നും ഗു​ണ​പ്ര​ദ​മെ​ന്നു പ​ഠ​നം. പു​ക​വ​ലി ഉ​പേ​ക്ഷി​ക്കാ​ൻ താ​ത്പ​ര്യ​മു​ള​ള​വ​ർ തു​ള​സി​യി​ല കൈ​യി​ൽ ക​രു​തു​ക. പു​ക​വ​ലി​ക്കാ​നു​ള​ള ആ​ഗ്ര​ഹം പ്ര​ക​ട​മാ​കു​ന്പോ​ൾ പു​ക​യി​ല ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കു​പ​ക​രം തു​ള​സി​യി​ല ച​വ​യ്ക്കു​ക. കാ​ല​ങ്ങ​ളാ​യി തു​ട​ർ​ന്ന പു​ക​വ​ലി വ​രു​ത്തി​വ​ച്ച ദോ​ഷ​ങ്ങ​ൾ കു​റ​യ്ക്കു​ന്ന​തി​ന് തു​ള​സി​യി​ലു​ള​ള ആ​ന്‍റി ഓ​ക്സി​ഡ​ൻ​റു​ക​ൾ സ​ഹാ​യ​കം. അ​തി​ലു​ള​ള വി​റ്റാ​മി​ൻ സി, ​camphene, Eugenolഎ​ന്നി​വ പു​ക​വ​ലി, ക്ഷ​യം എ​ന്നി​വ​കൊ​ണ്ടു ശ്വാ​സ​കോ​ശ​ത്തി​നു​ണ്ടാ​യ കേ​ടു​പാ​ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു സ​ഹാ​യ​കം. തു​ള​സി​യു​ടെ ആ​രോ​ഗ്യ​സി​ദ്ധി​ക​ളാ​ണ് അ​തിന്‍റെ മ​ഹ​ത്വം. അ​തു തി​രി​ച്ച​റി​യു​ന്ന​താ​ണ് ആ​രോ​ഗ്യ​ജീ​വി​ത​ത്തി​ലേ​ക്കു​ള​ള പ്ര​കൃ​തി​വ​ഴി. വീട്ടുമു​റ്റ​ത്തും തൊ​ടി​യി​ലും ഫ്ളാ​റ്റു​ക​ളി​ലെ ചെ​റു ചട്ടിക​ളി​ലും തു​ള​സി​ക്ക​തി​രു​ക​ൾ കാ​റ്റി​ലാ​ടി നി​ൽക്കട്ടെ. വാ​യു ശു​ദ്ധ​മാ​കും. ശ്വ​സ​നം ആ​ന​ന്ദ​ക​ര​മാ​കും. മ​ന​സ് ശാ​ന്ത​മാ​കും. ജീ​വി​തം സു​ന്ദ​ര​മാ​കും.