കി​ട​ന്നുമു​ള്ള​ൽ ഒ​രു വ​ലി​യ പ്ര​ശ്ന​മാ​കു​ന്പോ​ൾ
Monday, October 1, 2018 3:55 PM IST
ഒ​രു രോ​ഗി വ​ന്നി​ട്ട് പ​റ​യു​ന്നു.
ഡോ​ക്ട​റേ എ​നി​ക്കെ​ല്ലാ ദി​വ​സ​വും... അ​ഞ്ചു​മ​ണി​യാ​കു​ന്പോ​ൽ മൂ​ത്ര​മൊ​ഴി​ക്ക​ണം.
ഡോ: ​അ​തി​നെ​ന്താ രാ​വി​ലെ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് ന​ല്ല​ശീ​ല​മാ​ണ്. അ​തു രോ​ഗ​മ​ല്ല, മ​രു​ന്നു വേ​ണ്ട.
രോ​ഗി: അ​ത​ല്ല ഡോ​ക്ടർ, ഞ​നെ​ഴു​ന്നേ​ല്ക്കു​ന്ന​ത് ഏ​ഴു മ​ണി​ക്കാ​ണ്!!

ചെ​റി​യ കു​ട്ടി​ക​ൾ ഉ​റ​ക്ക​ത്തി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​ത് സാ​ധാ​ര​ണം. എ​ന്നാ​ൽ, കൗ​മാ​ര​ത്തി​ലെ​ത്തി​യി​ട്ടും മൂ​ത്ര​മൊ​ഴി​ക്കു​ന്ന​വ​രു​ണ്ട്. 2% മു​തി​ർ​ന്ന കു​ട്ടി​ക​ളി​ൽ ഇ​തു​കാ​ണാ​റു​ണ്ട്.​ രാ​ത്രി​മാ​ത്ര​മ​ല്ല പ​ക​ലു​റ​ങ്ങു​ന്പോ​ഴും ഇ​തു വ​രു​ന്പോ​ഴാ​ണു പ്ര​ശ്നം ഗു​രു​ത​ര​മാ​കു​ന്ന​ത്.

ഇ​തി​നെ പ്രാ​ഥ​മി​കം, ദ്വി​തീ​യം എ​ന്നു ര​ണ്ടാ​യി തി​രി​ക്കാം. മൂ​ത്ര​നി​യ​ന്ത്ര​ണ​ത്തെക്കു​റി​ച്ച് അ​വ​ബോ​ധം വ​രാ​ത്ത കു​ട്ടി​ക്കാല​ത്തെ മൂ​ത്ര​മൊ​ഴി​ക്ക​ലാ​ണൂ പ്രാ​ഥ​മി​കം. അ​ങ്ങ​നെ​യ​ല്ലാ​തെ പ​ല​വി​ധ കാ​ര​ണ​ങ്ങ​ൾ കൊ​ണ്ടു തു​ട​രു​ന്ന​തി​നെയാ​ണു ദ്വി​തീ​യം എ​ന്ന വി​ഭാ​ഗ​ത്തി​ൽ പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. ന​മ്മ​ളി​വി​ടെ പ​റ​യു​ന്ന​ത് ര​ണ്ടാ​മ​നെ കു​റി​ച്ചാ​ണ്.

അ​നു​ഭ​വി​ക്ക​ാത്ത​വ​ർ​ക്ക് ഇ​തു നി​സാ​ര​മാ​യി തോ​ന്നാം. പ​ക്ഷേ, ഇ​ത്ത​രം പ്ര​ശ്ന​മു​ള്ള​വ​ർ അ​നു​ഭ​വി​ക്കു​ന്ന മാ​ന​സി​ക വേ​ദ​ന വ​ലു​താ​ണ്.

ആ​ണ്‍​കു​ട്ടി​ക​ളി​ലാ​ണെ​ങ്കി​ൽ ആ​ത്മവി​ശ്വാ​സം ന​ഷ്ട​പ്പെ​ട്ട് ആ​രു​ടെ​യും മു​ഖ​ത്ത് നോ​ക്കാ​ൻ​ ധൈ​ര്യ​മി​ല്ലാ​ത്ത അ​വ​സ്ഥ​യി​ൽ എ​ത്തി​ച്ചേ​രു​ന്നു.

പെ​ണ്‍​കു​ട്ടി​ക​ൾ ആ​രും അ​റി​യാ​തെ ഇ​തു മൂ​ടി​വ​യ്ക്കു​ന്നു. ബ​ന്ധു​വീ​ടു​ക​ളി​ൽ അ​ന്തി​യു​റ​ങ്ങാ​നും അ​ച്ഛന​മ്മ​മാ​രു​ടെ കൂ​ടെ കി​ട​ക്കാ​നും ഇ​വ​ർ കൊ​തി​ക്കു​ന്നു​ണ്ടാ​കും. പ​ല വീ​ടുക​ളി​ലും ഇ​വ​രു​ടെ ഉ​റ​ക്കസ്ഥാ​നം ത​റ​യി​ൽ ആ​കും.

മൂ​ത്ര​മൊ​ഴി​ക്ക​രു​തെ​ന്ന് ഓ​രോ ത​വ​ണ​യും മ​നസി​ൽ ഉ​റ​പ്പി​ച്ചും കി​ട​ക്കു​ന്ന​തി​നു മു​ൻ​പ് പ​ല​ത​വ​ണ മൂ​ത്രം ഒ​ഴി​ച്ചി​ട്ടും ഒ​ക്കെ കി​ട​ക്കും. പ​ക്ഷേ, ഉ​റ​ങ്ങി​യാ​ൽ അ​പ്പോ​ൾ മൂ​ത്രം പോ​കും.

എ​ന്താ​യി​രി​ക്കും കാ​ര​ണം?
വ്യ​ക്ത​മാ​യ ഒ​രു കാ​ര​ണം ഇ​തി​നു പ​റ​യാ​നാ​വി​ല്ല.

* മൂ​ത്ര​ത്തി​ന്‍റെ ഉ​ല്പാ​ദ​ന​ത്തെ നി​യ​ന്ത്രി​ക്കു​ന്ന ഒ​രു ഹോ​ർ​മോ​ണ്‍ ഉ​ണ്ട്. ആന്‍റി ഡൈയൂ​റെ​റ്റി​ക് ഹോ​ർ​മോ​ണ്‍ - എഡിഎച്ച് - എ​ന്ന് പേ​രു​ള്ള ഇ​തി​ന്‍റെ അ​ള​വി​ലെ ത​ാത്കാ​ലി​ക കു​റവാ​കാം ഒ​രു​കാ​ര​ണം. ഇ​തു സ്ഥി​ര​മാ​യി കു​റ​ഞ്ഞാ​ൽ പ്ര​മേ​ഹ​ത്തിലെന്നതുപോ​ലെ അ​നി​യ​ന്ത്രിത​മാ​യി മൂ​ത്രം ഒ​ഴു​കി​പ്പോ​യി ശ​രീ​ര​ത്തി​ലെ ജ​ല​ന​ഷ്ടം കൂ​ടി നി​ർ​ജ​ലീ​ക​ര​ണം എ​ന്ന അ​വ​സ്ഥ​യി​ലെ​ത്താം.
* മൂ​ത്ര​ദ്വാ​ര​ത്തി​ലെ വാ​ൽ​വു​ക​ളു​ടെ ത​ക​രാ​റാ​വാം മ​റ്റൊ​രു കാ​ര​ണം. ന​മു​ക്കു സാ​ധാ​ര​ണ​ഗ​തി​യി​ൽ അ​ര​ലി​റ്റ​ർ മൂ​ത്രം പി​ടി​ച്ചു നി​ർ​ത്താ​നാ​കും, രാ​ത്രി​യി​ൽ ഇ​ത് 800 മി​ല്ലി​വ​രെ​യാ​കാം.​എ​ന്നാ​ൽ മൂത്രാ​ശ​യ​ത്തി​ൽ നി​ന്നു പു​റ​ത്തേ​ക്കു​ള്ള വാ​ൽ​വി​നു ത​ക​രാ​റു​ള്ള​വ​രി​ൽ ചെ​റി​യ അ​ള​വി​ൽ മൂ​ത്രം നി​റ​യു​ന്പോ​ഴേ​ക്കും മൂ​ത്ര​ശ​ങ്ക തു​ട​ങ്ങു​ന്നു. അ​നി​യ​ന്ത്രി​ത​മാ​യി മൂ​ത്രം പോ​കു​ന്നു. ര​ണ്ടി​ൽ കൂ​ടു​ത​ൽ പ്ര​സ​വി​ച്ച സ്ത്രീ​ക​ളി​ൽ ഈ ​വാ​ൽ​വു​ക​ൾ​ക്കു ബ​ലം കു​റ​യാം. അ​വ​ർ​ക്ക് പെ​ട്ടെ​ന്ന് മൂ​ത്ര​ത്തി​ൽ പ​ഴു​പ്പു പി​ടി​പെ​ടാം, തു​മ്മു​ന്പോ​ഴും ചു​മ​യ്ക്കു​ന്പോ​ഴും മൂ​ത്രം തു​ള്ളി​ക​ളാ​യോ അല്ലാതെയോ പു​റ​ത്തേ​ക്കു പോ​കാം. സ​മാ​ന​മാ​യ ത​ക​രാ​റു​ക​ൾ ജന്മനാ കു​ട്ടി​ക​ളി​ൽ വ​രാം.
* മാ​താ​പി​താ​ക്ക​ൾ​ക്ക് കു​ട്ടി​ക്കാ​ല​ത്ത് ഈ ​പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ മ​ക്ക​ൾ​ക്കും വ​രാം. കു​ട്ടി​ക​ളെ ത​ല്ലു​ന്ന​തിനു മു​ന്പ് സ്വ​ന്തം അ​മ്മ​യോ​ട് ഒ​ന്ന​ന്വേ​ഷി​ച്ചു നോ​ക്കു​ക.
* ആ​ഴ​ത്തി​ലു​ള്ള ഉ​റ​ക്കം ഒ​രു പ്രശ്ന​മാ​ണ്. അ​ഗാ​ധ​മാ​യ ഉ​റ​ക്ക​ത്തി​ൽ ഇ​തൊ​ക്കെ സം​ഭ​വി​ക്കാം. മ​ദ്യ​പി​ച്ചു പൂ​സാ​യി ഉ​റ​ങ്ങു​ന്ന​വ​രി​ൽ ഇ​തു കാ​ണാ​റു​ണ്ട്. ​ചി​ല​ കു​ട്ടി​ക​ൾ ഉ​റ​ക്ക​ത്തി​ൽ ബാ​ത്റൂമി​ൽ മൂ​ത്ര​മൊ​ഴി​ക്കു​ന്ന​താ​യി സ്വ​പ്നം കാ​ണു​ന്നു; കി​ട​ക്ക​യി​ൽ ഒ​ഴി​ക്കു​ന്നു.
ഇ​ത്ത​രം ഉ​റ​ക്കപ്രാ​ന്ത​രാ​യ കു​ട്ടി​ക​ളി​ൽ അ​വ​രു​ടെ മൂ​ത്രാ​ശ​യ​ത്തി​ന്‍റെ വാ​ൽ​വു​ക​ളും ഉ​റ​ങ്ങി പോ​കു​ന്ന​താ​ണു ഒ​രു​ കാ​ര​ണം. ശ​രീ​ര​ത്തി​ൽ എ​ല്ലാ​വ​യ​വ​ങ്ങ​ളും ന​മ്മോ​ടൊ​പ്പം ഉ​റ​ങ്ങാ​ൻ പാ​ടി​ല്ല. കു​ട്ടി​ക​ളി​ൽ അ​വ ഉ​റ​ങ്ങു​ന്ന​തു സാ​ധാ​ര​ണ​മാ​ണ്.
(ന​മ്മു​ടെ തൊ​ണ്ട​യി​ൽ കു​റു​നാ​ക്ക് അ​ങ്ങ​നെ ഉ​റ​ങ്ങാ​തി​രി​ക്കേ​ണ്ട ഒ​രാ​ളാ​ണ്. അ​വ​ൻ ഉ​റ​ങ്ങി​യാ​ൽ ശ്വാ​സ​നാ​ളം അ​ട​ഞ്ഞ് നാം ​ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ചു​പോ​കാം. ശി​ശു​ക്ക​ൾ ഉ​റ​ക്ക​ത്തി​ൽ മ​രി​ച്ചു​വെ​ന്നു വാ​ർ​ത്ത​ക​ളി​ൽ കാ​ണുന്ന​തിൽ ചി​ല​ത് ഇ​ങ്ങനെ സംഭവിക്കുന്നതാണ്.)

* കാ​പ്പി മൂ​ത്ര​ത്തി​ന്‍റെ അ​ള​വു കൂ​ട്ടാം.
* ചി​ല​പ്പോ​ൾ കു​ട്ടി​കളി​ൽ കൃമിശ​ല്യം കൊ​ണ്ടും ഈ ​പ്ര​ശ്നം ഉണ്ടാവാം. കൃ​മി​ക​ൾ പെ​ണ്‍​കു​ട്ടി​ക​ളി​ൽ മൂ​ത്രനാ​ളി​ക​ളി​ൽ ക​യ​റാം. അ​പ്പോ​ൾ തോ​ന്നു​ന്ന അ​സ്വ​സ്ഥ​ത​യും ഉറക്കത്തിലെ മൂ​ത്ര​മൊ​ഴി​ക്ക​ലി​ൽ ക​ലാ​ശി​ക്കാം.
* കു​ട്ടി​ക​ളി​ലെ മാ​ന​സിക സ​ംഘ​ർ​ഷ​ങ്ങ​ൾ ഒ​രു പ്ര​ധാ​ന കാ​ര​ണ​മാ​ണ്. അ​തു​ വീ​ട്ടി​ലെ​യും സ്കൂ​ളി​ലേ​യും ഒ​റ്റ​പ്പെ​ട​ലും പ​ഠ​ന വൈ​ക​ല്യ കാ​ര​ണ​മാ​യേക്കാ​വു​ന്ന എഡിഎച്ച്ഡി വ​രെ ആ​കാം

രോ​ഗ​കാ​ര​ണം ക​ണ്ടെ​ത്ത​ണം

മൂ​ത്രപ​രി​ശോ​ധ​ന​യി​ലൂടെ ​പ്ര​മേ​ഹ​സാ​ധ്യ​ത​യും, മൂ​ത്ര​ത്തി​ൽ പ​ഴു​പ്പും ക​ണ്ടെ​ത്തു​വാ​ൻ സാ​ധി​ക്കും. ആന്തരി​കാ​വ​യ​വ​ങ്ങ​ൾ​ക്കു ത​ക​രാ​റി​ല്ല​യെ​ന്നു മൂ​ത്രാ​ശ​യ വ്യ​വ​സ്ഥ​യു​ടെ ആ​ന്ത​രി​ക പ​രി​ശോ​ധ​ന​യി​ലൂ​ടെ ക​ണ്ടെ​ത്താം.

രോ​ഗചി​കി​ൽ​സ

കാ​ര​ണ​മ​റി​ഞ്ഞു​ള്ള ചി​കി​ൽ​സ ​വേ​ണം. മ​നഃ​ശാ​സ്ത്ര ചി​കി​ൽ​സ​യും കൗ​ണ്‍​സ​ലി​ംഗും എ​ല്ലാ​വ​രി​ലും ഫ​ലി​ക്കി​ല്ല. രോ​ഗി​യെ ക​ളി​യാ​ക്കു​ന്തോ​റും രോ​ഗം മാ​റാ​നു​ള്ള സാ​ധ്യ​ത കു​റ​യു​ന്നു. വീ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളു​മെ​ല്ലാം ഇ​ത് ശ്ര​ദ്ധി​ക്ക​ണം. അ​വ​രി​ൽ വ​ള​ർ​ത്തു​ന്ന അ​പ​ക​ർ​ഷ​ബോ​ധം അ​വ​രു​ടെ ഭാ​വി​യെത്ത​ന്നെ ന​ശി​പ്പി​ക്കും.

കു​ട്ടി​ക​ൾ മ​ന​സു കൊ​ണ്ട് എത്ര ഉ​റ​പ്പി​ച്ചു കി​ട​ന്നാ​ലും ഉ​റ​ക്ക​ത്തി​ലേ​ക്കു വ​ഴൂ​തി​വീ​ഴു​ന്പോ​ൾ മ​ന​സിന്‍റെ പി​ടി​ത്തം വി​ടു​ക​യും മൂ​ത്രം ഒ​ഴി​ച്ചു​പോ​വു​ക​യും ചെ​യ്യും. അ​വ​രെ ക​ളി​യാ​ക്കാ​തി​രി​ക്കു​ക.
* വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഏ​ഴു​മ​ണി​വ​രെ മാ​ത്രമേ വെ​ള്ളം കു​ടി​ക്കാ​വൂ. അ​തി​നു ശേ​ഷം വെ​ള്ളം പ​ര​മാ​വ​ധി കു​റ​യ്ക്കു​ക.
* കു​ട​ലി​ൽ നി​ന്നു വെ​ള്ളം വ​ലി​ച്ചെ​ടു​ക്കു​ന്ന ഭ​ക്ഷ​ണ​ങ്ങ​ൾ അ​ത്താ​ഴ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക. ച​പ്പാ​ത്തി​യും ന​നയ്ക്കാ​ത്ത അ​വി​ലും അ​ത്താ​ഴ​മാ​ക്കു​ക. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ കാ​പ്പി ഒ​ഴി​വാ​ക്കു​ക. മി​നി​മം വെ​ള്ളം മ​തി ഭ​ക്ഷ​ണ​നേ​ര​ത്ത്.
* കി​ട​ക്കു​ന്ന​തി​നു മു​ന്പു ന​ന്നാ​യി മൂ​ത്രം ഒ​ഴി​ച്ചി​ട്ട് കി​ട​ക്കു​ക. രാ​ത്രി അ​ലാ​റം വ​ച്ച് ഉ​ണ​ർ​ത്തി മൂ​ത്രം ഒ​ഴി​പ്പി​ക്കു​ക.​ ഇ​ങ്ങ​നെ​യൊ​ക്കെ ചെ​യ്യു​ന്പോൾ ചി​ല ദി​വ​സ​ങ്ങ​ളി​ലെ​ങ്കി​ലും കിടക്കയിലെ മൂത്രമൊഴിക്കൽ ഒ​ഴി​വാ​കും.

ചി​ല മ​ന​ഃശാ​സ്ത്ര വ​ഴി​ക​ൾ

* കു​ട്ടി​ക്കാ​യി ഒ​രു ക​ലണ്ടർ കൊ​ടു​ക്കു​ക. എ​ന്നി​ട്ട​തി​ൽ മൂ​ത്ര​മൊ​ഴി​ക്കാ​ത്ത ദി​ന​ങ്ങ​ളി​ൽ ഒ​രു ചി​രി​ക്കു​ന്ന വ​ട്ട​ത്തി​ലു​ള്ള സൂ​ര്യ​നെ വ​ര​ച്ച് വ​യ്ക്കു​ക. ആ​ഴ്ചാവ​സാ​ന​വും മാ​സാ​വ​സാ​ന​വും സൂ​ര്യ​ന്‍റെ എ​ണ്ണ​ത്തി​ന​നു​സ​രി​ച്ച് കു​ട്ടി​ക്ക് സ​മ്മാ​ന​ങ്ങ​ൾ കൊ​ടു​ക്കു​ക. അ​ല്ലെങ്കി​ൽ ഒ​രു സൂ​ര്യ​ന് ഒ​രു നി​ശ്ചി​ത പോ​യി​ന്‍റ് വ​ച്ച് സ​മ്മാ​നം കൊ​ടു​ക്കു​ക.
* ഉ​റ​ങ്ങു​ന്ന​തി​നു മു​ൻ​പു ക​ണ്ണ​ട​ച്ചു പി​ടി​ച്ച് അ​ഞ്ചു​ത​വ​ണ ദീ​ർ​ഘ​മാ​യി ശ്വാ​സം വ​ലി​ച്ചു​വി​ടു​ക, എ​ന്നി​ട്ട് രാ​വി​ലെ ന​ല്ല കു​ട്ടി​യാ​യി വ​സ്ത്ര​മൊ​ന്നും ന​ന​യാ​തെ എ​ണീക്കു​ന്ന​താ​യും വീ​ട്ടു​കാ​ർ ത​ന്നെ അ​തി​ന് അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യും മ​ന​സി​ൽ കാ​ണു​ക. പി​ന്നെ ഉ​റ​ങ്ങു​ക.
* കു​ട്ടി​ക​ൾ മൂ​ത്ര​മൊ​ഴി​ക്കു​ന്ന തു​ണി​യും ബെ​ഡ്ഡും അ​വ​രെ കൊ​ണ്ട് ത​ന്നെ ക​ഴു​കി​ക്കു​ക.​ ഉ​ണ​ക്കു​ക.
* മൂ​ത്രം ഒ​ഴി​ക്കാ​ത്ത ദി​ന​ങ്ങ​ളി​ൽ നീ ​നി​ന്‍റെ രോ​ഗ​ത്തെ തോ​ല്പ്പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് അ​വ​നെ പ​റ​ഞ്ഞ് ബോ​ധ്യ​പ്പെ​ടു​ത്തു​ക.

മൂ​ത്ര​മൊ​ഴി​ച്ച് ഇ​ത്തി​രി ന​ന​ഞ്ഞാ​ൽ അ​ലാ​റം അ​ടി​ക്കു​ന്ന ബെ​ഡ് വെ​റ്റി​ങ്ങ് അ​ലാ​റ​ം വാ​ങ്ങാ​ൻ കി​ട്ടും 70% വ​രെ ആ​ൾ​ക്ക​ാരി​ൽ രോ​ഗം മാ​റ്റാ​ൻ ഈ ​മെ​ഷീ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണു നാ​ഷ​ണ​ൽ കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ പ​റ​യു​ന്ന​ത്.

ഈ ​പ​ണി​യൊ​ന്നും ഫ​ലി​ക്കു​ന്നി​ല്ല​ങ്കി​ൽ ഹോ​മി​യോ​പ്പ​തി​യി​ൽ മ​രു​ന്നു​ക​ളു​ണ്ട്. ഉ​റ​ക്ക​ത്തി​ൽ സ്വ​പ്നം ക​ണ്ടു മൂ​ത്ര​മൊ​ഴി​ക്കു​ന്ന​വ​നും, മൂ​ത്ര​മൊ​ഴി​ച്ചാ​ലും അ​റി​യാ​ത്ത​വ​നും, വി​ര ശ​ല്യ​ക്കാ​ര​നും ഒ​ക്കെ മ​രു​ന്നു​ക​ൾ വെവ്വേ​റെ​യാ​ണ്. അ​തി​നാ​ൽ ഒ​രു അംഗീകൃത ഹോ​മി​യോ ഡോ​ക്ടറെ ക​ണ്ട് മാ​ത്രം മ​രു​ന്നു​ക​ൾ വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ക.

ഡോ:​റ്റി.​ജി. മ​നോ​ജ് കു​മാ​ർ
മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ, ഹോ​മി​യോ​പ്പ​തി വ​കു​പ്പ്
ക​ണ്ണൂ​ർ , മൊ​ബൈ​ൽ 9447689239 : [email protected]